ആത്മാർത്ഥ സ്നേഹം….

രചന: Ajith Vp

“മാളൂട്ടി നീ എങ്ങോട്ട് എഴുന്നേറ്റു പോകുവാ…. ഇവിടെ വന്നു കിടക്കു… ”

“ഏട്ടാ…. ഏട്ടന് ഡ്യൂട്ടിക്ക് പോകാൻ ഉള്ളത് അല്ലേ…. അപ്പൊ രാവിലെ ചായയും പിന്നെ കഴിക്കാനും…. ഉച്ചക്ക് കഴിക്കാൻ ഉള്ളത് കൊണ്ടുപോവാനും വേണ്ടേ…”

“അത് സാരമില്ല…. കുറച്ചൂടെ കഴിഞ്ഞു നമുക്ക് ഒന്നിച്ചു എഴുന്നേൽക്കാം…. എന്നിട്ട് നമുക്ക് ഒന്നിച്ചു ഉണ്ടാക്കാം…. പിന്നെ ഉച്ചക്ക് കഴിക്കാൻ വെളിയിൽ നിന്നും എന്തെകിലും വാങ്ങാം….. ഇല്ലെകിൽ രാവിലെ ഉണ്ടാക്കുന്നത് മിച്ചം ഉള്ളത് ഞാൻ കൊണ്ടുപൊക്കോളാം…”

“അത് വേണ്ട ഏട്ടാ…. ഞാൻ എല്ലാം റെഡിയാക്കിയിട്ട് വന്നു കിടന്നോളാം ഏട്ടൻ കുറച്ചു നേരം കൂടി കിടന്നോ…”

“എടി മോളെ മാളൂട്ടി … നീ ഇന്നലെ ഡ്യൂട്ടി കഴിഞ്ഞു ഒരുപാട് താമസിച്ചു അല്ലേ വന്നത്…. മോള് ഏട്ടന്റെ നെഞ്ചിൽ തലവെച്ചു കുറച്ചു നേരം കൂടി ഇങ്ങനെ കിടക്കു…. എന്നിട്ട് നമുക്ക് ഒന്നിച്ചു എഴുന്നേറ്റു പോകാം”

“ഏട്ടാ…. ഇന്ന് ഏട്ടന് ഡ്യൂട്ടിക്ക് പോകാൻ ലേറ്റ് ആവുമെ ”

“നീ പോടീ…. ലേറ്റ് ആയാലും സാരമില്ല…. വൈകിട്ട് കുറച്ചു നേരം കൂട്ടി എടുത്താൽ മതി….. ഇവിടെ കിടക്കടി ”

കുവൈറ്റിൽ ഹോസ്പിറ്റലിൽ ജോലി ആയതുകൊണ്ടും… ഇങ്ങോട്ട് വരാൻ താല്പര്യം ഉള്ള കുട്ടികളെയാണ് നോക്കുന്നതെന്നും ഉള്ളത് കൊണ്ട്…. വന്ന കല്യാണലോചനകളിൽ… കൂടുതലും നഴ്സുമാരുടെ ആയിരുന്നു…. നഴ്സുമാരുടെ അവസ്ഥ നേരിട്ട് കണ്ടിട്ടുള്ളതുകൊണ്ട്… അവരോടു ഒരു പ്രേത്യേക സ്നേഹവും ബഹുമാനവും ഉണ്ട്.

മാളവിക…. എന്റെ മാളൂട്ടി… അവൾ കുവൈറ്റിൽ തന്നെയാണ് വർക്ക്‌ ചെയ്യുന്നത് എന്ന് പറഞ്ഞപ്പോൾ ഒന്നും നോക്കിയില്ല…. അത് ഉറപ്പിച്ചോ എന്ന് പറഞ്ഞു….. അങ്ങനെ അവൾക്ക് ലീവ് ഉണ്ടായിരുന്ന സമയത്തു ഞാനും ലീവെടുത്തു….. നാട്ടിൽ ചെന്നു കല്യാണവും നടത്തി… ഒന്നിച്ചു തിരിച്ചു പോന്നു….

