ക്യാമ്പസിൽ വച്ച് അന്ന് പിരിഞ്ഞതിന് തിനുശേഷം തമ്മിൽ കണ്ടിട്ടില്ല…

രചന: Fackrudheen Ali Ahammed

അയൽപക്കത്ത് പുതിയ താമസക്കാർ വന്നുവെന്ന് അറിഞ്ഞിരുന്നു .. അവിടെ ആദ്യം താമസിച്ചിരുന്നത് രാഘവേട്ടനും കുടുംബവുമാണ്..

താൻ.. വീട് ഒന്നു പുതുക്കി പണിതപ്പോൾ പഴയ വേലി പൊളിച്ചുനീക്കി വീടുപണി പൂർത്തിയാകും വരെ.. കുറേക്കാലം അങ്ങനെ തന്നെ എട്ടു..

ശേഷം മതി ല്കെട്ടാൻ പോയപ്പോൾ രാഘവേട്ടൻ തർക്കവുമായി വന്നു..

പഴയ അതിർത്തി ഇതല്ല എന്നും.. താൻ അവരുടെ 2 സെൻറ്. കയ്യേറി എന്നും പറഞ്ഞ് ആയിരുന്നു തർക്കം.

ഒടുവിൽ ഒരുപാട്.. പണിപ്പെട്ട് വില്ലേജിലും താലൂക്കിലും കയറിയിറങ്ങി.. താലൂക്കിൽ നിന്ന് ആളെ കൊണ്ടുവന്ന ളന്ന തിനുശേഷമാണ് മതില് കെട്ടിയത്..

അപ്പോഴാണ് രാഘവേട്ട ന്റെ കളി മനസ്സിലായത്. ഓരോ തവണ വേലി കെട്ടുമ്പോഴും പുള്ളി അല്പാല്പമായി.. തൻറെ സ്ഥലം കവർ ന്നെടുക്കുകയാ യിരുന്നു..

അളന്നു നോക്കിയപ്പോൾ.. അത് മുഴുവനും തിരിച്ചുകിട്ടി..

ദേഷ്യവും വാശിയും കൊണ്ട് വളരെ ഉയരത്തിൽ തന്നെ.. മതില് പൊക്കി കെട്ടി ഇനി ഒരുതരത്തിലും എനിക്ക് അയാളുടെ മുഖം കാണാൻ ഇടവരരുത്…

അതെല്ലാം ഓർത്ത്.. കാറ് കഴുകി കൊണ്ടിരിക്കുമ്പോഴാണ്.. പിന്നിൽ ഒരു കാൽപെരുമാറ്റം കേട്ടത്

അല്ല.. ഇതാരാ.. സുനന്ദ നീയോ..

അപ്പോൾ മറന്നിട്ടില്ല അല്ലേ..

നല്ല കാര്യം.. മറക്കാനോ..? വാ അകത്തേക്കു വാ..

അനി തേ… അനി തെ.. അകത്തേക്ക് നോക്കി ഭാര്യയെ വിളിച്ചു…

ഇത് എൻറെ ക്ലാസ്മേറ്റ് ആണ് sunandha

അവർ തമ്മിൽ പരിചയപ്പെട്ടു ഞങ്ങളാണ് ഇനി നിങ്ങളുടെ പുതിയ അയൽക്കാർ.. ആ വീട് ഞങ്ങളാണ് വാങ്ങിച്ചത്.. സുനന്ദ അത് പറഞ്ഞപ്പോൾ.. നല്ലൊരു അയൽക്കാരിയെ കിട്ടിയതി ന്റെ സന്തോഷം അനിതയുടെ മുഖത്തും..

സുനന്ദയുടെ ഭർത്താവിനെ തമിഴ്നാട്ടിലാണ് ജോലി.. മൂന്നോ നാലോ ദിവസം കൂടുമ്പോൾ ഒരിക്കൽ വന്നു പോകും.. നാലി ലും ആറി ലും പഠിക്കുന്ന. രണ്ടു പെൺകുട്ടികളുണ്ട്..

ഇത് എൻറെ മോൻ അഭിജിത്ത്.. മൂന്നു വയസ്സായി..

അനിത മകനെ പരിചയപ്പെടുത്തി കൊടുത്തു..

ഒരു മോനെ ഉള്ളൂ അനിത അതെ എന്ന അർത്ഥത്തിൽ തലയാട്ടി.

ആ ബന്ധം.. വളരെ ഊഷ്മളമായ രീതിയിൽ മുന്നോട്ടുപോയി..

