ഇക്കാലമത്രയും എന്റെ മനസ്സ് മാത്രമേ ഏട്ടന് ഞാൻ തന്നിട്ടുള്ളൂ എന്റെ ശരീരം ഇപ്പോഴും പരിശുദ്ധമാണ്….

സ്ത്രീധനം

***

ഹലോ ഹരിയേട്ടാ… നാളെ രാവിലെ ഞാൻ അമ്പലത്തിൽ പോവുന്നുണ്ട് എനിക്ക് ഒന്ന് നേരിട്ട് കാണണമായിരുന്നു കുറച്ച് കാര്യങ്ങൾ പറയാനുണ്ടെന്ന് പറഞ് മിത്ര ഹരിക്ക് മെസ്സേജ് അയച്ചു

കല്യാണം ഒക്കെ അടുത്ത് വരുവാണല്ലോ വല്ല വഴിപാടോ മറ്റോ ഉണ്ടാവും എന്ന് ചിന്തിച്ച് അവൻ മറുപടിയും കൊടുത്തു. ഒക്കെ നാളെ കാണാം

നീ എങ്ങോട്ടാ രാവിലെ തന്നെ ചമഞ്ഞൊരുങ്ങി പോവുന്നത് എങ്ങോട്ടും ഇല്ലമ്മേ…

അമ്പലത്തിൽ ഒന്ന് പോണം.

ആഹാ…

എന്നെ കൂട്ടാതെ ആണോ നീ പോവുന്നത് ഞാനും വരുന്നു..

അല്ലെങ്കിലേ നേരം വൈകി ഇനി അമ്മ കുളിച്ച്ചൊരുങ്ങി വരുമ്പഴേക്കും ഇമ്മിണി നേരം എടുക്കും….

നിനക്ക് നേരത്തെ പറയാർന്നില്ലേ കുട്ട്യേ.. ന്നോട് ന്നാ ഞാൻ പണികളൊക്കെ നേരത്തെ ചെയ്ത് തീർക്കില്ലായിരുന്നോ….. അമ്മേ… പെട്ടെന്ന് പോണം എന്ന് തോന്നി അതാ പറയാഞ്ഞേ ഇനി പോവുമ്പോൾ മുൻകൂട്ടി പറയാം കേട്ടോ ഇപ്പൊ ഊണിനുള്ളത് കാലാക്കാൻ നോക്ക് എന്റെ അമ്മക്കുട്ടീ…

ഞാൻ പോയി പ്രസാധം കൊണ്ട് വരാം പോരെ….

ആഹ് പോയി വാ എന്നാ വേഗം വന്നേക്കണം ആഹ് വരാം എന്ന് പറഞ് അവൾ വീട്ടിൽ നിന്ന് ഇറങ്ങി…

ബസ്സിന് കാത്തുനിന്നാൽ നേരം വൈകും വല്ല കാലി ഓട്ടോ കിട്ടിയാ മതിയായിരുന്നു എന്റെ കൃഷ്ണാ…

നടക്കുന്നതിനിടയിൽ കാണുന്ന ഓട്ടോക്കെല്ലാം കൈ കാണിച്ചു അങ്ങനെ നടക്കുമ്പോഴാണ് കണ്ണേട്ടന്റെ ഓട്ടോ അടുത്ത് വന്ന് ബ്രെക്ക് ഇട്ടത്…

മിത്രമോളെ….എങ്ങോട്ടാ രാവിലെ തന്നെ ദൃതി പിടിച്ച് നടക്കുന്നത്

ആഹ് കണ്ണേട്ടാ… അമ്പലത്തിലേക്കാ…. എന്നെ അമ്പലത്തിൽ ഒന്ന് വിട്ട് തരാമോ…?

