പ്രണയം തകർന്നാൽ???

രചന :- P Sudhi‎

“ഡാ മനു രണ്ടെണ്ണം അടിക്കടാ… നീ മാത്രമെന്താ കഴിക്കാതിരിക്കുന്നത് ”

“എനിക്ക് വേണ്ടായേ… അമ്മയ്ക്കു വല്യ വിഷമമാ ഞാൻ കുടിക്കുന്നത് അതുകൊണ്ട് ഞാൻ ഇപ്പൊ കുടിക്കാറില്ലല്ലോ …”

” ഇപ്പൊ കുടിക്കാറില്ല.. ഒകെ…. പക്ഷെ നിനക്കിപ്പൊ തുടങ്ങാൻ പറ്റിയ സമയമാ… സാധാരണ പ്രണയം പൊളിയുമ്പോഴാ ഇതൊക്കെ തുടങ്ങുന്നത്…”

” ഹ ഹ ഹ …പ്രണയം തകർന്നവരൊക്കെ കുടിച്ചു നടക്കുവാന്ന് നിന്നോടാരാ പറഞ്ഞേ..”

“ഓ ആയിക്കോട്ടെ..എടാ മനൂ ഞാൻ ഒരു കാര്യം ചോദിക്കട്ടെ… നിനക്ക് രേണൂനെ ശെരിക്കും നിനക്ക് ഇഷ്ടാരുന്നോ?”

“അതെന്താടാ നീ അങ്ങനെ ചോദിച്ചത്. ഞാനവളെ എത്രമാത്രം സ്നേഹിച്ചിരുന്നുവെന്നു നിനക്കറിഞ്ഞുകൂടെ?”

“അല്ല പിന്നെ നിങ്ങളുടെ റിലേഷൻ പൊളിഞ്ഞിട്ടും നിനക്കെന്താ ഒരു വിഷമം ഇല്ലാത്തെ. സാധാരണ പ്രണയം പൊളിഞ്ഞാൽ ചിലർ വെള്ളമടിക്കും ,ഒരുപാടു സങ്കടപ്പെടും, ചിലപ്പൊ ജീവിതമേ മടുത്ത് ആത്മഹത്യയെ പറ്റി വരെ ചിന്തിക്കാറുണ്ട്…. പക്ഷെ നീ ഇപ്പോഴും നല്ല ഹാപ്പി ആണല്ലോ.. ”

” എന്റെ മനസ് കല്ലൊന്നുമല്ല,അവളെ നഷ്ടപ്പെട്ടതിൽ വിഷമം ഉണ്ട്. എന്നു കരുതി ഇത്രേം നാൾ വളർത്തി വലുതാക്കിയ അമ്മയേം അച്ഛനേം മറന്ന് കുടിച്ച് ജീവിതം നശിപ്പിക്കാനൊന്നും ഞാനില്ല. ഇത്രേം നാൾ എന്നെ നോക്കി വളർത്തി വലുതാക്കിയത് അവരാ… അതു പോലെ ഇനിയുള്ള കാലം എനിക്കും അവരെ നന്നായി നോക്കണം.. അല്ലാതെ അവരെയൊക്കെ മറന്ന് പ്രണയനൈരാശ്യം കൊണ്ട് ജീവിതം നശിപ്പിക്കാൻ എനിക്ക് കഴിയില്ല ”

” ഉം ശെരിയാടാ എല്ലാരും അതൊക്കെ മറന്നു പോകുന്നു…അല്ല നിന്നെ തേച്ചിട്ടു പോയവൾക്ക് ഒരു പണി കൊടുക്കണ്ടേ ”

“എടാ ഈ തേപ്പ് എന്നുള്ള പ്രയോഗം പല സന്ദർഭങ്ങളിലും യോജിക്കില്ല…രേണുന്റെ കാര്യം തന്നെ എടുക്കാം… അവൾ എന്നോട് ആദ്യമേ പറഞ്ഞിട്ടുള്ളതാ വീട്ടുകാരെ സങ്കടപ്പെടുത്തി ഒരിക്കലും ഇറങ്ങി വരൂല്ലാന്ന്… വായ്യാതെ കിടക്കുന്ന അവളുടെ അച്ഛന്റെ ആഗ്രഹമായിരുന്നു അവളുടെ വിവാഹം. എന്റെ കാര്യം അവൾ വീട്ടിൽ അറിയിച്ചപ്പോ ഒരു അന്യ മതക്കാരനായ എന്നെ അംഗീകരിക്കാൻ പലർക്കും മടി.പിന്നെ എനിക്ക് ജോലിയും ആയിട്ടില്ലല്ലോ.. ഇന്നോ നാളെയോന്നു കരുതി കിടക്കുന്ന അവളുടെ അച്ഛന്റെ ഏറ്റവും വലിയ സ്വപ്നാ അവളുടെ കല്യാണം. നല്ല ഒരു ആലോചന വന്നപ്പോ ഞാൻ തന്നെയാ പറഞ്ഞത് സമ്മതിക്കാൻ.വേണമെങ്കി എല്ലാരേം വെറുപ്പിച്ച് ഞങ്ങൾക്ക് ഒളിച്ചോടാം… അവരെയൊക്കെ സങ്കടപ്പെടുത്തീട്ട് ഒരു ജീവിതം അത് വേണ്ട.. പിന്നെ ഞങ്ങൾ പണ്ടേ തീരുമാനിച്ചിരുന്നതാ വിവാഹം ഉണ്ടെങ്കിൽ അത് ഞങ്ങളെ വളർത്തി വലുതാക്കിയ എല്ലാവരുടെയും അനുഗ്രഹത്തോടെ ആയിരിക്കുമെന്ന്… അങ്ങനെ സ്വന്തം ഇഷ്ടത്തേക്കാളുപരി വീട്ടുകാരെ സ്നേഹിക്കുന്ന അവളെ തേപ്പു കാരീന്നു വിളിച്ചാൽ എനിക്കിത്തിരി ബുദ്ധിമുട്ടുണ്ട്…”

