സ്നേഹമർമ്മരം…ഭാഗം.32

മുപ്പത്തിയൊന്നാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 31

ഭാഗം.32

കിച്ചു സ്കൂളിന് മുന്നിലുള്ള റോഡിൽ അമ്മുവിനായി കാത്തുനിന്നു……

വാച്ചിൽ നോക്കിയപ്പോൾ സമയമാവുന്നതേയുള്ളൂ……….

ഇനി വന്നു കാണുമോ…..ഏയ്…….ഇത്രയും നേരെത്തെ വരാൻ സാധ്യതയില്ല……

കൂടെ മറ്റേ കുട്ടിയും ഉണ്ടാകും ചിലപ്പോൾ… ചോദിച്ചാൽ ഏതെങ്കിലും കൂട്ടുകാരനെ കാണാൻ വന്നതാണെന്ന് പറയാം…..

കിച്ചു മനസ്സിൽ ഓരോന്ന് കണക്ക് കൂട്ടി നിൽക്കുമ്പോളാണ്….സ്റ്റോപ്പിൽ ബസ് വന്ന് നിന്നതും അതിൽ നിന്ന് അമ്മുവും നിമ്മിയും ഇറങ്ങിയതും……

അമ്മുവിനെ കണ്ടതും അവന് പെട്ടെന്ന് ചമ്മല് തോന്നി……..

അവൻ റോഡിൽ നിന്ന് അടുത്തുള്ള ഷോപ്പിലേക്ക് കയറി നിന്നു……

അമ്മുവും നിമ്മിയും കാര്യമായി എന്തോ സംസാരിച്ചു വരുവാണ്……എന്തോ പറഞ്ഞ് ചിരിക്കുന്നുണ്ട്……..

പ്രണയത്തോടെ അമ്മുവിനെ നോക്കി നിൽക്കെയാണ് കിച്ചു അത് കണ്ടത്…

അവൾക്ക് നേരേ പാഞ്ഞ് വരുന്ന ഒരു ജീപ്പ് …. തലേന്ന് കണ്ട സ്വപ്നമോർത്തപ്പോൾ കിച്ചു ഞൊടിയിടയിൽ അമ്മുവിന്റെ അടുത്തേക്ക് പാഞ്ഞു….

അമ്മുവിനെ തന്റെ നെഞ്ചിലേക്ക് വലിച്ചിടുമ്പോൾ പേടിച്ചിട്ട് കിച്ചുവിന്റെ കൈയും കാലും വിറച്ചുപോയി…..

അമ്മുവും വിറയലോടെ അവന്റെ നെഞ്ചിൽ പറ്റിച്ചേർന്ന് നിന്നു……

ജീപ്പ് ശരവേഗത്തിൽ പാഞ്ഞ് വന്നതും.. മിന്നൽ വേഗത്തിൽ ആരോ തന്നെ രക്ഷിച്ചതും അമ്മുവിന്റെ ഓർമകളിൽ മിന്നായം പോലെ തെളിഞ്ഞു…..

ആരുടേയോ നെഞ്ചിലാണ് താനെന്ന് ഓർമ വന്നപ്പോൾ ഒരു പിടച്ചിലോടെ അമ്മു അകന്നു മാറി……

“പേടിച്ചു പോയോടാ……..”

കിച്ചു കണ്ണ് നിറച്ച് അവളെ ചേർത്ത് പിടിച്ച് പരിഭ്രമത്തോടെ ചോദിച്ചത് കണ്ട് അവളുടെ കണ്ണ് മിഴിഞ്ഞു…..

“കിച്ചുവേട്ടൻ…….എന്താ ഇവി…ഇവിടെ…..”

പതർച്ചയിലും അമ്മു അദ്ഭുതത്തോടെ ചോദിച്ചത് കേട്ട് കിച്ചു ബോധം വന്നത് പോലെ അവളിൽ നിന്ന് അകന്നു മാറി…..

“അത്…ഇത് വഴി ……ഒരു …..കൂട്ടുകാരൻ…..”

പറയാൻ വന്നത് പൂർത്തിയാക്കാതെ അവൻ വിക്കുന്നത് കണ്ട് അമ്മുവിന്റെ ചുണ്ടിൽ നേരിയ ചിരി വിരിഞ്ഞിരുന്നു……..

