ബെഡിൽ കേറി കിടന്നു ആകെ ഒരു മൂകത മുറിയിൽ, ലൈറ്റ് ഓഫ്‌ ആക്കുവാൻ വിരൽ സ്വിച്ചിലേക്കു നീണ്ടു പക്ഷേ…

രചന: ജോളി ഷാജി

ഉപദേശി അളിയനാണ്

മൂന്ന് സഹോദരിമാരുടെ പുന്നാര അനുജൻ ആയിട്ടാണ് ഷാനവാസിന്റെ ജനനം… വീട്ടിലും നാട്ടിലും അവൻ എല്ലാർക്കും ഷാനി ആണ്… ഇത്താമാരുടെ കൂടെയാണ് കളിയും ചിരിയും കുളിയും ഊണും ഉറക്കവുമെല്ലാം.. സ്കൂളിലേക്ക് ഇത്തമാരുടെ വിരലിൽ തൂങ്ങി പോകുമ്പോളും അവനെന്നും കളിക്കൂട്ടുകാർ പെൺകുട്ടികൾ ആയിരുന്നു… ഇത്തമാർക്കൊപ്പം, കണ്ണെഴുതി മൈലാഞ്ചി ഇട്ടു ആളെപ്പോഴും ഒരു മൊഞ്ചത്തി സ്റ്റൈൽ ആണ് നടപ്പ്…

അത്യാവശ്യം ഭേദപ്പെട്ട പുരാതന മുസ്ലിം കുടുംബം ആയതിനാൽ പെൺകുട്ടികളെയൊക്കെ പ്രായപൂർത്തി ആയപ്പൊളേക്കും കെട്ടിച്ചു… മൂന്നാമത്തെ ഇത്തയെ കെട്ടിച്ചപ്പോൾ ആണ് പ്രശ്നം തുടക്കം.. രാത്രിയിൽ നമ്മുടെ കഥാനായകൻ ഉറങ്ങാനായി മുറിയിലേക്ക് പോയി.. ഉറങ്ങും മുന്നേ ഡെയിലി ഇത്താക്ക് ഒപ്പം ചെയ്യുന്ന ഫേസ് ക്ലീനിങ് ആശാൻ ഇന്നും മുടക്കിയില്ല…. ബെഡിൽ കേറി കിടന്നു ആകെ ഒരു മൂകത മുറിയിൽ.. പുതപ്പ് എടുത്തു പുതച്ചു… ലൈറ്റ് ഓഫ്‌ ആക്കുവാൻ വിരൽ സ്വിച്ചിലേക്കു നീണ്ടു പക്ഷേ ഉള്ളിൽ ഒരു ഭയം…. മച്ചിന് മേളിൽ നിന്നും എന്തൊക്കെയോ ശബ്ദം… ആരോ നടക്കുന്നത് പോലെ… വേഗം തല പുതപ്പിനുള്ളിലേക്ക് നൂണ്ടുകേറി… അയ്യോ ഭയങ്കര ഇരുട്ട്… ശ്വാസം മുട്ടുന്നു… ചാടി എണീറ്റു… ചങ്കിൽ ഒരു പെരുമ്പറ മുഴക്കം… പെട്ടെന്നാണ് ജനലിന്റെ പാളി വലിച്ചടച്ച ശബ്ദം കേട്ടത്…. അതോടുകൂടി നമ്മുടെ കോമളൻ വാതില് തുറന്ന് പുറത്തു ചാടി…. നേരെ ഉമ്മയുടെയും ഉപ്പയുടെയും മുറി ലക്ഷ്യം വെച്ചു ഓടി..

