പഠിപ്പിയെ പ്രണയിച്ച കാന്താരി…

രചന: Fasna salam

ഡീ.. ആദ്യത്തെ അക്ഷരം…. രോഹിണിയിലുണ്ട് ചതയത്തിലില്ല..

ഓക്കേ അപ്പൊ രോ… മ്മ്.. ഇനി രണ്ടാമത്തെയക്ഷരം പറ..

രണ്ടാമത്തെ അക്ഷരം.. ഹിമവാനിലുണ്ട്.. ഹേമന്തത്തിലില്ല…

മ്മ് അപ്പൊ.. ഹി..

ഇനി ഭഗത് ലുണ്ട്… കർണനിലില്ല…

അപ്പൊ… ത്… ആകെ മൊത്തം കൂട്ടി.. വായിച്ചാൽ രോഹിത്… ഏത് രോഹിതാടീ…

മ്മടെ രോഹിത്…

എന്നുവെച്ചാൽ… നമ്മടെ ക്ലാസ്സിൽ പഠിക്കുന്ന രോഹിത്തോ… ആ പഠിപ്പിയോ…

അയ്യേ.. നിനക്ക് വേറെയാരേം കിട്ടില്ലേ… പൊട്ടീ… ആറു മാസമായി ഞാൻ ഒരാളുമായ് അഗാധമായ പ്രണയത്തിലാണ് ന്നു കേട്ടപ്പോ.. ഞാനും കരുതി ഏതാണാ ഐറ്റമെന്ന്… അല്ല…നീയല്ലേ മൊതല്..

ഒന്നുപോടീ… ഒരാളോടെങ്കിലും പറഞ്ഞില്ലങ്കിൽ ഞാൻ ശ്വാസം മുട്ടി ചാവും അതാ നിന്നോട് പറഞ്ഞത്… അപ്പഴാ അവള്ടെ ഒലക്കമ്മലെ വർത്താനം…

അല്ല… എന്നിട്ടെന്താ നീയിതു വരെയെന്നോട് പറയാതിരുന്നെ..

എടീ.. വൺ വേ ലവ്… ആയിരുന്നു…. രണ്ടു ദിവസമെ ആയുള്ളൂ… അവനെനിക്ക്.. പോസിറ്റീവായ റിപ്ലൈ തന്നിട്ട്…

നീ… ഭീഷണിപ്പെടുത്തി ക്കാണും… അല്ലെങ്കി നിന്നെയൊക്കെ ആരാ… പ്രേമിക്കാ.. അല്ല നീ എന്തു കണ്ടിട്ടാ.. അവനെ പ്രേമിച്ചെ… 24hour റും പഠിത്തം.. പഠിത്തം ന്നു പറഞ്ഞു..പാട്ടു പാടുന്ന ഇനം…

മുഖത്തെ ആന കണ്ണട കൊണ്ട് മനുഷ്യനായി പിറന്നതിനെയൊന്നും നോക്കില്ല…ബുക്കിലേക്കേ നോക്കു… ഇന്റർവെല്ലിനു പോലും പുസ്തകത്തിൽ തപ്പുന്നത് കാണാം എന്തോ കളഞ്ഞു പോയ പോലെ.. ആ അവനാണോ …

നിന്റെ മുഖം കണ്ടിട്ടുണ്ടോ ന്ന് സംശയവാ .. അല്ലങ്കിൽ ഇത്രേം വല്ല്യ ദുരന്തത്തെ സ്വീകരിക്കില്ലല്ലോ.. എന്നാലും നീ അവനെ.. എനിക്കങ്ങട്ട് വിശ്വസിക്കാൻ പറ്റണില്ല…

ഹും… അതാടീ മരമാക്രീ ബുദ്ധി വേണമെന്ന് പറഞ്ഞത്… നിനക്കില്ലാത്തതും അതല്ലേ.. എടീ നമ്മളെപ്പോഴും പ്രാക്ടിക്കലായി ചിന്തിക്കണം… എടീ അവനൊരു ബുദ്ധി ജീവിയല്ലെ .. അപ്പൊ എന്തായാലും അവൻ പഠിച്ചു പഠിച്ചു… നല്ലൊരു ജോലി വാങ്ങുമെന്നുറപ്പാ.. അതും അമേരിക്കയിലോ ലണ്ടനിലോ… ആ കാര്യത്തിൽ സംശയം വേണ്ട..

അപ്പൊ എന്റെ ലൈഫ് സെറ്റിലായേ… അതാണ് മോളെ

പിന്നെ അവന്റ പേരാണ് എനിക്കിഷ്ടയെ…എന്റെ സ്വപ്‌നങ്ങൾ അങ്ങനെയൊക്കെ ആയിരുന്നു… രണ്ടാൾടേം പേര് തമ്മിൽ മാച്ചാവണം…

എനിക്കാണേൽ എന്റെ പേര് ഒട്ടും ഇഷ്ടല്ലാ.. രാധ… ബ്ലഡി പേരെന്റ്സ് എന്നോട് ചെയ്ത ചതി… പക്ഷെ ഞങ്ങടെ പേര് ചേരില്ലേ.. രാധാ രോഹിത്… ആഹാ സൂപ്പർ എന്നതാ ഒരു മാച്ചിങ്..

