എന്റെ മാഷേ

രചന :- Anjitha Sindhu

ഇ കണ്ണേട്ടന് എന്നോട് ഒട്ടും സ്നേഹമില്ല, എന്നെ എങ്ങോട്ടും കൊണ്ടുപോകുല്ല… നോക്കിക്കോ ഒരു ദിവസം ഞാൻ ആർടെലും കൂടെ പോകും.. അവളുടെ ഡയലോഗ് തീരേണ്ട താമസം അവന്റെ മറുപടി അപ്പോ വന്നു.. കൊതിപ്പിക്കല്ലേ മുത്തേ, എന്റെ കടേലെ കൊച്ചില്ലേ ആതിര അവൾക്ക് അല്ലേലും എന്നേ ചെറിയ നോട്ടമുണ്ട് നീ പോയിട്ട് വേണം അവളെ കെട്ടാൻ… അതു കേട്ടതും അടുക്കളയിൽ നിന്ന് പപ്പടംകുത്തി എടുത്തു ഇരച്ചു വന്നവൾ കണ്ണിനു നേരെ നീട്ടിയിട് പറഞ്ഞു എന്നെയല്ലാതെ ആരേലും നോക്കിയാലാ ഉണ്ടകണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും.. പറഞ്ഞ പറഞ്ഞത് ചെയ്യുമെന്ന് കണ്ണന് നല്ല ഉറപ്പുള്ളോണ്ട്.. പപ്പടംകുത്തി നൈസ് ആയിട്ട് മാറ്റിട്ട് അവൻ പറഞ്ഞു നിന്നെയല്ലാതെ വേറെ ആരെ ഞാൻ നോക്കാനാ…നിന്റെ അത്രേം ഗ്ലാമർ വരുവോടി ആ നരുന്ദ് പെണ്ണിന്… അത് കേട്ടതും അവളുടെ മുഖം ഒകെ നാണം കൊണ്ട് ചുമന്നു തുടുത്തു വളരെ റെയറായി മാത്രമാണ് പുള്ളിക്കാരിടെ മുഖത്തു നാണം വരാറു . മ്മ് വേഗം കഴിച്ചിട്ട് എണീറ്റു പോവാൻ നോക്ക് കടേൽ പോവാറായിലെ.. ഇന്ന് നേരത്തെ വരണേ കണ്ണേട്ടാ … നേരത്തെ എന്തിനാടി.. അപ്പൊ ഏട്ടൻ മറന്നോ ഇന്ന് അല്ലെ കഥകളി കാണിക്കാന് പറഞ്ഞ ദിവസം..വീട്ടിലെ കഥകളി പോരാഞ്ഞിട്ട് ഇനി വേറെ കഥകളിയും എന്നവൻ പിറുപിറുത്തു… എന്നാ എന്നാ മനുഷ്യാ പറഞ്ഞെ.. ഒന്നുല്ല നീ റെഡിയായി നിൽക്ക് വൈകിട്ട് ഞാൻ വരാം… ഇതു പറഞ്ഞവൻ വേഗം റെഡിയായി കടയിലേക്ക് പോയി……

ഫോൺ ബെല്ലടി ശബ്ദം കേട്ടാണ് മയക്കത്തിൽ നിന്നും ധന്യ ഉണർന്നത്.. അത് കണ്ണൻ ആയിരുന്നു… ഡി നീയാ ചുമന്ന സാരീ ഉടുത്ത മതിട്ടോ… അയ്യേ അതൊന്നും ഞാൻ ഉടുക്കുല്ലാ.. ഞാൻ പച്ചയാ ഉടുക്കനെ… നീ പോടീ അഹങ്കാരി… ബുഹഹഹ എനിക്ക് അഹങ്കാരവ…

ഫോൺ വെച്ചതും അവൾ അലമാരിയിലെ ചുമന്ന സാരികൾ ഓരോന്നായി പുറത്തു ഇട്ടു.. കണ്ണേട്ടന് ഏറ്റോം ഇഷ്ടം എന്നെ ചുവന്ന സാരിയിൽ കാണാന… എനിക്ക് എപ്പോ സാരീ മേടിച്ചാലും ഏട്ടൻ ചുവപ്പ് മാത്രെ എടുക്കു…അലമാരി നിറയെ ചുവന്ന സാരിയാ… ഇങ്ങനെ ഒരു ഏട്ടൻ..

