നന്ദു പഠിക്കട്ടെ അതായിരുന്നു അവന് ഇഷ്ടം കല്യാണപ്രായം കഴിഞ്ഞു എന്നിട്ടും നന്ദൂ ൻ്റേത് കഴിഞ്ഞിട്ട് മതി എന്ന് പറഞ്ഞ് നിന്നു…

രചന: Asha Renjith

അമ്മേ ഓടി വാ …. അയ്യോ ന്നെ തല്ലല്ലേ ഏട്ടാ തല്ലല്ലേ .. നന്ദിനിയുടെ നിലവിളി കേട്ടാണ് ലക്ഷ്മി ഓടി അകത്തു ചെന്നത് … നന്ദിനിയെ വലിയൊരു കമ്പ് കൊണ്ട് അടിക്കുകയാണ് ദേവൻ അവൾ ഒരു മൂലയിൽ ഇരുന്ന് നിലവിളിക്കുന്നു …. ” ദേവാ ” നീയെന്താ കാട്ടുന്നേ ..ലക്ഷ്മി അവനെ പിടിച്ചു മാറ്റാൻ ശ്രമിച്ചു … പ്രായമായ കുട്ടിയെ എന്തിനാ ഇങ്ങനെ തല്ലുന്നെ … നിനക്കു ഭ്രാന്തായോ????

” അതേ എനിക്കു ഭ്രാന്താ മുഴുത്ത ഭ്രാന്ത് ” വടി നിലത്തേക്ക് വലിച്ചെറിഞ്ഞ് ദേവൻ കട്ടിലിലേക്കിരുന്നു … നന്ദിനി കരഞ്ഞു തളർന്നു നിശബ്ദയായി …. ഒന്നും മനസ്സിലാകാതെ ലക്ഷ്മി നന്ദിനിയുടെ അടുത്തുചെന്നു… എന്താ നന്ദൂ എന്താ ഉണ്ടായത് ??? മുഖം കുനിച്ചിരുന്നതല്ലാതെ അവൾ ഒന്നും മിണ്ടിയില്ല … ദേവനോട് ഇപ്പോൾ ചോദിക്കാൻ പറ്റില്ല ദേഷ്യം ഒന്നടങ്ങട്ടെ …. ലക്ഷ്മി മുറിക്ക് പുറത്തേക്കിറങ്ങി ഉമ്മറത്ത് പോയിരുന്നു … എന്തോ സംഭവിച്ചിരിക്കുന്നു …. ഇന്നുവരെ അനിയത്തിയെ നുള്ളി നോവിക്കാത്ത ഏട്ടനാണ് … അച്ഛൻ നഷ്ടപ്പെട്ട കുറവ് അറിയിക്കാതെ അവനാണ് ആസ്ഥാനത്തു നിന്ന് അവളുടെ കാര്യങ്ങൾ നോക്കിയത്

കുടുംബ ഭാരം തലയിലായപ്പോൾ പഠിക്കാൻ പോലും കഴിഞ്ഞില്ല ദേവന് .. നന്ദു പഠിക്കട്ടെ അതായിരുന്നു അവന് ഇഷ്ടം … കല്യാണപ്രായം കഴിഞ്ഞു എന്നിട്ടും നന്ദൂ ൻ്റേത് കഴിഞ്ഞിട്ട് മതി എന്ന് പറഞ്ഞ് നിന്നു … ഇപ്പോൾ നന്ദൂ ന് കല്യാണം എല്ലാം ശരിയായി … പഠിത്തം കഴിയാൻ വേണ്ടി കാത്തിരിക്കുകയാണ് നടത്താൻ … “അമ്മേ ” ദേവൻ്റെ വിളി ലക്ഷ്മിയെ ചിന്തയിൽ നിന്ന് ഉണർത്തി … എന്താ മോനേ … അവൻ അടുത്ത് വന്നിരുന്നു ” എന്താ മോന് വിഷമം അമ്മയോട് പറയ് നന്ദു മോൾ എന്തു ചെയ്തിട്ടാ നീ തല്ലിയത് ” ഞാൻ വെറുതെ തല്ലും എന്ന് അമ്മയ്ക്ക് തോന്നുന്നുണ്ടോ ??

