രാഗിണി പറഞ്ഞത് നേര് തന്നെ ആണ്.. ഏഴ് കുട്ടികളാണ് രാഘവൻ -ലളിത ദമ്പതികൾക്…

കറവ പശു

“ഏഴ് മക്കളെ ഉണ്ടാക്കാൻ ഒരു ക്ഷീണവും ഉണ്ടായിരുന്നില്ലല്ലോ.. ഏഴെണ്ണത്തിനേയും പഠിപ്പിക്കാ നും കെട്ടിക്കാനും ആയപ്പോൾ അസുഖം ആണ് പോലും.. എന്ത് അസുഖം, രാവിലെ എണീക്കുക, കുളിക്കുക, അമ്പലത്തിൽ പോകുക, നേരാനേരം ആഹാരം കഴിക്കുക, വൈകുന്നേരം എണ്ണ തേച്ചു വീണ്ടും കുളി.. എന്നിട്ട് ഉമ്മറത്തു കാരണവർ ആയി അങ്ങ് ഞെളിഞ്ഞു ഇരിക്കുക.. അസുഖം ആണ് എന്ന് മറ്റുള്ളവരെ

ബോധ്യപ്പെടുത്താൻ ഇടക്ക് ഒരു ചുമയും വലിവും.. ഇത് അസുഖം അല്ല,, സുഖം ഏറിയതിന്റെ ഏനക്കേട് ആണ്.. മൂത്ത സൽപുത്രി ആയി ഞാൻ ഉണ്ടല്ലോ, എല്ലാ ബാധ്യത യും ചുമക്കാൻ.. ” രാഗിണി മൂക്ക് പിഴിഞ്ഞു കരഞ്ഞു.. ഇതൊന്നും കേട്ട ഭാവം ഇല്ലാതെഅച്ഛൻ രാഘവൻ നായർ പത്രവായനയിൽ മുഴുകി.. അമ്മ ലളിത രാഘവൻ നായർക്കു ചവക്കാൻ വെറ്റില യും പാക്കും ഒക്കെ തയ്യാറാക്കുന്ന തിരക്ക് അഭിനയിച്ചു..

കാര്യം രാഗിണി പറഞ്ഞത് നേര് തന്നെ ആണ്.. ഏഴ് കുട്ടികളാണ് രാഘവൻ -ലളിത ദമ്പതികൾക്.. കന്നി കിടാവായ രാഗിണിക് 18വയസ് പൂർത്തി ആകുന്നതിന്റെ തലേന്ന് ആണ് അമ്മ ഏറ്റവും ഇളയ അനിയത്തി ക്ക് ജന്മം കൊടുക്കുന്നത്.. നാട്ടുകാരുടെയും മറ്റും പരിഹാസം നേരിടാൻ ഇനിയും കഴിയാത്ത തു കൊണ്ടോ എന്തോ പ്രസവം ഏഴിൽ നിർത്തി.. പക്ഷെ ഈ താല്പര്യം ഒന്നും മക്കളെ വളർത്തുന്നതിൽ രണ്ടു പേരും കാണിച്ചില്ല..

എന്ന് മാത്രം അല്ല, രാഗിണി പത്താം ക്ലാസ് പാസ്സായതോടെ പഠിപ്പ് നിർത്തി ജോലിക്ക് അയച്ചു.. അടുത്ത് ഉള്ള പഴയ ഒരു പ്രൈവറ്റ് ആസ്പത്രി യിലേ തൂപ്പ് ജോലി ആണ്.. എങ്കിലും ചിട്ടി നടത്തിയും മറ്റും രാഗിണി കുടുംബം നോക്കി നടത്തി പോന്നു.. പക്ഷെ കുടുംബത്തിലെ ആരും രാഗിണി യുടെ ജീവിതത്തിനു വലിയ വില കല്പിച്ചില്ല.. അവർക്കൊക്കെ വേണ്ടി പ്രവർത്തിക്കുന്ന ഒരു യന്ത്രം ആയിരുന്നു അവൾ.. വയസ് 40ആയി.. ഏറ്റവും ഇളയ അനിയത്തി യുടെ വിവാഹം കഴിഞ്ഞു കുഞ്ഞും ആയി.. എന്നിട്ടും പാവം രാഗിണി യേ ഒരാളും ശ്രദ്ധിച്ചില്ല..

പക്ഷെ രാഗിണി ക്ക് മനസ്സിൽ ഒരു ഇഷ്ടം ഉണ്ടായിരുന്നു.. രമേശൻ മാഷ്.. മൂപ്പർക്കും അങ്ങനെ തന്നെ.. പക്ഷെ തന്റെ ബാധ്യത കൾ ഓരോന്നായി തീർന്നാൽ മാത്രമേ വിവാഹത്തെ പറ്റി ചിന്തിക്കാൻ പറ്റു എന്ന ചിന്തയിൽ രാഗിണി ഉറച്ചു നിൽക്കുകയായിരുന്നു.. പക്ഷെ,

