ഇന്ന് വര്‍ഷങള്‍ കടന്നു പോയിട്ടും എന്‍റെ മനസ്സില്‍ മനു ചേട്ടന്‍ മാത്രമെ ഉള്ളൂ…

രചന: വിഷ്ണു പ്രിയ

എന്നതെയും പോലെ fb യില്‍ അവന്‍െറ profile ഉം നോക്കി സമയം കളയുന്ന തിരക്കിലായിരുന്നു ഞാന്‍…… നീട്ടിയുള്ള ഒരു വിളി കേട്ടാണ് ഞാന്‍ തിരിഞു നോക്കിയത്…! വേറെ ആരും അല്ലാട്ടോ…കൂട്ടുകാരി മീനുവാണ്… അവളുടെ സ്ഥിരം ചോദൃം… അത് ഇന്നും ആവര്‍ത്തിക്കാനാണ് ഈ നീട്ടിയുള്ള വിളി.

“നിനക്ക് വേറെ പണിയൊന്നൂല്ലെൃ മാളൂ… എന്നും അവന്‍െറ profile എടുത്തുനോക്കാന്നു വല്ല നേര്‍ച്ചേം ഉണ്ടോ നിനക്ക്???….!”

എന്നത്തെയും പോലെ ഉത്തരം ഞാന്‍ ഒരു ചിരിയില്‍ ഒതുക്കി,,, പിന്നെ ഞാന്‍ എന്‍റെ ആ പഴയ കാലം ചികഞെടുത്തു…. അത് ഒരു കൊച്ചു flash back ആട്ടോ….

അന്ന് ഞാന്‍ plus 1 ല്‍ പഠിക്കൃാാ..എന്‍റെ വീട്ടില്‍ നിന്ന് വല്ലൃച്ചന്‍െറ വീട്ടില്‍ കുറച്ചു ദിവസം താമസിക്കൃാന്‍ പോയതാ ഞാന്‍… അവിടെ നിക്കാന്‍ വല്ലേൃ ഇഷ്ട്ടൊന്നൂല്ലൃാാട്ടോ എന്നിക്ക്..! വല്ലൃമ്മയടെഎപ്പോഴത്തെയും പരിഭവാ ഞാന്‍ അവിടേക് ച്ചെല്ലാറില്ലൃാന്ന്.. അതൊന്നു തീര്‍ക്കാന്‍ പോയതാ ഞാന്‍… വായാടി ആയോണ്ട് ഞാന്‍ ചെന്നപ്പോഴാ വീടൊന്ന് ഉഷാറായെ.. വല്ലൃമ്മ മാത്റെ ഉള്ളൂട്ടോ അവിടെ… ചേട്ടന്‍മാരൊക്കെ വിദേശത്താാ.. അതാ എനിക്കവിടെ നിക്കാന്‍ ഇഷ്ട്ടല്ലൃാത്തെ… …………………………………. പിറ്റെ ദിവസം എണീറ്റു വരുണ്‍പോള്‍ ഒരാള്‍ ദേ.. Hall ല്‍ ഇരുന്നു പത്രം വായിക്ക്യണൂ… ആരാന്നു ഒരു പിടീം ഇല്ല്യാ… വേഗം വല്ല്യമ്മെടെ അടുത്തു ച്ചെന്നു കാര്യം തിരക്കാന്നു വച്ചൂ…

“വല്ല്യമ്മെ……………”

“എന്‍താ മാളൂ….. നീ എണീറ്റോ…..????”

“ആ….. എണീറ്റൂലോ…, അല്ല വല്ല്യമ്മേ… അതാരാ അവിടെ പത്രം വായിക്കുന്നത്???….”

“ഒാാ…. അതോ… മനുവാ മാളൂട്ടേൃ….. ചേട്ടന്‍മാരുടെ കൂട്ടുകാരനാ…..”