വാതിലിൽ മുട്ടുകേട്ട ബാപ്പ ചാടിഎണീറ്റു വാതിൽ തുറന്നു.. “ഹമുക്കേ അനക്കെന്താ ഉറക്കം ഇല്ലേ.. മനുഷ്യമാരെ ഒന്നിനും സമ്മയ്ക്കുല്ല ഈ ചെക്കൻ… ” ബാപ്പ ഉള്ളിലെ അമർഷം കടിച്ചമർത്തി… അപ്പോളേക്കും മുടി വരിക്കെട്ടികൊണ്ട് ഉമ്മയും വന്നു… “എന്താണ്ട്രാ ഷാനി അനക്ക് ഉറങ്ങാറായില്ലേ “… “അത് ഉമ്മ ഞാനും ഇവിടെ കിടന്നോളാം ഈ മുറിയിൽ ” “അതെങ്ങനെ ശെരിയാകും ഷാനി ഇവിടെ ഉമ്മയും ഉപ്പയും അല്ലെ കിടക്കുന്നെ.. മോൻ മുറിൽ പോയി കിടക്കു ” “എനിക്ക് ഒറ്റയ്ക്ക് കിടന്നിട്ടു ഉറക്കം വന്നില്ല ഉമ്മ… ഞാനും ഇവിടെ കിടക്കാം… ബെഡിന്റെ മൂലയ്ക്ക് ഞാൻ കിടന്നോളാം ” പറയലും ബെഡിൽ കേറി കിടന്നു കഴിഞ്ഞു ആള്.. ഉപ്പ ദഹിപ്പിക്കുന്ന ഒരു നോട്ടം ഉമ്മാക്ക് നേരെ എറിഞ്ഞു… ദേഷ്യത്തോടെ തലയിണ എടുത്തു തറയിൽ ഇട്ട് ബെഡ്ഷീറ്റും വിരിച്ചു കമഴ്ന്നു വീണു അതിലേക്കു… ഇതൊന്നും പാവം ഷാനി അറിഞ്ഞില്ല… പാവം ഉറക്കം ആയി… പിന്നീടുള്ള ദിവസങ്ങളിൽ ഷാനിയുടെ ഉറക്കം ആ മുറിയിൽ ആയി…. ബാപ്പക്ക് മനസ്സാൽ ദേഷ്യവും ആയി 😃…

ഷാനിക്ക് ഇരുപത്തൊന്നു വയസ്സായി… ഉപ്പാക്ക് നിർബന്ധം ഓനെ പെണ്ണുകെട്ടിക്കാൻ… കാരണം ഊഹിച്ചോളൂ 😄…അതുതന്നെ പൊതുശത്രുവിനെ ഒഴിവാക്കൽ…

അങ്ങനെ മ്മടെ ഷാനിക്കും വിവാഹം ആയി… കെട്ടാൻ പോണ നസ്രിക്ക് പതിനെട്ടു ആവുന്നേ ഉള്ളൂ… ഷാനിക്ക് ചേരുന്ന ഒന്നിനെ തപ്പിയെടുത്ത് പുന്നാര അളിയാൻ… അയാളുടെ ഒരു റിലേറ്റീവ്…. ഷാനിക്ക് ബുദ്ധി ഉണ്ട് പക്ഷേ പെൺകുട്ടികളുടെ മനസ്സാണ്… അതും പത്തുവയസ്സ് ആവാത്ത പെൺകുട്ടി… നസ്രിക്ക് പിന്നെ ബുദ്ധിയെ ഇല്ല…. ഒരു പാവക്കുട്ടി…. കുറേ ഓടും കളിക്കും തിന്നും ഉറങ്ങും… പല്ല് തേക്കാൻ പറഞ്ഞാൽ തേക്കും ആരെങ്കിലും കുളിപ്പിച്ചാൽ കുളിക്കും.. കല്യാണം കഴിഞ്ഞു കുട്ടികൾ അയാൾ കുട്ടിത്തം മാറുമെന്ന് ഏതോ ഡോക്ടർ പറഞ്ഞത്രേ… അതാണ് നമ്മുടെ ഷാനിക്ക് തന്നെ ഇതിനെ കൊടുക്കുന്നത്…

ഷാനിക്ക് പെരുത്ത് സന്തോഷം ആയി കല്യാണം ആണെന്ന് അറിഞ്ഞപ്പോൾ… കൂടെ കിടക്കാൻ കൂട്ട് ആയല്ലോ… അങ്ങനെ കല്യാണം നടന്നു… കല്യാണ പന്തലിൽ വെച്ചേ രണ്ടാളും ഭയങ്കര കൂട്ടായി… ഷാനിക്ക് ഇത്താ പോയപ്പോൾ അതേ സ്ഥാനത്തേക്ക് ഒരാൾ… നസ്രിക്ക് കളിക്കാൻ ഒരു കൂട്ടുകാരനും..

