രാത്രികളിൽ അവളുടെ മുഖം എന്റെ ഉറക്കത്തെ വല്ലാതെ അലോസരപ്പെടുത്തി.

രചന: ബാസി ബാസിത്

രാത്രികളിൽ അവളുടെ മുഖം എന്റെ ഉറക്കത്തെ വല്ലാതെ അലോസരപ്പെടുത്തി. കൂടെ ഉണ്ടാവുമെന്ന് കരുതിയവളെയാരോ തട്ടിക്കൊണ്ടു പോകുംപോലെ…

ബാറിൽ നിന്നിറങ്ങുമ്പോൾ ഏറെ ലേറ്റായിരുന്നു…ഗേറ്റ് കഴിഞ്ഞു അങ്ങാടി കടന്നപ്പോൾ പതിവ് തെറ്റിക്കാതെ സുരേഷ് കാറിലേക്ക് വന്നു കയറി.

“നീ ഇന്നും കുടിച്ചു ലെ,ആരെ തോൽപ്പിക്കാൻ വേണ്ടിയാ ഇതൊക്കെ…അവളെയോ അതോ നിന്നെയോ…നീ ചെന്ന് വിളിച്ചാൽ അവൾ വരില്ലേ… വരാതിരിക്കാൻ പറ്റോ അവൾക്ക്…”

“ടോ,അവളെന്റെ പെങ്ങളാണ് ഡോ…അവളെ നല്ല പോലെ കെട്ടിച്ചയാക്കേണ്ടത് എന്റെ കടമായല്ലേ…”

ആത്മാർഥ സുഹൃത്തിന്റെ വാക്കുകൾക്ക് നേർത്ത ഒരു പുഞ്ചിരിയോടെ മറുപടിനൽകി ഡ്രൈവിങ്ങിലേക്ക് ശ്രദ്ധതിരിക്കുമ്പോൾ ഒരു വളവ് തിരിഞ്ഞു നഗര വെളിച്ചെത്തിൽ നിന്ന് വണ്ടി ഇരുട്ടിലേക്ക് ചെന്ന് കയറിയിരുന്നു.

“ചിരിച്ചോ… അല്ലേലും നിനക്ക് സ്വന്തം ഇഷ്ട്ടങ്ങൾക്ക് ഒരു വിലയതും ഇല്ലല്ലോ,നാട്ടുകാരുടെ കാര്യല്ലേ ഉള്ളു… എല്ലാം കഴിയും വരെ ആലോജിച്ചിരുന്നാൽ അവസാനം ജീവിത കാലം മുഴുവൻ ഒറ്റക്കിരിക്കേണ്ടി വരും, അവളെ അവൻ കെട്ടികൊണ്ടു പോകോം ചെയ്യും…ഞാൻ പറയാനുള്ളത് പറഞ്ഞു ഇനി നിൻറെ ഇഷ്ട്ടം…”

ഒരു നെടുവീർപ്പോടെ വീട് എത്തുവോളം നീണ്ടു നിന്ന മൗനം യാത്ര പറച്ചിലുകൾ കൊണ്ട് അവസാനിച്ചെങ്കിലും കിടക്കപ്പായയിൽ ഉറക്കം പുണരുവോളമത് എന്റെ ചിന്തയെ പിടിച്ചു കെട്ടി.

അനുശ്രീ, മാതാപിതാക്കൾ ആരെന്നറിയാത്ത പന്ത്രണ്ടുകാരന് അനാഥാലയത്തിൽ നിന്ന് കളഞ്ഞു കിട്ടിയ കൊച്ചു സുന്ദരി,ഉറക്കമില്ലാതെ കരഞ്ഞു തീർത്ത രാത്രികളിൽ ചേർത്ത് നിർത്തി “കരഞ്ഞു തീർക്കാൻ ഉള്ളതല്ല ജയിച്ചുകാട്ടാൻ ഉള്ളതാണ് ജീവിതമെന്ന് പറഞ്ഞു പഠിപ്പിച്ചവൾ മെല്ലെ മെല്ലെ ആരോരുമില്ലാത്തവന്റെ ബന്ധുവും അയൽവാസിയും എല്ലാമാവുകയായിരുന്നു.

പനി പിടിച്ച രാത്രികളിൽ കഞ്ഞി കോരി കുടിപ്പിച്ച്,ചൂട് പിടിച്ച് തന്ന് ഒരു അമ്മയുടെ കരുതലോടെ സൂര്യനുണരുവോളം കുട്ടിരുന്നവൾക്ക് ഒരു പുഞ്ചിരി മാത്രമേ പകരം നൽകാൻ ഉണ്ടായിരുന്നുള്ളു ഒപ്പം ഒരിക്കലും കൈവിടില്ലെന്ന ഉറപ്പും.