ഓടാനല്ലേ മോളെ ഇതുകൊണ്ട് നടക്കുന്നത് മോൾ കേറിക്കോ…. ഓട്ടോയിൽ കേറി അവൾ ഹരിക്ക് മെസ്സേജ് അയച്ചു ഹരിയേട്ടാ ഞാൻ 10 മിനിറ്റിന്റെ ഉള്ളിൽ എത്തും ഏട്ടൻ എവിടെയാ എത്താറായോ…

ആഹ് ഞാനും 10/20മിനുട്ട് എടുക്കും നല്ല ബ്ലോക്ക് ആണ് ഇവിടെ ഞാൻ എത്തിയാൽ വിളിക്കാം ഒക്കെ

അങ്ങനെ അവർ രണ്ട് പേരും തൊഴുതു പ്രസാദവും വാങ്ങി…

എന്താ നിനക്ക് പറയാനുണ്ടെന്ന് പറഞ്ഞത്…. ഹരിയേട്ടാ നമുക്ക് ആലിൻ ചുവട്ടിലേക്ക് പോവാം അവിടെ ഇരുന്ന് സംസാരിക്കാം എന്ന് പറഞ് അവർ അങ്ങോട്ട് നടന്നു….

ആഹ് ഇനി പറ എന്താ കാര്യം

അത് പിന്നെ ഹരിയേട്ടാ നമ്മൾ ഇഷ്ടത്തിലായിട്ട് മൂന്ന് വർഷം ആയി എന്റെ സാഹചര്യവും വീട്ടിലെ സാഹചര്യവും എല്ലാം ഏട്ടന് അറിയാവുന്നതാണ് എന്നെ പൂർണ്ണമായും മനസ്സിലാക്കുന്ന ഒരാൾ ആയത്കൊണ്ടാണ് ഏട്ടനെ ഇഷ്ടപ്പെട്ടതും ഈ വിവാഹത്തിന് സമ്മതിച്ചതും പക്ഷെ ചേട്ടന്റെ അമ്മയും അച്ഛനും പെങ്ങളും എല്ലാം എന്നെ കണ്ട് പോയതിന്റെ പിറ്റത്തെ ആഴ്ച ചേട്ടന്റെ അച്ഛൻ വീട്ടിൽ വന്നിരുന്നു അച്ഛനോട് കുറച്ച് നേരം സംസാരിച്ചാണ് പോയത് ഞാൻ കോളേജ് കഴിഞ്ഞ് വന്നപ്പോഴാണ് ചേട്ടന്റെ അച്ഛൻ വന്നവിവരം അറിയുന്നത് അതിന് ശേഷം എന്റെ അച്ഛൻ എന്തോ മനപ്രയാസം ഉള്ളത് പോലെ എനിക്ക് തോന്നി. ഞാൻ കാര്യങ്ങൾ അന്വേഷിച്ചു കാര്യം വേറെ ഒന്നും അല്ല സ്ത്രീധനം തന്നെ ചേട്ടന്റെ അച്ഛൻ പറഞ്ഞത്രേ കല്യാണ പന്തലിൽ കേറണമെങ്കിൽ സ്വർണ്ണവും പണവും ഒക്കെ വേണമെന്ന്. അതുണ്ടാക്കാനായി ഞാൻ അറിയാതെ വീടും പുരയിടവും വിൽക്കാൻ വെച്ചിരിക്കുന്നു അച്ഛൻ .വീടും സ്ഥലവും കാണാൻ ആവശ്യക്കാർ വന്നപ്പോഴാണ് ഇതൊക്കെ ഞാൻ അറിയുന്നത്.

ഹരിയേട്ടാ…. ഞാൻ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് എനിക്ക് ഓർമവെച്ച നാൾ മുതൽ കാണാൻ തുടങ്ങിയതാണ് എന്റെ അച്ഛന്റെ കഷ്ടപ്പാട്.നല്ലോണം അദ്വാനിച്ച് കിട്ടുന്നതിൽ നിന്ന് മിച്ചം വെച്ച് ഉണ്ടാക്കിയതാണ് ആകെ ഉള്ള ആ വീടും സ്ഥലവും.എന്നെയും എനിക്ക് താഴെയുള്ള രണ്ടാളെയും പഠിപ്പിക്കാനും അച്ഛൻ മറന്നിട്ടില്ല. അച്ഛന് ഇപ്പൊ പഴയപോലെ അദ്വാനിക്കാനൊന്നും വയ്യ അറിയാലോ വയസായി വരുവാ . ചേട്ടന്റെ അച്ഛൻ പറഞ്ഞതനുസരിച്ച് എന്റെ കല്യാണത്തത്തിനായ് പണമുണ്ടാക്കാൻ അച്ഛൻ കണ്ട മാർഗമാണ് ഈ വീടും സ്ഥലവുംവിൽക്കാമെന്നത്.