മാത്രല്ല.. എന്റെ മുഖത്തല്ലാതെ… മറ്റൊരുത്തിടെ മുഖത്തു പോലും ലവൻ നോക്കില്ല…. ചിലപ്പോൾ എന്റെ മോന്തായം പോലും കാണണംമെന്നില്ല.. പക്ഷെ എനിക്കതിലൊട്ടും പരാതിയില്ല… കാരണം എനിക്ക് പാരയായിട്ട് ആരും ഉണ്ടാവില്ല എന്നുള്ളതാണ്… ഹൈ ലൈറ്റ്… അപ്പോഴും ഞാൻ സേഫാണെ..

നിന്റെയൊക്കെ കാര്യം അങ്ങനെയാണോ… നിന്റെയൊക്കെ കെട്ടിയോനെ നീ സംശയിച്ചു സംശയിച്ചു… രണ്ടും കൂടെ.. വഴക്കടിച്ചു വഴക്കടിച്ചു പണ്ടാരമടങ്ങില്ലേ…

നീ പോടീ നത്തോലി… എന്നാലും… ഇച്ചിരിയെങ്കിലും റൊമാന്റിക്കാവാത്തവരെ ആരേലും ഇഷ്ടപ്പെടുവോ.. നിന്റെയും അവന്റെം സ്വഭാവം… രാത്രിയും പകലുമെന്നോണം വിത്യാസമുണ്ട്… തലതെറിച്ച നിന്റെ സ്വഭാവത്തിനു മാച്ചാവുന്നതാണോ അവന്റെ സ്വഭാവം..

അതാടീ… അതിന്റെ ഒരിത്.. ചേരും പടി ഒരിക്കലും ചേരില്ല… എന്റെ അതേ സ്വഭാവമുള്ള ഒരുത്തനാണേൽ… രണ്ടാളും ഒരു കൊല്ലം തികയുന്നതിനു മുന്നേ അടിച്ചു പിരിയും… ഒരു സംശയോം വേണ്ട..

പിന്നെ അവനെപ്പഴും ഫസ്റ്റ് ഇമ്പോര്ടന്റ്റ്‌ കൊടുക്കുന്നത് അവന്റ ജോലിക്കാവും അപ്പഴും ഞാൻ രക്ഷപ്പെട്ടില്ലേ… ചില ഊച്ചാളി ഭർത്താക്കൻന്മാരെ പോലെ… കൂട്ടിലടച്ചു ജീവിതകാലം മുഴുക്കെ നരകിക്കണ്ടല്ലോ… ചിറകുകൾ ഉയർത്തി വാനോളം പറന്നൂടെ..

ഓഹോ.. അപ്പൊ… എല്ലാം മുൻകൂട്ടി കണ്ടതിനു ശേഷമാണ് മോൾ ഗോദയിലേക്കിറങ്ങിയത് ല്ല്യോ..

എനിക്കു മുന്നേ സംശയണ്ടായിരുന്നു… പക്ഷെ ഇവനാനെന്നു ഞാൻ സ്വപ്നത്തിൽ പോലും ചിന്തിച്ചില്ലട്ടൊ.. നീ അന്ന് നിന്റെ കയ്യിൽ ലോവ് ചിഹ്നത്തിനുള്ളിൽ R +R ന്ന് എഴുതിയപ്പോ…

ഒരു R ആരാണെന്നു ഞാനന്ന്.. ചോദിച്ചപ്പൊ നീ പറഞ്ഞു രണ്ടും ഞാനാണെന്ന് .. എനിക്ക് എന്നോട് തന്നെയാണ് ഇഷ്ടമെന്ന്..

പിന്നെ ക്ലാസ്സെടുക്കുന്ന സമയത്തു നീ… നോട്ട് ബുക്കിലെ പൊതിപേപ്പറിനുള്ളിൽ.. ഡോക്ടർമാർ മരുന്നു കുറിക്കുന്ന ഭാഷയിൽ എന്തൊക്കൊ എഴുതലില്ലേ.. പക്ഷെ ഇപ്പൊ ഞാനതൊക്കെ കൂട്ടി വായിച്ചു.. രോഹിത് ആണെന്ന്…

മ്മ് കണ്ടു പിടിച്ചല്ലോ കൊച്ചു ഗള്ളി..

എന്നാലും ഒരുപാട് പ്രശ്നം അലട്ടുന്നുണ്ടടൊ.. നമ്മൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്താണെന്നോ…

ഒന്നാമത് അവനെന്റെ അയൽവാസി… മറ്റൊന്ന് എന്റെ അമ്മേം ന്റെ ഭാവി മദർലോ യും കട്ട ഫ്രണ്ട്സ്…. അതൊന്നും പോരാഞ്ഞിട്ട് … ഞങ്ങടെ അപ്പൻന്മാർ കുഞ്ഞു നാൾ തൊട്ടേ കട്ട ചങ്കുകൾ…

ഞങ്ങടെ ബന്ധം അറിയുന്നതോട് കൂടി ഇതെല്ലാം കീഴ് മേൽ മറിയും… പിന്നെ ശത്രുക്കളായി തമ്മി തമ്മി യുദ്ധായി… അതു ആലോചിക്കുമ്പോഴാ..

