രാജേട്ടന്റെ സ്വന്തം സുചിത്ര

രചന :- Jishnu Nair‎.

കണ്ടക്ടർ തട്ടി വിളിച്ചു .സ്ഥലം എത്തി .ഇതാണ് അവസാനത്തെ സ്റ്റോപ്പ് .ഞാൻ മെല്ലേ കണ്ണു തുറന്നു .സന്ധ്യ ആകുന്നതേ ഉള്ളു .ബസ്സിൽ എല്ലാവരും ഇറങ്ങി കഴിഞ്ഞിരിക്കുന്നു ഞാൻ മെല്ലെ സീറ്റിനു അടിയിൽ നിന്ന് എന്റെ ബാഗെടുത്തു .ബാഗിന് താഴെ ഒരു പേഴ്‌സ് കിടക്കുന്നതു എന്റെ ശ്രദ്ദയിൽ പെട്ടു .

കുറച്ചു പഴയ പേഴ്‌സ് ആണ് .ഞാൻ അത് കയ്യിൽ എടുത്തു തുറന്നു നോക്കി .നൂറിന്റെ ഒരു നോട്ട് പിന്നേ കുറച്ചു ചില്ലറ .atm കാർഡോ അഡ്രസോ ഒന്നും കണ്ടില്ലാ .ആരുടേതായിരിക്കും ഈ പേഴ്സ് മനസ്സിൽ ഓർത്തു ..

കണ്ടക്ടർ പിന്നെയും വന്നു .ഞാൻ മെല്ലെ ബസ്സിൽ നിന്ന് ഇറങ്ങി .കോട്ടയം ബസിൽ കയറി .വളരെ കുറച്ചു പേരെ ഉള്ളു .ഞാൻ വീണ്ടും ആ പേഴ്സ് കയ്യിൽ എടുത്തു .നല്ല കട്ടിയുണ്ട് പേഴ്സ്ഇന് .ഞാൻ അതിന്റെ ഉള്ളറകൾ പരിശോദിച്ചു .

ഇതെന്താ ഒരു പേപ്പർ മടക്കി വച്ചിരിക്കുന്നേ ?ഞാൻ അത് മെല്ലേ തുറന്നു നോക്കി .പഴയ ഒരു പ്രണയ ലേഖനം ആണ് .മഷി എല്ലാം പടന്നിരിക്കുന്നു

പ്രിയപ്പെട്ട എന്റെ രാജേട്ടന് ,

“ഈ കത്ത് ചേട്ടന്റെ കയ്യിൽ കിട്ടുമോ എന്ന് പോലും അറിയില്ലാ .കാരണം ഈ കത്ത് ചേട്ടന്റെ കയ്യിൽ കിട്ടുമ്പോൾ ഞാൻ ഇവിടെ ഉണ്ടാകില്ല .ഇനി എനിക്കൊരു കത്ത് എഴുതാൻ പറ്റുമോ എന്ന് പോലും അറിയില്ല

അച്ഛന് അസുഖം കൂടുതലാണ് .ഇന്നലെ ചെറിയച്ഛൻ വന്നിരുന്നു .അച്ഛനെയും സുമിത്രയെയും എന്നേയും ചെറിയച്ഛന്റെ വീട്ടിലേക്കു കൊണ്ടുപോകാനാ നോക്കുന്നേ .അവിടെ അച്ഛന് നല്ല ഡോക്ടർ മാരെ കാണിക്കാം എന്നാ പറയുന്നേ .സുമിത്രക്ക് അവിടെ പഠിക്കാനുള്ളത് എല്ലാം ശെരിയാക്കി എന്ന പറയുന്നേ .അത് കൊണ്ട് ഇനിയും എനിക്ക് ഇവിടെ പിടിച്ചു നില്ക്കാൻ പറ്റുമെന്ന് തോന്നുന്നില്ല .അടുത്ത ആഴച ഞങ്ങൾ പോകും .എറണാകുളത്തേക്കാണ് പോകുന്നതെന്ന് ഒഴിച്ചാൽ എങ്ങോട്ടാ പോകുന്നതെന്നോ അവിടെ എന്താകും എന്നോ എനിക്ക് ഒരു നിശ്ചയവുമില്ല .

മനസ്സുകൊണ്ട് ഒരുപാടു സ്നേഹിച്ചുപോയി .മറക്കാൻ കഴിയുന്നില്ല .ഒരുപാടു ശ്രമിച്ചു നോക്കി .പക്ഷെ മറക്കാൻ ശ്രമിക്കുംതോറും ഓർമ്മകൾ കൂടി കൂടി വരികയാണ് .ഈ ജന്മത്തിൽ അതിനു കഴിയും എന്ന് തോന്നുന്നില്ല .ഇതു ഒരു കത്തല്ല എന്റെ മനസ്സാണ് .ജോലി കിട്ടി തിരിച്ചു വരും എന്ന ചേട്ടന്റെ അവസാനത്തെ വാക്ക് ഇപ്പോളും എന്റെ കാതുകളിൽ ഉണ്ട് .ആത്മാവിന്റെ പൂജാമുറിയിൽ ഞാൻ സൂക്ഷിച്ച നമ്മുടെ ഓർമ്മകൾ മാത്രം മതി എനിക്ക് ജീവിക്കാൻ .

പറ്റുന്നത് വരേ ഞാൻ കാത്തിരിക്കും .എത്ര നാൾ എന്ന് അറിയില്ല .പക്ഷെ മറക്കില്ല ഒരിക്കലും .നമ്മുടെ സ്നേഹത്തിനു സത്യമുണ്ടെങ്കിൽ നമുക്ക് ഇനിയും കാണാം .”

ചേട്ടന്റെ വരവും പ്രതീക്ഷിച്ചു കാത്തിരിക്കുന്നു …

എന്ന് സ്വന്തം സുചിത്ര

എന്തൊരു ഫീൽ ആണ് ഈ കത്തിൽ .വായിച്ചു തീർന്നപ്പോൾ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു പോയി .മനസ്സിൽ ഒരുപാടു ചോദ്യം നിറഞ്ഞു നിന്നു . എന്തിനായിരിക്കും അയാൾ ഈ കത്ത് ഇങ്ങനേ സൂക്ഷിച്ചു വച്ചിരിക്കുന്നേ ?എന്തായിരിക്കും പേര് ? കത്തിൽ രാജേട്ടൻ എന്നാണ് പറഞ്ഞിരിക്കുന്നെ .ഇനി രാജൻ എന്നാണോ പേര് അതോ രാജു എന്നാണോ പേര് ?അതും അല്ലെങ്കിൽ രാജഗോപാൽ ആയിക്കൂടേ ?

ഒന്നും മനസ്സിലാകുന്നില്ലലോ .ഒരു കാര്യം ഉറപ്പാണ് പഴയ കത്താണ് .പലതും കൂട്ടക്ഷരമാണ് .മിനിമം ഒരു 20 25 വർഷം പഴയതാ .സുചിത്ര നല്ല പേര് .

ഞാൻ ഒരു ആകാംഷയോടെ പിന്നെയും പേഴ്സ് പരിശോദിച്ചു .ഇതെന്താ ഒരു വിസിറ്റിംഗ് കാർഡ് .മാത്യു ജോൺ .ബാങ്ക് മാനേജർ രുടെ വിസിറ്റിംഗ് കാർഡ് ആണലോ ?വേറെ ഒന്നുമില്ല .

ഇതു ആലോചിച്ചു എന്റെ വീടിന്റെ സ്റ്റോപ്പ് എത്തിയത് പോലും അറിഞ്ഞില്ല .ഞാൻ മെല്ലെ കവലയിൽ നിന്ന് വീട്ടിലേക്കു നടന്നു .മനസ്സിൽ മുഴുവൻ രജേട്ടനും സുചിത്രചേച്ചിയും ആയിരുന്നു .

വീട്ടിൽ ചെന്ന് അത്താഴം എല്ലാം കഴിച്ചു മുറിയിലേക്ക് പോയി .ഞാൻ വീണ്ടും ആ കത്തെടുത്തു വായിച്ചു .എറണാകുളത്തേക്കാണ് വന്നിരിക്കുന്നെ .എങ്ങനെ കണ്ടു പിടിക്കും .

