സ്നേഹമർമ്മരം…ഭാഗം 27

ഇരുപത്തിയാറാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 26

ഭാഗം 27

ഒരുമിച്ചുള്ള ഓരോ നിമിഷങ്ങളിലും ജാനിയും ധ്രുവും കൂടുതൽ അടുത്തിരുന്നു…..ഓരോ നിമിഷങ്ങളിലും പ്രണയം നിറച്ച് അവരുടെ സന്തോഷമായ ജീവിതം തുടങ്ങിയിരുന്നു……..

മുറിവ് ഉണങ്ങിത്തുടങ്ങിയതും സീമചേച്ചിയെ ഏൽപ്പിച്ച് ധ്രുവ് ഹോസ്പിറ്റലിൽ പോയി തുടങ്ങി…..എന്നാലും വൈകുന്നേരം ആകാൻ കാത്തിരിക്കുന്നത് പോലെ അവൻ വീട്ടിലേക്ക് ഓടിയെത്തിയിരുന്നു……..

ജാനിയുടെ കാര്യം അറിയാനായി പലവട്ടം ഫോൺ വിളിച്ചെങ്കിലും മധു പേടിക്കുമെന്ന് ഓർത്ത് ജാനി ഒന്നും പറഞ്ഞില്ല…..

മധുവിന് ആധിയുണ്ടെങ്കിലും ഒന്നും ചോദിക്കാതെ വേദനയോടെ എല്ലാം ഉള്ളിലൊതുക്കി അയാൾ ക്ഷമയോടെ കാത്തിരുന്നു…….

ഒരു ദിവസം രാവിലെ…..

ധ്രുവ് ഡ്യൂട്ടിയ്ക്ക് പോയതിനാൽ ജാനി കുഞ്ഞാറ്റയുമായി മുറിയിലിരുന്ന് കളിക്കയായിരുന്നു……

സീമചേച്ചി എല്ലാം ഒതുക്കി വച്ച് പോയത് കൊണ്ട് ജാനിയ്ക്ക് പണിയൊന്നുമില്ല…….

അല്ലെങ്കിലും അപകടം സംഭവിച്ചതിന് ശേഷം ധ്രുവ് ജാനിയെക്കൊണ്ട് ഒന്നും ചെയ്യിപ്പിക്കാറില്ല……….കുഞ്ഞാറ്റയുടെ കാര്യങ്ങൾ പോലും അവനാണ് നോക്കിയിരുന്നത്….

ജാനി ഓരോന്നൊക്കെ കാണിക്കുമ്പോൾ കുഞ്ഞാറ്റ കുലുങ്ങിച്ചിരിച്ചു……..

അവൾ കൊഞ്ചിച്ചു കൊണ്ട് അവളെ വാരിയെടുത്തു കവിളിൽ ഒരുമ്മ കൊടുത്തു….

കോളിങ് ബെൽ അടിയ്ക്കുന്ന ശബ്ദം കേട്ട് ജാനി കുഞ്ഞാറ്റയെ കട്ടിലിന്റെ താഴത്ത് ഇരുത്തിയിട്ട് ഡോർ തുറക്കാനായി പോയി……

വാതിൽ തുറന്നതും ഒരു യുവതി കരഞ്ഞു കൊണ്ട് ജാനിയെ കെട്ടിപ്പിടിച്ചു……

“എന്റെ കുഞ്ഞ്…….എന്റെ കുഞ്ഞിനെ കാണണം…..പ്ലീസ്‌….

എനിക്കെന്റെ കുഞ്ഞിനെ കാണിച്ചു തരുമോ….”

അവർ വാവിട്ട് നിലവിളിക്കുന്നത് കണ്ട് മനസ്സിലാകാതെ ജാനി അന്തം വിട്ട് നിന്നു……

ജാനി കുറച്ചു ദേഷ്യത്തോടെ അവരെ ശരീരത്തിൽ നിന്ന് അടർത്തി മാറ്റി…..

കരഞ്ഞുകലങ്ങിയ കണ്ണുകളും പാറിപ്പറന്ന മുടിയുമായി അവരുടെ രൂപം കണ്ട് ജാനിയ്ക്ക് വല്ലാതെ തോന്നി….

“നിങ്ങളാരാ…..എന്തിനാ ഇവിടെ വന്ന് കരയുന്നത്…..”

ജാനി കുറച്ചു ഈർഷ്യയോടെ ചോദിച്ചത് കേട്ട് അവർ വെപ്രാളപ്പെട്ട് ബാഗ് തുറന്ന് കുറച്ചു ഫോട്ടോസ് എടുത്ത് ജാനിയുടെ മുന്നിലേക്ക് ഇട്ട് കൊടുത്തു……

ഫോട്ടോകളിലേക്ക് കണ്ണുകളെത്തിയ നിമിഷം ജാനി തകർന്നു പോയി…..തലയിൽ എന്തോ ഭാരം പോലെ തോന്നിയവൾക്ക്….