“ശരി വല്ല്യമ്മേ…. ഞാന്‍ കുളിച്ചിട്ടു വരാട്ടോാ..” ഇതും പറഞ് ഞാന്‍ റൂമിലേക്കു നടന്നൂ….

Hall ല്‍ എത്തിയപ്പോള്‍ മൂപ്പരുടെ പത്രം വായനയൊക്കെ കഴിഞിരുന്നു. എന്നെ കണ്ടപ്പോള്‍ ഒരു ചിരി pass ആക്കി..ഞാനും ഒന്നു ചിരിച്ചൂട്ടോ…. പിന്നീടഞോട്ട് എന്നത്തെയും സ്ഥിരം കാഴ്ചയായി മനുവേട്ടന്‍റെ പത്രം വായന. എന്നും കാണുന്ന പരിചയം കൊണ്ടുണ്ടായ ചിരി പതിയെ സംസാരമായീ… അത് പിന്നീട് സൗഹൃദമായ്…. പ്രണയമായ്….. കുളിച്ച് കാവി മുണ്ടൊക്കെ ഉടുത്തു വരുന്ന മനു ചേട്ടനെ പ്രതീക്ഷിച്ചായിരുന്നു പീന്നീടഞോട്ടുള്ള എന്‍റ ഓരോ നിമിഷവും…

ഒരു ദിവസം മനു ചേട്ടന്‍ എന്നേട് ക്ഷേത്രത്തില്‍ വരുമോ എന്ന് ചോദിച്ചു…… ഞാന്‍ പോവാതിരീകേൃാാ…. അന്നത്തെ രാത്രിക്ക് ഒരുപാട് ദൈര്‍ഘൃം തോന്നി..രാവിലെ കുളിച്ച് ക്ഷേത്രത്തില്‍ പോയി… അവിടെ മനു ചേട്ടന്‍ എന്നെയും കാത്തൂനില്‍പുണ്ടായിരുന്നു. ക്ഷേത്രത്തിലേക്ക് കാലെടുത്തു വച്ചപ്പോള്‍ മനു ചേട്ടന്‍ എന്‍റെ കൈയ്യില്‍ മുറുകെ പിടിച്ചു… അപ്പോള്‍ ഞാന്‍ നാണത്തോടെ ചേട്ടനെ നോക്കി.. ചേട്ടന്‍ എന്നെ നോക്കി ചിരിച്ചു……….. തൊഴുതിറഞി യാത്ര പറഞു ഞാന്‍ വീട്ടില്‍ എത്തി.. ദിവസങള്‍ കടന്നു പോയീ………

ഞങളുടെ പ്രണയവും വളര്‍ന്നു. ഞങള്‍ ഒരുപാട് അടുത്തു. പിന്നെ എനിക്ക് വീട്ടില്‍ പോവെണ്ട സമയമായി…ചേട്ടന്‍ ഇടക്ക് കാണാന്‍ വരാം എന്ന് പറഞോണ്ട് ഞാന്‍ വീട്ടിലേക് തിരിച്ചു പോന്നു. പിന്നെയും ഞങള്‍ കണ്ടു… ഒരുപാട് അടുത്തു.. സ്വപ്നങള്‍ കണ്ടു… നാളുകള്‍ കടന്നുപോയി……….. മിക്ക പ്രണയങളും അധികം ഒളിച്ചുവയ്ക്കാന്‍ കഴിയില്ല്യാാലോ… എന്നെന്‍കിലും പുറത്തറിയും… ഞങള്‍ടെം അറിഞു… ആദ്യം വല്ല്യമ്മേടെ വീട്ടില്‍ … പിന്നെ എന്‍റെ വീട്ടില്‍ …. പിന്നെ പ്രശ്നങളായീ…. എന്‍റെ വീട്ടില്‍ പ്രശ്നം വഷളായീ…. പഠിക്കൃാന്‍ വിടില്ലൃാാനൊക്കൊ പറഞു….പഠിക്കൃണമെന്‍കില്‍ ചേട്ടനെ മറക്കണം എന്നു പറഞു …ഞാന്‍ മുറി അടച്ചിരുന്ന് കരച്ചിലായി.. അന്ന് എന്നെ വല്ലൃമ്മ വിളിച്ചു…വീട്ടില്‍ പറയുന്നത് അനുസരിക്കാന്‍ ഉപദേശിച്ചു…സമയമാവുന്‍പോള്‍ എന്‍റെ ഇഷ്ട്ടം നടത്തിത്തരാം എന്ന് വാക്കുതന്നു….

