സ്നേഹമർമ്മരം. ഭാഗം..31

മുപ്പതാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 30

ഭാഗം..31

പങ്കു രാവിലെ തന്നെ റെഡിയായി…….

ഇന്നലെ ലെച്ചു അമ്പലത്തിൽ പോകുന്ന കാര്യം അമ്മയോട് പറയുന്നത് ഒളിഞ്ഞു കേട്ടതാണ്……..

അവളെത്തുന്നതിന് മുൻപേ തന്നെ അമ്പലത്തിൽ എത്തണം…..

ഇവിടെ വച്ച് സംസാരിച്ചാലല്ലേ കുട്ടൂസൻ പ്രത്യക്ഷപ്പെടൂ…😏….

ഇനി അമ്പലത്തിൽ കുട്ടൂസൻ കൂടെ വരുമോ 😥…..

റെഡിയായതിന് ശേഷം കണ്ണാടിയിൽ ഒന്നുകൂടി നോക്കി തൃപ്തിവരുത്തി അവൻ പുറത്തിറങ്ങി…….

“നീ എവിടെ പോവുകാടാ ഇത്ര രാവിലെ…..”

രവിയുടെ ചോദ്യം കേട്ട് പതറിയെങ്കിലും അവൻ പെട്ടെന്ന് സംയമനം വീണ്ടെടുത്തു……

“ജുവലറിയിലേക്ക്…..”

പറഞ്ഞു കൊണ്ട് അവൻ കഴിക്കാനായി ചെയർ വലിച്ചിട്ടിരുന്നു……

“അതിന് നേരമായില്ലല്ലോ…….മണി എട്ടല്ലേ ആയൊള്ളൂ……ജുവല്ലറി സാധാരണ പത്ത് മണിക്കല്ലേ തുറക്കാറ്..🙄….”

“ഓ😏………ഇന്നിത്തിരി നേരത്തെ തുറക്കണം….. എന്റെ ഒരു ഫ്രണ്ട് ഗോൾഡ് എടുക്കാൻ വരും……😌”

വായിൽ വന്ന കള്ളം എങ്ങനെയോ പറഞ്ഞൊപ്പിച്ച് അവൻ ഇടംകണ്ണിട്ട് രവിയെ നോക്കി…..

മുഖം കൂർപ്പിച്ചു നോക്കുന്നുണ്ട്😏….പറഞ്ഞത് വിശ്വസിച്ചിട്ടില്ല……

രണ്ട് ഇഡ്ഢലിയെടുത്ത് അവൻ കറിയുമൊഴിച്ച് വേഗത്തിൽ വായിലേക്ക് കുത്തിക്കയറ്റി…..

ലെച്ചു എത്തുന്നതിന് മുൻപേ അമ്പലത്തിൽ എത്തണം……

“പതുക്കെ കുത്തിക്കേറ്റെടാ……ആക്രാന്തം കൂടിയാൽ തൊണ്ടയിൽ കുടുങ്ങി ചത്ത് പോകും…..😁..”

പങ്കു കണ്ണുകൾ കൂർപ്പിച്ചു രവിയെ ഒന്ന് ഇരുത്തി നോക്കി……

പെട്ടെന്ന് ബാക്കിയുള്ളതും കഴിച്ച് കൈകഴുകി ബൈക്കിന്റെ കീയെടുത്തു….

മനസ്സ് തുടികൊട്ടുകയാണ്….ലെച്ചുവിനോട് സംസാരിക്കുന്ന നിമിഷങ്ങളാണ് മനസ്സിൽ മുഴുവനും……

പങ്കു പുറത്തേക്കിറങ്ങാൻ തുടങ്ങിയിട്ട് എന്തോ ഓർത്തത് പോലെ നിന്നു….

ഓടിച്ചെന്ന് രവിയുടെ കവിളിൽ ഒരുമ്മ കൊടുത്തുകൊണ്ട് പുറത്തേക്കോടി…….

