സ്നേഹമർമ്മരം ഭാഗം 25

ഇരുപത്തിനാലാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 24

ഭാഗം….25

ധ്രുവ് ഒരു ഷോപ്പിംഗ് മാളിന് മുന്നിൽ കാറ് നിർത്തി……..

കുഞ്ഞാറ്റയെയും കൊണ്ട് ജാനി ഇറങ്ങിയതും അവൻ പാർക്കിംഗിലേക്ക് പോയി…..

ജാനി എൻട്രൻസ് ഏരിയയിൽ തന്നെ ധ്രുവിനെ കാത്ത് നിന്നു…..

മാളിൽ തിരക്ക് കൂടുതലായതിനാൽ കാർ പാർക്ക് ചെയ്യുന്ന മാളിന്റെ അണ്ടർഗ്രൗണ്ടിൽ ധ്രുവിന് ഏറെ നേരം നിൽക്കേണ്ടി വന്നു…….

തിരക്ക് കൂടുതലായതിനാൽ ജാനി കുഞ്ഞാറ്റയെയും കൊണ്ട് ഒരു സൈഡിലേക്ക് ഒതുങ്ങി നിന്നു……

ചൂട് കാരണം കുഞ്ഞാറ്റ ചിണുങ്ങാൻ തുടങ്ങി…… ധ്രുവ് വരാത്തത് കൊണ്ട് ജാനിയ്ക്ക് അകത്തേക്ക് കയറാൻ മടി തോന്നി……

പെട്ടെന്ന് പോന്നത് കൊണ്ട് ഫോൺ പോലും എടുത്തിട്ടില്ല……

ഈ തിരക്കിനിടയിൽ ഡോക്ടറ് വന്നാലും കണ്ടു പിടിക്കാൻ പ്രയാസമാണ്…..

അതും പോരാഞ്ഞ് കുഞ്ഞാറ്റയെ തിരക്കിനിടയിൽ കൊണ്ട് പോകുന്നത് തന്നെ അപകടമാണ്……

കുഞ്ഞാറ്റ ചൂട് കാരണം വാ പൊളിച്ചു കരയാൻ തുടങ്ങിയതും ജാനി പേടിച്ചു പോയി…..

മോള് കരയുന്നത് കണ്ടാൽ ഡോക്ടറുടെ സ്വഭാവം മാറും……..വരുന്നത് വരട്ടെ എന്തായാലും അകത്തേക്ക് കയറാം………

ജാനി തെല്ലൊരു മടിയോടെ കുഞ്ഞിനെയും കൊണ്ട് അകത്തേക്ക് കയറി……

മാളിലേക്ക് കയറിയതും എ സിയുടെ തണുപ്പ് കാരണം കുഞ്ഞാറ്റയുടെ കരച്ചിൽ നിന്നു……

കൊണ്ടുപിടിച്ച തിരക്കാണ്……. ആളുകൾ പരക്കം പായുന്ന പോലെ ഓരോ ഷോപ്പിലായി കയറിയിറങ്ങുന്നുണ്ട്……

കിഡ്‌സ് സെക്ഷൻ തേർഡ് ഫ്ലോറിലാണെന്ന് തോന്നുന്നു…… ഒരിക്കൽ പങ്കുവുമായി ഇവിടെ വന്നിട്ടുണ്ട്……..

എവിടെയും നിൽക്കാൻ കഴിയുന്നില്ല…. തിരക്കിനിടയിൽ ആളുകൾ വന്നിടിക്കുന്നുണ്ട്…..

പെട്ടെന്നാണ് ജാനി അയാളെ ശ്രദ്ധിച്ചത്…..

പുറത്ത് നിൽക്കുമ്പോഴും തന്റെ മുന്നിൽ ഉണ്ടായിരുന്നു അയാൾ……അകത്തേക്ക് കയറിയപ്പോഴും തന്നെ ചുറ്റിപ്പറ്റി നിൽക്കുന്നുണ്ട്……

ജാനിയ്ക്ക് ഉള്ളിൽ ചെറിയ ഭയം വന്നു മൂടി…..

ഇത്രയും ആൾക്കാർ ഉള്ളപ്പോൾ എന്ത് ചെയ്യാനാ……..വല്ല വായിനോക്കിയും ആയിരിക്കും…..