ഇനി അവർ കണ്ടു മുട്ടികാണുമോ ?കണ്ടു മുട്ടിയിരുന്നെങ്കിൽ എന്തിനായിരിക്കും ഈ കത്ത് ഇങ്ങനേ സൂക്ഷിച്ചു വച്ചിരിക്കുന്നേ .ആലോചനകൾ കൂടി കൂടി വന്നു .എപ്പോൾ കിടന്നുറങ്ങി എന്ന് പോലും അറിയില്ലാ .

അടുത്ത ദിവസം ഞാറാഴ്ച ആയിരുന്നു .രാവിലേ എഴുനേറ്റു ഞാൻ കൂട്ടുകാരന്റെ വീട്ടിലേക്കു പോയി .അവിടെ ഷിബു ഉണ്ടായിരുന്നു .അവനോടു ഇന്നലെ നടന്ന കാര്യവും കത്തും കൊടുത്തു .കാര്യങ്ങൾ പറഞ്ഞു .കത്ത് വായിച്ചു അവനും ആകെ വല്ലാതെ ആയി .നിനക്ക് വേറെ ഒരു പണിയുമില്ലേ ?ഒരു അന്തവും കുന്തവും ഇല്ലാത്ത ഒരു കത്തുമായി രാവിലെ വന്നിരിക്കുന്നു .എടാ ഇതു ഒരു സാധരണ കത്ത് പോലെയല്ല .ആത്മാർത്ഥയി പ്രണയിച്ചവർക്കേ അതിന്റെ വേദന മനസിലാകൂ .നീ കൂടുതൽ ഒന്നും പറയാതെ ഇതിനു ഒരു ഐഡിയ പറഞ്ഞു താ .

ഇതിനു വേണ്ടത് കുരുട്ടു ബുദ്ധി ആണ് .അതിനു ബെസ്ററ് എന്റെ ഭാര്യയാ .എടി സിന്ധു …ഒന്നിങ്ങു വന്നേ .സിന്ധു വന്നു .ഷിബു ഇന്നലെ നടന്ന എല്ലാ കാര്യവും പറഞ്ഞു .കത്തും കൊടുത്തു .സിന്ധു മുഴുവൻ വായിച്ചു .എന്നിട്ടു പറഞ്ഞു ഏതൊരു ഫീൽ ആണ് ഈ കത്തിന് .

ഇതിൽ പറഞ്ഞിരിക്കുന്ന ഇവരെ എങ്ങനെ കണ്ടു പിടിക്കും .നീ ഒരുപാടു സിനിമയും സീരിയലും ഒക്കെ കാണുന്നതല്ലേ .നിന്റെ മനസ്സിൽ വല്ല ഐഡിയ തോന്നുന്നുണ്ടോ ?

പിന്നെ സിനിമയും സീരിയലും കാണുന്നത് കത്തിലെ ആൾക്കാരെ കണ്ടു പിടിക്കാനല്ലേ .ഒരു പണി ചെയ്യൂ .ഇതിന്റെ ഉടമസ്ഥന് ആ ബാങ്ക് മാനേജർ ആയി എന്തെങ്കിലും ബന്ധം ഉണ്ടാകും .ചിലപ്പോൾ ആ ബാങ്കിൽ ആയിരിക്കും അക്കൗണ്ട് .അത് കണ്ടു പിടിച്ചാൽ ചിലപ്പോൾ അഡ്രസ്സ് അവിടെ തന്നെ കാണും .

നല്ല നിർദേശം .ഷിബു എന്റെ മുഖത്തേക്ക് നോക്കി .ശെരിയാണ് ആ വഴി ഒന്ന് നോക്കി കളയാം .ഞാൻ വീട്ടിലേക്കു നടന്നു .

എന്തിനാണ് ഞാൻ ആ കത്തിന്റെ പിന്നാലെ നടക്കുന്നേ .പക്ഷെ അവരെ കണ്ടു പിടിക്കാൻ ആരോ പറയുന്നത് പോലെ തോന്നി .വീട്ടിൽ വന്നിട്ടും പലതവണ ഞാൻ ആ കത്ത് വായിച്ചു .

ഓരോ തവണ വായിക്കുമ്പോളും സുചിത്ര ചേച്ചി അടുത്ത് വന്നു പറയുന്ന പോലെ തോന്നി കൊണ്ടേയിരുന്നു . ചെറിയ മഴയും കാറ്റും ഉണ്ട് പുറത്തു .ഓരോ തവണ വായിക്കുമ്പോളും എവിടുന്നോ ഒരു തണുത്ത കാറ്റു എന്നിലേക്ക്‌ വീശുന്നത് പോലെ തോന്നി .വല്ലാത്ത കുളിരു

ഞാൻ മെല്ലേ വിസിറ്റിംഗ് കാർഡ് എടുത്തു .എറണാകുളം കടവന്ത്രയിൽ ആണ് ബാങ്ക് .രാവിലെ പോണം .ഞാൻ മനസ്സിൽ ഉറപ്പിച്ചു .

രാവിലെ കുളികഴിഞ്ഞു ഭക്ഷണം കഴിക്കുമ്പോൾ അമ്മയുടെ സ്ഥിരം ഉപദേശം തുടങ്ങി . എന്താടാ നീ ഇങ്ങനെ നടക്കുന്നേ .എത്ര നാൾ ഞാൻ ഇങ്ങനേ ഉണ്ടാക്കി തരും ?.നിനക്ക് ഒരു പെണ്ണ് കെട്ടിക്കൂടേ .?

സാദാരണ അച്ഛൻ ഒന്നും പറയാറില്ല .പക്ഷെ അന്ന് അച്ഛനും ചെറിയ ഒരു ഉപദേശം തന്നു .

എടാ നിനക്ക് വയസ്സ് എത്ര ആയി എന്ന് വല്ല വിചാരവും ഉണ്ടോ ?.ഒരു പെണ്ണ് പറ്റിച്ചു പോയെന്നു കരുതി നിന്റെ ജീവിതം ഇങ്ങനേ നശിപ്പിക്കുകയാണോ ? ആർക്കു വേണ്ടിയാ നീ ഈ സമ്പാദിച്ചു കൂട്ടുന്നെ ?

എന്തോ അന്ന് അവർ പറഞ്ഞതൊന്നും എന്റെ ചെവിയിൽ കേട്ടതേയില്ല .എന്റെ മനസ്സിൽ ആ കത്തും രജേട്ടനും സുചിത്രചേച്ചിയും മാത്രമായിരുന്നു .

ഞാൻ മേലെ വണ്ടി എടുത്തു എറണാകുളത്തേക്കു പോയി .കടവന്ത്ര എസ് ബി ഐ ബാങ്കിൽ എത്തി . തിങ്കളാഴ്ച ആയതു കൊണ്ട് നല്ല തിരക്കായിരുന്നു .ഞാൻ മെല്ലെ മാനേജർ ഫ്രീ ആകുന്നത് വരെ അവിടെ കാത്തിരുന്നു .

കുറച്ചു നേരം കഴിഞ്ഞപ്പോൾ ഞാൻ മാനേജറിന്റെ മുറിയിൽ കയറി .നമസ്ക്കാരം സർ .ഞാൻ എന്നെ പരിചയപ്പെടുത്തി .ഞാൻ ഇന്നലെ നടന്ന കാര്യം വ്യക്തമാക്കി .സർഇന്റെ കാർഡ് ആണ് എനിക്ക് കിട്ടിയത് .ഞാൻ ആ കാർഡ് മേശ പുറത്തു വച്ചു .

ആ കാർഡ് കയ്യിൽ എടുത്തു മാനേജർ എന്നോട് പറഞ്ഞു .ഇതു എന്റെ കാർഡ് അല്ല .ഇവിടെ ഉണ്ടായിരുന്ന പഴയ മാനേജറിന്റെ കാർഡ് ആണ് .അയാൾ ആലുവയിലേക്കു സ്ഥലം മാറി പോയി .