രവി കവിളിൽ കൈ വച്ച് അന്തം വിട്ട് നിൽക്കയാണ്………..പങ്കുവിന്റെ സന്തോഷത്തിന്റെ കാരണം അപ്പോളാണ് അയാൾക്ക് പിടി കിട്ടിയത്…..

ഓഹോ….അപ്പോൾ ലെച്ചുവിനെ അമ്പലത്തിൽ വച്ച് കാണാനാണ് ചെക്കന്റെ പ്ലാൻ🤔.. .

ബൈക്കിൽ പോകുമ്പോഴും പങ്കുവിന്റെ മനസ്സിൽ നിറഞ്ഞു നിന്നത് ലെച്ചുവിന്റെ വിടർന്ന മിഴികളാണ്…..

അച്ഛയോട് നന്ദി പറഞ്ഞതാണ് ആ ചുംബനം കൊണ്ട്……എനിക്ക് ഒരു നല്ലപാതിയെ തന്നതിന്…….

അന്ന് ദീർഘവീക്ഷണത്തോടെ അച്ഛൻ എന്റെ വിവാഹം എന്ന തീരുമാനം എടുത്തത് കൊണ്ട് മാത്രമാണ് ജാനിയെ പിരിയേണ്ടി വന്നിട്ടും തനിക്ക് പിടിച്ച് നിൽക്കാൻ കഴിഞ്ഞത്…..

ലെച്ചുവിന്റെ മനസ്സിന്റെ നന്മ കൊണ്ടാണ് അവളെ തനിക്ക് ഇത്രയും സ്നേഹിക്കാൻ കഴിഞ്ഞത്……

ഇപ്പോൾ അടക്കാനാവാത്ത പ്രണയമാണ് എന്റെ ലെച്ചുവിനോട്……ജാനിയെ കുറിച്ച് ഓർക്കുമ്പോൾ പഴയ വിങ്ങലില്ല…….സൗഹൃദത്തിന്റെ സ്വാതന്ത്ര്യം ആസ്വദിക്കാൻ കഴിയുന്നുണ്ട്…..

ഓരോന്നാലോചിച്ച് അമ്പലത്തിൽ എത്തിയതറിഞ്ഞില്ല……

ബൈക്ക് ഒതുക്കി വച്ച് ഇറങ്ങി……അമ്പലത്തിലേക്കുള്ള കാവാടത്തിന്റെ സൈഡിലായി ലെച്ചുവിനെയും കാത്തു നിന്നു…..

ഇത്തിരി സമയം കഴിഞ്ഞപ്പോൾ കണ്ടു രവിയുടെ കാറ് വരുന്നത്…….അവന് ദേഷ്യവും അമർഷവും തോന്നി……..

ഈ അച്ഛന്റെ കാര്യം😤……

എന്ത് സംഭവിച്ചാലും ലെച്ചുവിനോട് ഒരു വാക്കെങ്കിലും മിണ്ടിയിട്ടേ പങ്കു ഇവിടുന്ന് പോകൂ……

പങ്കു ഇത്തിരി സൈഡിലേക്ക് മറഞ്ഞു നിന്നു……..

‘……🙄….. ദേവീ…..ലെച്ചുവിനോട് സംസാരിക്കാൻ ഒരു വഴി കാണിച്ചു തരണേ…..’

അവൻ പ്രാർത്ഥിച്ചു കൊണ്ട് കാറ് പോകുന്ന വഴിയെ നോക്കി….

കാറിൽ നിന്ന് ലെച്ചു പുറത്തിറങ്ങത് കണ്ടു…….രവി കാറൊതുക്കാനായി പോകുന്ന കണ്ടതും പങ്കു പതിയെ അമ്പലത്തിനകത്തേക്ക് കയറി……

രവി വണ്ടിയിൽ നിന്നിറങ്ങി ഫോണിൽ സംസാരിച്ചു നിൽക്കുന്നത് കണ്ട് ലെച്ചു അമ്പലത്തിനകത്തേക്ക് കയറി…..