കണ്ണുകളിൽ ഇരുട്ട് പടർന്നെങ്കിലും അവൾ കൈയെടുത്ത് കണ്ണുകൾ തിരുമ്മി…..

വിറയ്ക്കുന്ന കൈകളോടെ ആ ഫോട്ടോ എടുത്തു നോക്കി……

ധ്രുവും മുന്നിൽ നിൽക്കുന്ന സ്ത്രീയും തമ്മിലുള്ള പ്രണയനിമിഷങ്ങളുടെ ഫോട്ടോ……

ജാനി വിശ്വസിക്കാൻ കഴിയാത്തത് പോലെ രൂക്ഷമായി ആ സ്ത്രീയെ നോക്കി…..

“നിങ്ങളാരാണ്…..എന്തിനാ ഇവിടെ വന്നത്…..”

ജാനി വീറോടെ ചോദിച്ചെങ്കിലും വാക്കുകൾ ഇടറിയിരുന്നു…….

“എന്റെ മോള് ഇവിടെയുണ്ട്……….കുഞ്ഞാറ്റ……

എനിക്ക് അവളെയൊന്ന് കാണിച്ചു തരണം…..

ഒരമ്മയുടെ അപേക്ഷയാണ്…..”

അവർ കരയുന്നതിനൊപ്പം തന്നെ സാരിത്തലപ്പ് കൊണ്ട് കണ്ണീരൊപ്പുന്നുണ്ട്…….

ജാനിയ്ക്ക് കേൾക്കാൻ ബുദ്ധിമുട്ട് പോലെ മുഖം തിരിച്ചു……

ഇവരുടെ മകളോ……കുഞ്ഞാറ്റ……..

കുഞ്ഞാറ്റയുടെ അമ്മ മരിച്ചു പോയെന്ന് പറഞ്ഞിട്ട്……

ഈ ഫോട്ടോസ്…….ഇവര് തമ്മിൽ ബന്ധമുണ്ടോ……

അവൾ അസ്വസ്ഥതയോടെ സ്വയം ചോദിച്ചു കൊണ്ടിരുന്നു….

“ഈ ഫോട്ടോയിൽ കാണുന്നതൊക്കെ സത്യമാണ്……. അയാൾ എന്നെ പ്രണയിച്ച് ചതിച്ചതാണ്……

കുഞ്ഞുണ്ടായപ്പോൾ എന്നെയും കുഞ്ഞിനെയും അകറ്റി…….

ഇപ്പോൾ നിന്നെ കെട്ടി ജീവിക്കുന്നു……”

നേരിയ എങ്ങലടികളോടെ അവർ പറഞ്ഞത് കേട്ട് ജാനി ഞെട്ടലോടെ അവരെ നോക്കി……

അകത്ത് കുഞ്ഞാറ്റയുടെ ചിണുക്കം കേട്ട് ആ സ്ത്രീ അകത്തേക്ക് ഓടുന്നത് ജാനി നിശ്ചലമായി നോക്കി നിന്നു….

പെട്ടെന്ന് ഏതോ ഉൾപ്രേരണയാൽ ജാനി അകത്തേക്ക് ഓടി…..

കുഞ്ഞാറ്റയുടെ മുഖത്ത് ആയിരം ചുംബനങ്ങൾ കൊണ്ട് മൂടുന്ന ആ സ്ത്രീയെ കണ്ടതും ജാനിയ്ക്ക് തളർന്നു പോകുമ്പോലെ തോന്നി…… ഒരാശ്രയത്തിനായി അവൾ ഭിത്തിയിലേക്ക് ചാരി നിന്നു…..

കുഞ്ഞാറ്റ അവരുടെ കൈയിലിരുന്ന് കൊണ്ട് ജാനിയെ ചൂണ്ടിക്കാട്ടി വാ പൊളിച്ചു കരയുന്നുണ്ട്……

പരിചയമില്ലാത്ത ഒരാൾ എടുത്തതിന്റെ പരിഭവമാണവൾക്ക്……

“എന്റെ മോള്……….ചന്തുവേട്ടൻ എന്നിൽ നിന്ന് അകറ്റിയതാണിവളെ…..”

അവർ പിന്നെയും പറഞ്ഞു കൊണ്ടിരുന്നു…..

ബോധം വന്നത് പോലെ ജാനി ഓടിപ്പോയി കുഞ്ഞിനെ അവരുടെ കൈയിൽ നിന്ന് വലിച്ചെടുത്തു……

“വെറുതെ അനാവശ്യം പറയാതെ ഇറങ്ങിപ്പൊക്കോണം………

ഇത് എന്റെ മോളാണ്……”

കുഞ്ഞാറ്റയെ മാറോട് അടക്കിപ്പീടിച്ച് ജാനി പൊട്ടിത്തെറിച്ചു……

പെട്ടെന്ന് അവരുടെ ഭാവം മാറി…..കരഞ്ഞു കലങ്ങിയ കണ്ണുകളിൽ ദേഷ്യം നിറഞ്ഞു…..

