മീനാക്ഷി ചേച്ചി ഒരു നാല്പത്തിയഞ്ചു വയസ്സ് കാണും കണ്ടാൽ ഒരു മുപ്പത്തിരണ്ട്…

രചന: ലാലു ദിവാകരൻ

മീനാക്ഷി ചേച്ചിയെ, നാളത്തെ കാര്യം എങ്ങനെയാ…??? ഹർത്താൽ ആണെന്ന് കേൾക്കുന്നു…..

അതെയോ… !!!
മോൻ ഇങ്ങു പോരെ.. ഒക്കെ ഇവിടെ റെഡി ആയിരിക്കും…

മീനാക്ഷി ചേച്ചി ഒരു നാല്പത്തിയഞ്ചു വയസ്സ് കാണും കണ്ടാൽ ഒരു മുപ്പത്തിരണ്ട് അല്ലെങ്കിൽ മുപ്പത്തിനാല് വയസ്സ് തോന്നുകയുള്ളൂ.ഒരു മകൾ ഉണ്ട്,അവൾ വിവാഹിത ഒരു കുട്ടിയുമുണ്ട് അവൾക്ക് . മീനാക്ഷി ചേച്ചിയുടെ ഭർത്താവ് വിദേശത്താണ് ഏതോ അറബിയുടെ വീട്ടിലെ ഡ്രൈവർ ആണെന്ന് കേൾക്കുന്നു. .അദ്ദേഹം അയക്കുന്ന പൈസ ഒന്നിനും തികയില്ലെന്ന പരാതിയാണ് ചേച്ചിക്ക് എപ്പോളും. അതിനാൽ ചേച്ചി ഇവിടെ ചായക്കട നടത്തുന്നുത് .ഉച്ചക്ക് ഊണും ചായും മാത്രമേ ഉള്ളു. കൂടെ സഹായിക്കാൻ അടുത്തുള്ള ഒരു വല്യമ്മയും ഉണ്ട്..

ബേബി അച്ചായന്റെ നിർബന്ധത്തിനു വഴങ്ങി ആദ്യമായി ഊണ് കഴിക്കാൻ പോകുമ്പോള്, ഇത്ര നല്ല ഊണ് ആണെന്ന് മനസ്സുകൊണ്ടുപോലും ചിന്തിച്ചിരുന്നില്ല,അത്രക്ക് നല്ല അസ്സൽ ഊണ് . മീൻ പൊരിച്ചത് , മീൻ കറി ഒക്കെ ആയി വീട്ടിലെ ഊണ്. പോരാത്തതിന് മീനാക്ഷി ചേച്ചിയെ കാണാനും നല്ല സുന്ദരിയും,. ഫ്രീ ആയുള്ള ഇടപെടൽ കൂടി ആയപ്പോൾ പറയാൻ ഒന്നുമില്ല .
അലസമായി ചുറ്റിയ ലുങ്കി, ബ്ലൗസ് , തോർത്തും ഇതായിരുന്നു സാധാരണ വേഷം . വളരെ നൈസ് ആയ ബ്ലൗസ് ആണ് ധരിക്കുക. എന്തായാലും കാണാൻ സുന്ദരി ആയിരുന്നു.

നാളെ ഇങ്ങു പോരു എന്ന ചേച്ചിയുടെ ഭാഷയിൽ മറ്റ് വല്ല അർത്ഥവും ഉണ്ടോ ആവോ.. എന്തായാലും മനസ്സിൽ ഒരു ലഡു പൊട്ടി …!! വല്ലാത്ത ചില ചിന്തകൾ മനസ്സിൽ കടന്നുവന്നു.അവയെ മനസ്സിലിട്ടു തലോലിച്ചു….

അവിടെ നിന്നും തിരിച്ചു ഓഫീസിൽ എത്തിയിട്ടും ആ ചിന്തകൾ മനസ്സിനെ ഉഴുത് മറിച്ചു കൊണ്ടിരുന്നു. പിറ്റേ ദിവസമാകാൻ അറിയാതെ മനസ്സ് വെമ്പി. ആ ദിനം അങ്ങനെ കഴിഞ്ഞു.

പിറ്റേ ദിവസം പതിവ് പോലെ അല്ല റോഡ് വിജനം. ഒറ്റ വാഹനം പോലും പുറത്തില്ല. സമയം ഉച്ചയോട് അടുക്കുന്നു.ചെറിയ വിശപ്പ് ആരെയും കൂട്ട് വിളിക്കാൻ നിന്നില്ല. നേരെ മീനാക്ഷി ചേച്ചിയുടെ കട ലക്ഷ്യമാക്കി നടന്നു. കടയൊന്നുമല്ല ചെറിയ ഷെഡ് എങ്കിലും അത് അടച്ചിരുന്നു ചേർന്ന് തന്നെ വീട് ,മുൻഭാഗം അടച്ചിരിക്കുന്നതായി കണ്ടു..പുറക് വശത്തെ കതക് തുറന്നു കിടക്കുന്നുതുപോലെ തോന്നി. മുൻ വശത്തെ ബെല്ലിൽ പ്രസ് ചെയ്തു മണികിലുക്കം കേട്ട മീനാക്ഷിചേച്ചി ജനൽ തുറന്ന് പുറക് വശത്തുകൂടി കടന്നു വരാൻ ആംഗ്യം കാട്ടി.. മനസ്സിൽ ദുഷ് ചിന്ത വീണ്ടും ഉടലെടുത്തു എന്തിനാ ഈ ചേച്ചി പുറം വാതിൽ വഴി വരാൻ ആംഗ്യം കാട്ടിയത് .
ചരിയിട്ടിരുന്ന പിന്നാപുറത്തെ വാതിൽ പതുക്കെ തുറന്നു അകത്തേക്ക് .പപ്പടം പൊരിച്ചു കൊണ്ടിരുന്നു ചേച്ചിയിൽ നിന്നും ഒരു പപ്പടം കൈക്കലാക്കി. അതും കഴിച്ചുകൊണ്ട് ..