അവൾ ഒരു വട്ടം വലം വെച്ച് തൊഴുതിട്ട് ദേവിയുടെ നടയിൽ കൈകൂപ്പി കണ്ണടച്ച് തൊഴുത് നിന്നു……

മഞ്ഞപ്പട്ട് പാവാടയാണ് വേഷം….മുടി പുറകിലേക്ക് വിടർത്തി ഒരു തുളസിക്കതിർ വച്ചിട്ടുണ്ട്……

പ്രാർത്ഥിക്കുമ്പോഴും കവിളിലൂടെ കണ്ണീർ ചാലുകളായി ഒഴുകുന്നുണ്ട്……

ദേവീ……ശ്രീയേട്ടനെ മറക്കാനോ വെറുക്കാനോ കഴിയുന്നില്ലല്ലോ….

മുന്നിൽ കാണുമ്പോൾ പേടിയാണെങ്കിലും ഇപ്പോഴും എന്റെ ഹൃദയം ആ മനുഷ്യനിൽ അടിമപ്പെട്ടു പോകുവാണല്ലോ….

ഒരിക്കലും ആ ഹൃദയത്തിൽ എനിക്കായി ഒരിടം ഉണ്ടാവില്ലേ ദേവീ…….

മൗനമായി അവൾ മനമുരുകി പ്രാർത്ഥിച്ചു…….

ആരുടെയോ കൈകൾ കവിളിലെ കണ്ണുനീർ തുടച്ചുമാറ്റിയതറിഞ്ഞപ്പോൾ ഞെട്ടലോടെ ലെച്ചു കണ്ണുകൾ വലിച്ചു തുറന്നു……

മുന്നിൽ പുഞ്ചിരിയോടെ നിൽക്കുന്ന പങ്കുവിനെ കണ്ടതും അവൾ പേടികൊണ്ട് പുറകിലേക്കാഞ്ഞു……

പൂജാരി പ്രസാദം കൊണ്ട് വരുന്നത് കണ്ട് പങ്കു ലെച്ചുവിന്റെ വലതു സൈഡിലേക്ക് കയറി നിന്നു……..

“ശ്രീരാഗ്……….പൂരാടം…..”

അമ്പലത്തിലെ തിരുമേനി വിളിച്ചത് കേട്ട് ലെച്ചു പരുങ്ങലോടെ വിറയ്ക്കുന്ന കൈകളോടെ പ്രസാദത്തിന് കൈനീട്ടി……..

പങ്കുവിന്റെ സാമീപ്യം അവളെ തളർത്തുന്നുണ്ടായിരുന്നു…….പേടിയും സ്നേഹവും അദ്ഭുതവും ഇടകലർന്ന വല്ലാത്തൊരു അവസ്ഥയിലായിരുന്നു ലെച്ചു…..

പങ്കു അവളുടെ പരിഭ്രമം കണ്ട് പുഞ്ചിരിയോടെ അവൾ നീട്ടിയ കൈയിലേക്ക് കൈ ചേർത്തു…..

പങ്കുവിന്റെ കൈകളുടെ സ്പർശനത്തിൽ ലെച്ചു പിടഞ്ഞുപോയി……..വേഗത്തിൽ മിടിയ്ക്കുന്ന തന്റെ ഹൃദയം പൊട്ടിപ്പോകുമോന്ന് അവൾ ഭയന്നു……

തിരുമേനി അവരുടെ ചേർന്നിരുന്ന കൈയിലേക്ക് പ്രസാദം വച്ച് കൊടുത്തു……….

ലെച്ചു വിറയലോടെ കൈകൾ പിൻവലിച്ചു…..

സത്യമാണോ…..അതോ സ്വപ്നമാണോ…… ശ്രീയേട്ടൻ ഇത്ര സ്നേഹത്തോടെ തന്റെ തൊട്ടടുത്ത്……

വെറുപ്പോടെ തന്നെ നോക്കുന്ന മുഖത്ത് നിറഞ്ഞ പുഞ്ചിരി……..