“പെറ്റമ്മയുടെ കൈയിൽ നിന്നാ നീ കുഞ്ഞിനെ തട്ടിപ്പറിച്ചെടുത്തത്……..

ഇതിന് നിന്നോട് പകരം ചോദിച്ചില്ലെങ്കിൽ എന്റെ പേര് മെറീന അല്ലാതായിരിക്കണം……”

അവളുടെ കത്തുന്ന കണ്ണുകളിൽ ജാനി പതറിപ്പോയി……

“ഞാൻ ഇപ്പോൾ പോകുന്നു……പക്ഷെ വരും ഞാൻ…..എന്റെ ചന്തുവേട്ടനെയും കുഞ്ഞിനെയും തിരികെ നേടാൻ…..”

വാക്കുകളിൽ സ്ഫോടനം നിറച്ച് അവർ കാറ്റുപോലെ ഇറങ്ങിപ്പോയത് കണ്ട് ജാനി തരിച്ചു നിന്നു……

ഫ്ലാറ്റിൽ നിന്ന് മെറീന നേരെ ചെന്നത് പാർക്കിംഗിൽ തന്നെ കാത്ത് നിന്ന മധുവിന്റെ അടുത്തേക്കാണ്……

എന്തായെന്നറിയാൻ അയാൾ ആകാംക്ഷയോടെ കാത്ത് നിൽക്കുന്നുണ്ട്…..

“എന്തായി മെറീന……മോള് വിശ്വസിച്ചോ……”

“അറിയില്ല സർ….എന്നാലും ചെറിയൊരു സംശയമെങ്കിലും മനസ്സിൽ തോന്നാതിരിക്കില്ല……

പ്രത്യേകിച്ച് ഞാൻ ധ്രുവ് സാറിന്റെ ഹോസ്പിറ്റലാണ് ജോലി ചെയ്യുന്നതെന്നറിയുമ്പോൾ…..”

അവൾ കുടിലതയോടെ പറഞ്ഞത് കേട്ടപ്പോൾ മധുവിന്റെ മുഖത്തും ക്രൂരമായ ചിരി പടർന്നു………

ധ്രുവ് വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നതാണ് ജാനി ഒന്നും മിണ്ടുന്നില്ല…..മുഖം കടുത്തിരിക്കയാണ്……

അല്ലെങ്കിൽ അടുത്തിരുന്ന് ഹോസ്പിറ്റലിലെ വിശേഷങ്ങൾ ചോദിക്കുന്ന ആളാണ്…..

“ജാനീ……..വയ്യായ്ക വല്ലതുമുണ്ടോ…. മുഖം വല്ലാതിരിക്കുന്നു…..”

“ഒന്നുമില്ല…..ഒരു തലവേദന പോലെ…”

ഒഴുക്കൻ മട്ടിൽ പറഞ്ഞു കൊണ്ട് തിരിഞ്ഞ ജാനിയെ ധ്രുവ് കൈകളിൽ പിടിച്ച് നിർത്തി..

“നോക്കട്ടെ……….നല്ല വേദനയുണ്ടെങ്കിൽ മെഡിസിൻ തരാം…..”

നെറ്റിയിൽ ധ്രുവിന്റെ കൈയുടെ ചൂട് പതിഞ്ഞതും ജാനി വെറുപ്പോടെ അവന്റെ കൈകൾ തട്ടിമാറ്റി….

“കുഴപ്പമൊന്നുമില്ല…..മാറിക്കോളും…..”

അവളുടെ അവഗണന വല്ലാതെ വേദനിപ്പിച്ചെങ്കിലും അവൻ പുറത്ത് കാണിച്ചില്ല…….

ധ്രുവ് ഫ്രഷായി കുറച്ചു നേരം കുഞ്ഞാറ്റയുടെ കൂടെ കളിച്ചു………

ജാനി മുറിയിൽ ഇരിക്കുന്നെങ്കിലും ഓരോ കാര്യങ്ങളിൽ മനപൂർവ്വം തിരക്കുണ്ടാക്കും പോലെ ഓരോന്നൊക്കെ അടുക്കി വയ്ച്ച് നിൽക്കയാണ്…..

ധ്രുവ് ഇടയ്ക്കിടെ അവളെ ഇടം കണ്ണിട്ട് നോക്കി……കട്ടിലിന്റെ ഒരു സൈഡിലിരുന്ന് കുഞ്ഞാറ്റയുടെ ടോയ്സെല്ലാം തുടച്ചു വയ്ക്കയാണ്……

എന്തോ വലിയ ആലോചനയിലാണ്…….

ഇവൾക്കിതെന്തുപറ്റി……..പോകുമ്പോൾ വലിയ സന്തോഷത്തിലായിരുന്നല്ലോ…….

ഇനി കുഞ്ഞാറ്റ അവളുടെ അനിയത്തിയാണെന്ന് വല്ലതും അറിഞ്ഞോ……

“ജാനീ……….”

ധ്രുവ് വിളിച്ചത് കേട്ട് ജാനി തലയുയർത്തി ചോദ്യഭാവത്തിൽ അവനെ നോക്കി….