പിന്നീട് ഒരു ദിവസം സുനന്ദ വരുമ്പോൾ.. അനിതയും മോനും.. അവളുടെ സ്വന്തം വീട്ടിലേക്ക്.. പോയിരിക്കുകയായിരുന്നു..

സുനന്ദയെ അകത്തേക്ക് വിളിച്ചിരുത്തി… അവൾക്ക് കുടിക്കാൻ തണുത്ത തു എന്തെങ്കിലും എടുക്കാൻ ഫ്രിഡ്ജ് തുറക്കുമ്പോ.. പറഞ്ഞു

അനിത ഇവിടെ ഇല്ല കേട്ടോ..

“ആ എന്നോട് പറഞ്ഞിരുന്നു വീട്ടിൽ പോകും എന്ന്..”

സുനന്ദ അത് പറഞ്ഞപ്പോൾ ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി..

അവൾ അത് ശ്രദ്ധിക്കാത്ത മട്ടിൽ..

“നിന്നോട്, തനിച്ചു ഒന്നു സംസാരിക്കാൻ ഞാനും അവസരം നോക്കിയിരിക്കുകയായിരുന്നു..”

എൻറെ മനസ്സിലും അങ്ങനെ ഒരു തോന്നൽ ഇല്ലാതിരുന്നില്ല..

നീ പ്പോഴും നമ്മുടെ പഴയ കാര്യങ്ങളൊക്കെ ഓർക്കാറുണ്ടോ.?

ഞാൻ പറഞ്ഞു.. ഇടക്കൊക്കെ ഇങ്ങനെ ഓർമ്മയിൽ കയറിവരും.

“നിനക്കിപ്പോൾ സുഖം അല്ലേ സുനന്ദ..”

“പിന്നെന്താ.. ഞാനും കുട്ടികളും എന്നുവച്ചാൽ അങ്ങേർക്ക് ജീവനാ..”

പണ്ട് പഠിക്കുന്ന സമയത്ത് സുനന്ദ എൻറെ കൂടെ ഇറങ്ങി വരാൻ തയ്യാറാ യതാണ്..

പക്ഷേ ഭാവിയെക്കുറിച്ച് ഒരു പ്രതീക്ഷ പോലും ഇല്ലാതിരുന്ന കാലത്ത് എനിക്ക് അവളെ കൂടെ കൂട്ടാനുള്ള ധൈര്യം വന്നില്ല..

എന്നോട്, അ ന്നൊരുപാട് വഴക്കിട്ട് ആണ് പിരിഞ്ഞത്.

“നിനക്കോ സുഖമല്ലേ. ??”

സുനന്ദയുടെ ചോദ്യം എന്നെ ചിന്തകളിൽ നിന്നുണർത്തി..

അതെ പക്ഷേ എന്നിരുന്നാലും നമ്മൾ അന്നൊരു മിച്ച്..ക്യാമ്പസിലൂടെ കൈകോർത്തുപിടിച്ച് നടന്നതും

കാണ്ടിനിൽ പോയതും പുഴവക്കത്തെ ചെന്നിരുന്നതും..

ക്ലാസ്സ് കട്ട് ചെയ്തതും..

സങ്കടങ്ങൾ പരസ്പരം പറഞ്ഞതും പരസ്പരം ആശ്വസിപ്പിച്ചതും

എല്ലാം ഓർക്കുമ്പോൾ.. ആ ഒരു ഫീൽ.. പിന്നീട് ഒരിക്കലും കിട്ടിയിട്ടില്ല..

ഭാവിയെക്കുറിച്ച്.. അന്ന് നമ്മൾ കണ്ട സ്വപ്നങ്ങളുടെ മധുരം.. ജീവിതത്തിൽ പിന്നീട്എ ന്തൊക്കെ നേടിയിട്ടും ആ ഒരു അനുഭൂതി… മാത്രം കിട്ടിയില്ല.

ഞാനത് പറഞ്ഞ സുനന്ദയുടെ മുഖത്ത് നോക്കിയപ്പോൾ..

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു..

ആശ്വസിപ്പിക്കാൻ എന്നപോലെ എൻറെ കൈ അവളുടെ നേരെ ചെന്നപ്പോൾ .. അവൾ അത് തട്ടിമാറ്റി അവിടെ നിന്നും എഴുന്നേറ്റു പോയി..

“മക്കൾ സ്കൂളിൽ നിന്നും വരാൻ സമയമായി..”

സമയം നോക്കിയപ്പോൾ ഉച്ചയ്ക്ക് രണ്ടു മണി ആയിട്ടേ ഉള്ളൂ.. മക്കൾ വരാനുള്ള സമയമായിട്ടില്ല..