പിന്നെ മോൾ… എന്താ കരുതിയെ… കെട്ടിക്കോ ന്ന് പറഞ്ഞു നിനക്കവനെ ഇട്ടു തരുമെന്നോ… ഇതൊരു യുദ്ധക്കളം തന്നെ…

അപ്പൊ മോൾ ഗോദയിലേക്ക് ഇറങ്ങിക്കോട്ടൊ… ഞാനൊരു കാണിയായി കൈ കൊട്ടി പ്രോത്സാഹിപ്പിക്കാം ..

നീ പോടീ പട്ടീ… യ്യോ… അമ്മ വരുന്നുണ്ട്… ബാക്കി നമുക്ക് നാളെ പറയാം… ഞാൻ വെക്കുവാ ട്ടൊ…

സമയം രാത്രി പന്ത്രണ്ടു മണി .. കൂരാകൂരിരുട്ട്… ചെവിയിൽ ലെ ന്തൊക്കയോ ജീവികളുടെ… ഇരമ്പൽ… ചെവിയിൽ ആഞ്ഞടിക്കുന്നുണ്ട്….ഭാഗ്യം നമ്മടെ മെയിൻ ശത്രു പട്ടി.. ഉറക്കത്തിലാണെന്ന് തോന്നുന്നു.. പ്യാവം… പട്ടി..

ഉടനെ തന്നെ.. മതിൽ ചാടി അപ്പുറത്തെ പറമ്പിലെത്തി.. വേഗം ഫോണെടുത്തു ഡയൽ ചെയ്തു…

ഡാ പട്ടി നീയീ നട്ട പാതിരാക്ക് അവിടെ എന്തോ എടുക്കുവാ.. പഠിക്കുവായിരിക്കും…

അതേടീ… എന്താ കാര്യം…

കുന്തം… എക്സാം കഴിഞ്ഞിട്ടും പഠിക്കുന്ന ഒരു സൈക്കോനെയാണല്ലോ ദൈവമേ ഞാൻ പ്രണയിച്ചത്..

ഇതു പറയാനാണോ നീ വിളിച്ചേ… ഈ സമയത്തൊക്കെ പഠിച്ചു ശീലായി പോയി അതാ..

എന്നാലേ പൊന്നു മോൻ ഇങ്ങട് ഇറങ്ങിവാ.. ഞാൻ ദേ വീടിന്റെ മുന്നിലുണ്ട് …

അവൻ ഞെട്ടിയെണീറ്റു…

അമ്മേ.. ഹെന്ത്. ചുമ്മാ കളിക്കല്ലേ.

കളിയൊന്നുമല്ല .. നീ ദേ ജനൽ തുറന്നു നോക്ക്.. ഞാൻ ഫോണിന്റെ വെളിച്ചം കാണിക്കാം..

അവൻ വേഗം റൂമിന്റെ ജനൽ തുറന്ന് നോക്കി… സത്യണല്ലോ ദൈവമേ…അവൾ ദേ ഹായ് ന്നും പറഞ്ഞു ഫോണുയർത്തി കാണിക്കുന്നു…

എടീ… നീയെങ്ങനെ മതിൽ ചാടി…

അതിനിവിടെ പ്രസക്തിയില്ല..മതിൽ ചാട്ടം എനിക്കൊരു പുത്തരിയല്ല..

നീയിങ്ങോട്ട് ഇറങ്ങി വരുന്നോ … അതോ ഞാനങ്ങോട്ട് വരണോ…

യ്യോ ഞാനെങ്ങും വരില്ല… എനിക്ക് പേടിയാ..

ഓക്കേ എങ്കി ഞാനൊരു കാര്യം ചെയ്യാം…കാളിങ് ബെല്ലടിക്കാം… അപ്പൊ മോൻ വരുമല്ലോ..

വേണ്ട വേണ്ട… ബുദ്ധിമോശമെന്നും കാണിക്കല്ലേ രാധു… ഞാൻ എങ്ങനെലും വരാം…

അവൻ പതുങ്ങി പതുങ്ങി… ശബ്ദമൊന്നും ഉണ്ടാകാതെ… ഡൈനിങ് ഹാളിന്റെ വാതിൽ തുറന്നു… അവളെ കണ്ടയുടനെ… കൈപിടിച്ചു വലിച്ചു കൊണ്ട് പോയ്‌ ..

നിനക്കെന്താ വട്ടാണോ…. എന്തിനാ എന്നെയിട്ടിങ്ങനെ കഷ്ടപ്പെടുത്തുന്നെ… ഞാനെന്തു പാപം ചെയ്തിട്ടാ..