“എന്നോട് എന്തെങ്കിലും പിണക്കമുണ്ടോ……”

ജാനി മറുപടിയൊന്നും പറയാതെ ടോയ്സ് മുഴുവൻ സൈഡിലേക്ക് വയ്ച്ച് എഴുന്നേറ്റ് മുറിയിൽ നിന്ന് പുറത്ത് പോയി….

ധ്രുവിന് അത് കണ്ട് സങ്കടം തോന്നി….

ജാനിയ്ക്ക് എന്തുപറ്റി……മിണ്ടാതിരുന്നപ്പോൾ എന്തോ വിഷമം പോലെ…..

പ്രണയിച്ച് തുടങ്ങിയതല്ലേ ഞാൻ……

അച്ഛന്റെ നിയന്ത്രണങ്ങൾ അനുസരിച്ച് വളർന്നതിനാലാവും മുഖത്ത് എപ്പോഴോ ഗൗരവം സ്ഥാനം പിടിച്ചത്…..

മനസ്സ് പലപ്പോഴും തുള്ളിച്ചാടി നടക്കാൻ കൊതിച്ചെങ്കിലും അച്ഛന്റെ നിയന്ത്രണങ്ങൾ കുഞ്ഞിലേ തന്നെ എന്നെ പിടിച്ചു കെട്ടിയിരുന്നു……

കിച്ചു പക്ഷെ അച്ഛൻ പറഞ്ഞതൊന്നും അനുസരിച്ചിട്ടില്ല……അമ്മയും നിസ്സഹായയായിരുന്നു……

പഠിപ്പ് മാത്രം ശ്രദ്ധിച്ചാൽ മതിയെന്ന് ശാസിച്ചപ്പോൾ സൗഹൃദത്തിനും വിലക്കായി…..

ആരോടും കൂട്ടുകൂടാതെ മുരടിച്ചു പോയിരുന്നു…..ആകെയുള്ള ആശ്വാസം അമ്മയുടെ കരുതലും കിച്ചുവിന്റെ കുസൃതികളുമായിരുന്നു…..

പഠിപ്പിൽ മാത്രം ശ്രദ്ധിച്ചു…….അച്ഛന്റെ ആഗ്രഹം പോലെ ഡോക്ടറായി…… അച്ഛനെ പേടിച്ച് സൗഹൃദവും പ്രണയവുമൊക്കെ അകറ്റി നിർത്തി…..

കുഞ്ഞാറ്റയെ കൈയിൽ കിട്ടിയപ്പോൾ വല്ലാത്തൊരു സന്തോഷമായിരുന്നു…….

അമ്മ കഴിഞ്ഞാൽ അവളാണ് എന്റെ ജീവിതത്തിൽ പുതിയ വെളിച്ചം കൊണ്ട് വന്നത്…… ഒറ്റയ്ക്ക് ഒരുപാട് കഷ്ടപ്പെട്ട് അവളെ വളർത്തിയെടുക്കാൻ……

തനിക്ക് ലഭിക്കാതെ പോയ നിറമുള്ള കുട്ടിക്കാലം അവൾക്ക് വേണമെന്ന് തോന്നി….

അവൾക്ക് വേണ്ടിയാണ് ആദ്യമായി അച്ഛനോട് എതിർത്തത് പോലും………..

മകളായി മനസ്സിൽ കുഞ്ഞാറ്റയെ കുടിയിരുത്തുമ്പോൾ കൂട്ടിന് വേറൊരാൾ വേണ്ടെന്ന് ഉറപ്പിച്ചിരുന്നു…..

എന്നാൽ മാധവിന്റെ മകളാണ് കുഞ്ഞാറ്റ എന്നറിഞ്ഞത് മുതൽ വല്ലാത്ത വെപ്രാളമായിരുന്നു…..

വന്നു ചോദിച്ചാൽ കൊടുക്കാതിരിക്കാൻ കഴിയുമോ അവകാശം അയാൾക്കല്ലേ…..പക്ഷെ…..കഴിയില്ല……

കുറച്ചു കാലയളവിൽ തന്നെ കുഞ്ഞാറ്റ തന്റെ ജീവനായി മാറിയതാണ് പ്രാണനാണ്…..ആര് വിചാരിച്ചാലും പറിച്ചെടുക്കാൻ കഴിയാത്തത്ര……..

മാധവന്റെ ജീവൻ ജാനിയിലാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഭീഷണിപ്പെടുത്തി അവളെ സ്വന്തമാക്കി…കുഞ്ഞാറ്റയെ ഒരിക്കലും തിരികെ ചോദിക്കാതിരിക്കാൻ… എങ്കിലും പ്രണയം തോന്നിയിരുന്നില്ല……പക്ഷേ….എപ്പോഴോ….. ഞാനവളെ പ്രണയിച്ചു തുടങ്ങിയിരുന്നു….

