കുപ്പിവള.

രചന : -Kalyani. S

‘ചേട്ടാ വരുമ്പോൾ കുപ്പിവള വാങ്ങീട്ട് വരോ ‘ അമ്മു വരാന്തയിൽ നിന്ന് അവളുടെ പ്രിയതമനോട് ചോദിച്ചു . ഇതുവരെ തീർന്നില്ലേ നിന്റെ കുപ്പിവള പ്രാന്ത് . പ്രേമിക്കുന്ന കാലം തൊട്ട് തുടങ്ങിയതാ ഈ കുപ്പിവള ഭ്രാന്ത് . ‘നീ എന്തിനാടാ അവളെ പറയുന്നത് . പാവം . മോള് വിഷമിക്കണ്ട . ‘അമ്മ വാങ്ങിത്തരാം കുപ്പിവള’ .അമ്മുവിൻറെ അമ്മായിയമ്മയ്ക്ക് അവളെ ഒരുപാട് ഇഷ്ടമാണ്

. അനുജിത് ബുള്ളറ്റ് സ്റ്റാർട്ട് ചെയ്‍തിട്ട് അവളെ നോക്കി . ആള് ഗൗരവത്തിലാണ് . പോകുമ്പോൾ അവന്റെ മനസ്സ് നിറയെ കുപ്പിവള എവിടെ നിന്ന് വാങ്ങണം എന്ന ചിന്ത ആയിരുന്നു. പണ്ട് അമ്മു കുപ്പിവള വേണം എന്ന് പറഞ്ഞതും , കുപ്പിവള തപ്പി ബിഗ് ബസാർ വരെ പോയതും , അവൾ അവിടെ ഒന്നും കുപ്പിവള കിട്ടില്ലെന്ന് പറഞ്ഞപ്പോൾ ചമ്മി നിന്നതുമൊക്ക അവൻ ഓർത്തു . ഓഫീസിൽ നിന്ന് അവൻ നേരത്തെ ഇറങ്ങി. കുപ്പിവള തേടി കടകളിൽ കയറി ഇറങ്ങി. അവസാനം ഒരുപാട് നിറങ്ങളിൽ ഉള്ള കുപ്പിവളകൾ അവനു കിട്ടി . കുപ്പിവള പൊതികൾ സൂക്ഷിച്ചു വണ്ടിക്കുള്ളിൽ വെച്ചിട്ട് അമ്മുവിന് ഏറ്റവും ഇഷ്ടമുള്ള ഡയറി മിൽക്ക് വാങ്ങീട്ട് വീട്ടിലോട്ട് പോകുമ്പോൾ അവന്റെ മനസ്സ് നിറയെ അമ്മു ആയിരുന്നു. സ്കൂൾ തൊട്ട് തുടങ്ങിയ അവരുടെ പ്രണയകാലം ആയിരുന്നു.

വീട്ടിൽ എത്തിയപ്പോ ഉമ്മറത് അവൾ ഒഴികെ ബാക്കി എല്ലാവരും ഉണ്ടായിരുന്നു . ‘ ‘എടാ നീ അവൾക്ക് കുപ്പിവള വാങ്ങിയോ? ‘ ‘അമ്മ ചോദിച്ചു. അമ്മയുടെ മുഖത്തു ഒരു കള്ള ചിരി ഉണ്ടായിരുന്നു . ഏട്ടനും ഏടത്തിയും ഇതേ ചോദ്യം ആവർത്തിച്ചു . അമ്മു ഇത് ഒരു ആഭ്യന്തര പ്രശ്നം ആക്കിയോ. ഞാൻ കുപ്പിവള വാങ്ങി. അനുജത്തിന്റെ മറുപടി കേട്ടു ഒരു കള്ള ചിരിയോടെ അവന്റെ അമ്മ പറഞ്ഞു .’വാങ്ങിയത് നന്നായി . ഇല്ലായിരുന്നെങ്കിൽ ഒരു ഗർഭിണി പെണ്ണിന്റെ ആഗ്രഹം സാധിച്ചു കൊടുക്കാത്തവനാണ് നീ എന്ന് എല്ലാവരും പറഞ്ഞേനെ .
ആദ്യം അവനു ഒന്നും മനസ്സിലായില്ല .ട്യൂബ് ലൈറ്റ് കത്തിയതും ഓടി മുറിയിൽ എത്തിയ അവൻ കണ്ടത് നാണിച്ചു നിൽക്കുന്ന അമ്മുവിനെ ആണ് . അവളുടെ നാവിൽ നിന്ന് ആ സന്തോഷ വാർത്ത കേട്ടിട്ട് അവളുടെ കെയിൽ കുപ്പിവള അണിയിച്ചിട്ട് അവളെ നെഞ്ചിൽ ചേർത്തു പിടിച്ചപ്പോൾ നാണം കൊണ്ട് അമ്മുവിൻറെ കുപ്പിവളകൾ ചിരിച്ചു ………………

shubham

രചന : -Kalyani. S

Leave a Reply

Your email address will not be published. Required fields are marked *