ഒന്നുടെ എന്നേ ആ നെഞ്ചിലെ രോമങ്ങൾക്കിടയിലേക്കു അടുപ്പിക്കുമ്പോൾ ഞാൻ അറിയുന്നുണ്ടായിരുന്നു ശരിയായ പുരുഷനെ…

രചന: മാളു

“നീ കിടന്നോ നല്ല ക്ഷീണം കാണും രാവിലെ മുതൽ ഓടി നടക്കുന്നതല്ലേ….. ???”

റൂമിന്റെ വാതിൽ പതിയെ അടച്ചു അഭി ഏട്ടൻ പറയുന്ന കേട്ടു ഞാൻ ഒന്ന് ഞെട്ടി.. . ദൈവമേ…. മനസ്സ് കൊണ്ട് പോലും അടുക്കാതെ കിടക്ക പങ്കിടേണ്ടി വരുമെന്നാ ഞാൻ കരുതിയത്‌….. എന്നാൽ അദേഹം തന്നെ ഇങ്ങോട്ട് പറഞ്ഞപ്പോൾ എന്തോ ഒരു സമാധാനം.. എന്നാലും തന്നിൽ അയാൾക്ക്‌ ഒരാകർഷണം ഇല്ലാത്ത പോലെ…. തനിക്കും അത്ര താല്പര്യം പോരാ… കാരണം എനിക്ക് ഇതിനെക്കാൾ എത്ര നല്ല ചെറുപ്പക്കാരെ കിട്ടിയേനെ… ഭർത്താവ് ആണെന്ന് പോലും തോന്നുന്നില്ല..

“എന്നോടടുക്കാൻ നിനക്ക് ആവിശ്യത്തിന് സമയം എടുക്കാം…. അത് കഴിഞ്ഞു മതി ഒരുമിച്ചുള്ള ജീവിതം… ”

ആൾക്ക് ഒന്നിലും ഒരു താല്പര്യം ഇല്ല….. എന്നോട് ഒന്ന് സംസാരിക്കാനോ കൈ പിടിച്ചു നടക്കാനോ ബൈക്കിൽ ചുറ്റാനോ ഒന്നും…. തനിക്കും അങ്ങനെയൊക്കെ തന്നെ…. എന്നാലും സൌന്ദര്യമൊ ഇല്ല എന്നാൽ ഒന്ന് രൊമാന്റിക് എങ്കിലും ആകുമെന്ന് കരുതിയപ്പോൾ …ഇതിപ്പോൾ എങ്ങനെയുമായി…. എല്ലാം എന്റെ വിധി എന്നോർത്ത് ഞാനും കട്ടിലിന്റെ മറുവശത്തു ഒതുങ്ങി കൂടി…… കിടന്നിട്ടു ഉറക്കം വരുന്നില്ല….. താൻ ആഗ്രഹിച്ചതിലും മോശമാണോ തന്റെ ഭർത്താവ്…. തന്റെ പ്രതീക്ഷകൾ അസ്തമിക്കുകയാണോ… ?? .

അഭി ഏട്ടൻ പെണ്ണ് കാണാൻ വന്നത് ഇപ്പോളും മസ്സിൽ ഉണ്ട്..

ജീവിതത്തിലെ ആദ്യത്തെ പെണ്ണുകാണൽ ആണ്…. എന്നേ വരെ അനുഭവിക്കാത്ത ഒരു വെപ്രാളം മനസ്സിൽ.. കാരണം കല്യണത്തെ കുറിച്ചു ചിന്തിച്ചിട്ട് കൂടിയില്ല….. പഠനം,ഒരു നല്ല ജോലി… ഇവയൊക്കെ ആയിരുന്നു എന്നും എന്റെ ലക്‌ഷ്യം…. . “അമ്മൂ…, ഇതുവരെ ഒരുങ്ങിയില്ലേ നീ… അവരൊക്കെ ഇപ്പോൾ എത്തും… ”

മുറിയിലേക്ക് കടന്നു വന്നു അമ്മ പറഞ്ഞു…

ഒന്നും മിണ്ടാതെ കണ്ണാടിയിൽ നോക്കി ഞാൻ എന്റെ കണ്ണുകളിൽ കരിമഷി പടർത്തി.. . “നിനക്കൊരു സാരി ഉടുത്തൂടെ…. അവരൊക്കെ എന്താ കരുതുക…. ??

അമ്മയുടെ വാക്കുകൾക്ക് ചെവി കൊടുക്കാതെ സാമാന്യം ഭംഗി യുള്ള ഒരു ചുരിദാർ എടുത്തിട്ടു ഞാൻ… മനസ്സ് മുഴുവൻ ചിന്തകൾ ആണ്….