സ്വപ്നങ്ങൾ പങ്ക് വച്ച് കൂടെ കൂട്ടാൻ കൊതിച്ചു പോയിരുന്നു…..അവളുടെ കണ്ണിലും കണ്ടതാണ് എന്നോടുള്ള പ്രണയം…..

അവളുടെ അച്ഛനെ കാണരുതെന്ന് വിലക്കിയത് കുഞ്ഞാറ്റയെ അയാൾ കാണാതിരിക്കാൻ വേണ്ടി മാത്രമാണ്………

കണ്ടാൽ ചിലപ്പോൾ കുഞ്ഞിനോട് വാത്സല്യം തോന്നിയാലോ…….എങ്കിൽ …….

കുഞ്ഞാറ്റ ചിണുങ്ങിക്കരയുന്നത് കേട്ടാണ് ധ്രുവ് ഓർമകളിൽ നിന്നുണർന്നത്…..

അവൻ പെട്ടെന്ന് അവളെ വാരിയെടുത്തു മാറോട് ചേർത്ത് ആശ്വസിപ്പിച്ചു……

വിശക്കുന്നുണ്ടാവും……..ജാനി ഒന്നും കൊടുത്തില്ലേ…..

ആലോചിച്ചു കൊണ്ട് മുറിയിൽ നിന്നിറങ്ങിയതും കുഞ്ഞാറ്റയ്ക്കുള്ള ഭക്ഷണവുമായി മുന്നിൽ ജാനി എത്തിയിരുന്നു…..

ധ്രുവിന്റെ മുഖത്ത് നോക്കാതെ തന്നെ അവൾ കുഞ്ഞിനെ കൈയിലെടുത്തു….

ഭക്ഷണം കൊടുക്കാൻ ബാൽക്കണിയിലേക്ക് കൊണ്ട് പോയി…….

ധ്രുവ് ജാനിയുടെ പുറകെ ബാൽക്കണിയിലേക്ക് ചെന്നു….

“ജാനീ………എന്താടോ മിണ്ടാത്തത്…..”

“എനിക്ക് നാളെ വീട്ടിലൊന്ന് പോണം…….

അച്ഛനെയും പങ്കുവിനെയും കാണണം….”

അവളുടെ ദൃഢമായ ശബ്ദം കേട്ട് അവൻ മുഖം ചുളിച്ചു….

ഓ…..അപ്പോൾ വീട്ടിൽ വിടാത്തതിന്റെ പരിഭവമാകും…..

“ശരി…..നാളെ കിച്ചു വരും……..അവന്റെ കൂടെ പൊയ്ക്കൊ…..

എന്തായാലും ഒറ്റയ്ക്ക് പോകണ്ട……മോളെ ഞാൻ ഹോസ്പിറ്റലിൽ കൊണ്ട് പൊയ്ക്കോളാം…..”

ജാനിയുടെ രൂക്ഷമായ നോട്ടം മനസ്സിലാകാതെ ധ്രുവ് ചോദ്യഭാവത്തിൽ അവളെ നോക്കി……

“മോളെ ഞാൻ കൊണ്ട് പോയാൽ എന്താ കുഴപ്പം…..”

ജാനി കുറച്ചു ദേഷ്യത്തിലാണത് ചോദിച്ചത്…..

“വേണ്ട……എന്റെ മോളെ നിന്റെ വീട്ടിൽ കൊണ്ട് പോകാൻ ഞാൻ സമ്മതിക്കില്ല….,”

പറഞ്ഞിട്ട് ചാടിത്തുള്ളികൊണ്ട് മുറിയിലേക്ക് പോയ ധ്രുവിനെ കണ്ട് ജാനി ഉറപ്പിച്ചു….

കുഞ്ഞാറ്റ ധ്രുവിന്റെ സ്വന്തം മകള് തന്നെ…….

പങ്കു നിലാവിന്റെ ഭംഗി ആസ്വദിച്ചു കൊണ്ട് മുറ്റത്തെ സിമന്റ് ബെഞ്ചിൽ നിവർന്നു കിടന്നു……

ഒരാഴ്ചയായി ഷോറൂമിൽ തിരക്കായിരുന്നു…..കല്യാണ സീസണാണ്……

താൻ തന്നെയാണ് കാര്യങ്ങളൊക്കെ നോക്കുന്നത്…..

ഇന്ന് ജാനിയെ വിളിച്ചപ്പോൾ സംസാരത്തിൽ എന്തോ വിഷമം പോലെ തോന്നിയിരുന്നു…..

അല്ലെങ്കിൽ വിശേഷങ്ങൾ പറയുന്നതാണ് പക്ഷെ ഇന്ന് തലവേദനയെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു……

എന്തോ അവളോട് സംസാരിക്കാതെ ഒരു വിഷമം…….

ബൈക്കിൽ ഒരുമിച്ച് കളിച്ചു ചിരിച്ചു പോയിരുന്ന ജാനിയെ ഓർത്തപ്പോൾ അവന്റെ കണ്ണ് നിറഞ്ഞു…..