ലെച്ചു അന്തംവിട്ട് വായും തുറന്ന് നിൽക്കുന്നത് കണ്ട് പങ്കു ചിരിയോടെ അവളുടെ കൈയിലെ ഇലച്ചീന്തിലെ ചുവന്ന കുങ്കുമം തൊട്ട് അവളുടെ സീമന്തരേഖ ചുവപ്പിച്ചു……

ലെച്ചു പകപ്പിനിടയിലും നിർവൃതിയിൽ കണ്ണുകൾ അടച്ചു തുറന്നു..

പങ്കു ചന്ദനം അവളുടെ നെറ്റിയിലായി തൊട്ട് കൊടുത്തു…..

പങ്കു നെറ്റിയിൽ ചാർത്തിയ ചന്ദനത്തിന്റെ തണുപ്പ് തന്റെ ശരീരം മുഴുവൻ പടർന്നത് പോലെ തോന്നി ലെച്ചുവിന്…..

കണ്ണുകളടച്ച് അവൾ ആ തണുപ്പിനെ തന്റെ മനസ്സിലേക്ക് ആവാഹിച്ചു……

ഒരു പക്ഷേ ഇത് സ്വപ്നമാണെങ്കിലോ…….കണ്ണ് തുറക്കുമ്പോൾ മാഞ്ഞ് പോയാലോ……

പങ്കു അവളുടെ ഭാവങ്ങൾ കൗതുകത്തോടെ നോക്കി നിന്നു പോയി…..

പാവം…..ഒരു പൊട്ടിപ്പെണ്ണ്……ഇനിയും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ലവൾക്ക്…….

അവളുടെ സ്നേഹം നഷ്ടപ്പെടുത്തിയ മണ്ടനാണ് ഞാൻ…….നമ്മൾ സ്നേഹിക്കുന്നവരെയല്ല……നമ്മളെ സ്നേഹിക്കുന്നവരെ വേണം മനസ്സറിഞ്ഞ് സ്നേഹിക്കാൻ……

“ലെച്ചൂ………”

ആർദ്രതയോടെ പങ്കു വിളിച്ചത് കേട്ട് അവൾ ഞെട്ടലോടെ കണ്ണുകൾ വലിച്ചു തുറന്നു…….

ഇല്ല….മാഞ്ഞുപോയിട്ടില്ല……അപ്പോൾ സത്യമാണ്…..ഇത്രയും ആർദ്രമായി തന്നെ വിളിച്ചത് എന്റെ ശ്രീയേട്ടൻ തന്നെയാണ്…..

“മിഴിച്ചു നിൽക്കാതെ തൊഴുന്നില്ലേ പെണ്ണേ…..”

പങ്കു കുസൃതിയോടെ പറഞ്ഞത് കേട്ട് ലെച്ചു ഭയത്തോടെ കൈ കൂപ്പി തൊഴുത് നിന്നു…..

അത് കണ്ടപ്പോൾ പങ്കുവിന് ഹൃദയത്തിൽ വിങ്ങൽ വന്ന് മൂടിയത് പോലെ….

ഭയമാണ് ……അന്നത്തെ രാത്രിയിലെ തെറ്റ് അവളെ ഇപ്പോഴും പേടിപ്പെടുത്തുന്നുണ്ട്……

അമ്പലത്തിൽ നിന്ന് ഇറങ്ങട്ടെ…….അവളോട് ചെയ്ത തെറ്റിനൊക്കെയും മാപ്പ് ചോദിക്കണം…..

ലെച്ചു കണ്ണ് തുറന്ന് ഒരിക്കൽ കൂടി പങ്കുവിനെ നോക്കി……….മുഖത്തെ പുഞ്ചിരി മാഞ്ഞിട്ടില്ല……..

സംശയവും പേടിയും സന്തോഷവും അവളിൽ മാറി മാറി വന്നു……

അവൾ തല കുനിച്ചു കൊണ്ട് നടയിൽ നിന്ന് കുറച്ചു മാറി നിന്നു…….

പങ്കുവും അവളുടെ അരികിലായി വന്ന് സൈഡിലേക്ക് ഒതുങ്ങി നിന്നു……

പറയാനുള്ളത് പറയണം….ഇനിയും താമസിച്ചാൽ ചിലപ്പോൾ കുട്ടൂസൻ പണി തരും😤.…..