സ്വയം ആശ്വസിച്ചു കൊണ്ട് അടുത്ത് കണ്ട് മൊബൈൽ ഷോപ്പിന്റെ അരികിലേക്ക് അവൾ മാറി നിന്നു…..

കുഞ്ഞാറ്റയെ കൈയിൽ ഒതുക്കി പിടിച്ചു…… ധ്രുവ് വരുന്നുണ്ടോന്ന് ഇടയ്ക്കിടെ നോക്കി……

കൈയ്യിടെ ഇടയിലൂടെ എന്തോ ഇഴഞ്ഞു നീങ്ങിയ പോലെ തോന്നിയതും അവൾ ഞെട്ടിപ്പിടഞ്ഞു കൊണ്ട് തിരിഞ്ഞു നോക്കി……

ഒരു മൂർച്ചയുള്ള കത്തിയാണ്…….തന്റെ ഇടുപ്പിന്റെ ഭാഗത്തേക്ക് ചേർത്ത് വച്ചിരികയാണ്…….

“ഒച്ച വച്ചാൽ……. ഈ കത്തി വയറിനിടയിലൂടെ തുളച്ച് അകത്തേക്ക് കയറും…..

ആൾക്കാർ ഓടികൂടുന്നതിന് മുൻപേ ഈ കുഞ്ഞിനെയും കൊണ്ട് ഞാന് രക്ഷപ്പെടും…..

അത് വേണ്ടെങ്കിൽ ആ സ്റ്റെയറിന്റെ സൈഡിലേക്ക് പോകാം……..”

പുറകിൽ നിന്നുള്ള ഒരു സ്ത്രീ ശബ്ദം കേട്ട് ജാനി പേടിയോടെ പരതി നോക്കി……

“പറഞ്ഞത് അനുസരിക്കുന്നതാണ് നിനക്ക് നല്ലത്…..”

അവരുടെ ശബ്ദത്തിൽ ദേഷ്യം നിറഞ്ഞു…..

തന്റെ പുറകിൽ തന്നെ ചേർന്ന് നിൽക്കയാണവർ……തിരിഞ്ഞു നോക്കാൻ പറ്റുന്നില്ല….കത്തിയുടെ മൂർച്ച ശരീരം അറിയുന്നുണ്ട്….അത്രമാത്രം അത് ശരീരത്തിൽ സ്പർശിച്ചിട്ടുണ്ട്….

തന്റെ നിൽപ്പും മുഖവുമൊന്നും ആരും കാണുന്നില്ല……എല്ലാവരും തിരക്ക് പിടിച്ചു ഓടുന്നുണ്ട്……അല്ലെങ്കിൽ അവർ കത്തി വച്ചിരിക്കുന്നത് മറ്റാരും കാണാത്ത വിധമാകും…. അത്രമാത്രം ചേർന്ന് നിൽക്കയാണവർ…..

അവർ കത്തി ഒന്നു കൂടി ശരീരത്തിൽ ചേർത്തപ്പോൾ ജാനിയ്ക്ക് ആ ഭാഗം നീറുന്ന പോലേ തോന്നി….

അവൾ കുഞ്ഞാറ്റയെ മാറോട് ചേർത്ത് പിടിച്ച് സഹായത്തിനായി ചുറ്റും നോക്കി……. മുഖം കൊണ്ട് തന്റെ മുന്നിലൂടെ നടക്കുന്ന ആളുകളെ ആംഗ്യം കാണിച്ചു നോക്കി…….

ആരും ശ്രദ്ധിക്കുന്നില്ല……അല്ലെങ്കിലും മറ്റുള്ളവരുടെ ദുരവസ്ഥ കാണാൻ ആർക്കാണ് സമയം……

ആരെങ്കിലും നോക്കുമ്പോൾ കാണുന്നത് രണ്ടു സ്ത്രീകൾ ഒരുമിച്ച് ചേർന്ന് നിൽക്കുന്നു…. ഇടയിലുള്ള കത്തി ആർക്കും കാണാൻ കഴിയുന്നില്ല….

അവസാനം ജാനി അവർ പറഞ്ഞത് പോലെ അനുസരിക്കാൻ തീരുമാനിച്ചു… കാരണം കത്തി കൊണ്ടുള്ള മുറിവിൽ നിന്ന് ചോര ഒഴുകുന്നത് അവൾ അറിഞ്ഞിരുന്നു……

അവർ ജാനിയുടെ കൈയിൽ പിടിച്ച് വലിച്ച് നടന്നു നീങ്ങി…….പക്ഷെ സാരിയുടെ ഇടയിൽ വച്ചിരുന്ന കത്തി മാത്രം അവർ മാറ്റിയിരുന്നില്ല…..