പൂർണചന്ദ്രനിൽ തെളിഞ്ഞ ജാനിയുടെ മുഖം കണ്ടതും പങ്കുവിന്റെ കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞൊഴുകി……….

പക്ഷെ ജാനിയുടെ മുഖം മാഞ്ഞു പോയതും അവിടെ ലെച്ചുവിന്റെ മുഖം തെളിഞ്ഞതും പെട്ടെന്നായിരുന്നു……

പങ്കു കണ്ണുകൾ അമർത്തി തുടച്ച് അദ്ഭുതത്തോടെ പൂർണ്ണ ചന്ദ്രനെ പിന്നെയും നോക്കി…..

പുഞ്ചിരിയോടെയുള്ള ലെച്ചുവിന്റെ മുഖം അവന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങി…….

അവൻ പെട്ടെന്ന് കണ്ണുതുടച്ചു കൊണ്ട് എഴുന്നേറ്റു…..

ഒരാഴ്ചയായി പെണ്ണിനെ നേരെയൊന്ന് കണ്ടിട്ട്…..കുട്ടൂസൻ എന്നെ നിലം തൊടാതെ ഓടിക്കുന്നത് കൊണ്ട് പ്ലാനൊന്നും നടക്കുന്നില്ല….

അവളെയൊന്ന് കാണാൻ എന്താണ് വഴി…….

പങ്കു എഴുന്നേറ്റ് വീട്ടിലേക്ക് കയറി…..

ഹാളിലിരുന്ന് ടി വി കാണുന്നുണ്ട് എല്ലാവരും…..

ലെച്ചു മാത്രമില്ല……..മുറിയിൽ കാണും……

കുട്ടൂസനും ഡാകിനിയും ടിവിയിൽ മുഴുകിയിരിക്കയാണ്…….

പങ്കു ശബ്ദമുണ്ടാക്കാതെ പതിയെ ലെച്ചുവിന്റെ മുറി ലക്ഷ്യമാക്കി നീങ്ങി……

വാതിൽക്കൽ നിന്ന് തന്നെ അകത്തേക്ക് ഒളിഞ്ഞു നോക്കി……

ലെച്ചു തുണി തേയ്ക്കുവാണ്….നീല നിറത്തിലുള്ള പട്ട് പാവാടയാണ് വേഷം…..

മുടി എപ്പോഴത്തെയും പോലെ രണ്ട് സൈഡിലായി മെടഞ്ഞിട്ടിട്ടുണ്ട്…….നെറ്റിയിൽ പതിവ് ചന്ദനക്കുറി…..

ഇവൾക്ക് ഇതിനും മാത്രം പട്ട് പാവാടയുണ്ടോ…..ഓരോ ദിവസവും ഓരോ കളറ്…..

സുന്ദരിക്കുട്ടി തന്നെ……എന്ത് ഭംഗിയാണ് അവളുടെ കണ്ണുകൾക്ക്…….ചുവന്ന ചുണ്ടുകൾക്ക്………

പങ്കു ലെച്ചുവിൽ മയങ്ങി നിന്നു…….

തുണിയുമായി തിരിഞ്ഞ ലെച്ചു വാതിൽക്കൽ പങ്കുവിനെ കണ്ട് ഒന്ന് ഞെട്ടി……

അവളുടെ കണ്ണുകളിലെ ഭയം പങ്കുവിനെ ചുട്ടുപൊള്ളിച്ചു…….

ലെച്ചു വെപ്രാളത്തിൽ പുറത്തിറങ്ങി…..പങ്കുവിന്റെ അടുത്തെത്തിയതും അവൾ അകലം പാലിച്ചു കൊണ്ട് അപ്പുറത്തേക്ക് പോയി…..

പങ്കുവിന്റെ കണ്ണ് നിറഞ്ഞിരുന്നു……..അത്രമേൽ അവൻ അവളെ ആഗ്രഹിച്ച് തുടങ്ങിയിരുന്നു…..

അവളുടെ മാനം നശിപ്പിക്കാൻ ശ്രമിച്ചത് മുതലാണ് അവൾ തന്നെ ഭയന്ന് തുടങ്ങിയതെന്നോർത്ത് പങ്കു സ്വയം ശപിച്ചു….

എത്ര വേദനിപ്പിച്ചിട്ടും പിന്നാലെ വന്നിരുന്നതാണ്……….ഒരു ദിവസം പുറത്ത് പോകാൻ റെഡിയാകുമ്പോൾ ഷർട്ട് തേയ്ച്ച് കൊണ്ട് തന്റെ കൈയിൽ തന്നതും അത് താൻ വലിച്ചു കീറിയെറിഞ്ഞതും ഓർമ വന്നപ്പോൾ പങ്കുവിൽ നിന്ന് ദീർഘനിശ്വാസമുയർന്നു…..