പിന്നെ ഒരു കറക്റ്റ് ആയ പേരില്ലാണ്ട് നമുക്ക് അഡ്രസ്സ് നോക്കാൻ പറ്റില്ലാ .അതിനു ഒരുപാടു ഫോര്മാലിറ്റീസ് ഉണ്ട് .അതുകൊണ്ടു എനിക്ക് നിങ്ങളെ സഹായിക്കാൻ ബുദ്ധിമുട്ടുണ്ട് .

ഞാൻ ഒരു നന്ദി പറഞ്ഞു അവിടെ നിന്ന് ഇറങ്ങി .ഇനി എന്ത് ചെയ്യും ?ആലുവക്ക് പോയാലും ഇതു തന്നെ അല്ലേ മറുപടി പറയുക .മനസ്സിൽ വല്ലാത്തൊരു വിഷമം ഉള്ളത് പോലെ .പോലീസിൽ പറഞ്ഞല്ലോ ? ഈ അന്തവും കുന്തവും ഇല്ലാത്ത പേഴ്സ് അവര് എങ്ങനെ കണ്ടുപിടിക്കാൻ .

വീട്ടിലേക്കു മടങ്ങുമ്പോൾ മനസ്സിൽ മുഴുവൻ ഒരു നിരാശ തങ്ങി നിന്നു .ഇനി എങ്ങനെ കണ്ടുപിടിക്കും .ആരോടാ ഒന്ന് ചോദിക്കുക ?ഞാൻ മെല്ലെ വണ്ടി ഒതുക്കി .വളരെ ചുരുക്കം കുട്ടുകാരുള്ള എനിക്ക് എപ്പോളും കുറച്ചു ആശ്വാസം ദീപ്തി ആയിരുന്നു .അവളെ ഒന്ന് വിളിച്ചാലോ ?

ഞാൻ മൊബൈൽ എടുത്തു അവളെ വിളിച്ചു കാര്യം പറഞ്ഞു .അവൾ എറണാകുളത്തുണ്ടെന്ന് അവൾ പറഞ്ഞു .ഞാൻ അവളെ കാണാൻ വണ്ടി തിരിച്ചു .

ഞാൻ ദീപ്തിയെ കണ്ടു കാര്യങ്ങൾ പറഞ്ഞു .കത്തും കൊടുത്തു .അവൾ കത്ത് വായിച്ചു നിനക്കെന്താ ഇത്ര താല്പര്യം ഇവരെ കണ്ടു പിടിക്കാൻ ? അറിയില്ല .ചിലപ്പോൾ സ്നേഹിച്ചവർക്കേ നഷ്ടപ്രണയത്തിന്റെ വേദന മനസിലാകൂ .ചിലപ്പോൾ ഈശ്വരനിശ്ചയം ആയിരിക്കാം ഇതു എന്റെ കയ്യിൽ കൊണ്ട് തന്നത് .ആരൊക്കെയോ ചുറ്റും നിന്ന് നോക്ക് എന്ന് പറയുന്നത് പോല്ലേ .

അതിനു ഇപ്പോൾ ഞാൻ എന്ത് ചെയ്യാനാ .ഒന്നു ആലോചിക്കട്ടെ .എടാ എന്റെ ഒരു കൂട്ടുകാരി ഉണ്ട് എസ് ബി ഐ യിൽ .അവളോട് ഒന്ന് ചോദിച്ചാലോ ?എന്റെ മനസ്സിൽ വീണ്ടും പ്രതീക്ഷയുടെ ഒരു വിത്ത് മുളക്കാൻ തുടങ്ങി .

അവൾ മൊബൈൽ എടുത്തു ചിത്രയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു .ബാങ്ക് ടൈം കഴിഞ്ഞു വന്നാൽ സമാദാനമായി നോക്കാം എന്ന് അവൾ പറഞ്ഞു .ചിത്ര വേറെ ബ്രാഞ്ചിൽ ആണ് .ഞാൻ ദീപ്തിയെ കൂട്ടി ചിത്രയുടെ ബാങ്കിന്റെ സ്ഥലത്തു പോയി .

അവിടെ ഞങ്ങൾ കുറച്ചു നേരം കാത്തുനിന്നു .ബാങ്ക് ടൈം കഴിഞ്ഞപ്പോൾ ഞങ്ങൾ ചിത്രയെ കണ്ടു .ചത്ര ബാങ്കിന്റെ കടവന്ത്ര ബ്രാഞ്ചിൽ ഉള്ള എല്ലാ അക്കൗണ്ടും നോക്കി .ആർ ഇൽ തുടങ്ങുന്ന എല്ലാ അക്കൗണ്ട് നമ്പറുകളുടെ അഡ്രസ്സും കോപ്പി എടുത്തു കൊണ്ടുവരാം .ഞങ്ങളോട് അവിടെ നിന്ന് പൊയ്ക്കോളാൻ പറഞ്ഞു .ഞങ്ങൾ ബാങ്കിന്റെ അടുത്ത് ചിത്ര പറഞ്ഞ സ്ഥലത്തു കാത്തു നിന്നു .

കുറച്ചു കഴിഞ്ഞപ്പോൾ ചിത്ര ഒരു കേട്ട് പേപ്പർ എടുത്തു എന്റെ മുൻപിൽ നീട്ടി .നൂറ്റിമുപ്പത്തിയാറു പേരുടെ പേരും ഡീറ്റെയിൽസ് ഉണ്ട് .

എനിക്ക് കുറച്ചൊരു പ്രതീക്ഷയായി .ഞാൻ ദീപ്തിയെ അവളുടെ വീട്ടിൽ കൊണ്ട് വിടാൻ പോയി .വണ്ടിയിൽ വച്ചു അവൾ എന്നോട് ചോദിച്ചു .എടാ ഇതിൽ നിന്ന് എങ്ങനെ നീ കണ്ടുപിടിക്കും ?

എല്ലാ അഡ്ഡ്രസ്സിലും പോയി നോക്കും അല്ലാണ്ട് എങ്ങനെ .എനിക്കു വട്ടാണ് എന്ന് പറഞ്ഞു അവൾ ഇറങ്ങി .

ഞാൻ വണ്ടി തിരിച്ചു വീട്ടിലേക്കു പോകുമ്പോളും മനസ്സിൽ നാളത്തെ കാര്യത്തെ കുറിച്ചുള്ള ചിന്തകൾ ആയിരുന്നു .വീട്ടിൽ വന്നു കയറി ഭക്ഷണം എല്ലാം കഴിച്ചു ഞാൻ മുറിയിലേക്ക് പോയി .

ചിത്ര തന്ന പേപ്പറുകൾ ഓരോന്നായി ഞാൻ കണ്ണോടിച്ചു .ആദ്യം കല്യാണം കഴിക്കാത്തവരെ നോക്കാം .എങ്ങാനും കല്യാണം കഴിച്ചിട്ടില്ലെങ്കിലോ ?

ഒറ്റയടിക്ക് അറുപത്തി നാലുപേരായി ചുരുങ്ങി .പിന്നെയും ഞാൻ വയസ്സുവച്ചു ഒന്ന് കൂടി നോക്കി .ആകെ പന്ത്രണ്ടു പേരെ ഉള്ളു കല്യാണം കഴിക്കാത്ത നാല്പത് വയസ്സിനു മുകളിൽ ഉള്ളവർ .ആദ്യം അവരെ പോയി കാണാം നാളെ .

മനസ്സിന് ഒരു വല്ലാത്ത സുഖം തോനുന്നു .എന്തൊക്കെയോ വെട്ടിപ്പിടിച്ച ഒരു രാജാവിന്റെ മനസ്സുപോലെ .

രാവിലെ തന്നെ ഞാൻ വീട്ടിൽ നിന്ന് വണ്ടി എടുത്തു യാത്രയായി .ആദ്യത്തെ പേര് രാജ് കുമാർ എന്നായിരുന്നു .ഞാൻ അഡ്രെസ്സ് നോക്കി ഇങ്ങനേ നടന്നു .