ആദ്യരാതി ആണ് ട്ടോ മ്മടെ കുട്ടികളുടെ… ഉമ്മ ഗ്ലാസിൽ പാല് കൊടുത്തിട്ടു പറഞ്ഞു “ഇതുകൊണ്ട് ഷാനിയുടെ മുറിയിലേക്ക് പൊയ്ക്കോ.. എന്നിട്ട് പാതി നീയും പാതി അവനും കൊടുത്തേക്കു ” കേൾക്കേണ്ട താമസം നസ്രി ഓടി പോണ വഴി പാതി പാല് കുടിക്കാനും മറന്നില്ല…

ട്ടോ…. മുറിയിലെ കട്ടിലിൽ കിടന്ന ഷാനി ഒന്ന് ഞെട്ടി…. നസ്രി ആണ്… “ഷാനിക്കാ ദേ പാല്…. എന്റെ വീതം ഞാൻ കുടിച്ചു… പകുതിയേ കുടിക്കാവു എന്ന് ഉമ്മച്ചി പറഞ്ഞു പാച്ചേങ്കില് മ്മള് കുടിച്ചപ്പോ ഇത്തിരി കൂടിപ്പോയി…. ഇവിടുത്തെ പാലിനൊക്കെ എന്നാ രുചിയാണ് പടച്ചോനെ ” ഇതും പറഞ്ഞു പാൽ ഗ്ലാസ്‌ അവനു കൊടുത്തു ബാക്കി അവനും കുടിച്ചു…

“നസ്രി നീ അങ്ങോടു നീങ്ങി കിടന്നോ ഞാൻ ഇങ്ങോടും നീങ്ങി കിടക്കാം ”

“പറ്റില്ല പറ്റില്ല, സബിയാത്ത പറഞ്ഞേക്കുന്നതേ കല്യാണം കഴിഞ്ഞാൽ കെട്ടിപിടിച്ചു കിടക്കണം എന്നാണ്… എന്നാലേ കുഞ്ഞാവ ഉണ്ടാകുവൊള്ളൂ എന്ന്… ഇത്താക്ക് അങ്ങനെയാ കുഞ്ഞാവ ഉണ്ടാകുന്നേ ”

“എന്റെ ഇത്ത ആസ്പത്രിയിൽ പോയപ്പോൾ അവിടുത്തെ സിസ്റ്റർ ആണത്രേ കുഞ്ഞിനെ വയറിൽ വെച്ചു കൊടുത്തത് ”

“അയ്യോ അതൊന്നും വേണ്ട… അവര് വയറു കീറും… ”

അങ്ങനെ അവര് കെട്ടിപിടിച്ചു കിടന്നു.. കിടന്നതേ നസ്രിയുടെ വായിൽ നിന്നും ലോകത്തുള്ള എല്ലാവണ്ടികളുടെയും ശബ്ദം വന്നുതുടങ്ങി… പാവം ഷാനി തിരിഞ്ഞു കിടന്നു… മുഖത്തുന്നു ഒരു ഗ്ലാസ്‌ തുപ്പൽ അവൻ തുടച്ചു കളഞ്ഞു.. അങ്ങനെ കുറച്ച് ദിവസം കടന്നുപോയി… കുഞ്ഞിത്താ വന്നപ്പോൾ വിശേഷങ്ങൾ തിരക്കിയപ്പോൾ പാവം നമ്മുടെ നസ്രി പറയുവാ “കുഞ്ഞിത്താ എനിക്ക് കുഞ്ഞാവ ഉണ്ടാകാത്തത് എന്താണ്… ഞാൻ എന്നും ഷാനിക്കയേ കെട്ടിപ്പിടിച്ചാണല്ലോ ഉറങ്ങുന്നത്… എന്നിട്ടും കൊച്ചുണ്ടായില്ലല്ലോ..