പങ്കുവിനും വല്ലാത്ത പരവേശം വന്നു മൂടി….. കുറ്റബോധത്തിൽ നീറുകയാണ് മനസ്സ്……. സംസാരിക്കാൻ കഴിയാത്ത പോലെ….

ചൂട് ചായ മുഖത്തേക്ക് ഒഴിച്ചത്…..ബെൽറ്റ് കൊണ്ട് ഒരു രാത്രി ദേഷ്യം തീരുവോളം അടിച്ചത്………ഓരോ രാത്രിയിലും വേദനിപ്പിച്ച് രസിച്ചത്….അവസാനം….അവളുടെ ശരീരം കീഴടക്കാൻ ശ്രമിച്ചത്….

തീരശ്ശീലയിലെന്ന പോലെ ഓരോ സംഭവങ്ങളും മനസ്സിലൂടെ കടന്നു പോയപ്പോൾ പങ്കുവിന്റെ കണ്ണുകളിൽ മിഴിനീർ തിളങ്ങി…..

ശ്വാസം ആഞ്ഞുവലിച്ച് ധൈര്യം സംഭരിച്ച് മാപ്പ് ചോദിക്കാനായി തിരിഞ്ഞ പങ്കു തന്റെ മുന്നിൽ കണ്ണടച്ച് തൊഴുത് നിൽക്കുന്ന രവിയെ കണ്ട് അന്തം വിട്ടു…..

ചുറ്റും നോക്കിയെങ്കിലും ലെച്ചുവിനെ കണ്ടില്ല…..

അച്ഛനെന്താ തൊഴുത് നിൽക്കുന്നത്….🤔… ലെച്ചു എല്ലാം പറഞ്ഞ് കാണും ….കുറ്റബോധം തോന്നികാണും😌…..

“അച്ഛാ…………സാരമില്ല…….ഞാൻ ക്ഷമിച്ചു…. എത്രയായാലും എന്റെ അച്ഛനല്ലേ😌…”

പങ്കു പറയുന്നത് കേട്ട് രവി കണ്ണു തുറന്ന് അവനെ അടിമുടി നോക്കി……രവി നോക്കുന്നതിനനുസരിച്ച് പങ്കുവും മുഖം ചുളിച്ച് തന്റെ ദേഹത്തേക്ക് നോക്കി്‌…….

“അല്ല…ഞാൻ നടചുറ്റി വന്നപ്പോൾ ഇവിടെ ഒരു ഹനുമാൻ പ്രതിഷ്ഠ കണ്ട് തൊഴുത് നിന്നതാ😊…….ഞാനും വിചാരിച്ചു ഈ അമ്പലത്തിൽ ഹനുമാൻ പ്രതിഷ്ഠ ഇല്ലല്ലോന്ന്🤔….”

“ദേ….😡…അച്ഛാന്ന് വിളിച്ച നാവ് കൊണ്ട് വേറൊന്നും വിളിപ്പിക്കരുത്……

അമ്പലമായിപ്പോയി അല്ലെങ്കിൽ ഞാൻ വിളിച്ചേനെ…😡…”

“അല്ലെങ്കിൽ നീ എന്ത് വിളിച്ചേനെ🤐…… ”

രവിയുടെ മുഖത്തെ ഗൗരവം കണ്ടതും പങ്കു ഒന്നടങ്ങി….

“അത് പിന്നെ….ഡാഡിയെന്ന് വിളിക്കാലോ😤……അല്ലെങ്കിൽ പപ്പയെന്ന് വിളിക്കാലോ….. അല്ലെങ്കിൽ പിതാശ്രീ…..ന്ന്…വിളിക്കാലോ🤗”

“ആ പിതാശ്രീയിൽ എന്തോ ഒരു വശപിശകില്ലേ………..🙄🤐..”

“അത് സിറ്റുവേഷൻ മോശമായതു കൊണ്ട് അച്ഛന് തോന്നിയതാണ്😒….”

“മ്……മോൻ ഒരുപാട് പ്രാർത്ഥിച്ചതല്ലേ……. ഇനി പോകാൻ നോക്ക്……..ഇനി പിന്നെ പ്രാർത്ഥിക്കാം😏….”