ഒരു ചെറിയ വീടാണ് .ഞാൻ ഗേറ്റ് മെല്ലെ തുറന്നു .അവിടെ മുറ്റം അടിച്ചു ഒരു സ്ത്രീ ഉണ്ടായിരുന്നു . -ആരാ ? -രാജൻ സർ ഇല്ലേ ? -ഇല്ലാ ,രണ്ടു ദിവസമായി പോയിട്ടു .ഇവിടെ എപ്പോളും വരാറ് ഇല്ലാ .സാറിനു തൃശൂർ ഒരു വീടുണ്ട് അവിടെ ആണ് എപ്പോളും . -ഇനി എന്ന് വരും ? -എല്ലാ ആഴചയും വരും സാധരണ . -വരുമ്പോൾ സാറിന്റെ പേഴ്സ് വല്ലതും കളഞ്ഞു പോയിട്ടുണ്ടോ എന്ന് ചോദിക്കണം .പോയിട്ടുണ്ടെങ്കിൽ ഈ നമ്പറിൽ വിളിക്കാൻ പറയണം .

ഞാൻ എന്റെ നമ്പർ കൊടുത്തു .ഞാൻ അവിടെ നിന്ന് ഇറങ്ങി

ബാക്കി ഉള്ള പത്തു വീട്ടിലും പോയി .ആരുടേയും അല്ലാ .വൈകുന്നനേരം ആയി .കണ്ടു പിടിക്കാൻ ബാക്കി ഒരു അഡ്രെസ്സ് കൂടിയേ ഉള്ളു .ഭഗവാനെ ഇതായിരിക്കണേ ,ഞാൻ മനസ്സിൽ പ്രാർത്ഥിച്ചു

ഞാൻ അവസാനത്തെ അഡ്രെസ്സ് തിരഞ്ഞു പോയി .കുറച്ചു വലിയ വീടാണല്ലോ .ഇതായിരിക്കുമോ ?ഇത്ര വലിയ വീട്ടിൽ ഉള്ള ഒരാൾ വെറും നൂറുരൂപ കൊണ്ട് നടക്കുമോ ?മനസ്സിൽ ഒരുപാടു ചോദ്യങ്ങൾ ഉണ്ട് ?

ഞാൻ ഗേറ്റ് തുറന്നു അകത്തേക്ക് കയറി .വീടിന്റെ ബെൽ അടിച്ചു .വയസ്സായ ഒരു അമ്മുമ്മ വാതിൽ തുറന്നു . -ഈ രാജശേഖരൻ സാറിന്റെ വീടാണോ ? -അല്ല -രാജശേഖരൻ എന്ന ആരെങ്കിലും ഉണ്ടോ ? -ഉണ്ട് പക്ഷെ ഇവിടെ ഇല്ലാ .എന്തോ നഷ്ടപ്പെട്ട് എന്ന് പറഞ്ഞു തിരയാൻ പോയതാ . -ഇതു ആരുടെ വീടാണ് . -ഇതു രാജന്റെ മൂത്ത ചേട്ടന്റെ വീടാ ,എന്താ കാര്യം ? -സാറിന്റെ ഒരു പേഴ്സ് കളഞ്ഞു കിട്ടിയിട്ടുണ്ട് .വരുമ്പോൾ ഒന്ന് പറയണം .ഇതാണ് എന്റെ നമ്പർ ,ഞാൻ ഒരു കടലാസ്സിൽ എഴുതി കൊടുത്തു

മനസ്സിൽ വീണ്ടും ഒരു പ്രതീക്ഷ വന്നു .എന്തോ നഷ്ടപ്പെട്ടു എന്ന് ആ അമ്മുമ്മ പറഞ്ഞത് പേഴ്സ് ആയിരിക്കും .

ഞാൻ മെല്ലേ വീട്ടിലേക്കു പോയി .പോകുന്ന വഴിയിൽ ദീപ്തിയുടെ ഫോൺ ഉണ്ടായിരുന്നു .അവൾക്കും കണ്ടു പിടിച്ചോ എന്നറിയാൻ ഒരു മോഹം ഉണ്ടായിരുന്നു .ഇന്ന് നടന്ന കാര്യങ്ങൾ എല്ലാം ഞാൻ പറഞ്ഞു .

വീട്ടിൽ വന്നു കിടക്കുമ്പോളും മനസ്സിൽ മുഴുവൻ അവസാനത്തെ അമ്മൂമ്മയുടെ വാക്കുകൾ ആയിരുന്നു .

സുചിത്രചേച്ചി എന്റെ അടുത്ത് വന്നു വളരെ ദയനീയമായി കരയുന്നതു പോലെ ഒരു തോന്നൽ .പതിവില്ലാത്ത മഴ ദിവസവും ഉണ്ട് .അത് സുചിത്രചേച്ചിയുടെ കണ്ണുനീർ ആണോ എന്ന് പോലും പലപ്പോളും തോന്നാറുണ്ട് .രണ്ടു ദിവസമായി രാത്രിയിൽ ഇങ്ങനത്തെ ചാറ്റൽ മഴാ …….

എന്റെ ചുറ്റിനും ആരൊക്കെയോ കരയുന്നു .ഇതെന്താ എനിക്ക് ഇങ്ങനേ ഒക്കെ തോന്നുന്നത് ?ഇനി രണ്ടു പേരും അത്ര മാത്രം മനസ്സുകൊണ്ട് നീറി നീറി കഴിയുന്നുണ്ടാകുമോ ?പ്രണയം ആത്മാർത്ഥമാണെങ്കിൽ നമുക്ക് ചുറ്റും ഉള്ള എല്ലാം അതിനു വഴി ഒരുക്കും എന്ന് എവിടെയോ വായിച്ചിട്ടുണ്ട് .ചിലപ്പോൾ ഇതും അത് പോലെ ആകുമോ ?

നാളെ തോട്ടത്തിൽ പോകണം .ഇന്ന് പോകേണ്ടതായിരുന്നു .രജേട്ടനും സുചിത്രചേച്ചിക്കും വേണ്ടി ഇന്നത്തെ ദിവസം മാറ്റി വച്ചു .നാളെ എന്തായാലും പോകണം .വിളിക്കാതെ ഇരിക്കില്ല .ഞാൻ കിടന്നു .

രാവിലെ പതിവ് പോലെ അമ്മയുടെയും അച്ഛന്റെയും ഉപദേശം കേട്ടു ഞാൻ എന്റെ തോട്ടത്തിലേക്ക് യാത്രയായി .

ദിവസങ്ങൾ കഴിഞ്ഞു .ആരും വിളിച്ചില്ല .അവരുടെ നമ്പർ വാങ്ങാമായിരുന്നു .ഒന്നും അറിയാത്തതു കൊണ്ട് മനസ്സിലെ വിങ്ങൽ മായുന്നില്ല .എല്ലാ ആഴ്ചയും വീട്ടിൽ പോകുന്ന പതിവുണ്ടായിരുന്നു .പക്ഷേ പോകാൻ തോന്നുന്നില്ല .ദിവസവും ദീപ്തിയുടെ കോൾ ഉണ്ടായിരുന്നു .

രണ്ടു ആഴച കഴിഞ്ഞു .പക്ഷേ വീട്ടിൽ ഉണ്ടാകാറുള്ള മഴയും കാറ്റും ഒന്നും തോട്ടത്തിലെ വീട്ടിൽ നിൽക്കുമ്പോൾ ഉണ്ടായിട്ടില്ല .ആ ഫീൽ ഇതു വരെ എന്താ എനിക്ക് തോന്നാത്തത് .ആ കത്ത് വീട്ടിൽ വച്ചതു കൊണ്ടാണോ ?ഈ ആഴ്ച്ച എന്തായാലും വീട്ടിൽ പോകണം .ഞാൻ മനസ്സിൽ ഓർത്തു .ആ വെള്ളിയാഴ്ച്ച ഞാൻ വീട്ടിലേക്കു പോയി .