അല്ലെങ്കിലും ഞാനാണല്ലോ പാപി…അർഹിക്കാത്ത സ്നേഹം പിടിച്ചു വാങ്ങിയവൾ…

ഇതു പറയാനാണോ ഈ നട്ട പാതിരാ ക്ക് വന്നത്..

രണ്ടാളും… മുറ്റത്തെ പുല്ലിൽ ചമ്പ്രം പടിഞ്ഞിരുന്നു…

അല്ല .. എനിക്ക് നിന്നോട് സംസാരിക്കണം..

ഓഹ്… മര മണ്ടി… പകൽ ആയിക്കൂടെ… അല്ലെങ്കിലും നമ്മളേത് ദിവസ്സവാ.. തമ്മിൽ സംസാരിക്കത്തേ..

പക്ഷെ ഇനി നമ്മൾ തമ്മിൽ കാണില്ല… സംസാരിക്കേം ല്ല.. ഞങ്ങൾ നാളെ വെളുപ്പിന് നാല് മണിക്ക്… ചെന്നൈ പോണ്.. ഇനി ഇങ്ങോട്ടില്ല…

നീയെന്തു ഭ്രാന്തായീ പറയുന്നേ… എന്നിട്ടെന്താ എന്നോട് പറയാഞ്ഞേ..

ഞാനൊന്നും അറിഞ്ഞില്ല… എന്നോട് രാജുട്ടനാ എല്ലാം പറഞ്ഞെ… അവൻ അച്ഛനുമമ്മയും പറയുന്നത് കേട്ടതാ… നമ്മൾ തമ്മിലുള്ള ബന്ധം അവരറിഞ്ഞു .. കുറച്ചു നാളായി അറിഞ്ഞിട്ട് പോലും …

അച്ഛൻ എനിക്കും രാജുവിനും അവടത്തേ സ്കൂളിൽ അഡ്മിഷനോക്കെ ശരിയാക്കിട്ടുണ്ട്… എല്ലാം പെട്ടന്നായിരുന്നു

ഞാനും നീയും തമ്മിലാണെന്നറിഞ്ഞോ..

അതറിഞ്ഞില്ല… നിന്റെ നെയിം ഞാൻ മൈ ഡാർലിംഗ് എന്നാണല്ലോ സേവ് ചെയ്തു വെച്ചിരിക്കുന്നെ..

ഫോൺ സേർച്ച്‌ ചെയ്തപ്പൊഴാ അവർക്ക് മനസ്സിലായെ… അമ്മ ലോക്ക് എങ്ങനെയോ കണ്ടു പിടിച്ചു ഞാനാണേൽ നമ്മൾ തമ്മിലുള്ള ചാറ്റിങ് ഒന്നും ഡിലീറ്റ് ചെയ്യാറില്ല… ലോക്ക്ണ്ടല്ലോ എന്ന ധൈര്യത്തിൽ… ഹാ ഇനി പറഞ്ഞിട്ട് കാര്യല്ലാ..

അപ്പൊ… അപ്പൊ… ഇനി നമ്മൾ കാണില്ലേ…

അറിഞ്ഞൂട ടാ… ഇവിടെക്കിനി മടക്കം ഉണ്ടാവില്ല… വീടും സ്ഥലവുമൊക്കെ വിൽക്കണമെന്ന് അച്ഛൻ പറയുന്നുണ്ട്…

അവൾ അവന്റ കൈ പടയിൽ വിരലോടിച്ചു കൊണ്ട് പറഞ്ഞു…

നിനക്കെന്നെ മിസ്സ്‌ ചെയ്യുവോ ഡാ…

അവനൊന്നുo മിണ്ടാതെ താഴോട്ടും നോക്കി നിന്നു.. അവന്റ മിഴി രണ്ടിലും… നനവ് പടരുന്നുണ്ടായിരുന്നു..

യ്യോ… നേരം കുറെയായി… അതേ ഞാനൊരു കാര്യം ചോദിച്ചാൽ തരുവോ…

മ്മ് എന്താടീ… എന്തു കാര്യവാ .

എനിക്കൊരു കിസ്സ് തരുവോ…

അയ്യേ… കിസ്സോ…

അവൻ പിറകിലോട്ട് മാറി നിന്നു….

അതേ… ചുംബനം… എന്താ ആദ്യയിട്ട് കേക്കുവാണോ..