വീട്ടിൽ വച്ചേ ശ്രദ്ധിച്ചതാണ്…….ഇടയ്ക്കിടെ തനിക്ക് നേരെ വരുന്ന കിച്ചുവേട്ടന്റെ നോട്ടം………

അമ്മുവിന്റെ മുഖത്ത് വിരിഞ്ഞ നാണത്തിന്റെ ചുവപ്പ് നിമ്മിയെ അസ്വസ്ഥമാക്കി….കിച്ചു ഇതുവരെ തന്റെ നേരെ ഒന്നു നോക്കിയത് പോലുമില്ല എന്ന ചിന്ത അവളെ ഭ്രാന്ത് പിടിപ്പിച്ചു….

“ഞങ്ങൾക്ക് ക്ലാസുണ്ട്…. ….കിച്ചുവേട്ടൻ ആരെയെങ്കിലും കാണാൻ വന്നതാണോ….”

നിമ്മിയുടെ വാക്കുകളിൽ നീരസം കലർന്നിരുന്നു……എങ്കിലും ശ്രദ്ധ പിടിച്ചു പറ്റാനായി അവൾ ചോദിച്ചു…..

“അതെ……….

ഇവിടെ അടുത്ത് പ്രിയപ്പെട്ട ഒരാളെ കാണാൻ…….”

അമ്മുവിനെ നോക്കി അത് പറയുമ്പോഴും കിച്ചുവിന്റെ കണ്ണുകൾ പ്രണയപൂർവ്വം തന്നെ തഴുകുന്നത് അമ്മു അറിഞ്ഞിരുന്നു……….

“ഞങ്ങൾ പൊക്കോട്ടെ…….. സമയമില്ല….ക്ലാസുണ്ട്…….”

കിച്ചുവിന്റെയും അമ്മുവിന്റെയും കണ്ണുകൾ ഇടയുന്നത് സഹിക്കാൻ കഴിയാതെ നിമ്മി തിടുക്കം കൂട്ടി………

“ആണോ………ശരി….എന്നാൽ നിങ്ങള് പൊയ്ക്കോളൂ……..

റോഡിലൂടെ നടക്കുമ്പോൾ സൂക്ഷിക്കണം…കേട്ടോ അമ്മുവേ…..”

അമ്മു ശരിയെന്ന് തലയാട്ടിയതേയുള്ളൂ…… കിച്ചുവിന്റെ സാമീപ്യം നാണം പോലെ തോന്നി അമ്മുവിന്…..

അമ്മുവിനെ നിമ്മി ബലമായി പിടിച്ച് വലിച്ച് കൊണ്ട് പോയി……..

നിമ്മിയുടെ പ്രവൃത്തി കണ്ട് കിച്ചുവിന് ദേഷ്യം തോന്നി…..

അമ്മുവിന് തന്നോട് സംസാരിക്കണമെന്നുണ്ട്….കൂടെയുള്ള ആ കുട്ടിയ്ക്കാണ് ധൃതി……..

അവൻ പിറുപിറുത്തുകൊണ്ട് അരിശത്തോടെ കാറിനടുത്തേക്ക് നടന്നു……

💥💥💥💥💥💥💥💥💥💥💥💥💥💥💥💥

രഘുറാം കൈയിലിരുന്ന മൊബൈൽ ഫോൺ ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞു……

കഷ്ണങ്ങളായി അത് നാലുപാടും പൊട്ടിച്ചിതറി…….

“മാധവിന്റെ മോള് പിന്നെയും രക്ഷപ്പെട്ടു..😡😡😡…..

ഇന്ന് വണ്ടിയിടിപ്പിച്ച് തീർക്കാമെന്ന് കരുതിയാ ആളെ അയച്ചത്…..”

അയാളുടെ ദേഷ്യം കണ്ട് ഒരുത്തൻ പേടിയോടെ അയാളുടെ അരികിലേക്ക് വന്നു…..

“ഭായ്……..നമുക്കു ഇനിയും അവസരം…..”

രഘുറാമിന്റെ കൈകൾ കവിളിൽ ബലമായി പതിഞ്ഞതും അയാൾ പുറകിലോട്ട് വേച്ച് പോയി…..

“നീയൊക്കെ കുറേ നാളായി😡😡…… ഇതുവരെ അവരുടെ ശരീരത്തിൽ ഒരു മണൽത്തരി പോലും വീഴ്ത്താൻ കഴിഞ്ഞോ നിങ്ങൾക്ക്…….”

അയാളുടെ ദേഷ്യം അതിന്റെ ഏറ്റവും കൂടിയ അവസ്ഥയിലായിരുന്നു…..കൂടെയുള്ളവർ പേടിച്ച് മാറി നിന്നു…..