എല്ലാം അവൾ ക്ഷമിക്കുമായിരുന്നു…അന്ന് താനവളുടെ ശരീരം കീഴടക്കാൻ ശ്രമിക്കാതിരുന്നെങ്കിൽ……

ലെച്ചു ഹാളിൽ നിന്ന് മുറിയിലേക്ക് ഏന്തിവലിഞ്ഞ് നോക്കുകയാണ്……..പങ്കു വാതിൽക്കൽ തന്നെ നിൽക്കുന്നുണ്ട്…..

എന്താവോ കാര്യം……എന്തായാലും ഇപ്പോൾ കാണുന്നത് തന്നെ പേടിയാണ്…..

ശ്രീയേട്ടന്റെ മുഖം കാണുമ്പോൾ തെളിഞ്ഞു വരുന്നത് അന്നത്തെ ആ നശിച്ച രാത്രിയാണ്…….

ഓരോ നിമിഷവും മരിച്ചു ജീവിച്ച ആ രാത്രി………….

പങ്കു തിരികെ മുറിയിലേക്ക് പോകുന്നത് കണ്ട് ലെച്ചു ആശ്വാസത്തോടെ നെഞ്ചിൽ കൈ വച്ചു….

പങ്കു മുറിയിൽ കയറി കട്ടിലിലേക്ക് വീണു…..

മനസ്സ് മുഴുവൻ ലെച്ചുവിന്റെ ഭയം നിറഞ്ഞ കണ്ണുകളാണ്……..മാറ്റിയെടുക്കണം……. നെഞ്ചോടു ചേർത്ത് പിടിയ്ക്കണം…..സ്നേഹം കൊണ്ട് അവളുടെ വേദനകളെ അലിയിച്ചു കളയണം…..

എന്താണ് ഒരു പോംവഴി…..മനസ്സിലുള്ളത് എങ്ങനെ അവളെ അറിയിക്കും…..

എന്തോ തീരുമാനമെടുത്തത് പോലെ അവൻ എഴുന്നേറ്റു…….

റ്റേബിളിലിരുന്ന ഒരു ബുക്കെടുത്ത് അതിൽ നിന്ന് ഒരു പേജ് വലിച്ചു കീറി…..

പേനയെടുത്ത് ആലോചനയോടെയിരുന്നു…….

ഒരു പ്രേമലേഖനം എഴുതിയാലോ….ഒരു വെറൈറ്റി ആകും😉🤗…

എന്റെ പ്രണയിനിയ്ക്ക്😍……

ശ്ശെ……അത് വേണ്ട പഴഞ്ചനാകും😤…..

എന്റെ ലെച്ചു മോൾക്ക്…..

അത് വേണ്ട😤….മോളെന്ന് വിളിച്ചാൽ ചിലപ്പോൾ അവളെന്നെ അച്ഛന്റെ സ്ഥാനത്ത് കണ്ടാലോ🙄…..

എന്റെ ഭാര്യയ്ക്ക്………

അത് മതി…..ഇത് ഞാൻ കലക്കും😎….

പങ്കു എഴുതി തുടങ്ങി…..

“””എന്റെ ഭാര്യ ലെച്ചു അറിയുന്നതിന്……..”””

ഇതിപ്പോൾ കുറച്ചു ഓവറായോ🤔….ഓ…..ഇത്രയും വേണം😎….

“””ശ്രീരാഗ് എന്ന ഞാൻ നിന്നെ അറിയിക്കാനെഴുതുന്ന കത്ത്…….

നിന്റെ കണ്ണുകളിൽ ഞാൻ കണ്ടത്

എനിക്ക് മാറ്റണം….

ഉച്ചയ്ക്ക് കടൽക്കരയിൽ നമുക്കു ഒരുമിച്ചിരുന്ന് തിരകളെണ്ണാം……..

ചാറ്റൽ മഴ നനയുമ്പോൾ എനിക്ക്……”””””

പെട്ടെന്നാണ് പങ്കു എഴുതിയ പേപ്പർ ആരോ വലിച്ചെടുത്തത്…..

🙄🙄😰😰😰

“നീ ഇന്നത്തെ കണക്കെഴുതിയതാണോ പങ്കൂ…….”

രവി ഗൗരവത്തിൽ പേപ്പർ തുറന്നു നോക്കിക്കൊണ്ട് ചോദിച്ചു……പങ്കുവിന് വിറയൽ കാരണം വാക്കുകൾ പുറത്ത് വന്നില്ല…

“ക….കാ….ക….”

“എവിടെ കാക്ക……….🙄….”

രവി ജനലിൽ കൂടി പുറത്തേക്ക് നോക്കി ചോദിക്കുന്നത് കണ്ട് പങ്കു സ്വയം തലയിൽ കൊട്ടി…..

“കണക്കെഴുതിയില്ലെന്ന് പറഞ്ഞതാ……”

“മ്……പിന്നെ ഇതെന്താ……”

പേപ്പർ നോക്കി സംശയത്തിൽ നിൽക്കുന്ന രവിയെ കണ്ട് പങ്കു പരുങ്ങി….അവൻ നിന്നുരുകി…..കത്ത് രവി വായിച്ചാലുള്ള അവസ്ഥ😭😭

“എന്റെ ഭാര്യ ലെച്ചു അറിയുന്നതിന്……

ഇതെന്താടാ……..ലെച്ചു എന്തറിയുന്ന കാര്യമാ……🙄😒”

“അത് അച്ഛാ…..ഞാനൊരു പ്രേമലേഖനം😰😰😰😰😟……”

അവൻ നിന്ന് പരുങ്ങി…..