ഇല്ല മോനേ ഒരിക്കലും ഇല്ല തക്കതായ കാര്യം ഇല്ലാതെ നീയതു ചെയ്യില്ല എന്താ ഉണ്ടായത് … ഇന്ന് രാഹുൽ വിളിച്ചിരുന്നു … ദേവൻ പറഞ്ഞു “എന്താ മോനേ വിശേഷിച്ച് എന്തെങ്കിലും ” ലക്ഷ്മിക്ക് ആധിയായി … ദേവൻ്റെ ഒച്ച പൊങ്ങി ” ഒരു വലിയ വിശേഷം ഉണ്ട് അവർക്ക് ഈ കല്യാണം വേണ്ട” അയ്യോ അതെന്താ എല്ലാം തീരുമാനിച്ചതല്ലേ .. ഒന്നും വേണ്ട അവളെ മാത്രം മതിയെന്ന് പറഞ്ഞിട്ട് ഇപ്പോഴെന്താ മാറ്റം മാറാതെ പിന്നെ അവരെന്തു ചെയ്യും അമ്മേ .. നമ്മുടെ കുട്ടി ചീത്തയാണന്ന് അവരറിഞ്ഞാൽ അവർക്ക് പിന്നെന്തിനാ ഇവളെ ..ദേവാ!!!!ലക്ഷ്മി ചാടി എഴുന്നേറ്റു നീയെന്താ വിളിച്ചു കൂവുന്നത് .. നമ്മുടെ മോൾക്കെന്താ കുഴപ്പം നമ്മൾ വളർത്തിയ കുട്ടിയാ അവൾ .. അവർക്കു വേണ്ടങ്കിൽ ഇമ്മാതിരി അനാവശ്യങ്ങൾ പറഞ്ഞുണ്ടാക്കണോ …ലക്ഷ്മി കരച്ചിലിൻ്റെ വക്കിലെത്തി

അനാവശ്യം അല്ലമ്മേ … സത്യം.. തെളിവു സഹിതം രാഹുലിന് കിട്ടിയത് ..ഒക്കെ ഞാൻ പറയാം .. അമ്മ സമാധാനത്തോടെ കേൾക്കണം .. നന്ദൂന് എല്ലാമാസവും വരാറുള്ള വയറുവേദന ഇത്തവണ ഉണ്ടായോ ?? ഇല്ല മോനേ.. ഞാൻ ചോദിച്ചപ്പോൾ കൂട്ടുകാരി മരുന്നു കൊടുത്തു അതുകൊണ്ട് ഇത്തവണ വേദന ഉണ്ടായില്ലന്ന് പറഞ്ഞു .. നീയല്ലേ എല്ലാത്തവണയും വൈദ്യൻ്റെയടുത്ത് കൊണ്ടു പോകുന്നെ ഇത്തവണ അതു വേണ്ടി വന്നില്ലല്ലോ … അതേ ഋതുമതി ആയ നാൾ മുതൽ മുടങ്ങാതെയുള്ള വേദന അമ്മയും ഞാനും കരഞ്ഞിട്ടുണ്ട് .. അവൾക്കൊപ്പം .. ഇത്തവണ അതില്ലാതായപ്പോൾ നമ്മൾ ശ്രദ്ധിച്ചില്ല ..

ദേവൻമുഖം പൊത്തി കരഞ്ഞു .. നന്ദു നമ്മളെ തോൽപ്പിച്ചു കളഞ്ഞു അമ്മേ .. അവൾ ഇത്ര വലുതായീന്ന് ഞാനറിഞ്ഞില്ല ..ലക്ഷ്മി ഞെട്ടിത്തരിച്ചു .. വ്യക്തമായി പറയ് ദേവാ .. അവൾക്കെന്താ പറ്റിയത് … പറയാം എല്ലാം പറയാം ഞാൻ

രാഹുലിൻ്റെ ഫോൺ വന്നപ്പോൾ ദേവൻ ഉറക്കമായിരുന്നു .. ഫോൺ എടുത്തപ്പോൾ തന്നെ അവൻ്റെ സ്വരത്തിൽ പന്തികേട് തോന്നി വേഗം ചെല്ലാൻ പറഞ്ഞു വീട്ടിലേക്ക് … അമ്മയോടു പോലും പറയാതെ രാഹുലിൻ്റ വീട്ടിൽ ചെന്നു .. എപ്പോഴും സ്നേഹം നിറഞ്ഞ പുഞ്ചിരി മാത്രമുള്ള രാഹുലിൻ്റെ മുഖത്ത് അപ്പോഴുള്ള ഭാവം തീരെ ഉൾക്കൊള്ളാൻ പറ്റാത്തതായിരുന്നു … എന്താ രാഹുൽ ?? നിങ്ങളുടെ സഹോദരിക്ക് വേറെ ഇഷ്ടം ഉണ്ടങ്കിൽ അത് നടത്തിക്കൊടുത്താൽ പോരായിരുന്നോ .. എന്തിന് എന്നെ ചതിച്ചു .. സ്വന്തമായിട്ട് ഒരു ഫോൺ പോലും ഇല്ലാത്ത അവളാണ് ഈ യുഗത്തിലെ ഏറ്റവും നല്ല പെണ്ണെന്ന് ഞാൻ വിശ്വസിച്ചു .. എന്നോട് ആവശ്യത്തിനു പോലും സംസാരിക്കാത്ത അവളെ കുടുംബത്തുപിറന്ന പെണ്ണിൻ്റെ പ്രതീകമാക്കി ഞാൻ …