അതൊന്നും പറ്റില്ല… നീയൊന്നു പോയെ …

എടാ തെണ്ടീ… പട്ടീ… മര മാക്രീ… എനിക്ക് കിസ്സ് തന്നില്ലേൽ… ഞാനിപ്പോ ഉറക്കെ കരയും.. എന്നിട്ടാളേ കൂട്ടും… എല്ലാരോടും പറയും നമ്മൾ തമ്മിൽ പ്രണയത്തിലാണെന്ന്…

യ്യോ… ഈ പെണ്ണിനെ കൊണ്ട് തോറ്റല്ലോ.. തരാം.. എവിടെ വേണ്ടേ…

തത്കാലം ഇരു കവിളിലും നെറ്റിയിലും മതി…

അവൻ അവളെ ചേർത്തു പിടിച്ചു .. ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞു…

അവൾക്കിത്തിരി രോമാഞ്ചം തോന്നിയങ്കിലും ഒന്നുമില്ലാത്ത പോലെ ഭാവിച്ചു എന്നിട്ടവനോട് പറഞ്ഞു…

ഹോ… ഒരു കിസ്സടിക്കാൻ പോലുമറിയില്ല ഈ കൊശവനു.. റൊമാന്റിക് അല്ലാത്ത ബ്ലഡി ഫൂൾ

സാരല്ല… എന്റെ കയ്യിൽ കിട്ടട്ടെ ശരിയാക്കിയെടുത്തോളാം…

യ്യോ… ഒന്ന് പോ.. എന്റെ പൊന്നെ എനിക്കു പേടിയാവുന്നു…

ഞാൻ പോണേണ്… ഇന്നത്തോടെ എന്റെ ശല്യം തീർന്നല്ലോ… സമാധാനമായല്ലോ..

അപ്പൊ ഓക്കേ ബൈ…ബൈ

സൂക്ഷിച്ചു പോണേ…

അതേ എനിക്ക് ഇങ്ങോട്ട് വരാനറിയാമെങ്കിൽ അങ്ങോട്ട്‌ പോവാനും അറിയാം.. കേട്ടോ…

ചൂടാവാതെടീ… കാന്താരീ.. ഞാനൊരു പാവോല്ലേ..

അതേയതെ…. അവൾ വേഗം ഓടി പോയി.. മതിൽ ചാടി… വീട്ടിലേക്കു കുതിച്ചു… റൂമിലെത്തി ലൈറ്റ് ഇട്ടപ്പോഴാണ് രോഹിത് നു സമാധാനമായത്‌..

അവൻ ആശ്വാസത്തോടെ… വീട്ടിലേക്ക് പോയി.

ടീ… എന്തൊക്ക വിശേഷം… കുറച്ചൂസായല്ലോ… വിളിച്ചിട്ട്… ചെന്നൈയിൽ എത്തിയപ്പോ നമ്മളെയൊക്കെ മറന്നോ…

മനപ്പൂർവം… വിളിക്കാതിരുന്നതാ…സാധാരണ ഞാനാണല്ലോ അങ്ങോട്ട് വിളിക്കൽ… പിടിച്ചു വാങ്ങിയ സ്നേഹല്ലേ.. ഇങ്ങോട്ടും ആത്മർതഥായുണ്ടോ ന്ന് ടെസ്റ്റ്‌ ചെയ്തതാ..

ഓഹോ.. അങ്ങനെയാണോ… എന്നിട്ടന്താ കണ്ടു പിടിച്ചേ…

കുറച്ചൊക്കെ ഉണ്ടന്ന് തോന്നുന്നു…

എടീ… കണ്ണുള്ള പ്പൊ വിലയറിയില്ലാന്നു പറയുത് എത്ര സത്യവാ .. നീ അടുത്തുണ്ടായപ്പോൾ… നിന്റെ വിലയറിഞ്ഞില്ല…

പക്ഷെ ഇപ്പൊ എന്തോ ഒരു ശ്വാസം മുട്ടൽ ഒന്നിലും ഒരുഷാറില്ല… ബുക്കൊന്നും ഇപ്പൊ മറിച്ചു നോക്കാനേ തോന്നുന്നില്ല ..

ഇങ്ങനെ പോയാൽ ശരിയാവില്ല .. ഞാന് ചെന്നൈലോട്ട് വരട്ടെ നിന്നെ കാണാൻ… ഇവിടുന്ന് പോയെ പിന്നെ… ഒന്ന് കണ്ടിട്ടു പോലുമില്ലല്ലോ ടീ..

അതൊന്നും വേണ്ട രോഹിത്… വീട്ടുകാർ അറിഞ്ഞാ പ്രശ്നവും… അച്ഛനും അമ്മയ്ക്കുമൊക്കെ നമ്മളെ കുറിച്ചുമുണ്ടാവില്ലേ ഒരുപാട് സ്വപ്‌നങ്ങൾ… അതു നമ്മൾ തകർക്കരുത്…

അവളങ്ങനെ ഒരുപാട് ഉപദേശങ്ങൾ അവനു നൽകി അവൻ എല്ലാം മൂളി കേട്ട്… ഫോൺ വെച്ചു…

ഒരു അര മണിക്കൂർ കഴിഞ്ഞപ്പൊ അവൾ വീണ്ടും വിളിച്ചു…

ഹെലോ.. രോഹിത്… ഞാനൊരു കാര്യം പറഞ്ഞാൽ സമ്മദിക്കുവോ…

എന്താ… എന്താടീ കാര്യം…

നമുക്ക് ഒളിച്ചോടിയാലോ… നാളെ തന്നെ…

ഹേ.. നിനക്ക് വട്ടായോ… ഇതു വരെ എന്തൊക്ക ഉപദേശങ്ങളായിരുന്നു തന്നത്.. അതൊക്ക കേട്ടപ്പോ നിനക്കിച്ചിരി മെച്യൂരിറ്റി വന്നല്ലോ ന്ന് കരുതി ഞാൻ സന്തോഷിചിരിക്കുകയായിരുന്നു..