പങ്കു രവിയെ നോക്കി മുഖം കോട്ടിക്കൊണ്ട് പുറത്തേക്ക് നടന്നു…………

പങ്കുവിന് നല്ല മാറ്റമുണ്ട്……രണ്ടുപേരും അടുത്ത് നിന്ന് തൊഴുന്നത് കണ്ട് മനപൂർവ്വം മാറി നിന്നതാണ്…..

ലെച്ചു മനസ്സിലാക്കട്ടെ പങ്കുവിന്റെ മാറ്റം…അങ്ങനെയെങ്കിലും മോളൊന്നു സന്തോഷിക്കട്ടെ…….

പങ്കു ബൈക്കുമെടുത്ത് കാറിനടുത്തേക്ക് ചെന്നു…..ലെച്ചു കാറിലിരിപ്പുണ്ട്…….

പങ്കുവിനെ കണ്ട് വെപ്രാളപ്പെട്ട് അവൾ കണ്ണുകൾ താഴ്ത്തി…….പോയോന്ന് അറിയാൻ ഇടംകണ്ണിട്ട് നോക്കിയതും പങ്കു ചിരിയോടെ അവളെ നോക്കി സൈറ്റടിച്ച് കാണിച്ചു😉…..

😲…

വായ തുറന്ന് അന്തം വിട്ടിരിക്കുന്ന ലെച്ചുവിനെ നോക്കിക്കൊണ്ട് അവൻ ചിരിച്ചു കൊണ്ട് ബൈക്കെടുത്ത് ഓടിച്ചു പോയി…..

കിച്ചു പോകാനുള്ള ബാഗൊക്കെ റെഡിയാക്കി ഹാളിലേക്ക് വന്നു……

ധ്രുവ് മൊബൈലിൽ കുത്തിക്കൊണ്ട് അരികിൽ ഇരിപ്പുണ്ട്…….

“ജാനീ………ജാനീ……”

ധ്രുവിനടുത്തായി ഇരുന്നുകൊണ്ട് അവൻ അടുക്കളയിലേക്ക് നോക്കി വിളിച്ചു……

“ഇതാ വരുന്നു കിച്ചൂ……..”

അടുക്കളയിൽ നിന്ന് ജാനിയുടെ മറുപടി വന്നതും കിച്ചു ബാഗ് തറയിലേക്ക് വച്ചു കൊണ്ട് ധ്രുവിനെ നോക്കി…..

“ഏട്ടാ………”

“മ്….എന്താടാ…….”

മൊബൈലിൽ നോക്കി തന്നെ ധ്രുവ് ചോദിച്ചത് കേട്ട് കിച്ചു കുറച്ചു കൂടി അവനോടു ചേർന്നിരുന്നു……

“ജാനി പാവമാണ് ഏട്ടാ…..അവളുടെ സ്ഥാനത്ത് ആരായാലും അങ്ങനെയേ പ്രതികരിക്കൂ….

ഇതിന്റെ പേരില് ഏട്ടൻ അവളോട് പിണങ്ങരുത്…..”

കിച്ചു അപേക്ഷയോടെ പറഞ്ഞത് കേട്ട് ധ്രുവ് ഫോൺ മാറ്റി വച്ച് നിവർന്നിരുന്നു….

“എനിക്ക് പിണക്കമൊന്നുമില്ല കിച്ചൂ…….പക്ഷേ….

ആരെങ്കിലും എന്തെങ്കിലും പറഞ്ഞെന്ന് കരുതി അവിശ്വസിക്കാൻ മാത്രമുള്ള ബന്ധമാവരുത് ദാമ്പത്യം……

പിന്നെ ജാനി കുറച്ചു കൂടി ബോൾഡായേ പറ്റൂ…..ഞാൻ നിന്നോട് പറഞ്ഞതല്ലേ എല്ലാം…

രഘുറാമിനെകാളും അപകടമാണ് മാധവൻ…….