ജാനി അവരെ പേടിയോടെ നോക്കി…….

അത്യാവശ്യം നല്ലൊരു യുവതി…..അവരുടെ കണ്ണിലും തന്നെ പിടിച്ചു കൊണ്ട് പോകുന്ന പരിഭ്രമം ഉണ്ട്…..

എന്നാലും ഒരു ക്രൂരമായ ഭാവം അവരുടെ മുഖത്തുണ്ട്…..

ഗ്രൗണ്ട് ഫ്ലോറിൽ നിന്ന് അണ്ടർഗ്രൗണ്ടിൽ ഇറങ്ങാനുള്ള സ്റ്റെപ്പിനടുത്തെത്തിയതും അവർ താഴേക്ക് ഇറങ്ങാൻ ജാനിയുടെ കൈയിൽ പിടിച്ച് വലിച്ചു…..

മിക്കവരും ലിഫ്റ്റിൽ പോകുന്നത് കൊണ്ട് സ്റ്റെപ്പ് വഴി ആളുകൾ കുറവാണ്…….

ജാനി കുഞ്ഞാറ്റയെ ചേർത്ത് പിടിച്ച് വർദ്ധിച്ച ഭയത്തോടെ താഴേക്കുള്ള സ്റ്റെപ്പുകൾ ഇറങ്ങാൻ തുടങ്ങി…..

കത്തിയും ചേർത്ത് വച്ച് കൂടെ ആ സ്ത്രീയും….

കുഞ്ഞാറ്റ ഇതൊന്നുമറിയാതെ ചുറ്റിലുമുള്ള കാഴ്ചകൾ കാണുകയാണ്…..

ധ്രുവ് ഏറെനേരം കാത്തു നിന്നപ്പോളാണ് പാർക്ക് ചെയ്യാനുള്ള സ്ഥലം കിട്ടിയത്…….

ജാനി ഒരുപാട് നേരം തന്നെ കാത്ത് നിൽക്കുന്നത് ആലോചിച്ചപ്പോൾ അവൻ ധൃതിയിൽ കാർ പാർക്ക് ചെയ്ത് ഗ്രൗണ്ട് ഫ്ലോറിന്റെ ലിഫ്റ്റിനടുത്തേക്ക് പോയി……

ലിഫ്റ്റ് ഫസ്റ്റ് ഫ്ലോറിലാണെന്ന് കണ്ടതും അവൻ പെട്ടെന്ന്ലിഫ്റ്റിന്റെ അരികിലായുള്ള ഗ്രൗണ്ട് ഫ്ലോറിലേക്കുള്ള സ്റ്റെപ്പിനടുത്തേക്ക് ചെന്നു…..

അപ്പോഴേക്കും ലിഫ്റ്റ് താഴെയെത്തി ഓപ്പണായി……..

സ്റ്റെപ്പ് വഴി കയറിയാൽ ഇനിയും ലേറ്റാകുമെന്നോർത്ത് അവൻ തിരികെ ലിഫ്റ്റിലേക്ക് കയറി ഗ്രൗണ്ട് ഫ്ലോറ് ബട്ടൺ പ്രസ്സ് ചെയ്തു….

ധ്രുവിന്റെ ലിഫ്റ്റിന്റെ ഡോർ അടഞ്ഞതും ജാനി സ്റ്റെപ്പിൽ നിന്ന് അണ്ടർഗ്രൗണ്ടിൽ ഇറങ്ങിയതും ഒരുമിച്ചായിരുന്നു…….

അണ്ടർ ഗ്രൗണ്ടിൽ ആൾക്കാർ കുറവായിരുന്നു……..

ജാനി ധ്രുവിനെ എല്ലായിടത്തും പരതി നോക്കി…..

ധ്രുവിനെ കാണാൻ കഴിയണേന്ന് ഉള്ളുരുകി പ്രാർത്ഥിച്ച് കൊണ്ടാണ് അവൾ ഓരോ ചുവടും വെച്ചത്…..