അതൊന്നും എനിക്കറിയില്ല… എനിക്ക് നിന്നെ കാണണം.. നിന്റെ കൂടെ ജീവിക്കണം… നാളെ തന്നെ ഒളിച്ചോടുകയും വേണം… ഇല്ലങ്കി…

ഇല്ലങ്കി…

ഇല്ലങ്കി.. ഞാൻ സൂയിസൈഡ് ചെയ്യും…

എങ്ങനെ ചെയ്യും… ന്നാ..

ഞാൻ തീ കൊളുത്തി മരിക്കും .. അയ്യോ.. അതുവേണ്ട ഭയങ്കര വേദനയായിരിക്കും… തൂങ്ങി മരിക്കും… യ്യോ അതും വേണ്ട.. ഞാൻ വിഷം കഴിക്കും..

നീ ഏതെങ്കിലുമൊന്നു ഉറപ്പിക്ക്..

ഞാൻ മരിക്കണമെന്നാലെ ആഗ്രഹം… അപ്പൊ ഒട്ടും സ്നേഹല്ല ലെ

ഓ ഇനി അതിമ്മ കൂടണ്ട… ഞാൻ ചുമ്മാ പറഞ്ഞതാ.. എടീ എനിക്കൊരു ജോലിയില്ലാതെ നമ്മളെങ്ങനെ ജീവിക്കും…

നമ്മൾ അധ്വാനിക്കും… ദൈവം രണ്ടു കയ്യും കാലും തന്നു… നല്ല ആരോഗ്യം തന്നു.. പിന്നെ പണിയെടുത്തു ജീവിക്കണം…

മ്മ് ഞാനൊന്നു ആലോചിക്കട്ടെ…

ദിവസങ്ങളും മാസങ്ങളും ശരവേഗത്തിൽ കടന്നു പോയി.. ഒരു സായാഹ്നത്തിൽ…

എന്തൊക്ക ആയിരുന്നു…പ്രേമം… വേർപാട്.. ഒളിച്ചോട്ടം… വിവാഹം… അവസാനം..

അവസാനമെന്താ നമ്മൾ രണ്ടാളും ചത്തോ ജീവനോടെയില്ലേ…

അതേടീ… ജീവനുണ്ടന്നേയുള്ളൂ.. ദൈവം നമുക്ക് ആരോഗ്യം തന്നിട്ടുണ്ട്… അതുകൊണ്ട് അധ്വാനിച്ചു ജീവിക്കണമെന്ന് പറഞ്ഞു… എന്നെ പ്രോലോപിച്ചു കൂട്ടി കൊണ്ട് വന്നവളാ… ഇപ്പൊ അധ്വാനം മാത്രേ ള്ളൂ… ആരോഗ്യമില്ല…

ഞാനങ്ങനെ പറഞ്ഞന്ന് കരുതി… താൻ ചാടി ക്കേറി പുറപ്പെടണമായിരുന്നോ…

ഇങ്ങനെ ശവത്തിലിട്ടു കുത്തല്ലേ… എന്റെ പൊന്നു രാധു…എട്ടു മാസായി.. ഈ മുംബൈ തെരുവോരങ്ങളിൽ വന്നിട്ട്… ചെയ്യാത്ത പണിയില്ല.. എല്ലു മുറിയെ പണിതു പണിത്… എന്റെ എല്ലു മുഴുവൻ ഒടിയാറായി… നല്ല ഭക്ഷണം കഴിച്ചിട്ട്…എത്ര നാളായി എടീ…

നല്ല ഭക്ഷണമെന്ന് പറയല്ലേ… അമ്മയുണ്ടാക്കുന്ന സാമ്പാറും അവിയലും…ചെമ്മീൻ വറുത്തതും കോഴി പൊരിച്ചതും… ഓഹ്… കണ്ണിലൂടെയിങ്ങനെ മിന്നലടിച്ചു പോവുന്നു…

ശവം… ബാക്കിയുള്ളോരെല്ലാം മറക്കാൻ ശ്രമിക്കുവാ.. അമ്മയുണ്ടാക്കി തന്ന എത്ര ഫുഡ് ആണ്.. ഉപ്പു കൂടി മുളക് കൂടി ന്ന് പറഞ്ഞു… ദേഷ്യത്തോടെ വേണ്ടന്ന് വെച്ചത് … ഹോ.. പാവം എത്ര വിഷമിച്ചു കാണും… ഇപ്പൊ അതൊക്ക കിട്ടിയെങ്കിൽ കാലിയാകുന്നതറിയില്ല.. ..