ചേട്ടനെ മറക്കാം എന്ന് സമ്മതിച്ച് ഞാന്‍ class ല്‍ പോയി…. പിന്നീടൊരിക്കൃല്‍ ചേട്ടന്‍ എന്നെ കാണാന്‍ വന്നു.ഞാന്‍ ഒഴിഞുമാറി…. മാത്രമല്ല എന്നെ കാണാന്‍ വരരുതെന്നും പറഞു ..അപ്പോള്‍ ചേട്ടന്‍റ കണ്ണുകള്‍ നിറഞൊഴുകുന്നത് ഞാന്‍ കണ്ടു .ഒരു നോട്ടമെ ഞാന്‍ ചേട്ടനെ നോക്കിയൊള്ളൂ…ആ കണ്ണുനീര്‍ എന്‍റെ മനസ്സിനെ പൊള്ളിച്ചു…എന്‍കിലും വല്ലൃമ്മ തന്ന വാക്കുകള്‍ ഒാര്‍ത്ത് ഞാന്‍ ആശ്വസിക്കാന്‍ ശ്രമിച്ചു. പിന്നെ ചേട്ടനെ ഞാന്‍ കണ്ടിട്ടില്ല..

എന്‍റെ സ്നേഹം ഞാന്‍ മനസ്സില്‍കുഴിച്ചു മൂടി.. ഇന്ന് വര്‍ഷങള്‍ കടന്നു പോയിട്ടും എന്‍റെ മനസ്സില്‍ മനു ചേട്ടന്‍ മാത്രമെ ഉള്ളൂ… ഒരു നോക്ക് കാണാനും ആ ശബ്ദം ഒന്ന് കേള്‍ക്കാനും കാത്തിരിക്കൃാാാ ഇപ്പോഴും…

അന്ന് ഞാന്‍ ചേട്ടനെ ഒഴിവാക്കിയത് മനസ്സില്‍ സ്നേഹം കാത്തുവച്ചായിരുന്നു. ഇപ്പോഴും ഞാന്‍ സ്വപ്നം കാണുന്നുണ്ട് ഞങള്‍ അന്ന് ആഗ്രഹിച്ച ജീവിതത്തിനായീ…ഇന്നും മനസ് ആര്‍ക്കും കൊടുക്കാതെ കാത്തിരിക്കൃാ…. മനു ചേട്ടന്‍റ മാളൂ ആയീ കൂടെ ജീവിക്കൃാാാന്‍…..

അന്ന് ക്ഷേത്രത്തില്‍ പോയപ്പോള്‍ കൈ ചേര്‍ത്തുപിടിച്ചപോലെ മനു ചേട്ടനെറ കൈയ്യില്‍ ഒന്നു പിടിക്കൃാാന്‍….. ആ കാത്തിരിപ്പിന്‍റെ സുഖണ്ടല്ലോ……. അത് ഒരു വല്ലാാത്ത സുഖാാാാ…… കണ്ണിനെയും മനസ്സിനെയും ഒരുപോലെ നനയിപ്പിക്കുന്ന വല്ലാാത്തൊരു സുഖം…… ലൈക്ക് കമന്റ് ചെയ്യണേ… ഷെയർ ചെയ്യണേ…

രചന: വിഷ്ണു പ്രിയ

Leave a Reply

Your email address will not be published. Required fields are marked *