അക്ഷരം പോലും വഷമില്ലാത്തവന് പാതിരവോളം കൂട്ടിരുന്നവൾക്ക് വൈകുന്നേരച്ചായയുടെ പലഹാരം വച്ചു നീട്ടുമ്പോൾ അത് രണ്ടാക്കി നേർത്ത ഒരു പുഞ്ചിരിയോടെ എന്റെ വായിലേക്കും വെച്ചു നീട്ടുന്നവളെ അതിനിടെ എപ്പോഴോ അറിയാതെ ഞാൻ ഏറെ സ്നേഹിച്ചു തുടങ്ങിയിരുന്നു,മരണം വരെയവൾ കൂടെ ഉണ്ടാവണമെന്നൊരു തോന്നൽ.

+2 കഴിഞ്ഞു mbbsനു പോകാൻ കൊതിച്ചവൾ പണമില്ലന്ന് പറഞ്ഞു ദുഃഖം ഉള്ളിലൊതുക്കി പിന്മാറുമ്പോൾ ചില്ലിക്കാശിന് വകയില്ലാത്തവൻ ലോണെടുത്ത് ആ കയ്യിൽ വെച്ചു നൽകുമ്പോൾ ഒരിക്കൽ പോലും കരഞ്ഞു കണ്ടിട്ടില്ലാത്തവൾ ആർത്ത് കരഞ്ഞു ചേർത്ത് പിടിച്ചപ്പോൾ ഒരിക്കലും പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ആനന്തമായിരുന്നു.

വാങ്ങിക്കൂട്ടിയ ലോണിന്റെ പലിശയും മുതലും കൊടുത്ത് തീർക്കാനുള്ള പെടാപാടിനിടയിൽ സമയം കിട്ടാതെയും, വിളിച്ചു ശല്യപ്പെടുത്തി അവളുടെ പഠനം ബുദ്ധിമുട്ടിക്കരുതെന്ന് കരുതി പലപ്പോഴും ഒഴിഞ്ഞുമാറിയും,ജീവിത യാത്രക്കിടെ തന്നെ പോലെ ആരോരുമില്ലാത്തവർക്കായുള്ള സേവനങ്ങൾക്കുമിടയിൽ വർഷങ്ങൾ പിന്നിട്ടപ്പോൾ എവിടെയോ ബന്ധതത്തിനൊരു വിള്ളൽ വന്ന പോലെ…

അല്ലെങ്കിലും ഒരു സാധാരണകാരന് ഒരു ഡോക്ടറോട് ഇഷ്ട്ടം പറയാനൊ…ഇനിയിപ്പോൾ അവൾക്ക് ഇഷ്ടമായിരുന്നേൽ അവൾ മറ്റൊരു വിവാഹത്തെ കുറിച്ചു അനാഥാലയത്തിലുള്ളവരോട് ചർച്ച ചെയ്യുമായിരുന്നോ…

പിന്നീടുള്ള രാത്രികളിൽ അവളുടെ മുഖം എന്റെ ഉറക്കത്തെ വല്ലാതെ അലോസരപ്പെടുത്തി. കൂടെ ഉണ്ടാവുമെന്ന് കരുതിയവളെയാരോ തട്ടിക്കൊണ്ടു പോകുംപോലെ… ഒന്നിനും ഒരു താല്പര്യവും ഇല്ലാത്ത പോലെ…ആർക്ക് വേണ്ടിയാണീ ജീവിതം…

നിശ്ചയത്തിനു ക്ഷണിച്ചുകൊണ്ട്, പൊതു സേവനം കഴിഞ്ഞു സൗകര്യപ്പെടുമെങ്കിൽ ഒന്ന് പങ്കെടുക്കണമെന്ന് ഗൗരവത്തോടെ പറഞ്ഞുള്ള അവളുടെ ഫോണ് കാൾ കൂടിയായപ്പോൾഎല്ലാം ഇട്ടെറിഞ്ഞു നാട് വിട്ടാലോ എന്ന് പോലും തോന്നിപ്പോയി… പക്ഷെ ഒന്നിനും മുതിർന്നില്ല,എന്നും കൂടെ നിന്ന് വളർന്ന ആരോരുമില്ലാത്തവളുടെ കല്യാണം നടത്താൻ ഞാനല്ലാതെ ആരാണുള്ളത്.പലതവണ പറഞ്ഞു മനസ്സിനെ പകപ്പെടുത്തുമ്പോഴും ഉള്ളിന്റെ ഉള്ളിലൊരു നീറ്റൽ…

അവളോടുള്ള ദേഷ്യം തീർക്കാനായി ഉള്ളതിൽ പഴയ ഡ്രെസ്സും വലിച്ചു കേറ്റി നിശ്ചയ സ്ഥലത്തേക്ക് കയറി ചെല്ലുമ്പോൾ കൂടി നിൽക്കുന്ന കുട്ടുകരുടെ കളിയാക്കി ചിരി കണ്ടില്ലെന്ന് നടിച്ചു അകത്തേക്ക് നടന്നു.