നിങ്ങളൊക്കെ എന്തിനാ ആ വീട്ടിൽ ജീവിക്കുന്നത് .. തിരക്ക് സഹോദരിയെപ്പറ്റി പഠിക്കാനാണന്നു പറഞ്ഞ് എവിടെയാ പോകുന്നതെന്ന്… കാമുകനൊപ്പം രസിച്ചതിൻ്റെ പാപം കഴുകിക്കളയാൻ തമിഴ്നാട്ടിലെ ആശുപത്രിയിൽ … അവളുതന്നെ എല്ലാം എന്നോടു വന്നു പറഞ്ഞു… ഇനി എനിക്ക് അവളെ വേണ്ട .. നിങ്ങൾക്കു പോകാം … ഞെട്ടി ത്തരിച്ചു നിന്നു ഞാൻ .. കേട്ടത് വിശ്വസിക്കാനാവാതെ .. എത്ര മനോഹരമായി അവൾ ഞങ്ങളെ പറഞ്ഞു പറ്റിച്ചു .. ജീവനെ പോലെ സ്നേഹിച്ച അമ്മയെയും എന്നയും ചതിച്ചു … അവിടെ നിന്നിറങ്ങി എങ്ങനെയോ വീട്ടിലെത്തി .. ഒന്നും തിരക്കാതെ പൊതിരെ തല്ലി ….. എന്തു തിരക്കാൻ മാനം പോയില്ലേ ഇനി എന്തിനു ജീവിക്കണം … ദേവൻ പറഞ്ഞു നിർത്തി

ലക്ഷ്മി നിലത്തിരുന്നു നിലവിളിച്ചു മഹാപാപി … നിന്നെ കൊല്ലും ഞാൻ അലർച്ചയോടെ അവർ മുറിക്കുള്ളിൽ കയറി .. കതകു തള്ളി തുറന്നു … മോളേ നന്ദൂ മോനേ ഓടി വാ .. അകത്തേക്ക് പോയ അമ്മയുടെ വിളി കേട്ട് ദേവൻ പാഞ്ഞെത്തി .. അവിടെ ഫാനിൽ തൂങ്ങി നിൽക്കുന്ന നന്ദിനിയുടെ കാലിൽ കെട്ടിപ്പിടിച്ചു കരയുന്നു.. പോയി മോനേ അവൾ പോയി … എൻ്റെ നന്ദൂട്ടി .. ഏട്ടൻ്റെ കൈ പിടിച്ച് നടന്ന കുട്ടി .. അമ്മയും ഏട്ടനും ഇല്ലാത്ത ലോകത്തേക്ക് തനിയെ യാത്രയായി ….

ഏട്ടാ !! ഏട്ടൻ്റെ നന്ദൂട്ടി ചീത്തയാവും എന്ന് ഏട്ടനോ അമ്മയ്ക്കോേ തോന്നിയോ … ഒരിക്കലും ഇല്ലേട്ടാ … രാഹുലിനെ ഏട്ടൻ കണ്ടു പിടിച്ചു തന്നു .. അയാൾ അല്ലാതെ ഒരാളും എൻ്റെ ഹൃദയത്തിലില്ല .. ഞാൻ സ്നേഹിച്ചിട്ടില്ല വേറെ ആരയും .. എൻ്റെ ശരീരം ഈ നിമിഷം വരെ കളങ്കപ്പെട്ടിട്ടില്ല .. പക്ഷേ ഒരിക്കലും ഒരു അമ്മയാകാൻ കഴിയില്ല എന്നറിഞ്ഞ നിമിഷം ആണ് … എനിക്ക് അയാളോട് അങ്ങനൊരു കള്ളം പറയേണ്ടി വന്നത് … വയറുവേദന കാൻസർ ആണന്ന് അറിഞ്ഞപ്പോൾ .. അമ്മയാകാനുള്ള കഴിവ് ഇല്ലാതാകും എന്നറിഞ്ഞപ്പോൾ … ഇതല്ലാതൊരു വഴി കണ്ടില്ല … ഏട്ടനും അമ്മയ്ക്കും എൻ്റെ ഈ വേദന കണ്ടു നിൽക്കാൻ പറ്റില്ല … അറിയാതെ പോയതിനാൽ രോഗം കൈവിട്ടു പോയി … വേദനകളില്ലാത്ത ലോകത്തേക്ക് ഞാൻ പോകുന്നു ഏട്ടാ .. മാപ്പ് തരണം ദേവൻ്റെ കൈയിലിരുന്ന കടലാസ് കഷ്ണം നിലത്തേക്ക് വീണു ……

രചന: Asha Renjith

Leave a Reply

Your email address will not be published. Required fields are marked *