കുഞ്ഞിത്താ ഞെട്ടിപ്പോയി.. “കെട്ടിപിടിച്ചു കിടന്നിട്ടു എന്ത്ചെയ്യും നിങ്ങൾ ” “ഞങ്ങൾ ഉറങ്ങും ”

“അല്ലാതെ ഒന്നും ചെയ്യില്ലേ ”

“പൊതപ്പിട്ടു മൂടും… ഞാൻ കൂർക്കം വലിക്കുമെന്ന് പറഞ്ഞു ഇക്കാ തിരിഞ്ഞും കിടക്കും ”

റബ്ബേ പണി പാളിയോ… ഇതിനൊക്കെ വികാരവും ഇല്ലേ… അവൾ ഭർത്താവിനോട് വിവരങ്ങൾ പറഞ്ഞു.. അദ്ദേഹം ഷാനിയെ വിളിച്ചു കാര്യങ്ങൾ തിരക്കി… അവിടുന്നും മറുപടി ഇതൊക്കെ തന്നെ… അളിയൻ അളിയന് അത്യാവശ്യം വേണ്ട ക്ലാസ് ഒക്കെ എടുത്തു…. ഷാനിക്ക് എല്ലാം കേട്ടപ്പോൾ ആദ്യം പേടിയായി, പിന്നെ നാണം…

ഷാനി മെല്ലെ നസ്രിയക്കു ഒരുമ്മ കൊടുത്തു… “ഷാനിക്കാ ഞാൻ കുഞ്ഞാരുന്നപ്പോൾ ഉമ്മയും ഉപ്പയുമൊക്കെ എനിക്ക് ഉമ്മ തരുമായിരുന്നു… പിന്നെ ഉമ്മ കിട്ടുന്നത് ഇപ്പോള “..അവന്റെ കൈകൾ മെല്ലെ അവളുടെ ശരീരത്തിലൂടെ ഇഴഞ്ഞിറങ്ങി… “അയ്യോ ഇക്കാ അവിടൊന്നും ആരെക്കൊണ്ടും തൊടീക്കരുതെന്ന ഉമ്മ പറഞ്ഞേക്കുന്നെ… പിന്നെന്തിനാ ഇക്ക തൊട്ടതു ” അവള് ബെഡിൽ നിന്നും എണീറ്റു… അവൻ പിന്നെയും അവളെ പിടിച്ചു ബെഡിൽ കിടത്തി അളിയൻ പറഞ്ഞത് പോലൊക്കെ കാണിച്ചു… ആദ്യമൊക്കെ നസ്രി കുതറിയെങ്കിലും ഒത്തൊരു പുരുഷന് മുന്നിൽ അവള് തോറ്റു…

അങ്ങനെ നമ്മുടെ നായിക ഗർഭിണി ആയി.. അളിയന്റെ ഉപദേശം ഏറ്റതിൽഷാനി ഭയങ്കര സന്തോഷവനായി… ഇപ്പോൾ മുറിയിൽ നിന്നും ഷാനിയും നസ്രിയും ഇറങ്ങാതായി.. നസ്രിക്ക് പച്ചമാങ്ങയോട് കടുത്ത പ്രണയം.. പച്ചമാങ്ങ പറിക്കാനായി ഷാനി കുറേ പാടുപെട്ടു… കാരണം മാവിൽ കേറുന്നതുപോലും ഇദ്ദേഹം കണ്ടിട്ടില്ലല്ലോ…. പച്ച മാങ്ങയും പുളിയും മാത്രം നസ്രിയുടെ ഭക്ഷണം…