ചേട്ടനിത്രേം നേരത്തെ വരുമെന്ന് പ്രതീക്ഷിചില്ല എന്ന അവളുടെ സന്തോഷത്തോടെയുള്ള സംസാരവും ചിരിയും ഒക്കെ കൂടെ കേട്ടപ്പോൾ കൈ തരിച്ചു വന്നെങ്കിലും എല്ലാം ഒരു നേടുവീർപ്പിൽ ഒതുക്കി ഒരു പുഞ്ചിരി ഫിറ്റ് ചെയ്തു.

ചെക്കനും പെണ്ണും എത്തിയ നിലക്ക് ഇനി വൈകിക്കണ്ടല്ലോ എന്നാരോ വിളിച്ചു പറഞ്ഞപ്പോൾ ആ തെണ്ടിയുടെ തിരു മോന്ത കാണാൻ ചുമരിന്റെ മറപിടിച്ചൊന്ന് എത്തിനോക്കി.

എന്റെ നേരെ കൈകാട്ടികൊണ്ടവൾ ദേഷ്യത്തോടെ വിളിച്ചപ്പോൾ പിന്നിലാരെങ്കിലുമുണ്ടോ എന്നറിയനായി ഒന്നു തിരിഞ്ഞു നോക്കുമ്പോഴേക്കും കൂട്ടുകാർ ആർപ്പുവിളിയോടെ അവളുടെ ചാരത്തെ കാലി കസേരയിൽ കൊണ്ടിരുത്തി.

എന്താ സംഭവം എന്ന ഭാവത്തിൽ അവളെ തന്നെ നോക്കുമ്പോൾ അവളൊന്നു പല്ലിളിച്ചു കാട്ടി.

“സ്വന്തം കാര്യം നോക്കാൻ പോലും നിനക്ക് ടൈം ഇല്ലാതോണ്ടുഎന്റെ കാര്യം ഞാൻ തന്നെ നോക്കേണ്ടി വന്നു…ഇത്തിരി റിസ്ക് എടുക്കേണ്ടി വന്നു… എന്നാലും സാരല്ല…”

നിറം മങ്ങിയ സ്വന്തം ഡ്രെസ്സിലേക്കും അവളുടെ മുഖത്തേക്കും മാറി മാറി നോക്കി ഒരു കല്യാണ ചെക്കന്റെ അവസ്‌തേ എന്ന് പരിഭവത്തോടെ അവളോടയി പറഞ്ഞു.

“ന്നാലും ഒരു വാക്ക് മിണ്ടിയിരുന്നേൽ…ഒന്നുല്ലേൽ നാളെ നിന്റെ ഭരത്താവല്ലേഡി ഞാൻ…” അത് ഇത്തിരി ഉച്ചത്തിലായോ എന്തോ എന്തോ ചുറ്റുമുള്ളവരെല്ലാം ഉറക്കെ ചിരിച്ചപ്പോൾ അവളും കളിയാക്കി ചിരിച്ചു.

ആളുകൾക്കിടയിൽ നാണം കെടുത്തിയതിൽ വിഷമം ഉണ്ടായെങ്കിലും അവൾ ഇനി എന്നും തന്റേത് മാത്രമാണെന്നറിഞ്ഞ സന്തോഷത്തിൽ എല്ലാം വിഷമങ്ങളും മാഞ്ഞു പോയി ഞാനും ആ പുഞ്ചിരിയിൽ പങ്കു ചേർന്നു.

കൈകളെ ചേർത്ത് പിടിച്ചു കൊണ്ടവൾ അകത്തേക്ക് നടന്നപ്പോൾ ഒരു വിജയിയുടെ ആവേശത്തോടെ ആ കൈകളിൽ ഞാനും മുറുകെ പിടിച്ചു. ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൊടി…

രചന: ബാസി ബാസിത്

Leave a Reply

Your email address will not be published. Required fields are marked *