പക്ഷേ, ഞാൻ തിരികെ വിളിച്ചില്ല..

എനിക്കറിയാം അവൾ എന്തുകൊണ്ടാണ് എഴുന്നേറ്റു പോയതെന്ന് ..

പക്ഷേ അന്നൊരു പകൽ മുഴുവനും മനസ്സ് ആകെ അസ്വസ്ഥമായി രുന്ന്‌ . അന്ന് രാത്രി, സുനന്ദയുടെ വീട്ടിൽ നിന്നും.. തീരെ പ്രതീക്ഷിക്കാതെ അവളുടെ നിലവിളി കേട്ടു..

വീട്ടിൽ നിന്നും ഇറങ്ങി മതിലുവഴി.. ചാടി കടക്കാൻ ശ്രമിച്ചു . അതായിരുന്നു എളുപ്പം പക്ഷേ.. പറ്റിയില്ല..

മുൻവശത്തെ ഗേറ്റിലേക്ക് ഓടി കൊണ്ടുവന്നു.. തുറക്കാൻ നോക്കിയപ്പോ ഴാണ്.. ഓർത്തത്. ഞാൻ അല്പം മുമ്പ് പൂട്ടിയി ട്ടി രിക്കുകയായിരുന്നു.. . താക്കോൽ എടുക്കാൻ മറന്നു.. പിന്നീട് വേഗം ചെന്ന് താക്കോലും എടുത്തു .. ഗേറ്റ് തുറന്ന് അവരുടെ വീടിനുമുന്നിൽ എത്തുമ്പോഴേക്കും..

സുനന്ദയുടെ മക്കൾ അലമുറയിട്ട് കരയുന്നു.. സിറ്റൗട്ടിൽ വെട്ടിയിട്ട വാഴ കണക്കെ.. സുനന്ദ കിടപ്പുണ്ട്.. അവൾ ഈ ലോകം വിട്ട് യാത്രയായിരിക്കുന്നു..

പഴയ വീടല്ലേ.. സ്വിച്ചിൽ നിന്നും ഷോക്കേറ്റ താണ്..

ആ ഒരു യാഥാർത്ഥ്യം ഉൾക്കൊള്ളാനാവാതെ .. ഞാൻ അവളെ എടുത്ത് കൊണ്ട്.. ഉറക്കെ ഉറക്കെ വിളിച്ചു…

എൻറെ നെഞ്ചിനകത്തേക്ക് എന്തോ തുളഞ്ഞുകയറുന്ന പോലെയുള്ള.. ഒരു വേദന അനുഭവപ്പെട്ടു…

പൊട്ടിക്കരഞ്ഞുകൊണ്ട് നില വിളിക്കുകയായിരുന്നു..

സുന ന്ദേ…സുനന്ദേ..

**†**

വിനുവേട്ടാ.. വിനുവേട്ടാ..

കണ്ണ് തുറന്നു നോക്കുമ്പോൾ അനിത .. എന്നെ കുലുക്കി വിളിക്കുകയാണ്..

“എന്തൊരു ഉറക്കമാണ് ഇത്.. എഴുന്നേൽക്ക്..”

ഞാൻ എഴുന്നേറ്റിരുന്നു ചമ്മലോടെ അനിതയുടെ മുഖത്തേക്ക് ഒന്ന് നോക്കി

വേഗം എഴുന്നേറ്റ് മുഖം കഴുകി വാ ചായ തരാം

മതിലിന് അസ്ഥിവാരം കീറാൻ പണിക്കാർ വന്നു നിൽപ്പുണ്ട് ..

ഇത്ര നേരത്തെയോ?

മണി 6ആകുന്നതേയുള്ളൂ

“അവർ തമിഴന്മാർ.. അങ്ങനെയാ നമ്മുടെ ഇവിടുത്തെ ആൾക്കാരെ പോലെ അല്ല.. പുലർച്ചെ ആവുമ്പോൾ കുട്ടിയും കുടുംബവും ആയിട്ട് വരും.. ഉച്ചയാകുമ്പോൾ പണിയും മാറി കാശും വാങ്ങി കുടു മ്മത്ത് ..കയറും….

അവരുടെ ജീവിത മല്ലേ.. ജീവിതം”

അനിത യത് പറഞ്ഞപ്പോൾ ശരിയാണെന്ന് തോന്നി..

വേഗം എഴുന്നേറ്റ് ബാത്റൂമിൽ കയറി ഫ്രഷായി തിരിച്ചുവന്നു

ചായ കുടിക്കുന്നതിനിടയിൽ അനിത.. ചിരിയോടെ ചോദിച്ചു..