പെട്ടെന്ന് കുറച്ചു ഗുണ്ടകൾ അവരുടെ ചുറ്റുമായി നിരന്നു……ആർക്കും മനസ്സിലാകാത്ത പോലെ അവരോടൊപ്പം നടന്നു…..

ജാനിയ്ക്ക് അവരെയും കണ്ടതോടെ പേടിച്ച് ശരീരമാസകലം വിറയ്ക്കാൻ തുടങ്ങി…..

എല്ലാം കൈവിട്ടു പോയെന്ന് ജാനിയ്ക്ക് മനസ്സിലായി……..ആരോ പ്ലാൻ ചെയ്തു തന്നെ കുടുക്കിയതാണ്……

വിനോദ് തന്നോട് സൂക്ഷിക്കാൻ വിളിച്ച് പറഞ്ഞത് അവൾക്ക് ഓർമ വന്നു…….

“ശബ്ദമുണ്ടാക്കാതെ ആ വൈറ്റ് ടെസ്റ്ററിൽ കേറ്…..”

അടുത്തേക്ക് വന്ന് ഒരു ഗുണ്ട ഗാംഭീര്യമുള്ള ശബ്ദത്തിൽ പറഞ്ഞതും ജാനി പേടിയോടെ അയാളെ നോക്കി…..

“പ്ലീസ്‌….എന്നെ വെറുതെ വിടണം…..

നിങ്ങളൊക്കെ എന്തിനാ….”

“ശ്ശൂ…….മിണ്ടരുത്…..”

വെറ്റില കറ പുരണ്ട പല്ല് കാണിച്ചു ചുവന്ന കണ്ണുകളുരുട്ടി അയാൾ മുറുകിയത് കേട്ട് ജാനി പേടിച്ച് വായ പൂട്ടി…..

കുഞ്ഞാറ്റയെ ഒന്നുകൂടി അടക്കിപ്പിടിച്ച് അവൾ വണ്ടിയുടെ അടുത്തേക്ക് നടന്നു……

ഡസ്റ്ററിന്റെ അടുത്തെത്തിയതും അയാൾ ഡോർ തുറന്ന് അവളുടെ കൈ പിടിച്ച് അകത്തേക്ക് വലിച്ചിട്ടു……..പക്ഷെ……

അപ്രതീക്ഷിതമായി ആരുടേയോ ചവിട്ടിൽ ആ ഗുണ്ട ദൂരേയ്ക്ക് തെറിച്ചു വീണപ്പോൾ ജാനി വണ്ടിയിൽ നിന്ന് വെപ്രാളപ്പെട്ട് പുറത്തിറങ്ങി……

കലിപൂണ്ട് സർവദേഷ്യവും ശരീരത്തിൽ ആവാഹിച്ച് കലിയോടെ വിറച്ചു കൊണ്ട് നിൽക്കുന്ന ധ്രുവിനെ കണ്ടതും അവൾ ആശ്വാസത്തോടെ അവന്റെ അരികിലേക്ക് ഓടി…….

ജാനിയെ ഒരു കൈ കൊണ്ട് ചേർത്ത് പിടിച്ച്

കുഞ്ഞാറ്റയെ ഒന്നു തഴുകിക്കൊണ്ട് അവൻ ഗുണ്ടകൾക്ക് നേരെ തിരിഞ്ഞു…..

മുഷ്ടി ചുരുട്ടിപ്പിടിച്ച് ഗുണ്ടകൾക്ക് നേരെ തീഷ്ണമായി നോക്കി ……

അപ്പോഴേക്കും പാർക്കിംഗിലുള്ള കുറച്ചു ആളുകൾ അവരുടെ അരികിലേക്ക് ഓടി വന്നിരുന്നു…….

ഒരുത്തൻ പാഞ്ഞു വന്ന് ജാനിയെ പിടിക്കാൻ നോക്കിയതും ധ്രുവ് ദേഷ്യത്തിന്റെ എല്ലാ തീവ്രതയോടും കൂടി അവന്റെ വയറിലേക്ക് ആഞ്ഞു പ്രഹരിച്ചു……

അവൻ തെറിച്ച് മറ്റൊരു ഗുണ്ടയുടെ അരികിലായി വീണു…….

“അടിച്ച് കൊല്ലടാ ഇവനെ…..”

അതിലൊരുത്തൻ ആക്രാശിച്ചത് കേട്ട് മറ്റുള്ളവരും അവന്റെ നേർക്ക് പാഞ്ഞടുത്തു…..