പതിവ് പോലെ അത്താഴം കഴിഞ്ഞു ഞാൻ മുറിയിൽ പോയി .എന്തിനായിരിക്കും ഈ കത്ത് എനിക്ക് കിട്ടിയത് .ഇതു കിട്ടിയതിനു ശേഷം ഒരു മനസമാദാനവും ഇല്ലാലോ ഈശ്വര .ഇനി ഇതിന്റെ പിന്നാലെ നടക്കുന്നില്ല .ഞാൻ കത്തെടുത്തു മേശക്കുള്ളിൽ വച്ചു .

പിന്നെയും ഒരു തണുത്ത കാറ്റു എവിടെ നിന്ന് എന്ന് പോലും അറിയാതെ മുറിയിലേക്ക് വിരുന്നു വന്നു .മുറിയിൽ പെട്ടെന്നു പവർ പോയി .ഇതെന്താ പെട്ടെന്നൊരു കറന്റ് കട്ട് .ഞാൻ മുറിയിൽ ഒരു മെഴുകുതിരി കഴിച്ചു വച്ചു .

ഇരുട്ടിലും ആ മെഴുകുതിരി അണയാതെ ആ കാറ്റിന്റെ ഗതിയിൽ ആ തിരി വെളിച്ചം എന്റെ മേശക്കു നേരെ കൈചൂണ്ടുന്നപോലെ ഒരു തോന്നൽ .ഇതെന്താ ഇവിടെ വരുമ്പോൾ എനിക്ക് ഇങ്ങനേ ഒക്കെ തോന്നുന്നത് .

ഞാൻ വീണ്ടും മേശക്കകത്തു നിന്ന് കത്തെടുത്തു മേശ പുറത്തു വച്ചു .പെട്ടെന്ന് കറന്റ് വന്നു .ഉള്ളിൽ ഒരു ചെറിയ ഭയം തോന്നി .ഈശ്വരാ ഇനി ഇവരു ജീവനോടെ ഉണ്ടാകില്ലേ ?ഇതെന്താ ഇങ്ങനേ ഒക്കെ നിമിത്തങ്ങൾ കാണുന്നത് ?ഞാൻ മേശ പുറത്തു വച്ചിരിക്കുന്ന കത്തും നോക്കി കിടന്നു .

രാവിലെ കുളി കഴിഞ്ഞു മുറിയിൽ വന്ന ഞാൻ മൊബൈൽ ഫോണിൽ നോക്കി .പരിചയമില്ലാത്ത നമ്പറിൽ നിന്ന് പത്തു മിസ്സ്കാൾ കണ്ടു .ഞാൻ തിരിച്ചു ആ നമ്പറിൽ വിളിച്ചു . -ഹലോ -ഹലോ ഞാൻ രാജ് കുമാർ ആണ് .എന്റെ പേഴ്സ് ആണ് കളഞ്ഞു പോയത് .അതിൽ ഉള്ള പൈസ നിങ്ങളെടുത്തോ .ആ പേഴ്സ് തിരിച്ചു തരുമോ ?

മനസ്സിൽ എന്തെന്നില്ലാത്ത ഒരു സന്തോഷം … -പേഴ്സ് മാത്രം മതിയോ ചേട്ടാ ?ആ കത്ത് വേണ്ടേ ? -ഒരു മറുപടിയും ഉണ്ടായിരുന്നില്ല .ഒരു ചെറിയ വിങ്ങൽ മാത്രം .സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ എന്നറിയില്ല .വാക്കുകൾ ഒന്നും പറഞ്ഞില്ല -ചേട്ടൻ വീട്ടിൽ നിന്നോ .ഞാൻ ഇപ്പോൾ വരാം . -മറുപടി ആയി നന്ദി എന്ന് പറയാൻ പോലും കഴിയാതെ വിഷമിക്കുന്ന രാജേട്ടന്റെ മനസ്സിലെ വേദനയുടെ ചൂട് കൊണ്ട് അറിയാതെ എന്റെ കണ്ണുകൾ കൂടി നിറഞ്ഞിരുന്നു .

ഭക്ഷണം പോലും കഴിക്കാതെ ഞാൻ വണ്ടി എടുത്തു രാജേട്ടന്റെ വീട്ടിലേക്കു പോയി .അവിടെ എന്നെയും കത്ത് വീടിനു മുമ്പിൽ കാത്തു നിന്ന രാജേട്ടനെ കണ്ടപ്പോൾ ശെരിക്കും സുചിത്ര ചേച്ചിയോട് ഒരു അസൂയാ തോന്നി പോയി .

കണ്ണുകൾ കലങ്ങിയ രാജേട്ടന് ഞാൻ പേഴ്സ് കൊടുത്തപ്പോൾ .എന്നെ കെട്ടിപിടിച്ചു ആ പാവം അറിയാതെ കരഞ്ഞു പോയി .ഇങ്ങനെയും ആരെങ്കിലും പ്രണയിക്കുമോ ?

എന്നേയും കൂടി രാജേട്ടൻ വീട്ടിലേക്കു കൂട്ടികൊണ്ടുപോയി . -എന്താ വിളിക്കാൻ ഇത്ര വൈകിയേ ? -ആ കത്ത് കയ്യിലെടുത്തു രാജേട്ടൻ പറഞ്ഞു ,ഇതു എന്റെ ജീവിതം ആണ് .അത് നഷ്ടപ്പെടുത്തിയ ഞാൻ ജീവിക്കാൻ അർഹനല്ല എന്നൊരു തോന്നൽ .തൃശൂർ ഉള്ള എന്റെ വീട്ടിൽ ഒറ്റയ്ക്ക് ഞാൻ എന്നെ തന്നെ ശപിച്ചു കഴിയുകയായിരുന്നു .ഇന്നലെ രാത്രിയിൽ ആണ് ഇവിടെ വരാൻ ആരോ പറയുന്നത് പോലെ തോന്നിയത് .രാവിലെ വന്നപ്പോൾ ആണ് അറിഞ്ഞത് .എങ്ങനെ കണ്ടു പിടിച്ചു ഈ അഡ്രസ്സ് ? -ചേട്ടൻ ഇപ്പോൾ പറഞ്ഞില്ലേ ,ആരൊക്കെയോ പറയുന്നു എന്ന് .ആ ആരൊക്കെയോ തന്നെയാ എന്നെ ഇവിടെ വരെ എത്തിച്ചത് .ചേട്ടൻ ഇവിടെ എല്ലാ ആഴ്ചയും വരുന്നത് എന്തിനാണ് ?

-എന്റെ സുചിത്രയെ അന്വേഷിച്ചു .ഇരുവതി മൂന്ന് വർഷമായി തിരയുന്നു .ഇതു വരെ കണ്ടു പിടിക്കാൻ പറ്റിട്ടില്ല .ഓരോ ആഴ്ചയും അടുത്ത ആഴ്ച്ച കിട്ടും കിട്ടുമെന്ന് കരുതി വർഷങ്ങൾ പോയത് പോലും അറിഞ്ഞില്ല .ഇപ്പോളും എന്നെ എവിടെയോ കാത്തിരിപ്പുണ്ടാകും എന്നൊരു തോന്നൽ . ഇതു പറയുമ്പോൾ അറിയാതെ ആ പാവം കരയുന്നുണ്ടായിരുന്നു .

-നമുക്ക് എന്തായാലും കണ്ടു പിടിക്കാം ചേട്ടാ .ഞാൻ രാജേട്ടന്റെ കയ്യിൽ പിടിച്ചു വാക്ക് കൊടുത്തു . തുണയില്ലാത്ത അരാൾക്കു ഒരു താങ്ങായി മാറിയ സന്തോഷത്തിൽ കരഞ്ഞു കൊണ്ട് ആ പാവം ചിരിച്ചു .