ചുമന്ന സാരിയും ഉടുത്തു അവൾ അവന്റെ കയ്യിൽ തൂങ്ങി കഥകളി കണ്ടോണ്ട് ഇരിക്കുമ്പോ… ദേ അവന്റെ കടയിലെ അവൻ രാവിലെ പറഞ്ഞ പെണ്ണ്, ആതിര ഇവനെ നോക്കി ഇളിചോണ്ട് വരുന്നു… ഇളിചോണ്ട് മാത്രമാണ് വരുന്നത് എങ്കിൽ പോട്ടെന്ന് വെക്കാം.. ധന്യയേ പോലെ ചുമന്ന സാരിയും വലിയ ചുവന്ന പൊട്ടും കരിവളയും അഴിച്ചിട്ട മുടിയിൽ തുളസി കതിരും.. ഇപ്പോ രണ്ടു പേരേം കണ്ട ഡാൻസ്ന് ഒരേപോലെ മേക്കപ്പ് ഇട്ടപോലുണ്ട്…

ധന്യയുടെ മുഖം കലികൊണ്ട് ചുവന്നു … കണ്ണന്റെ മുഖം വേർതൊലിക്കാൻ തുടങ്ങി..ആതിര അവനെ കണ്ടിട്ട് പോകണ ലക്ഷണമില്ല.. പോരാത്തതിന് ഒരു ഡയലോഗും സർന് ഇഷ്ടമുള്ള പോലെ ഞാൻ ഇന്ന് ചുവന്ന സാരിയിലാ വന്നേ എന്നെ കാണാൻ കൊള്ളാവോ എന്ന്… ധന്യ പയ്യെ കണ്ണന്റെ കൈയിൽ നുള്ളി പറിക്കാൻ തുടങ്ങി…ധന്യയുടെ മുഖതേക്ക് നോക്കാൻ കൂടി കണ്ണന് പേടിയാകുന്നുണ്ടായിരുന്നു…സർ ഒന്നും പറഞ്ഞില്ല.. നല്ലതാ.. സാരി നല്ലതാ.. ആണോ സർന് വേണ്ടി ഉടുത്തതാ… സർ ഇന്ന് കഥകളിക്ക് വരൂന്ന് പറഞ്ഞോണ്ട്.. അവൾ ഒരു കള്ള ചിരി…

ധന്യ അവനെ രൂക്ഷമായി നോക്കി..അതെ കൊച്ചേ എന്റെ കെട്ട്യോനാ ഇതു.. എന്റെ വയറ്റിൽ ഇപ്പോ ഇങ്ങേർടെ ഒരു പ്രോഡക്റ്റ് ലോൻചവാൻ കിടപ്പുണ്ട് അത്കൊണ്ട് ഒത്തിരി അങ്ങ് ട്യൂൺ ചെയ്യാൻ നോക്കല്ലേ.. ഇ ചുവന്ന സാരിയിൽ നിന്നെ കാണാൻ ഒരു മെനയുമില്ല.. സാരിടെ ഭംഗി തന്നെ പോയി നീ ഉടുത്തപ്പോ…എന്റെ ചെക്കനോട് ഒലിപിക്കാൻ വന്നേക്കണു… ഇവടെ ഇങ്ങേർക്ക് സാരി ഉടുത്തു കാണിക്കാൻ ഞാൻ ഉണ്ട് കേട്ടല്ലോ.. ഇനി നീ ചുവന്ന സാരി ഉടുത്തു എന്നെങ്ങാൻ ഞാൻ അറിഞ്ഞ നിന്നേം കത്തിക്കും നിന്റെ സാരിയേം കത്തിക്കും മനസിലായോടി…

എന്നാ കണ്ടോണ്ട് നിക്കുവ മനുഷ്യ ഇങ്ങോട്ട് വാ.. ബാക്കി കഥകളി ഇനി വീട്ടിൽ ഞാൻ കളിച്ചു കാണിക്കാം..അവൻ അറിയാവുന്ന സകല ദൈവങ്ങളെയും വിളിച്ചു പൂച്ചകുട്ട്യേ പോലെ അവൾടെ പുറകേ പോയി…

പിറ്റേന്ന് നെറ്റിയിൽ ഒരു ബാൻറ്റെട് ഒട്ടിച്ചു പുതിയ മീൻ ചട്ടി വാങ്ങാൻ നിന്ന കണ്ണനെ കണ്ടപ്പോളാണ് കഥകളിയുടെ അർത്ഥം ആതിരക്ക് മനസിലായത്…

രചന :- Anjitha Sindhu

Leave a Reply

Your email address will not be published. Required fields are marked *