“മ്😤………….ശ്രീരാഗ് എന്ന ഞാൻ നിന്നെ അറിയിക്കാനെഴുതുന്ന കത്ത്….🙄🙄🙄

നീ വല്ല ഓഫീസിലേക്ക് അപേക്ഷ എഴുതിയതിയത് മാറിപ്പോയതാണോടാ😒……”

“ഇല്ല അച്ഛാ……ഒരു കത്താകുമ്പോൾ ഇങ്ങനെ ചില കീഴ് വഴക്കങ്ങൾ ഉണ്ടെന്ന് കേട്ടിട്ടുണ്ട്😰🤓☹️…അതാ….”

“മ്….😇………നിന്റെ കണ്ണുകളിൽ ഞാൻ കണ്ടത് മാറ്റണം…😮..

എന്താടാ അവളുടെ കണ്ണിൽ നീ കണ്ടത്..😤……”

“😰. കൃഷ്ണമണി……..”

“ഓഹോ…….അത് മാറ്റി അവളെ അന്ധയാക്കാനായിരുന്നു നിന്റെ ശ്രമം അല്ലേ😏…..”

“അച്ഛാ😡🤐🤐🤐🤐🤐……..😰ഭയം എന്നെഴുതാൻ വിട്ട് പോയതാ…” പങ്കുവിന്റെ ക്ഷമ കെട്ടു….

“മ്……😇…..പിന്നെന്താ എഴുതിയിരിക്കുന്നത്😇😇… ഉച്ചയ്ക്ക് കടൽക്കരയിൽ പോയി തിരകളെണ്ണാം😯….. ”

രവി പങ്കുവിന്റെ ചെവിയിൽ പിടിച്ച് തിരുമ്മി…..പങ്കു വേദന കൊണ്ട് കൈ പിടിച്ച് മാറ്റാൻ ശ്രമിക്കുന്നുണ്ട്…..

“ഈ ചൂട് സമയത്ത് ആ പാവപ്പെട്ട കൊച്ചീനെ കൊണ്ട് പോയി…കടൽക്കരയിൽ വെയില് കൊള്ളിച്ച് കറുപ്പിച്ച് കൊല്ലണമല്ലേടാ നിനക്ക്….😤…

നിനക്ക് സന്ധ്യയ്ക്ക് പോയാൽ എന്താടാ കുഴപ്പം☹️….”

“അയ്യോ…….ചെവീന്ന് വിട്…😭…..

വേണമെങ്കിൽ ഒരു കുട വാങ്ങി കൊടുക്കാമെ……😭😭😭..

സന്ധ്യയ്ക്ക് അച്ഛൻ ഷോപ്പിൽ പോടാന്ന് പറയില്ലേ അതാ…”

രവി ചെവിയിൽ നിന്ന് കൈയ്യെടുത്ത് ബാക്കി വായിക്കാൻ തുടങ്ങി…..

“ചാറ്റൽ മഴ നനയുമ്പോൾ നിനക്കെന്താടാ……🤔.🤣🤣🤣…”

“എനിക്ക് പനി വരും…😤….അച്ഛൻ കത്ത് തന്നിട്ട് മര്യാദയ്ക്ക് മുറീന്ന് പോയേ…😡”

പങ്കു പറഞ്ഞത് കേട്ട് രവി അവനെയൊന്ന് ഇരുത്തി നോക്കി…..

“അതൊക്കെ പോകാം …പക്ഷെ…..കത്ത് ഞാൻ കൊണ്ട് പോകും……😎”

പങ്കു പിടിയ്ക്കും മുൻപേ രവി കത്തും കൊണ്ട് പുറത്തേക്ക് പോയിരുന്നു…..

“അച്ഛാ…….എന്റെ കത്ത് താ……പ്ലീസ്…..”

അവൻ ഉറക്കെ വിളിച്ചിട്ടും രവി കേൾക്കാതെ മുറിയിലേക്ക് പോയി…..

“ശ്ശോ……എന്റെ ദൈവമേ……കുട്ടൂസൻ കത്ത് വൈറലാക്കുമോ😰😰😰🤦”

ഇരുപത്തിയെട്ടാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 28

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

തിരക്കായിരുന്നു …..അതാണ്…….എല്ലാവർക്കും പിണക്കമാകും അല്ലേ…….

ചില തിരക്കുകൾ ഒഴിവാക്കാൻ പറ്റാത്തതാണ്………എന്നാലും ഇനിയുള്ള ദിവസങ്ങളിൽ കറക്ടായി ഇടാൻ നോക്കാം….

Leave a Reply

Your email address will not be published. Required fields are marked *