-ചേട്ടാ ഇനി സുചിത്ര ചേച്ചി സുഖമായി കുടംബവും ആയി ജീവിക്കുവാണെങ്കിൽ നമ്മൾ വെറുതെ ആ പാവത്തിനെ ബുദ്ധിമുട്ടിക്കണോ ? -വേണ്ട .സുഖമായി ജീവുക്കുന്നു എന്ന് അറിഞ്ഞാൽ മതി എനിക്ക് .എന്നെ ഓർത്തു വിഷമിക്കരുതേ എന്നാ ഞാൻ ദിവസവും പ്രാര്ഥിക്കാറു .

രാജേട്ടന്റെ വാക്കുകൾ കേട്ട് എന്റെ മനസ്സൊന്നു വിങ്ങി .ഇതല്ലേ യഥാർത്ഥ പ്രണയം .കാത്തിരിപ്പിന്റെ വേദനയിൽ വർഷങ്ങൾ പോയതറിയാതെ സ്വന്തം ജീവിതം ഹോമിച്ചു വെട്ടി പിടിക്കാൻ നോക്കാതെ ,സന്തോഷമായി ജീവിക്കുന്നു എന്ന് അറിഞ്ഞാൽ മതി എന്ന് മനസ്സിൽ തോന്നണമെങ്കിൽ എത്രമാത്രം സ്നേഹിച്ചിരിക്കണം ..ഇതൊക്കെയാണ് കവികൾ പറയാറുള്ള യഥാർത്ഥ പ്രണയം ഞാൻ മനസ്സിൽ ഓർത്തു .ശെരിക്കും മനസ്സുകൊണ്ടല്ല ആത്മാവ് കൊണ്ടാണ് പ്രണയിക്കേണ്ടത് .അതാകുമ്പോൾ ഒരിക്കലും നശിക്കില്ലാ .ഈ ലോകത്തു അങ്ങനെ ജീവിച്ചവർക്കേ പ്രണയത്തിന്റെ യഥാർത്ഥ സൗന്ദര്യം മനസിലാകൂ ..

-എവിടുന്നു കിട്ടി ചേട്ടാ ഈ കത്ത് ? -സുചിത്രയുടെയും എന്റെയും വീട് തൃശൂർ ആണ് .ഒരു ചെറിയ ഗ്രാമം .അവളുടെ ‘അമ്മ ചെറുതിലെ മരിച്ചതാണ് .അച്ഛൻ അമ്പലത്തിലെ ശാന്തി ആയിരുന്നു .

-എന്നെ പോലെ ബ്രാഹ്മണന്മാരാണോ ?അതാണോ എനിക്ക് ഇത്ര ആഗ്രഹം കണ്ടുപിടിക്കാൻ ? -അതേ .ഞാൻ ജോലി അന്വേഷിച്ചു മദ്രാസ്സിൽ പോയി .രണ്ടു മാസം കഴിഞ്ഞു അവിടെ ഒരു ജോലി ഒക്കെ ആയി സുചിത്രയെ കല്യാണം കഴിക്കാൻ വന്നതാ .അവളുടെ വീടിനു അടുത്തുള്ള കൂട്ടുകാരിയിൽ ഏല്പിച്ചതാ ഈ കത്ത് .ഈ കത്തുള്ളത് കൊണ്ടാണ് ഞാൻ ഇന്നും ജീവിച്ചിരിക്കുന്നത് .എന്നെ കൊണ്ട് അറിയാവുന്ന എല്ലായിടത്തും അന്വേഷിച്ചു .പക്ഷെ കണ്ടില്ല ….

-മുഴുവൻ പേര് അറിയാമോ ? -സുചിത്ര എം എന്നാണ് . -രണ്ടു പേര് മാത്രമേ ഉള്ളോ ? -അതേ .സുചിത്രയും സുമിത്രയും …..പാലില്ല .ഒരു കട്ടൻ ചായ ഉണ്ടാക്കട്ടെ ? -വേണ്ട ചേട്ടാ .ചേട്ടന് ബുധിമുട്ടാകും . -എന്ത് ബുദ്ധിമുട്ടു . ചേട്ടൻ അടുക്കളയിൽ പോയി .ഞാനും കൂടെ പോയി

-സുന്ദരി ആയിരുന്നോ ചേട്ടാ ? -അതേ .ഒരുപാടു സുന്ദരി ആയിരുന്നു .അതിലും സുന്ദരം ആയിരുന്നു അവളുടെ മനസ്സ് .ഞാൻ അവളുടെ മനസ്സിനെ ആണ് പ്രണയിച്ചത് .ഒരു നേരത്തെ ഭക്ഷണം അവൾക്കില്ലെങ്കിലും അനിയത്തിക്കും അച്ഛനും കൊടുക്കും .എത്ര വിഷമം ഉണ്ടെങ്കിലും ഒരു ചിരിയിൽ എല്ലാം ഒതുക്കും .അവളെ ഒരു ചിരി ഇല്ലാണ്ട് കാണാനേ കഴിയില്ല .ഒരിക്കൽ ഞാൻ വാങ്ങി കൊടുത്ത വള കണ്ടു അവൾ കരഞ്ഞു .അവൾക്കു ആദ്യമായി കിട്ടിയ നിധി ആണെന്ന് പറഞ്ഞു അവൾ കരഞ്ഞു .അന്ന് മാത്രമേ ഞാൻ അവളെ കരഞ്ഞു കണ്ടിട്ടുള്ളു .

സുചിത്രയെ പറ്റി ചേട്ടന് പറയാൻ ആയിരം കാര്യങ്ങൾ ഉണ്ടായിരുന്നു .ഒരു ചെറിയ ഓർമക്കുറവ് പോലും ഇല്ലാ .ഒരു സിനിമ കാണുന്നത് പോലെ .ഒന്ന് ഓർത്തെടുക്കാൻ പോലും നിൽക്കാതെ ചേട്ടൻ ഇങ്ങനേ സംസാരിച്ചു കൊണ്ടേയിരുന്നു .ഈ ഓർമ്മകളിൽ മാത്രമാണ് ഈ പാവം ജീവിച്ചത് .

ഞാൻ ആ കത്ത് ഉപേക്ഷിച്ചിരുന്നെങ്കിൽ ഈ പാവം നീറി നീറി ജീവിച്ചു മരിച്ചേനെ .രാത്രിയിൽ ദിവസവും ഞാൻ കേട്ടിരുന്നത് സുചിത്രചേച്ചിയുടെ കരച്ചിൽ അല്ലാ .മറിച്ചു രാജേട്ടന്റെ കരച്ചിൽ ആയിരുന്നു .

ഞാൻ അവിടെ നിന്ന് ഇറങ്ങുമ്പോൾ എന്നെ കെട്ടിപിടിച്ചു രാജേട്ടൻ നന്ദി പറഞ്ഞു .

വീട്ടിലേക്കു പോകുമ്പോൾ ഞാൻ ദീപ്തിയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു .അവൾക്കും രാജേട്ടനെ കാണണം എന്ന് പറഞ്ഞു .

അടുത്ത ദിവസം ഞാൻ ദീപ്തിയെ കൂട്ടി രാജേട്ടനെ കാണാൻ പോയി .രാജേട്ടനുമായി സംസാരിക്കുമ്പോൾ പലവട്ടം ദീപ്തിയുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു .നമുക്ക് എന്തായാലും കണ്ടു പിടിക്കാം ചേട്ടാ .ദീപ്തി നിറകണ്ണോടെ പറഞ്ഞു .

എങ്ങനെ സുചിത്ര ചേച്ചിയെ കണ്ടു പിടിക്കും .ഞങ്ങൾ മൂന്ന് പേരുടെയും മനസ്സിൽ അതായിരുന്നു ചോദ്യം ?ഉത്തരം കിട്ടാത്ത ചോദിയം .

നമുക്ക് ചേട്ടനെ കണ്ടു പിടിച്ചത് പോലെ ബാങ്കിൽ നിന്ന് തുടങ്ങിയാലോ .പേര് മുഴുവൻ അറിയാവുന്നതു കൊണ്ട് കണ്ടു പിടിക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല .ദീപ്തിയുടെ ചോദിയം കേട്ട് ഞാനും തല കുലുക്കി .ദീപ്‌തി ഫോൺ എടുത്തു ചിത്രയെ വിളിച്ചു .