അയാൾ ജാനിയെ എങ്ങനെയെങ്കിലും വലയിൽ വീഴ്ത്തി കുഞ്ഞാറ്റയെ ഇല്ലാതാക്കും……

അതുകൊണ്ട്……”

പെട്ടെന്ന് ജാനി വരുന്നത് കണ്ട് ധ്രുവ് പറയാൻ വന്നത് നിർത്തി……… കിച്ചുവിനോട് കണ്ണടച്ചു പിന്നെ സംസാരിക്കാം എന്ന് ആംഗ്യം കാണിച്ചു….

“നീ എവിടെ പോകുവാ കിച്ചൂ……”

ജാനി ചോദിച്ചത് കേട്ട് കിച്ചു മുഖം ചുളിച്ചു…

“ഞാൻ വീട്ടിൽ പോകുന്നു……ഞാൻ ജാനിയോട് ഇന്നലെ പറഞ്ഞതല്ലേ……..”

“ഞാൻ അച്ഛനെ വിളിച്ചിരുന്നു….നീ ഇനി മുതൽ ഇവിടെയാണ് നിൽക്കുന്നതെന്ന് പറഞ്ഞു…..”

ധ്രുവും കിച്ചുവും കണ്ണ് മിഴിഞ്ഞ് അവളെ നോക്കി….

“എന്നിട്ട്…അച്ഛനെന്ത് പറഞ്ഞു…..😟…”

കിച്ചു ചോദിച്ചത് കേട്ട് ജാനി ധ്രുവിനെ ഇടംകണ്ണിട്ട് നോക്കി…..

“ഞാൻ വിളിച്ചു പറഞ്ഞതുകൊണ്ട് അച്ഛൻ സമ്മതിച്ചു….

എന്നെ കാണാൻ ഇങ്ങോട്ട് വരാമെന്നും പറഞ്ഞിട്ടുണ്ട്…….”

“”””അച്ഛനോ..😳😳””””

ധ്രുവും കിച്ചുവും ഒരുമിച്ച് ചോദിച്ചത് കേട്ട് ജാനി രണ്ടുപേരെയും മാറി മാറി നോക്കി……

“അതെ……….കിച്ചൂന്റെ അച്ഛൻ….എന്താ കിച്ചൂ ഒരു സംശയം😕…”

“ഏയ് ഒന്നുമില്ല ജാനീ…..അച്ഛൻ ഞങ്ങളോട് പോലും ഇതുവരെ സംസാരിച്ചിട്ടില്ല…..

അമ്മയാണ് ഞങ്ങളുടെ മീഡിയേറ്റർ…… ജാനിയോട് വിളിച്ച് സംസാരിച്ചെന്നറിഞ്ഞപ്പോൾ ഒരു അദ്ഭുതം തോന്നി…..അത്രേയുള്ളൂ…..”

അത് കേട്ട് ജാനി പുഞ്ചിരിയോടെ ധ്രുവിനെ നോക്കി….പക്ഷെ അവൻ മുഖത്ത് ഗൗരവം വരുത്തി തിരിഞ്ഞിരുന്നു…..

“എന്തായാലും റെഡിയായതല്ലേ….. എനിക്കൊന്ന് പുറത്ത് പോണം………”

കിച്ചു ബാഗുമെടുത്ത് മുറിയിലേക്ക് പോയി…….ബാഗ് മുറിയിൽ വച്ചതിനു ശേഷം അവരോട് യാത്ര പറഞ്ഞു പുറത്തേക്ക് പോയി……….

“ചന്തുവേട്ടാ………. എന്തെങ്കിലും വേണോ….😍…”

“ഒന്നും വേണ്ട……..😠…”

“എന്നോടുള്ള പിണക്കം മാറിയില്ലേ ഇതുവരെ😔…”

“ഇല്ല..😡…..”

“ഇനി ഇണങ്ങാൻ എന്ത് വേണം…😍😍😘..”

അവൾ കുസൃതിയോടെ അവനെ ചേർന്നിരുന്ന് കൊണ്ട് ചോദിച്ചത് കേട്ട് ധ്രുവ് വല്ലാതെയായി…..