“അതൊക്കെ ആയിക്കോട്ടെ മനൂ…. ചോദിക്കുന്നതു കൊണ്ട് മറ്റൊന്നും വിചാരിക്കരുത്… അവളെ മുതലാക്കീട്ടാണോ നീ വിട്ടത്? ഒന്നൂല്ലേലും ഇത്രേം നാൾ പ്രേമിച്ച് നടന്നതല്ലേ…”

“ടാ… ഒരു പെണ്ണിനെ സ്നേഹിക്കുന്നത് അവളുടെ ശരീരത്തിനു വേണ്ടി മാത്രമാണെന്ന് വിചാരിക്കരുത്…”

” നീ ഒരു മണ്ടനാ… ഇത്രേം നല്ലാരു പെണ്ണിനെ കിട്ടീട്ട്… ഛെ… ഇതൊക്കെ സാധാരണമാണടാ പൊട്ടാ.. ”

“ഡാ…ങ്ങനെ ചെയ്യാൻ എളുപ്പമാണ് ചെയ്യാതിരിക്കാനാ , പ്രയാസം… ഇത്തിരി നേരത്തെ സന്തോഷത്തിനു വേണ്ടി പാത്തും പതുങ്ങീം ഒരു പെണ്ണിന്റെ ശരീരം സ്വന്തമാക്കുന്നതിലും എനിക്കിഷ്ട്ടം കല്യാണം കഴിഞ്ഞ് പൂർണമനസോടെ നമ്മുടെ സ്വന്തമായ ഒരു പെണ്ണിന്റെ ശരീരം സ്വീകരിക്കാനാണ്. വികാരങ്ങളും വിചാരങ്ങളും എല്ലാവര്ക്കും ഉണ്ട്… പിന്നെ അവളുടെ പ്രായത്തിലെ ഒരു പെങ്ങൾ എനിക്കുമില്ലേടാ…. അവളോടൊരുത്തൻ ഇങ്ങനെ പെരുമാറിയാ ഞാൻ സഹിക്കുവോ…”

” ഒരു കണക്കിന് നീ ചെയ്തതാ ശെരി.. ഞാൻ ഇതൊന്നും ചിന്തിച്ചിരുന്നില്ല… അപ്പൊ എന്താ നിന്റെ ഭാവി പരിപാടി. ”

” സിമ്പിൾ… നല്ലൊരു ജോലി വാങ്ങണം. അമ്മയേയും അച്ഛനേയും നന്നായി നോക്കണം… പിന്നെ വീട്ടുകാരുടെ സമ്മതത്തോടെ ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയെ കെട്ടി കൂടെ കൂട്ടണം… ”

” ഈ പാവപ്പെട്ട വീട്ടിലെ പെണ്ണിനെ കെട്ടി ജീവിതം കൊടുക്കന്നതൊക്കെ നല്ലതാ… കാര്യായിട്ട് സ്ത്രീധനോന്നും കിട്ടില്ലാട്ടാ”

“അല്ലേലും എനിക്ക് സ്ത്രീധനോന്നും വേണ്ട. എന്റെ അച്ഛൻ അമ്മയെ കെട്ടുമ്പോഴും സ്ത്രീധനം വാങ്ങീട്ടില്ല. …എന്നെ മനസിലാക്കുന്ന, അമ്മയേം അച്ഛനേം നന്നായി നോക്കാൻ മനസുള്ള ഒരു പാവം പെണ്ണു മതി… എന്റെ അമ്മയെപ്പോലെ…അതല്ലേടാ ഏറ്റവും വലിയ ധനം….

(പ്രണയം അത് പലപ്പോഴും പരാജയപ്പെടാം… പക്ഷെ അത് കഴിഞ്ഞും ഒരു ജീവതമുണ്ട്… ‘രാജാറാണി’ സിനിമയിൽ പറയുന്ന പോലെ “There is a Life after Every Love failure”…)

രചന :- P Sudhi‎

Leave a Reply

Your email address will not be published. Required fields are marked *