ധ്രുവ് ജാനിയെ പുറകിലേക്ക് നീക്കി നിർത്തി…… നെഞ്ചും വിരിച്ച് വീറോടെ അവളുടെ മുന്നിലായി കയറി നിന്നു……

അവന്റെ കൈകളിലെ ഞരമ്പുകൾ പോലും വലിഞ്ഞു മുറുകുന്നത് അവൾ അദ്ഭുതത്തോടെ നോക്കി നിന്നു……

തന്റെ നേർക്ക് വന്നവന്റെ മൂക്കിലേക്ക് മുഷ്ടി ചുരുട്ടിയിടിച്ച ശേഷം അവന്റെ തോളിൽ രണ്ടു കൈയും കുത്തി കരണം മറിഞ്ഞു കൊണ്ട് അവൻ പുറകിൽ വന്ന രണ്ടു പേരെ ചവിട്ടിയെറിഞ്ഞു……..

വായുവിൽ ഉയർന്നു പൊങ്ങിയ അവന്റെ കാലുകൾ അടിപതറാതെ തന്നെ നിലത്തൂന്നി……

പുറകിൽ പിടിയ്ക്കാൻ വന്നവനെ ഒരു കൈ കൊണ്ട് കാലിൽ പിടിച്ച് മുന്നിലേക്ക് വലിച്ചിട്ട്……

ചാടിയെണീറ്റ അവന്റെ തലയിലായി ഒരു പഞ്ച് കൊടുത്ത ശേഷം കറങ്ങി അവന്റെ മുട്ടുകാലിലായി ചവിട്ടിയൊടിച്ചു…………

എന്നാൽ അപ്പോഴേക്കും ഒരുത്തൻ ധ്രുവിനെ പുറകിൽ നിന്ന് ചവിട്ടിയിരുന്നു……

ധ്രുവ് മുന്നിൽ കിടന്ന ഒരു കാറിലേക്ക് വന്ന് വീണതും ഓട്ടോലോക്ക് പ്രവർത്തിച്ച് ആ കാറ് അലാറമടിക്കാൻ തുടങ്ങി…….

അണ്ടർഗ്രൗണ്ടിൽ അലാറത്തിന്റെ ശബ്ദം മുഴങ്ങികേട്ടു…….

ധ്രുവ് വീഴ്ചയിൽ നിന്ന് വീറോടെ എഴുന്നേറ്റ് നിന്നു…….

അലാറമടിച്ച കാറിലേക്ക് അവൻ ചാടിക്കയറി…….കാറിന്റെ ഇൻഡിക്കേറ്റർ കത്തുന്ന വെളിച്ചം അവന്റെ വെളുത്ത് ചുവന്ന കവിളുകളിൽ പ്രകാശം വിരിയിപ്പിച്ചു…..

കണ്ണിൽ തീയും…..കരുത്തുറ്റ അവന്റെ മസിലുകളും നെഞ്ചും വിരിച്ച് കാറിന്റെ മുകളിലുള്ള അവന്റെ നിൽപ്പും ആരാധനയോടെ വന്നു കൂടിയ ആളുകൾ നോക്കി നിന്നു…..

തന്നെ ചവിട്ടിയവന്റെ തലയിലേക്ക് അവൻ ചാടി ചവിട്ടി…….വീഴാൻ പോയ അവന്റെ കഴുത്തിൽ പിടിച്ച് അമർത്തിക്കൊണ്ട് ധ്രുവ് തറയിലേക്ക് വന്നു വീണു…..

അപ്പോഴേക്കും കുറച്ചു സെക്യൂരിറ്റിയും മാളിലെ ജോലിക്കാരുമെല്ലാം വന്ന് ഗുണ്ടകളെ പിടിച്ചു കെട്ടിയിരുന്നു……

ധ്രുവിന്റെ കൈയിൽ ശ്വാസം കിട്ടാതെ പിടഞ്ഞവനെ സെക്യൂരിറ്റി വന്ന് പിടിച്ചു മാറ്റിയത് കൊണ്ട് മാത്രം രക്ഷപ്പെട്ടു…..