ഏയ് ചേച്ചി ആ അമ്മ എവിടെ…

ഓ. അവർ ഇന്ന് ഹർത്താൽ ആയതിനാൽ മോളുടെ വീട്ടിൽ പോയി…

അപ്പോൾ ചേച്ചി ഒറ്റക്കെയുള്ളോ ….

എന്താ ….. ഞാൻ കുറെ
ആൾക്കാരെ വിളിച്ചു നിർത്തണമായിരുന്നുവോ

എന്റെ പൊന്നു ചേച്ചി…. ഈ ചേച്ചിയുടെ ഒരു കാര്യം..!!!!

എന്റെ മനു…..
നമ്മളൊക്കെ ഒറ്റക്ക് ജീവിച്ചു ശീലച്ചത് ആണ് …

എന്നാൽ മോളെ വിളിച്ചു നിർത്തിക്കൂടെ ചേച്ചി..

എന്തിന് , വിവാഹം കഴിഞ്ഞാൽ പെണ്കുട്ടികള് അവരെ കെട്ടിച്ചു വിട്ടിടത് നിൽക്കണം…

അത് കൊള്ളാം. ചേച്ചിക്ക് ഒറ്റക്ക് ഇവിടെ പേടിയില്ലേ…

എന്തിനാണ് …
ഇവിടെയെന്തിരിക്കുന്നു ഒക്കെ ശീലമായി …

ചേച്ചി….
ചേച്ചി സുന്ദരിയാണ് , എന്ത് രസമാണ് ചേച്ചിയെ കാണാൻ .!!!!

പെട്ടെന്ന് ചേച്ചിയുടെ ഭാവം മാറി, എന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി. അതുവരെ കാണാത്ത ഭാവം. ഞാൻ ആകെ സ്തംഭിച്ചു പോയ അവസ്‌ഥ. എന്നിട്ട് പതിയെ ചേച്ചി എന്നോട്…

മോനെ മനു …!!!
നീ അറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്. എനിക്കൊരു സഹോദരൻ ഉണ്ടായിരുന്നു ..
അവന്റെ ആത്മാവ് കുടികൊള്ളുന്ന വീടാണിത്.അവൻ നിന്നെ പോലെ തന്നെ, അതേ രൂപം അതേ പ്രായം അവൻ എന്നെ ചേച്ചിയെന്നല്ല അമ്മേ എന്നായിരുന്നു വിളിച്ചത് .എന്നെക്കാൾ പതിനഞ്ച് വയസ്സ് ഇളപ്പം. അവനെ പ്രസവിച്ചപ്പോൾ എന്റെ അമ്മപോയി പിന്നെ അവനെ വളർത്തി വലുതാക്കിയത് ഞാനായിരുന്നു. എന്റെ കയ്യിൽ കിടന്നു വളർന്ന എന്റെ കുഞ്ഞായിരുന്നു അവൻ..

നിനക്കറിയുമോ അവനും കൂട്ടുകാരുമായി ഒരു നാൾ മൂന്നാറിന് പോയി.ഡ്രൈവിങ് പഠിച്ച അവന്റെ കൂട്ടുകാർക്ക് കൈ തെളിയാൻ.ആ പോക്കിൽ അവർ ഓടിച്ച വാഹനം ഒരു കൊക്കയിൽ മറിഞ്ഞു.അവർ നാലാളും പിന്നെ മടങ്ങി വന്നിട്ടില്ല….

നിന്നെ കണ്ട മാത്രയിൽ നിന്നിൽ കണ്ടത് അവനെയാണ്. എന്റെ കുഞ്ഞിനെ. അതേ രൂപം… അതാ നിന്നോട് ഇത്രയും സ്വാതന്ത്ര്യതോട് സംസാരിക്കുന്നതും, തുറന്ന് ഇടപെടുന്നതും.. നിനക്ക് ആഹാരം തരുമ്പോൾ എന്റെ കുഞ്ഞിന് കൊടുക്കുന്ന തൃപ്തിയാണ് എനിക്ക്…

എന്നാലും എന്റെ ചേച്ചി ഞാൻ അറിയാതെ കുറെ ചിന്തകൾ എന്റെ മനസ്സിൽ കടന്നു കൂടി എല്ലാത്തിനും മാപ്പ് ….!!!!

പോട്ടെ മോനെ നീ ഭക്ഷണം കഴിക്ക് നിനക്ക് വിശക്കുന്നില്ലേ…
ലൈക്ക് കമന്റ് ചെയ്യണേ…

രചന: ലാലു ദിവാകരൻ

Leave a Reply

Your email address will not be published. Required fields are marked *