ഇപ്പോൾ എന്നേക്കാളും കൂടുതൽ ഇന്റെരെസ്റ്റ് അവൾക്കായിരുന്നു .ഇതെല്ലാം ഞാനും രജേട്ടനും നോക്കി ഇരുന്നു .

ദീപ്തി ചോദിച്ചു എന്താ ചേട്ടാ ഈ എം ഇന്റെ ഫുൾ പേര് .രാജേട്ടൻ പറഞ്ഞു മീനാക്ഷി എന്നാണ് .ആഹാ എന്റെ അമ്മൂമ്മയുടെ പേരാണല്ലോ .ഞാൻ പറഞ്ഞു .രാജേട്ടൻ പറഞ്ഞു പണ്ട് മീനാക്ഷി എന്നുള്ളത് കൊറേ പേർക്കുള്ള പേരാണ് .

ദീപ്‌തി ഫോൺ വച്ചു എന്നോട് പറഞ്ഞു .വാ പോകാം സമയം കളയാൻ ഇല്ലാ .ചിത്ര ബാങ്കിൽ നിന്ന് ഇറങ്ങുമ്പോൾ നമുക്ക് അവിടെ ഉണ്ടാകണം .ഞങ്ങൾ ഒരുമിച്ചു ചിത്രയെ കാണാൻ പോയി .

പക്ഷെ എസ് ബി ഐ യുടെ എറണാകുളം ബ്രാഞ്ചിൽ അങ്ങനെ ഒരു പേരോ അക്കൗണ്ട് ഡീറ്റെയിൽസ് ഇല്ലാ .വയസ്സ് കുറഞ്ഞ ആൾക്കാരാണ് ഉള്ളത് .പിന്നെ കല്യാണം കഴിഞ്ഞു ഭർത്താവിന്റെ പേര് ചേർത്ത് കാണുമോ ?

അതിനും സാധ്യത ഉണ്ട് .ഇനി ഈ ബാങ്കിൽ തന്നെ അക്കൗണ്ട് ഉണ്ടാകണം എന്നും നിര്ബന്ധമില്ല .അതൊന്നും ആലോചിച്ചില്ല ..ദീപ്തിയുടെ മുഖം വാടി യിരുന്നു . -സാരമില്ല ടാ .അങ്ങനെ വേഗം കണ്ടു പിടിക്കാൻ പറ്റില്ലാ .നമുക്ക് നോക്കാം ..നീ വാ

ഞാൻ അവളെയും കൂട്ടി വീട്ടിലേക്കു പോയി .ദീപ്തിയുടെ വീട് എത്തുന്നവരെ അവളുടെ വിഷമം മുഖത്തുണ്ടായിരുന്നു ..അവളുടെ വീട്ടിൽ എത്തിയപ്പോൾ ഞാൻ പറഞ്ഞു .ഞാൻ ഒന്നുകൂടി ആലോചിക്കട്ടെ .എന്തായാലും നമുക്ക് കണ്ടു പിടിക്കാം .

അത്താഴം കഴിഞ്ഞു മുറിയിൽ കിടക്കുമ്പോൾ മനസ്സിൽ മുഴുവൻ സുചിത്ര ചേച്ചിയെ എങ്ങനെ കണ്ടു പിടിക്കും എന്നായിരുന്നു .ഒന്നും മനസ്സിൽ വരുന്നില്ല …എന്ത് ചെയ്യും ?

പതിവില്ലാതെ അമ്മ മുറിയിൽ കയറി വന്നു . -എന്താ അമ്മെ ? -നീയെന്താ ഇപ്പോൾ തോട്ടത്തിൽ ഒന്നും പോകാതെ ഇവിടെ നിൽക്കുന്നെ ?എന്തെങ്കിലും പ്രശ്നമുണ്ടോ ? -ഇല്ലാ അമ്മേ ,എനിക്ക് കുറച്ചു പണിയുണ്ട് ഇവിടെ അതാ -വല്യമ്മ വിളിച്ചിരുന്നു ,അവിടെ അടുത്ത് നല്ല ഒരു കുട്ടിയുണ്ട് .നിന്നോട് പോയൊന്നു കാണാൻ പറഞ്ഞു . -എനിക്ക് ഇപ്പോൾ ഒന്നിനോടും താല്പര്യമില്ല .കുറച്ചു കഴിയട്ടെ -ഇനി എപ്പോളാണ് ?വയസ്സ് എത്ര ആയി എന്ന് വല്ല വിചാരവും ഉണ്ടോ ? -എനിക്ക് കുറച്ചു കൂടി സമയം വേണം . -നിന്നോട് പറഞ്ഞു ഞാൻ മടുത്തു .എന്താ എന്ന് വച്ചാൽ ഇഷ്ടം പോലെ ചെയ്തോ . ‘അമ്മ പോകാൻ നേരത്തു മുറിയുടെ വാതിൽക്കൽ നിന്ന് പറഞ്ഞു -നിന്റെ വോട്ടേഴ്‌സ് ഐഡി ഒന്ന് വേണം .അച്ഛൻ ചോദിച്ചു .നിന്റെ പേരിൽ ഗ്യാസ് ബുക്ക് ചെയ്യാനാ പുതിയത് . -പെട്ടെന്നു മനസ്സിൽ വോട്ടേഴ്‌സ് ഐഡി എന്ന് കേട്ടപ്പോൾ മനസ്സ്സിൽ ഒരു പാട് കാര്യം ഓർമ്മവന്നു .അമ്മയെ കെട്ടി പിടിച്ചു നന്ദി പറഞ്ഞു അമ്മക്ക് ഒന്നും മനസ്സിലായില്ല …

എന്തായാലും സുചിത്ര ചേച്ചിക്ക് ഒരു വോട്ടേഴ്‌സ് ഐഡി ഉണ്ടാകും .അത് കണ്ടുപിടിച്ചാൽ എളുപ്പമായി .എറണാകുളത്തുള്ള എല്ലാ സുചിത്ര എന്ന് പേരുള്ള എല്ലാവരെയും തിരഞ്ഞു പോകാം .എന്തായാലും കണ്ടു പിടിക്കാം .എന്തായാലും ജാതിയും അറിയാം .എങ്ങനെ വോട്ടേഴ്‌സ് ഐഡി ഡീറ്റെയിൽസ് കിട്ടും ?

ഷിബു കുറച്ചു പാർട്ടി പ്രവർത്തനം ഒക്കെ ഉള്ളതാ .അവനോടു ചോദിക്കാം .ഞാൻ മനസ്സിൽ ഒരുപാടു കാര്യം ഉറപ്പിച്ചു കിടന്നു …

രാവിലെ നേരെ ഷിബുവിന്റെ വീട്ടിലേക്കു പോയി .അവനോടു കാര്യം പറഞ്ഞു .അവൻ പാർട്ടി ഓഫീസിലെ ആരെയൊക്കെയോ വിളിച്ചു .ആയിരം രൂപ കൊടുത്താൽ മുനിസിപ്പൽ ഓഫീസിൽ നിന്ന് കിട്ടും എന്ന് പറഞ്ഞു .പാർട്ടി ലെറ്റർ തരാമെന്നും അവൻ ഉറപ്പു നൽകി .

ഞങ്ങൾ അവന്റെ പാർട്ടി ഓഫീസിൽ പോയി .അവരുടെ ലെറ്റർ എടുത്തു മുനിസിപ്പൽ ഓഫീസിൽ പോയി .രണ്ടു സി ടി യിൽ ആക്കി എറണാകുളത്തെ മുഴുവൻ പേരുടെയും വോട്ടേഴ്‌സ് ഐഡി ഡീറ്റെയിൽസ് കിട്ടി .ദീപ്തിയുടെ കാൾ ഉണ്ടായിരുന്നു .അവളോട് കാര്യങ്ങൾ പറഞ്ഞു .ഞാൻ ഷിബുവിനെ അവന്റെ ഓഫീസിൽ കൊണ്ട് വിട്ടു ദീപ്തിയുമായി രാജേട്ടന്റെ വീട്ടിൽ പോയി .