ബാധ്യത കൾ ഒക്കെ തീർത്ത തന്റെ പെണ്ണിനെ തനിക് കെട്ടിച്ചു തരുമോ എന്ന് ചോദിക്കാൻ ചെന്ന രമേശൻ മാഷിനെ അപമാനിച്ചു വിടുകയായിരുന്നു രാഘവൻ നായർ.. അതിന്റെ പ്രതികരണം ആണ് നേരത്തെ കേട്ടത്.. “ഞാൻ അറിയാഞ്ഞിട്ടു ചോദിക്കുവാ, ഞാൻ നിങ്ങളുടെ മകൾ അല്ലെ.. എല്ലാ ബാധ്യത കളും എന്റെ തലയിൽ ഇട്ടു എല്ലാവരുടെയും ജീവിതം ഭദ്ര മാക്കി എന്നെ നിങ്ങൾ നിങ്ങളുടെ ആവശ്യത്തിന് മാത്രം ഉപയോഗിക്കുന്ന യന്ത്രം ആക്കി.. ഇനി എനിക്ക് ഒന്ന് ജീവിക്കണം.., ഇഷ്ടം ഉള്ള ആളുടെ കൂടെ.. നിങ്ങൾ ക്ക് സമ്മതിക്കാൻ പറ്റുമോ “? മകളുടെ ഇത് വരെ ഇല്ലാത്ത വാക്കുകൾ കേട്ട് രാഘവൻ നായർ പുറം മാന്തി കൊണ്ട് പറഞ്ഞു “അകത്തു കേറി പോടീ.. ചെമ്മീൻ തുള്ളിയാൽ മുട്ടോളം… അധികം നെഗളിക്കല്ലേ.. അടിച്ചു അണപ്പല്ല് ഞാൻ ഇളക്കും.. ”

“അവളുടെ ഒരു അഹംകാരമേ…എടി നിന്റെ അനിയൻ രവി യുടെ വീട് പണി നടക്കുന്ന കാര്യം അറിയാമല്ലോ, .. രാധിക ക്ക് ആണേൽ ഇത് മാസം 6ആണ്.. അടുത്ത മാസം പ്രസവത്തിനു കൂട്ടി കൊണ്ട് വരേണ്ടതാ..അത് ഓർമ വേണം… അതിനിടയിൽ ആണ് അവടെ ഒരു കല്യാണം.. കൊടുക്ക് മനുഷ്യ രണ്ടെണ്ണം അവടെ ചെവി കുറ്റിക്ക് “ലളിത ഏറ്റു പിടിച്ചു..

രാഗിണി എന്തോ ആലോചിച്ചു ഒന്നും മിണ്ടാതെ കണ്ണീരും തുടച്ചു അകത്തേക്കു പോയി.. നേരം വൈകുന്നേരം ആയി..

രാവിലെ അപമാനിച്ചു വിട്ട രമേശൻ മാഷ് വീണ്ടും വരുന്നത് കണ്ടു നായർക്കു കലി കേറി.. “എടൊ തന്നോട് അല്ലെ പറഞ്ഞത്, അവളെ ഇപ്പോൾ ഒന്നും കെട്ടിക്കാൻ ഉദ്ദേശിക്കുന്നില്ല ന്നു.. പറഞ്ഞാൽ മനസ്സിൽ ആകില്ലേ.. ” രമേശൻ മാഷ് മുണ്ടൊന്നു മടക്കി കുത്തി “രാഗി… ഇറങ്ങി വാ.. ഞാനാണ് വിളിക്കുന്നത്.. ” മാഷ് ന്റെ ശബ്ദം കേൾക്കേണ്ട താമസം രാഗിണി ഓടി പുറത്ത് ഇറങ്ങി.. മകളുടെ പിന്നാലെ ലളിത യും പാഞ്ഞു വന്നു.. മകളെ തടഞ്ഞു വച്ചു അകത്തു കയറി പോകാൻ ഉത്തരവിട്ടു.. “നിന്നോട് അകത്തു കയറി പോകാൻ ആണ് പറഞ്ഞത്.. ”

“ഇല്ലമ്മേ.. ഇനിയും നേർച്ച കോഴി പോലെ ഇവിടെ ഇങ്ങനെ ജീവിക്കാൻ എനിക് വയ്യ… എല്ലാവർക്കും അവരുടെ ആവശ്യങ്ങൾ നടത്തി എടുക്കാൻ ആണോ ഞാൻ ജീവിക്കുന്നത്.. എനിക്കും എന്റെതായ ഒരു ജീവിതം വേണം.. മടുത്തു എനിക്ക്.. എന്നെ വിടു.. ഞാൻ പോകട്ടെ.. ”

അമ്മയുടെ കൈകൾ വിടുവിച്ചു അവൾ പുറത്ത് ഇറങ്ങി.. “ഇനിയെങ്കിലും സ്വന്തം മകളുടെ ചോരയും നീരും അധ്വാനവും മുതലാക്കി ജീവിക്കാതെ അവനോന്റെ പറമ്പിലെ തേങ്ങാ വിറ്റ് ജീവിക്കു നായറേ..ഇവളെ ഞാൻ കൊണ്ട് പോകുകയാ.. തടയാൻ നോക്കിയാൽ എന്റെ വേറെ ഒരു മുഖം കാണേണ്ടി വരും അമ്മായിഅപ്പന്‌.. “മകളെ തടയാൻ എത്തിയ നായർ രമേശൻ മാഷിന്റെ ഭീഷണി ക്ക് മുന്നിൽ ഒന്നും അല്ലാതായി.. മാഷിന്റെ കയ്യും പിടിച്ചു രാഗിണി പുതിയ ജീവിതത്തിലേക്ക് നടന്നു…

NB:കറവ പശുക്കൾ ആയി മക്കളെ വളർത്തുന്ന രക്ഷിതാക്കളും, സ്വന്തം സ്വാർത്ഥത നേടി എടുക്കാൻ സഹോദരങ്ങളുടെ ജീവിതം ഒന്നുമല്ലാതാക്കി തീർക്കുന്ന കൂടെ പിറപ്പുകളും നമ്മുടെ കൂട്ടത്തിൽ ഉണ്ട്.. അവർക്ക് സമർപ്പിക്കുന്നു.. ചിന്തിക്കട്ടെ ന്നെ.. … ♥️

രചന: Jisha k Sheeju

Leave a Reply

Your email address will not be published. Required fields are marked *