വീണ്ടും അടിക്കാനൊരുങ്ങിയെങ്കിലും പേടിച്ചരണ്ട കുഞ്ഞാറ്റയുടെ കരച്ചിൽ കണ്ടതും ധ്രുവ് ഒന്നടങ്ങി……

അവൻ ജാനിയുടെ അടുത്തേക്ക് ഓടി വന്ന് കുഞ്ഞാറ്റയെ എടുത്തതും ജാനി ബോധം മറഞ്ഞു വീണതും ഒരുമിച്ചായിരുന്നു…….

ധ്രുവ് വെപ്രാളത്തോടെ ജാനിയെ കുലുക്കി വിളിച്ചു നോക്കി…… കൈകൾ പിടിച്ച് പൾസ് ചെക്ക് ചെയ്തു…..

“ജാനീ…….ജാനീ…….”

ധ്രുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…..നെഞ്ചിൽ ഏതോ വിങ്ങൽ വന്നു മൂടും പോലെ……

തന്റെ പെണ്ണ്…….ഹൃദയത്തിൽ എവിടെയോ മൂടി വച്ചിരുന്ന അവളോടുള്ള പ്രണയം പുറത്തേക്കൊഴുകുന്നു……..

എന്റെ ജീവനാണിവൾ…..എനിക്ക് വേണമിവളെ………..

ഒരു കൈയിൽ കുഞ്ഞാറ്റയും മറു തോളിൽ ജാനിയെയും പൊക്കിയെടുത്ത് ആളുകൾ നോക്കി നിൽക്കെ തന്നെ അവൻ പുറത്തേക്കോടി…..

ജാനി കണ്ണു തുറന്നപ്പോൾ താനൊരു ഹോസ്പിറ്റലിലാണെന്ന് അവൾക്ക് മനസ്സിലായി…….

അവളുടെ ഓർമകളിൽ നേരെത്തെ നടന്ന സംഭവങ്ങൾ തെളിഞ്ഞു വന്നപ്പോൾ അവൾ പേടിയോടെ ചുറ്റും നോക്കി…..

ബൈ സ്റ്റാൻഡർ ബെഡിൽ ധ്രുവും കുഞ്ഞും ഉറങ്ങുന്ന കണ്ട് അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു…..

ഒന്ന് എഴുന്നേൽക്കാൻ ആഞ്ഞതും കൈയിൽ ഡ്രിപ്പ് ഇട്ടിട്ടുണ്ട്…..

ജാനിയുടെ അനക്കം കേട്ടതും ധ്രുവ് കണ്ണു തുറന്നു….. അവൻ വെപ്രാളപ്പെട്ട് എഴുന്നേറ്റ് അവളുടെ അരികിലേക്ക് പോയി…..

“എഴുന്നേൽക്കണ്ട……….ക്ഷീണം കാണും……

കുറേ ബ്ലഡ് പോയിട്ടുണ്ട് മുറിവിൽ നിന്ന്……”

അപ്പോഴാണ് ജാനി തന്റെ ശരീരത്തിലുള്ള മുറിവ് ശ്രദ്ധിച്ചത്……..

മാളിൽ വച്ച് അവർ കത്തി കുറച്ചു അകത്തേക്ക് കയറ്റിയിരുന്നു……

“അത്…..അവര്……”

“താനതൊന്നും ഇപ്പോൾ അന്വേഷിക്കണ്ട….ഞാൻ പോലീസിൽ പരാതി കൊടുത്തിട്ടുണ്ട്……..

താൻ കിടന്നോ……രാത്രിയായി……”

ജാനി അദ്ഭുതത്തോടെ അവനെ നോക്കി….

ഇത്രയും സമയം താൻ ബോധമില്ലാതെ കിടന്നോ……

സന്ധ്യയ്ക്ക് ലെച്ചു വിളക്ക് വയ്ക്കുന്നത് വാതിനിടയിലൂടെ പങ്കു ഒളിഞ്ഞു നോക്കുവായിരുന്നു…..

കസവിന്റെ ഒരു പട്ട് പാവാടയും ബ്ലൗസുമാണ് വേഷം….. മുടി രണ്ട് സൈഡിലായി മെടഞ്ഞ് മുന്നിലേക്ക് ഇട്ടിട്ടുണ്ട്……

നെറ്റിയിൽ ഒരു കുഞ്ഞ് കറുത്ത പൊട്ടും ഭസ്മവും……… കാതിൽ ഒരു ചെറിയ ജിമുക്കിയിട്ടുണ്ട്…….