ഇത്ര കാലം എന്നെ ഞാനാക്കി വളർത്തി വലുതാക്കിയവരെ തെരുവിലേക്ക് വിട്ട് എനിക്കൊരു ജീവിതം വേണ്ട.എനിക്ക് താഴെ രണ്ടാൾ കൂടെയുണ്ട് അവരുടെ കാര്യം എന്താവും എന്ന് ഞാൻ ചിന്തിച്ചു ഈ കാര്യം ചേട്ടനോട് നേരിട്ട് പറയാമെന്ന് വിചാരിച്ചു.

ഹരിയേട്ടന് എന്നെ ഇഷ്ടമാണെന്ന് അറിയാം പക്ഷെ ഹരിയേട്ടന്റെ അച്ഛനും അമ്മയ്ക്കും അങ്ങനെ അല്ല. അവരെ എതിർത്ത് നമ്മുടെ കല്യാണം നടന്നാലും ഭാവിയിൽ എനിക്ക് ഒരു സമാധാനവും ഉണ്ടാവില്ല. സ്ത്രീധനത്തിന്റെ പേരിൽ ഗാർഹിഹ പീഡനം അനുഭവിച്ച് ജീവിച്ചും മരിച്ചും നാളുകൾ തള്ളിനീക്കുന്ന എത്രയോ ജന്മങ്ങളുണ്ട്.അങ്ങനെ ഒരു ജീവിതം അല്ല ഞാൻ ആഗ്രഹിക്കുന്നത് അത്കൊണ്ട് എനിക്കീ കല്യാണത്തിനോട് താല്പര്യം ഇല്ല എന്ന് പറയാനാ വിളിപ്പിച്ചത്.

പിന്നെ 3വർഷത്തെ ഈ പ്രണയം ഇവിടെ അവസാനിക്കുകയാണ് ഇക്കാലമത്രയും എന്റെ മനസ്സ് മാത്രമേ ഏട്ടന് ഞാൻ തന്നിട്ടുള്ളൂ എന്റെ ശരീരം ഇപ്പോഴും പരിശുദ്ധമാണ് ഇഷ്ടപ്പെട്ടയാളെ നഷ്ടപ്പെടുന്നതോർത്ത് മനം നൊന്ത് ആത്മഹത്യ ചെയ്ത പല മുഖങ്ങളും ഞാൻ ഓർക്കുന്നു നഷ്ടം അവർക്കും അവരുടെ കുടുംബക്കാർക്കും മാത്രം അവരെപോലെ പോലെ ഞാൻ ജീവിതം അവസാനിപ്പിക്കുക ഒന്നും ഇല്ല.കുറച്ച് കാലം ഒരു വിങ്ങലുണ്ടാവും മനസ്സ ിൽ അത് ശെരിയാക്കി എടുക്കാവുന്നതേ ഉള്ളൂ. സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് ജീവിക്കാൻ അച്ഛനിലൂടെ ഞാൻ പഠിച്ചിട്ടും ഉണ്ട്. എനിക്ക് മുന്നിൽ ഇനിയും ഒരുപാട് ജീവിതമുണ്ട് എനിക്ക് വേണ്ടി ജീവിച്ചവരുടെ കൂടെ മരണം വരെ ജീവിച്ച് തീർക്കണം എന്ന് പറഞ് അവന്റെ മറുപടിക്ക് കത്തുനിൽക്കാതെ അവൾ നടന്നകന്നു….

ഇഷ്ടമായെങ്കിൽ ലൈക്ക് കമന്റ് ചെയ്യൂ…

രചന: Suhail sam

Leave a Reply

Your email address will not be published. Required fields are marked *