ദീപ്‌തി അവളുടെ ലാപ്ടോപ്പിൽ സി ടി ഇട്ടു മുഴുവൻ കോപ്പി ചെയ്തു .ഞങ്ങൾ മുഴുവൻ സുചിത്രയുമായി ബന്ധപ്പെട്ട എല്ലാ പേരുകളും എടുത്തു . ഞാൻ രജേട്ടനും അടുക്കളയിൽ പോയി ഒരു കട്ടൻ ചായ ഉണ്ടാക്കാൻ തുടങ്ങി .

അതിൽ ആകെ പതിനാലു പേരെ ഉള്ളു ബ്രാമിൻ ജാതിയിൽ ഉള്ളവർ .അതിൽ രണ്ടു പേരെ ഉള്ളു സുചിത്ര എം എന്ന് പേരുള്ളത് .ദീപ്തി വരാന്തയിൽ ഇരുന്നു ഉറക്കെ വിളിച്ചു പറഞ്ഞു

ഞാൻ രാജേട്ടന്റെ മുഖത്തു നോക്കി ചിരിച്ചു .രാജേട്ടന്റെ മുഖത്തു ഒരു സന്തോഷം ഉണ്ടായിരുന്നു .രാജേട്ടൻ എന്നെയും നോക്കി ചിരിച്ചു

-നീ അഡ്രസ്സ് ഒന്ന് വായിച്ചേ .നാളെത്തന്നെ പോകാം .ഞാൻ പറഞ്ഞു -ദീപ്‌തി ആദ്യത്തെ അഡ്രെസ്സ് വായിച്ചു .ഒരു പേപ്പറില് എഴുതി .രണ്ടാമത്തെ അഡ്രസ്സ് വായിച്ചപ്പോൾ ശെരിക്കും ഞാൻ ഒന്ന് ഞെട്ടി .എനിക്ക് പരിചയമുള്ള അഡ്രസ്സ് ആണല്ലോ ? ഞാൻ ആ അഡ്രസ്സ് ഒന്നുകൂടി നോക്കി .വല്യമ്മയുടെ അഡ്രസ്സ് .ഈശ്വര ഒരു കല്യാണം പോലും കഴിക്കാതെ ഇത്ര നാളും കാത്തിരുന്നത് എന്റെ അടുത്ത് നിൽക്കുന്ന രാജേട്ടന് വേണ്ടി ആണോ ?

-ഞാൻ രാജേട്ടനെ കെട്ടിപിടിച്ചു .എന്റെ പൊന്ന് രാജേട്ടാ നിങ്ങളുടെ പ്രണയത്തിനു ഇത്ര ആഴം ഉണ്ടെന്നു കരുതിയില്ല .എന്റെ വല്യാമ്മ ഇത്ര ഭാഗ്യവതി ആണോ ?അതോ എന്റെ വലിയമ്മയുടെ പ്രണയത്തിനാണോ ഇത്ര ആഴം .

-ദീപ്തിയും രജേട്ടനും സന്തോഷം കൊണ്ട് കണ്ണുനീർ പൊഴിച്ചു .

-രാവിലെ ഞാൻ ദീപ്തിയും ആയി രാജേട്ടന്റെ വീട്ടിലേക്കു പോയി .അവിടെ രാജേട്ടൻ ഞങ്ങളെയും കാത്തു നിൽക്കുന്നുണ്ടായിരുന്നു .ഇന്നലെ ഒട്ടും ഉറങ്ങിയില്ല എന്ന് രാജേട്ടനെ കണ്ടപ്പോൾ തന്നെ മനസ്സിലായി .രാജേട്ടനേയും കൂട്ടി ഞങ്ങൾ എന്റെ വല്യമ്മയുടെ വീട്ടിലേക്കു പോയി .

വീട്ടിൽ വന്നു കയറിയപ്പോൾ വല്യാമ്മ ഒരു ചിരിയോടെ ഞങ്ങളെ വീട്ടിലേക്കു ക്ഷണിച്ചു .കണ്ണു നിറഞ്ഞു കൊണ്ട് രാജേട്ടൻ “സുജി” എന്ന് വിളിച്ചു -ഒരു നിമിഷം രണ്ടു പേരും കണ്ണുകളിൽ നോക്കി ഒന്നും മിണ്ടാതെ നിന്നു .ആ നോട്ടത്തിനു ഇരുപത്തി മൂന്ന് വർഷത്തെ കഥകൾ ഉണ്ടായിരുന്നു പറയാൻ .

ഞാൻ മെല്ലേ ദീപ്തിയെ കൊണ്ട് അകത്തേക്ക് പോയി .കുറച്ചു കഴിഞ്ഞിട്ടും ഒരു അനക്കവും കേൾക്കാതെ വന്നപ്പോൾ ഞങ്ങൾ മെല്ലെ മുറിയിൽ നിന്നു പുറത്തേക്കു വന്നു അവരെ നോക്കി .കരഞ്ഞു കൊണ്ടിരിക്കുന്ന രാജേട്ടന്റെ മടിയിൽ കരഞ്ഞു കൊണ്ട് കിടക്കുന്ന വല്യമ്മയെ ആണ് കണ്ടത് .അവർ മിണ്ടാതെ സംസാരിക്കുന്നത് ഞാൻ കണ്ടു .ഇങ്ങനേ പ്രണയിച്ചാൽ എന്തിനാണ് വാക്കുകൾ .മൗനത്തിൽ വരെ അവർ ഒരുപാടു സംസാരിക്കുന്നുണ്ട് .ഇരുവർക്കും നശിപ്പിച്ചു കളഞ്ഞ ജീവിതത്തെ പറ്റിയോ നാട്ടുകാരുടെ കുത്തിനോവിക്കുന്ന വാക്കുകളെയോ പറ്റി ഒരു വിഷമവും ഇല്ലാ .എത്ര സുന്ദരമാണ് പ്രണയം .

അവരുടെ കല്യാണത്തിന് അവരെ ഒരുമിച്ചു കണ്ടപ്പോൾ ദീപ്തി എന്നോട് ചോദിച്ചു .ഇങ്ങനേ പ്രണയിക്കാൻ ഇവർക്ക് മാത്രമേ കഴിയൂ .അവരുടെ പ്രണയത്തിനു സത്യമുള്ളതു കൊണ്ടാണ് ഈശ്വരൻ വരെ കൂടെ നിന്നതു നിന്റെ രൂപത്തിൽ .

എത്രയോ പ്രണയങ്ങൾ നമ്മൾ കാണുന്നു .എന്ത് കൊണ്ടാണ് നിനക്ക് ഇത്ര വിഷമം എന്ന് ഇപ്പോൾ ആണ് എനിക്ക് മനസ്സിലാകുന്നത് .

നമ്മൾ മനസ്സുകൊണ്ടല്ല ആത്മാവ് കൊണ്ട് ആരെയെങ്കിലും പ്രണയിച്ചാൽ ഒരിക്കലും മറക്കാൻ കഴിയില്ല .അതിനു ഏറ്റവും വലിയ ഉദാഹരണം ആണ് രജേട്ടനും വല്യമ്മയും .അവിടെ ഒരു പ്രശ്നങ്ങളും ബാധകമല്ല .സംസാരിക്കണമെന്നോ കാണണമെന്നോ കൂടെ ഉണ്ടാകണം എന്നോ ഒരു നിര്ബന്ധവും ഇല്ലാ .അങ്ങനെ പ്രണയിച്ചവർക്കേ ഭൂമിയിൽ ഏറ്റവും സുന്ദരമായ ഏറ്റവും വലിയ വികാരം പ്രണയം ആണെന്ന് മനസ്സിലാകൂ ….

അത് മനസ്സിലാക്കിയവർ വേറെയാരെയും പ്രണയിക്കില്ല ഒരിക്കലും .അവരുടെ ഓർമ്മകൾ തന്നേ ആയിരിക്കും അവരുടെ കാമുകിയു�

രചന :- Jishnu Nair‎.

Leave a Reply

Your email address will not be published. Required fields are marked *