പ്രണയ വിവാഹം ആയിരുന്നു തനിക്ക് താല്പര്യം… ഒരാളെ സ്നേഹിച്ചു അയാളെ നന്നായി മനസ്സിലാക്കി ജീവനു തുല്യം സ്നേഹിച്ചു നല്ലൊരു ഭാര്യാ ആവാൻ ആയിരുന്നു എന്നും താൻ കൊതിച്ചത്… മനസ്സ് കൊണ്ട് തികച്ചും അപരിചിതാനായ ഒരാളെ വിവാഹം കഴിക്കുക ഓർക്കാൻ പോലും വയ്യ….. . എന്നാൽ രണ്ടു പെണ്മക്കളുള്ള കൂലിപ്പണിക്കാരനായ അച്ഛന്റെ കഷ്ടപ്പാട് കാണാൻ വയ്യ…. ഞങ്ങളെ പഠിപ്പിക്കാൻ തന്നെ ഒരുപാട് കഷ്ടപ്പെട്ടു … ഇനിയും അച്ഛനെ ബുദ്ധിമുട്ടിച്ചു ശ്രീധനം വാങ്ങി കെട്ടാൻ കഴിയില്ല…..അതാണ് അവരുടെ ഇഷ്ടത്തിനനുസരിച്ചുള്ള ഈ പെണ്ണുകാണൽ….. . മുറ്റത്തൊരു കാറിന്റെ ശബ്ദം കേട്ടു ഞാൻ ഒന്ന് ഞെട്ടി… അച്ഛനും അമ്മാവനൊക്കെ സംസാരിക്കുന്നത് കേൾക്കാം…. ഇപ്പോൾ തന്നെ എല്ലാം ഉറച്ച മട്ടാണ്…… . ” മോളെ നീ ചായ അങ്ങോട്ട്‌ കൊണ്ട് കൊടുക്ക്‌ ”

അമ്മയുടെ കൈയിൽ നിന്നു ചായ വാങ്ങി ഞാൻ തിണ്ണയിലേക്കു നടന്നു…. . കൈകൾ വിറയ്ക്കുന്ന പോലെ…. ദൈവത്തെ മനസ്സിൽ വിചാരിച്ചു ഞാൻ അവരുടെ മുന്നിലേക്ക്‌ കടന്നു ചെന്നു…. എല്ലാവരുടെയും നോട്ടം എന്നിലേക്കാണ്…. പതിയെ കണ്ണുകൾ ഉയർത്തി ഞാൻ ചെക്കനെ ഒന്ന് നോക്കി.. . ” കുറച്ചു പ്രായമുള്ള ആളാണ്… കട്ടി മീശയും കൈയിലെ സ്വർണ ചെയിനും കണ്ടാൽ തന്നെ അറിയാം ആൾ അല്പം സീരിയസ് ആണ്….. . തമ്മിൽ കണ്ടതല്ലാതെ ഒന്ന് സംസാരിക്കാൻ പോലും അദേഹം തയ്യാറായില്ല…… പിന്നെ ഞാനും കൂടുതൽ ഒന്നും ചോദിക്കാൻ പോയില്ല … എല്ലാം കൊണ്ടും ഞാൻ അസംപൃപ്ത ആയിരുന്നു… എന്നാൽ വീട്ടിൽ എല്ലാർക്കും പൂർണ സമ്മതം… കല്യാണവും പെട്ടന്നായിരുന്നു…. എല്ലാവരുടെയും സന്തോഷത്തിനു മുന്നിൽ ഞാനും സമതിച്ചു…. പരസ്പരം മനസ്സുകൾ തമ്മിൽ അടുകാതെ ശരീരം പങ്ക് ഇടേണ്ടി വരുമെന്ന് ഓരോ നിമിഷവും ഞാൻ പേടിച്ചിരുന്നു….. . ഇപ്പോൾ എന്നാൽ മനസ്സ് കൊണ്ട് പോലും അടുക്കാൻ പറ്റാതെ ആയിരിക്കുന്നു… ആലോചിച്ചിരുന്നു എപ്പോളോ ഉറങ്ങി പോയി …. രാവിലെ എഴുന്നേറ്റപ്പോൾ അതാ അഭി ഏട്ടൻ….. . നീ ഉറങ്ങി പോയോ…. സാരമില്ല ഈ ചായ കുടിക്കു…. ഞാൻ കാലത്ത് നടക്കാൻ ഇറങ്ങാറുണ്ട്…. പോയിട്ട് വരാം…. എന്റെ നേർക്ക്‌ വെച്ചു നീട്ടിയ ചായ കുടിച്ചു….കുളിച്ചു വന്നു അമ്മയെ ഒന്ന് സഹായിച്ചു വന്നപ്പോളേക്കും അഭി ഏട്ടൻ എത്തിയിരുന്നു..

വിചാരിച്ച പോലെ അല്ല…. ഇപ്പോൾ ഒരുപാട് സംസാരിച്ചു തുടങ്ങിയിരിക്കുന്നു… കൂടുതലും എന്റെ വീട്ടിലെ അവസ്ഥയേ പറ്റി… തനിക്ക് വേണ്ടതെല്ലാം അറിഞ്ഞു ചെയ്യുന്നു… വീട്ടു ജോലിയിലും അയൽക്കാരെ പരിചയപ്പെടാനുമെല്ലാം അദ്ദേഹം എന്നേ സഹായിച്ചിരുന്നു…. എന്നാൽ എന്റെ മനസ്സി പലപ്പോഴും എന്റെ വീട്ടിൽ ആയിരുന്നു… പറക്കമുറ്റാത്ത പെങ്ങൾ കല്യാണംകാരണം കടം കയറിയ അച്ഛൻ… അമ്മ വിഷമിക്കുന്നുണ്ടാവും….