മറ്റവളെ ഇനിയും മറന്നില്ല അല്ലേ..?

ആരെ..?

സുനന്ദയെ..?

ങ്ങേ..?

എന്തൊരു നിലവിളിയായിരുന്നു ചുറ്റുവട്ടത്തെ ആൾക്കാർ ഉണ്ടെന്നുള്ള ഓർമ്മവേണം..

ഞാൻ ചെറിയ ജാള്യതയോടെ അവളെ നോക്കി..

“ഒരു സ്വപ്നം കണ്ടതാ!!”

ങാ..ങാ.. എനിക്കും സ്വപ്നം കാണാ നൊക്കെ.. അറിയാം കേട്ടോ..?

ചിരിച്ചുകൊണ്ട് അവൾ അത് പറഞ്ഞപ്പോൾ ഞാൻ അവിടെ നിന്നും പതിയെ എഴുന്നേറ്റ് വെളിയിലേക്കിറങ്ങി.

ഫൗണ്ടേഷൻ കുഴി എടുക്കേണ്ട മതില് കെട്ടുന്നില്ല..

അങ്ങോട്ടുമിങ്ങോട്ടും പരസ്പരം കാണാൻ പാകത്തിൽ ഒരു വേലി മതി.

ഞാൻ എൻറെ തീരുമാനം മാറ്റിയിരിക്കുന്നു..

പണിക്കാർക്ക് അന്നത്തെ കൂലി കൊടുത്തു പറഞ്ഞയച്ചു..

രാഘവേട്ടോ.. രാഘവേട്ടോ..

രാഘവേട്ടൻ ഓടി കൊണ്ടുവന്നു..

മതില് കെട്ടുന്നില്ല ചെറിയ ഒരു വേലി.. മതി .. താലൂക്ക് കാർ വന്ന തോ, അളന്ന തൊ ഒന്നും നോക്കണ്ട ..

നിങ്ങൾ കാണിക്കുന്നതാണ് അതിർത്തി….

അയ്യോ മോനെ.. ഒരു അബദ്ധം പറ്റിയതാ.ക്ഷമി… ഇപ്പോഴുള്ളതാ.. ശരിയായ അതിര്.. മോന് അതിൽ തന്നെ വേലിയോ, മതിലോ എന്താണെങ്കിലും കെട്ടിക്കോ എനിക്ക് ഒരു വിരോധവുമില്ല..

ഒരാൾ പൊക്കത്തിലുള്ള മതിൽ കെട്ടാനുള്ള.. എൻറെ തീരുമാനം മാറ്റിയതിന്.. രണ്ട് കാരണമുണ്ടായിരുന്നു..

ഒന്ന്.. എൻറെ ജീവിതത്തിൽ എനിക്ക് ഏറ്റവും വിലപ്പെട്ട.. ഒന്ന് അറിഞ്ഞുകൊണ്ട് നഷ്ടപ്പെടുത്തിയവനാണ്.. ഞാൻ . അതിനുപകരം ഈ ലോകത്ത് എന്ത് കിട്ടിയിട്ടും കാര്യമില്ല.. പിന്നെയാണോ ഈ 2 സെൻറ് സ്ഥലം..

രണ്ടാമത്തേത്.. ഒരു അത്യാപത്ത് വന്നാൽ.. അടിയന്തര സഹായത്തിന് അയൽക്കാരനെ കാണൂ അത് അറിയാമെങ്കിലും, അതിൻറെ ഭീകരത മനസ്സിലായത് ഇന്നലെയാണ്..

സുനന്ദ യിപ്പോൾ എവിടെയായിരുന്നാലും.. അവൾക്ക് നന്മകൾ മാത്രം വരട്ടെ!! എൻറെ തീരുമാനത്തിൽ നിന്നും പിന്തിരിപ്പിച്ചത്..

“അവൾ ആണല്ലോ.!”

ക്യാമ്പസിൽ വച്ച് അന്ന് പിരിഞ്ഞതിന് തിനുശേഷം.. തമ്മിൽ കണ്ടിട്ടില്ല എങ്കിലും ചില നിർണായക ഘട്ടങ്ങ ളിൽ പല രീതിയിലു നമ്മളെ സ്വാധീനിക്കാൻ ചിലർക്ക് കഴിയാറുണ്ട്.

ഇഷ്ടമായെങ്കിൽ ലൈക്ക് കമന്റ് ചെയ്യണേ…കഥകൾ ഈ പേജിലേക്ക് അയക്കൂ.

രചന: Fackrudheen Ali Ahammed

Leave a Reply

Your email address will not be published. Required fields are marked *