അവളുടെ സീമന്തരേഖയിൽ കുങ്കുമം കണ്ട് പങ്കുവിന്റെ കണ്ണുകൾ തിളങ്ങി……

ചുണ്ടുകൾ റോസാപ്പൂ പോലെ മനോഹരമായത് അവൻ പ്രണയത്തോടെ നോക്കി നിന്നു…..

കഴുത്തിൽ താലിമാല മാത്രം…… കാലിലെ സ്വർണ പാദസരം അവളുടെ കാലിന്റെ ഭംഗിയിൽ അലങ്കാരം പോലെ ചേർന്ന് കിടപ്പുണ്ട്…….

ലെച്ചു വിളക്ക് വെച്ച് കൈകൂപ്പി പ്രാർത്ഥിച്ച ശേഷം എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി……..

പങ്കു പതിയെ വാതിൽ തുറന്നു പുറത്തിറങ്ങി….. അടുക്കളയുടെ വാതിലിൽ എത്തിയതും അവൻ ആരും കാണാതെ മറഞ്ഞു നിന്ന് അകത്തേക്ക് നോക്കി……

ലെച്ചു ഒരു ഗ്ലാസിൽ എന്തോ പകർന്നെടുക്കയാണ്…….

ചായയാണോ🤔…….ഈ സമയത്ത് ആരാ ചായ കുടിയ്ക്കാൻ……. രവിശങ്കറായിരിക്കും😏……..

പാവം…… അന്ന് ഞാൻ ചായ ഒഴിച്ചപ്പോൾ ആ സുന്ദര മുഖം എന്ത് മാത്രം വേദനിച്ചു കാണും😞……

ഇന്ന് അതിന് പ്രായച്ഛിത്തം ചെയ്യണം…… അവളുടെ കൈ കൊണ്ട് ചൂട് ചായ എന്റെ മുഖത്തേക്ക് ഒഴിക്കണം😤…..

പങ്കു ധൈര്യം സംഭരിച്ച് ലെച്ചുവിനെ കാത്ത് നിന്നു……

ലെച്ചു ഗ്ലാസുമായി പുറത്ത് വന്നതും മുന്നിൽ നിൽക്കുന്ന പങ്കുവിനെ കണ്ട് പേടിച്ച് പോയി……

അവൻ ഗൗരവത്തോടെ അവളുടെ കൈയിൽ പിടിച്ച് കൊണ്ട് ഗ്ലാസിലിരുന്നത് മുഖത്തേക്കൊഴിച്ചു…….

ലെച്ചു പകച്ചു നിൽക്കയാണ്…. പാവം അതിനൊന്നും മനസ്സിലായില്ല………..പങ്കു എന്തോ ദേഷ്യം കാണിച്ചത് പോലെയാണ് അവൾക്ക് തോന്നിയത്…..

ങ്ഹേ…….ഇവളെന്താ ഇങ്ങനെ നിൽക്കുന്നത്🙄……

ചായ ചൂടില്ലല്ലോ🤔………ഇതെന്താ ഒഴുകി വരുന്നത്😒……..

ഇത് ചായയല്ലേ😒…..

“മോളെ……..അച്ഛന്റെ ദേഹത്ത് തേയ്ക്കാൻ തൈലം ചൂടാക്കിയെടുത്തോ…….”

രവി ശങ്കർ ചോദിച്ചു കൊണ്ട് വന്നതും തൈലത്തിൽ കുളിച്ചു നിൽക്കുന്ന പങ്കുവിനെ കണ്ട് അന്തം വിട്ട് വായും തുറന്നു നിന്നു…….

ദൈവമേ😯…..ഇത് തൈലമായിരുന്നോ….😰… ഇവൾക്കിത് പറയാൻ പാടില്ലേ😒…..

“മോനേ……..പങ്കാ🤣……..പറഞ്ഞിരുന്നെങ്കിൽ അച്ഛൻ ഇട്ട് തരുമായിരുന്നല്ലോ🤣……

ഇതെന്തിനാ അപ്പാടെ മുഖത്തേക്ക് ഒഴിച്ചത്🤣🤣🤣”

രവിയ്ക്ക് കാര്യം പിടികിട്ടി…..

പങ്കു പ്ലിംഗിയ മുഖത്തോടെ രവിയുടെ മുഖത്തേക്ക് നോക്കി ചമ്മിയ ചിരി ചിരിച്ചു……

ലെച്ചുവും വായും തുറന്ന് നിൽക്കയാണ്😯…….