നസ്രിയുടെ വയറു വീർത്തു തുടങ്ങി.. അവൾക്കു ആകെ വെപ്രാളം.. ഇടയ്ക്കു വയറ്റിൽ അനക്കം… “ഷാനിക്കാ ഈ കൊച്ചെന്നെ ചവിട്ടികൊല്ലുമെന്നു തോന്നുന്നു… വയറ്റിൽ കിടന്നിട്ടു ഇത്രേം പോര് അപ്പോൾ പുറത്തു വന്നാലോ…. എന്റെ പടച്ചോനെ ഇതെന്നെ തിന്നുമോ എന്തോ “… നസ്രി മിക്കവാറും അലറി കരയും കൂടെ നമ്മുടെ ഷാനിയും.. അങ്ങനെ മാസങ്ങൾ കടന്നുപോയി.. നസ്രിക് ചെറിയ മാറ്റങ്ങൾ വന്നു തുടങ്ങി… അവളുടെ കുട്ടിത്തം അല്പം കുറഞ്ഞത് പോലെ…

പ്രസവവേദന വന്നപ്പോൾ ആണ് തമാശ…. നസ്രിയെ പ്രസവമുറിയിലേക്ക് കൊണ്ടുപോയി.. കൂടെ നമ്മുടെ നായകനും പോണം..

“അകത്തേക്ക് ആർക്കും പ്രവേശനമില്ല പ്രത്യേകിച്ച് പുരുഷന്മാർക്ക് ”

“നസ്രി പറഞ്ഞിട്ടാണ് ഞാനും കേറുന്നത് ”

“നസ്രി എന്ത് പറഞ്ഞു… ”

“ഈ കുഞ്ഞാവ ചാടിവന്നാൽ ഉടനെ നമുക്ക് ഒരു കുഞ്ഞാവ വേണം എന്ന്.. അവളുടെ ഇഷ്ടം അല്ലെ… അപ്പോൾ ഞാൻ തന്നെ വേണ്ടേ അതിനൊക്കെ ”

നേഴ്‌സും വീട്ടുകാരും വിറങ്ങലിച്ചു നിന്നു… ഉമ്മ വേഗം അവനെ അവിടുന്ന് വീട്ടിലേക്കു കൊണ്ടുപോയി ”

നസ്രി പ്രസവിച്ചു മൂന്നാം നാൾ അവളെ അവളുടെ വീട്ടിലേക്കു കൊണ്ടുവിട്ടത് കുഞ്ഞിത്തയും ഉപദേശി അളിയനും ഷാനിയുമാണ്… തിരികെ പോരാൻ ഇത്തയും അളിയനും ഇറങ്ങിയിട്ടും ഷാനി പോരാൻ തയ്യാറായില്ല… അളിയൻ മെല്ലെ ചെന്ന് അവനെ വിളിച്ചു… “വാ നമുക്ക് വീട്ടിൽ പോകാം ”

“അതെങ്ങനെ ഞാൻ വന്നാൽ ശേരിയാകും, അളിയൻ പറഞ്ഞതുപോലെ ചെയ്തപ്പോൾ അല്ലെ കുഞ്ഞാവ ഉണ്ടായതു… അടുത്ത കുഞ്ഞാവ കൂടി വേണെന്നു നസ്രി പറഞ്ഞിട്ടുണ്ട്… അളിയാ അളിയൻ പൊയ്ക്കോ ഞാൻ ഇവിടെ കൂടുവാണ് ”

ആദ്യമായ് ഉപദേശി ആയതിന്റെ വിഷമത്തോടെ ഒരുവിധം ഷാനിയെയും കൊണ്ടു അവർ പോയി… നേരെ ഒരു കൗൺസിലിംഗ് സെന്റർ ലക്ഷ്യം വെച്ചു…. ഇഷ്ടമായെങ്കിൽ ലൈക്ക് കമന്റ് ചെയ്യണേ…കഥകൾ ഈ പേജിലേക്ക് അയക്കൂ.

രചന: ജോളി ഷാജി

Leave a Reply

Your email address will not be published. Required fields are marked *