നേരത്തെ ഫോൺ വിളിയും എല്ലാം ഉണ്ടായിരുന്നു എങ്കിലും…. കൂടത്തിൽ ഒന്നിച്ചു ജീവിക്കാൻ തുടങ്ങിയപ്പോഴാണ്…. എന്റെ മാളു ഇത്രയും പാവമാണല്ലോ എന്ന് മനസിലായത് കാരണം നൈറ്റ്‌ ഡ്യൂട്ടി ആയാലും അത് കഴിഞ്ഞു വന്നു…. എനിക്ക് ഉള്ളതെല്ലാം ഉണ്ടാക്കി വെച്ചിട്ടേ അവൾ ഉറങ്ങുകയുള്ളു അതേപോലെ ആഫ്റ്റർ നൂൺ ഡ്യൂട്ടി കഴിഞ്ഞു എത്ര ലെറ്റ്‌ ആയിട്ട് വന്നാലും…. രാവിലെ നേരത്തെ എഴുന്നേറ്റു ഞാൻ പോകുന്നതിന് മുന്നേ എല്ലാം ഉണ്ടാക്കി വെക്കുന്ന….. ഒരു പാവം…

എന്തെകിലും പറഞ്ഞാൽ…

“”അതൊക്കെ ഒരു ഭാര്യയുടെ അവകാശം ആണെന്ന് പറയും””

“എന്ത് അവകാശമാണെടി…. ഭാര്യയും ഭർത്താവും ഒന്നിച്ചു കുക്ക് ചെയ്തു ഒന്നിച്ചു കഴിക്കുന്നത് ആണ് മര്യാദ ”

എന്ന് ഞാൻ പറഞ്ഞപ്പോൾ… ആ മര്യാദ എനിക്ക് വേണ്ട എന്നായിരുന്നു അവളുടെ മറുപടി…. ഏട്ടന് വേണ്ടതൊക്കെ ഞാൻ ഉണ്ടാക്കി തന്നോളം എന്ന്…. അവളോട് തർക്കിച്ചു നിക്കാൻ താല്പര്യം ഇല്ലാത്തതുകൊണ്ട്…. പിന്നെ ഒന്നും മിണ്ടാറില്ല…

അങ്ങനെയാണ് ഇന്നലെ ഡ്യൂട്ടി കഴിഞ്ഞു വന്നപ്പോഴും…ഒരുപാട് ലെറ്റ്‌ ആയി വന്നത് പിന്നെ ഫ്രഷ് ആയി ഭക്ഷണം കഴിച്ചു കിടന്നപ്പോൾ ഒത്തിരി ലെറ്റ്‌ ആയി എന്നിട്ടും പാവം രാവിലെ തന്നെ അലാറം വെച്ചു എഴുന്നേറ്റു എനിക്ക് ഉള്ളത് എല്ലാം ഉണ്ടാക്കാൻ പോയത്…. ഇതിനും ഞാൻ സമ്മതിച്ചാൽ. ഞാൻ ഇവളുടെ ഭർത്താവ് എന്ന് പറയുന്നതിൽ എന്താ കാര്യം….

എന്താണെകിലും എന്താണോ…. ക്ഷീണം കൊണ്ട് ആവും… വീണ്ടും എന്റെ നെഞ്ചിൽ തല വെച്ചു അവിടെ തന്നെ കിടന്നു…പാവം കിടന്നപ്പോൾ തന്നെ ഉറങ്ങി…എന്റെ പാവം പാറു ഉറങ്ങിക്കോട്ടെ അല്ലേ…അപ്പൊ ഇനി ഞാൻ സംസാരിക്കുന്നില്ല…. അത് കേട്ടു അവൾ എഴുന്നേറ്റാലോ….. ഉറങ്ങിക്കോട്ടെ പാവം.

Nb : എല്ലാവരും ഫോർമാലിറ്റിക്ക് ചങ്ക് ചങ്ക് എന്ന് പറയുക അല്ല…. അതുപോലെ ചങ്ക് ആയി സ്നേഹിക്കാൻ ഒരു പെണ്ണിനെ കിട്ടുക എന്ന് പറഞ്ഞാൽ… അതൊരു വല്യ ഭാഗ്യം തന്നെ ആണല്ലേ….

രചന: Ajith Vp

Leave a Reply

Your email address will not be published. Required fields are marked *