“മോള് അകത്തേക്ക് പൊയ്ക്കൊ…….

ഇത് അച്ഛൻ കൈകാര്യം ചെയ്തോളാം…..”

രവി ലെച്ചുവിനെ നോക്കി പറഞ്ഞത് കേട്ട് ലെച്ചു പങ്കുവിനെ നോക്കാതെ തല കുനിച്ചു കൊണ്ട് മുറിയിലേക്ക് പോയി…

രവി പങ്കുവിനെ പിടിച്ച് നേരെ നിർത്തി…. മുഖം നേരെയാക്കി വച്ചു…….എന്നിട്ട് അവന്റെ മുഖത്ത് നിന്ന് തൈലം തൊട്ടടെടുത്ത് സ്വന്തം ദേഹത്ത് തേയ്ക്കാൻ തുടങ്ങി……

“ഗർർർ…😡….”

“മോനെ…..വെറുതെ പല്ല് കടിച്ചു പൊട്ടിക്കാതെ അനങ്ങാതെ നിൽക്ക്….

അച്ഛനിതൊന്നു തേയ്ച്ചോട്ടെ….🤣… ”

“ദേ കുട്ടൂസാ……..എന്നെ ഇങ്ങനെ ചൊറിഞ്ഞോളാന്ന് വല്ല നേർച്ചയുമുണ്ടോ…😒😏…..”

“ആരാടാ കുട്ടൂസൻ……..ദേ…….ഇനി മേലാൽ എന്നെ അങ്ങനെ വിളിച്ചാൽ……”

“മ്…😏…..വിളിക്കും…..കുട്ടൂസൻ….കുട്ടൂസൻ……”

അവൻ ആവർത്തിച്ച് വിളിച്ചത് കേട്ട് രവിയുടെ മുഖത്ത് ഗൗരവം നിറഞ്ഞു…….അയാൾ പങ്കുവിന്റെ അടുത്തേക്ക് മുഖമടുപ്പിച്ചു…..

അയാളുടെ ഗൗരവം കണ്ട് പങ്കു പതറിയെങ്കിലും ഒരു വിധത്തിൽ ധൈര്യം സംഭരിച്ച് നിന്നു….

“നീ പോടാ ലുട്ടാപ്പി……….🤣…..”

🙄🙄🙄🙄🙄🙄

“ഇങ്ങേർക്ക് വട്ടല്ല…😒…..അതിലും കൂടിയതെന്തോ ആണ്……☹️”

“എനിക്കല്ല…..നിനക്കാണ് കൂടിയത്…. ലുട്ടാപ്പിയുടെ ബാധ🤣…..അല്ലെങ്കിൽ ആരെങ്കിലും തൈലം വാങ്ങി മുഖത്തൊഴിക്കോ്‌……🤣🤣🤣🤣”

അയാൾ പൊട്ടിച്ചിരിക്കുന്നത് കണ്ട് പങ്കു പുച്ഛത്തോടെ മുഖം തിരിച്ചു….😏😏

“ഇതു കൊണ്ടൊന്നും പങ്കു തളരില്ല മിസ്റ്റർ കുട്ടൂസൻ🤓……..

ഇതിലും വലിയ അടവുകളുമായി ഞാൻ വീണ്ടു…”

“വീണ്ടും പ്ലിംഗ്….. ആകും എന്നല്ലേ മിസ്റ്റർ ലുട്ടാപ്പി😂……”

“എന്താ ഇവിടെ അചഛനും മോനും കൂടി ഒരു ചിരിയും കളിയും…….

ങ്ഹേ……പങ്കുവിന്റെ മുഖത്ത് ഇതെന്താ എണ്ണയൊഴിച്ചത്…..”

രേണുക ചോദിച്ചു കൊണ്ട് അവിടേക്ക് വന്നതും രവി പറയട്ടേന്ന് പങ്കുവിനോട് ആക്ഷൻ കാണിച്ചു…..

പങ്കു തിരികെ വേണ്ടെന്ന് ദയനീയമായി തല കുലുക്കി……..

 

ഇരുപത്തിയാറാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 26

😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

സമയം കൂട്ടിയിട്ടുണ്ട്……

വായിച്ചിട്ട് റിവ്യൂ ഇടാതെ പോയാൽ😎….

Leave a Reply

Your email address will not be published. Required fields are marked *