എനിക്കും അതേ… അച്ഛൻ ഇടയ്ക്കിടെ ബ്രോസ്റ്റും… രാമേട്ടന്റെ കടയിലെ പൊറാട്ടയും കൊണ്ടു വരും.. അമ്മ എപ്പഴും വഴക്ക് പറയും..നല്ല ഫുഡല്ല ന്ന് പറഞ്ഞു… പക്ഷെ അതൊന്നും മൈൻഡ് വെക്കാതെ എനിക്കിഷ്ടല്ലേ ന്ന് പറഞ്ഞു അച്ഛൻ വീണ്ടും കൊണ്ടു വരും..

എന്റെ അച്ഛനും പാവായിരുന്നെടീ… അനു വിനേക്കാൾ കൂടുതൽ ഞാനല്ലേ പഠിക്കുന്നേ… . അവളെ എപ്പഴും വഴക്ക് പറയും എന്നെ കണ്ടു പഠിക്കണമെന്ന് പറഞ്ഞ്..

ഭയങ്കര പ്രതീക്ഷയായിരുന്നു എന്നെ കുറിച്ച്… എന്നെ ഡോക്ടർ ആക്കണമെന്ന് പറഞ്ഞു നടക്കായിരുന്നു.. പാവം എല്ലാ പ്രതീക്ഷയും കൈ വിട്ടില്ലേ ..

നിനക്ക് എന്നോട് ദേഷ്യം തോന്നുന്നുണ്ടാവും ല്ലേ രോഹിത്… ഞാൻ കാരണമല്ലേ ഇങ്ങനെയൊക്കെ..

അതൊന്നു മില്ലടീ.. ഞാനും എടുത്തു ചാടി തീരുമാനമെടുത്തില്ലേ… എനിക്കെങ്കിലും പക്വതയോട് കൂടി കാര്യങ്ങൾ കാണാമായിരുന്നു… പക്ഷെ.. ചെയ്തില്ല.. അന്നേരം നിന്നെ സ്വന്തമാക്കണമെന്നായിരുന്നു മനസ്സിൽ.. പ്രേമത്തിനു കണ്ണും മൂക്കും വായയൊന്നുമില്ലല്ലോ .. പറഞ്ഞിട്ട് കാര്യാല്ല.. അനുഭവിക്കന്നെ..

നമ്മൾ നാട്ടിലേക്കൊന്നു വിളിച്ചില്ലല്ലോ .. ഒന്ന് വിളിച്ചു നോക്കാം..

യ്യോ രാധു… വീട്ടിലേക്ക് വിളിക്കണ്ട… പ്രശ്നവും..

അതു ശരിയാണല്ലോ… എങ്കിലേ.. അവിടുത്തെ സ്ഥിതി എന്താണെന്ന് ആതിരക്കൊന്നു വിളിച്ചു ചോദിക്കാം… അവള്ടെ നമ്പർ.. എനിക്കറിയാം..

അവളുടനെ.. തന്റെ കൂട്ടുകാരി ആതിര ക്കു വിളിച്ചു…

ഹെലോ… ആതിരയല്ലെ..

അതേല്ലോ… ഇതാരാ..

ഇതു ഞാനാടീ… രാധു..

നീയോ.. നീയൊക്കെ ജീവിച്ചിരിപ്പുണ്ടോ…നമ്മളെയൊക്കെ ഓർമയുണ്ടോ..

എടീ… കാര്യങ്ങളൊക്കെ അറിഞ്ഞു കാണുമല്ലോ.. ഒരു പ്രതേക സാഹചര്യത്തിൽ…

നീ എന്നോട് മിണ്ടരുത്.. ദുഷ്ടേ… എന്നോട് പോലും ഒരു വാക്ക് പറഞ്ഞില്ലല്ലോ വേലി ചാടുന്നതിനെ കുറിച്ച്… ഞാൻ നിന്റെ ചങ്ക് ഫ്രണ്ടാണെന്ന് പറഞ്ഞിട്ട് അവസാനം ചങ്കിനു തന്നെ കുത്തിയല്ലെ..

എടീ… എല്ലാം പെട്ടന്നയിരുന്നു… നിന്നെ അറിയിക്കാൻ പോലും സമയം കിട്ടിയില്ല… ആറു മാസം കൊണ്ടു പ്രണയം.. ഒളിച്ചോട്ടം… വിവാഹം എല്ലാം ഫാസ്റ്റ് ആയിരുന്നില്ലേ .

അപ്പൊ നീ.. ഗർഭിണിയും ആയിരിക്കും.. ല്ലേ..