“നീയൊന്നു പോയേ ജാനീ……😤…… എനിക്ക് കുറച്ചു മനസമാധാനം വേണം….😠…”

“അങ്ങനെയിപ്പോൾ പോകുന്നില്ല……

എന്റെ ചൂടൻ ചെക്കനെ ഞാനൊന്നു സ്നേഹിക്കട്ടെ……😘..”

അവളുടെ സാമീപ്യം ധ്രുവിനെ കുളിരണിയിച്ചെങ്കിലും മുഖത്തെ ഗൗരവം മാറ്റാതെ അവൻ പിടിച്ചു നിന്നു…..

ജാനി പെട്ടെന്ന് അവന്റെ മടിയിലേക്ക് കയറിയിരുന്നു…….

ചൂണ്ട് വിരലിനാൽ അവന്റെ നെറ്റിയിൽ കളം വരച്ച് കൊണ്ട് ധ്രുവിന്റെ കണ്ണുകളിലേക്ക് അവൾ ഉറ്റുനോക്കി…..

ധ്രുവിന് അതിൽ പിടിച്ചു നിൽക്കാനായില്ല….അവനും അവളുടെ കണ്ണുകളുടെ ആഴങ്ങളിലേക്ക് വീണു പോയിരുന്നു…….

കണ്ണുകൾ പരസ്പരം കോർത്തപ്പോൾ ചുണ്ടുകൾ തമ്മിൽ ചേരാൻ വെമ്പൽ പൂണ്ടു……..

ഒരു മായാലോകത്തിലെന്നപോലെ അവരുടെ ചുണ്ടുകൾ തമ്മിൽ ചേരാനായി അടുത്തതും അകത്ത് കുഞ്ഞാറ്റയുടെ കരച്ചിൽ കേട്ട് രണ്ടുപേരും പിടഞ്ഞുമാറി…..

ധ്രുവിനെ നാണത്തോടെ ഒന്ന് നോക്കിയിട്ട് ജാനി അകത്തേക്ക് ഓടിപ്പോയി……

“കുഞ്ഞാറ്റ കരഞ്ഞത് നന്നായി….ഇല്ലെങ്കിൽ കൈയ്യീന്ന് പോയേനെ..😢…”

ധ്രുവ് പറഞ്ഞു കൊണ്ട് ഫോണും കൊണ്ട് ബാൽക്കണിയിലേക്ക് പോയി…..

മാധവൻ അസ്വസ്ഥനായി മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു…..പെട്ടെന്ന് എന്തോ ഓർത്ത പോലെ ഫോണെടുത്ത് ഒരു നമ്പറിലേക്ക് ഡയൽ ചെയ്തു…..

“മെറീന……..എല്ലാം ഓകെയാണല്ലോ അല്ലേ….. അന്നത്തെ പോലെ പാളി പോകരുത്…..”

“ഇല്ല മാധവൻ സർ…..ഇത്തവണ ആ കുഞ്ഞിനെ ഞങ്ങൾ പൊക്കിയിരിക്കും….. സർ വിഷമിക്കാതിരിക്കൂ…..”

“മ്……….കാര്യം നടന്നിട്ട് വിളിച്ചു പറഞ്ഞാൽ മതി…..ശരി….”

ഫോൺ കട്ട് ചെയ്തു റ്റേബിളിൽ വച്ചുകൊണ്ട് അയാൾ കട്ടിലിലേക്ക് ഇരുന്നു…..

കുഞ്ഞാറ്റയെ ഉടൻതന്നെ ഇല്ലാതാക്കുമെന്ന മെറീനയുടെ വാക്കുകൾ അയാളിൽ ആശ്വാസം പകർന്നു…….

മുപ്പത്തിരണ്ടാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 32

💥💥💥💥💥💥💥💥💥💥💥💥💥💥💥💥

നാളെത്തൊട്ട് യുദ്ധം തുടങ്ങാമല്ലേ😜…..

റിവ്യൂ ഇടാതെ പോകരുത് 😞…

Leave a Reply

Your email address will not be published. Required fields are marked *