അഭി ഏട്ടൻ ഇനി എന്നേ ജോലിക്ക് വിടുമെന്ന് തോന്നുന്നില്ല….. അവരെ സഹായിക്കാൻ ഒരു മാർഗ്ഗവുമില്ലലോ ദൈവമേ …..

ഡി… എവിടെയാ… ?? ഇവിടെ തന്നെ ആണോ മാഡം.. . ?? അഭി ഏട്ടന്റെ ചോദ്യം കേട്ടു ഞാൻ ഓർമകളിൽ നിന്നു ഞെട്ടി ഉണർന്നു..

എനിക്ക് ഒരു കാര്യം പറയാനുണ്ട് ….

“രണ്ടു ദിവസം കൂടി കഴിഞ്ഞാൽ നീ ജോലിക്ക് പോയി തുടങ്ങണം. കിട്ടുന്ന ശമ്പളം പഴയ പോലെ അച്ഛനെ ഏൽപ്പിക്കാൻ മറക്കണ്ട.. എന്റെ ഭാര്യാ ആയെന്നും കരുതി ഒരു മകളുടെ കടമ നീ മറന്നു പോകരുതേ…. നിന്നെ എത്രയും പഠിപ്പിച്ചതിനു പലിശ സഹിതം തിരിച്ചു കൊടുക്കാൻ നിനക്ക് ഉത്തരവാദിത്തം ഉണ്ട്… പിന്നെ ഒരു ആൺകുട്ടിയുടെ കുറവ് ഇനി അവർ അറിയില്ല…. ഞാൻ നോക്കിക്കോളാം എല്ലാം .. എന്നാലും നിന്റെ ഉത്തരവാദിത്തം നീയും നിറവേറണം അവർക്കു അത് വലിയ സന്തോഷമാകും… ”

. അഭി ഏട്ടൻ പറയുന്ന കേട്ടു എന്റെ മിഴികൾ നിറഞ്ഞൊഴുകി…. കണ്ണിരോടെ ഞാൻ ആ നെഞ്ചിൽ ചേർന്നു… ആ വലിയ മനസ് എനിക്ക് തിരിച്ചറിയാൻ പറ്റുന്നുണ്ടായിരുന്നു….. പതിയെ എന്റെ മുഖം ആ കൈകളാൽ ഉയർത്തി എന്റെ നെറ്റിയിൽ ഒരു ചുടു ചുംബനം തന്ന് അഭി ഏട്ടൻ പറഞ്ഞു… . ” നിന്നെ കണ്ട്‌ ഇഷ്ടമായപ്പോൾ തന്നെ തരണമെന്ന് കരുതിയതാണ്…. എന്നാൽ കല്യണത്തിനു മുന്നേ സ്ത്രീയേ തൊടുന്നത് ആണുങ്ങൾക്ക് ചേർന്ന പണി അല്ല സ്വന്തമായാൽ ചേർത്തു പിടിക്കാല്ലൊ ഈ ജീവിതം മുഴുവൻ…… ” ഒന്നുടെ എന്നേ ആ നെഞ്ചിലെ രോമങ്ങൾക്കിടയിലേക്കു അടുപ്പിക്കുമ്പോൾ ഞാൻ അറിയുന്നുണ്ടായിരുന്നു ശരിയായ പുരുഷനെ… അവന്റെ കര സ്പർശത്തെ…….

. NB : സ്നേഹമെന്നാൽ സൗന്ദര്യമോ റോമന്റിക്കോ ഒന്നുമല്ല…. പരസ്പരം മനസ്സിലാക്കി ജീവിത അവസാനം വരെ ചേർത്തു നിർത്തുന്നതാണ് യഥാർത്ഥ സ്നേഹം… ഒരു കുടുംബത്തിന്റെ അടിത്തറ ആ സ്നേഹമാണ്…..പഞ്ചാര വാക്കുകളിലൂടെ ജീവിത പങ്കാളിയെ അളന്ന് നോക്കരുത്‌… അവസ്‌ഥകളെ മനസ്സിലാക്കി കൂടെ നിന്ന് സംരക്ഷണം നൽകുന്നത്‌ തന്നെയാകും യഥാർത്ഥ സ്നേഹം… വാക്കുകൾ കൊണ്ട്‌ സ്നേഹം കാണിക്കാൻ കഴിവില്ലാത്തവരൊന്നും ശരിയായ പങ്കാളിയല്ലെന്ന് മുദ്ര കുത്താതിരിക്കുക…

രചന: മാളു

Leave a Reply

Your email address will not be published. Required fields are marked *