ഒന്ന് പോടീ.. അതൊന്നു മില്ല…

അല്ല ഫാസ്റ്റ് ആണെന്ന് പറഞ്ഞപ്പൊ ചോദിച്ചതാ.. നീയിപ്പോ എവിടുന്ന വിളിക്കുന്നെ… അമേരിക്കയിൽ നിന്നോ ലണ്ടനിൽ നിന്നോ ആവും… അവിടെയിപ്പോ രാത്രിയാവും ല്ലേ…

പോടീ… ഇങ്ങനെ ഇഞ്ചിഞ്ചായിട്ട് കൊല്ലാതെടീ.. മര പട്ടി…

ഹോ… എന്തൊക്കയായിരുന്നു.. ഞാൻ അങ്ങനെയാവും കൊങ്ങനെയാവും.. നീ നോക്കിക്കോ എന്റെ ലൈഫ് സെറ്റിലാവും …ഇപ്പൊ എന്താ എന്തായി..

അതൊക്ക വിട് ന്റെ ആതിരാ… എന്താ വീട്ടിലെ വിശേഷം… അവിടുത്തെയൊക്കെ അവസ്ഥ എന്താണിപ്പോ..

ഹോ.. അതു പറയാനാണെങ്കിൽ കുറെയുണ്ട് മോളെ ചിരിച്ചു ചിരിച്ചു… ചാവും…

ചിരിക്കേ..നീയൊന്നു തെളിയിച്ചു പറ തെണ്ടീ..

നീ വേലി ചാടിയ ഉടനെ.. നിന്റെ അമ്മ എനിക്ക് വിളിച്ചു കാര്യങ്ങളൊക്കെ ചോദിച്ചു… ആരാ നിന്റെ അഫേയർ ന്ന് ചോദിച്ചു… ആദ്യം ഞാൻ കുറെ മടിച്ചു.. പറയാനായിട്ട്… എനിക്കറിയില്ല ന്നൊക്കെ കളവു പറഞ്ഞു..

അന്നേരം. അമ്മ വിഷമത്തോടെ കുറെ സംസാരിച്ചു.. ഇടക്ക് ആൾക്ക് കരച്ചിലും വന്നു.. അവസാനം ഞാൻ പറഞ്ഞു രോഹിത് ആണ് ആളെന്ന്..

പിന്നീട് അമ്മ രോഹിത് ന്റെ അമ്മക്ക് വിളിച്ചു…. അവർ തമ്മിൽ കാര്യങ്ങളൊക്കെ ഡിസ്‌കസ് ചെയ്തു…

പിറ്റേന്ന് എനിക്ക് വിളിച്ചപ്പൊ പറയാ.. അവർക്ക് ഞങ്ങളോടൊരു വാക്ക് പറയായിരുന്നില്ലെ… ഞങ്ങൾ സമ്മതിക്കുവായിരുന്നല്ലോ എന്ന്…

ഹെന്ത്… നീയെന്തൊക്കെ ആതിര..ഈ പറയുന്നേ..

ഞാൻ പറഞ്ഞത് സത്യാ… അവരോട് കാര്യങ്ങൾ പറഞ്ഞിരുന്നെങ്കിൽ… അവർ സമ്മതിച്ചനെ.. നിങ്ങടെ രണ്ടാൾടേം കല്യാണം അവർ കുഞ്ഞു നാളിലെ…വാക്കാൽ ഉറപ്പിച്ചു വെച്ചിരുന്നുവത്ര …

മുന്നേ പറഞ്ഞാൽ നിങ്ങൾക്ക് പഠിത്തത്തിൽ ശ്രദ്ധ പോവുമെന്ന് ഭയന്നിട്ടാ പറയാതിരുന്നേ..

ഹോ… എന്റെ ദൈവമേ.. എന്നിട്ടാണോ…അവർ ഞങ്ങൾക്കിത് വരെ വിളിക്കാതിരുന്നേ… ഇവിടെ ഞങ്ങൾ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ പെടാ പാട് പെടുവാ…

നിങ്ങൾ അവർക്കു മുന്നേ എടുത്തു ചാടി ഒരു മുഴം മുന്നേ എറിഞ്ഞതല്ലേ.. അപ്പൊ ഒന്ന് പഠിക്കട്ടെ ന്ന് കരുതി.. അതാ വിളിക്കാഞ്ഞേ… ഏതായാലും… ഒളിച്ചോട്ടത്തിന്റെ പൂതി തീർന്നില്ലേ…രണ്ടാൾക്കും…

തീർന്നു മോളെ.. തീർന്നു…. പറയാനുണ്ടോ… ഇനി പഠിച്ചു ജോലിയും കൂലിയും ആകാതെ… ഒന്നിനും ചാടി ക്കേറി പുറപ്പെടില്ല… മതിയായി..എന്തായാലും പഠിച്ചു മനുഷ്യൻ

ഹ ഹ… അത് നന്നായി.. എങ്കി മക്കളിങ്ങു കേറി പോര് . ഞാൻ വീട്ടിലോട്ട് വിളിച്ചു വിവരങ്ങളൊക്കെ പറഞ്ഞോളാം .. ട്ടൊ ..

ഗുണപാഠം…ഒളിച്ചോട്ടം അത്രേ നല്ലതല്ല… 😜😜

ശുഭം.., 😍😊

ലൈക്ക് കമന്റ് ചെയ്യണേ…

രചന: Fasna salam

Leave a Reply

Your email address will not be published. Required fields are marked *