മൃഗമാണയാൾ……എന്തിനും മടിയില്ലാത്തവൻ….ആരെയും കൊല്ലാൻ അറപ്പില്ലാത്തവൻ………

“ഭായ്…………ഞാൻ ഒരു ഐഡിയ പറയട്ടെ……”

കുറച്ചെങ്കിലും വിശ്വസ്തനായ മറ്റൊരു സഹായി പറയുന്നത് കേട്ട് രഘുറാം ചോദ്യഭാവത്തിൽ അയാളെ നോക്കി…..

“അത്……ഈ ജാനകീ മാധവൻ കല്യാണം കഴിച്ചിരിക്കുന്നത് ഒരു ധ്രുവ് ദർശിനെയാണ്……….

അയാൾക്ക് ഒരു ചെറിയ കുഞ്ഞുണ്ട്…..നമുക്ക് അതിനെ തട്ടിയെടുത്താലോ……..

അതിനെ വച്ച് വിലപേശിയാൽ അയാൾ ജാനകിയെ നമ്മുടെ കാൽക്കീഴിൽ എത്തിയ്ക്കും……”

രഘുറാം മറുപടിയൊന്നും പറയാതെ ഒരു നിമിഷം കണ്ണടച്ച് ആലോചിച്ചു…….ഓർമകളിൽ നീരദയുടെ കളി ചിരികൾ മുഴങ്ങികേട്ടതും അയാൾ അലറിക്കൊണ്ട് കണ്ണുകൾ വലിച്ച് തുറന്നു…….

“വേണം….😡😡😡മാധവിന്റെ മക്കളെ എന്റെ കാൽക്കീഴിൽ എനിക്ക് വേണം…..

എന്റെ പെങ്ങളെ അവൻ നശിപ്പിച്ചത് പോലെ അവന്റെ മക്കളെയും എനിക്ക് നശിപ്പിക്കണം……😡😡”

രഘുറാം അലർച്ചയോടെ പറഞ്ഞത് കൂടെ നിന്നവർ പോലും പേടിച്ചരണ്ടു….

💥💥💥💥💥💥💥💥💥💥💥💥💥💥💥💥

സുദർശൻ ജാനിയുടെ ഫോണിൽ കുറേ നേരമായി വിളിക്കുന്നു…….

ഫോണെടുക്കുന്നില്ല…….കുറച്ചു നേരം കൂടി കാത്ത് നിന്ന ശേഷം ഫോൺ കട്ട് ചെയ്യാൻ തുടങ്ങിയതും അപ്പുറത്ത് കോൾ അറ്റന്റായി….

“ഹലോ……..”

“മോളെ…….അച്ഛനാ…….കിച്ചു പോന്നോ….”

“ഇല്ല അച്ഛാ……..ഇവിടെയുണ്ട്……..”

“ങ്ഹാ…….അവന്റെ ക്ലാസിന്റെ കാര്യമൊക്കെ ശരിയാക്കിയോ……”

“ഇല്ല അച്ഛാ…….ചന്തുവേട്ടനും കിച്ചുവും കൂടെ നാളെ പോയി എല്ലാം ശരിയാക്കും….”

ജാനി വളരെ സന്തോഷത്തിലാണ് അത് പറഞ്ഞത്…….കാരണം കിച്ചുവുമായി അവൾ അത്രയും കൂട്ടായി…..

“ശരി മോളെ…..അച്ഛൻ വെറുതെ വിളിച്ചതാ…. മോൾക്ക് സുഖമാണോ…..”

അയാളുടെ വാത്സല്യം നിറഞ്ഞ ശബ്ദം കേട്ടതും ജാനിയുടെ മനസ്സ് നിറഞ്ഞു…..

“,മ്……..അച്ഛൻ അമ്മയെയും കൂട്ടി ഇങ്ങോട്ട് പോര്…..

നമുക്ക് ഇവിടെ താമസിക്കാമെന്നേ….”

“വേണ്ട മോളെ……ചന്തൂന്…..ഒരിക്കലും ഇഷ്ടപ്പെടില്ല…..”

അയാളുടെ വാക്കുകൾ മുറിഞ്ഞു പോയി…..

“അതൊക്കെ അച്ഛന് വെറുതെ തോന്നുന്നതാ…….ഇവിടെ ആർക്കും ഒരു പ്രശ്നവുമില്ല…….”

“മ്…..ആദ്യം അവനൊന്ന് എന്നെ വിളിക്കട്ടെ…… എന്നിട്ട് ആലോചിക്കാം…..”

“രണ്ടുപേരും വാശിയും പിടിച്ചിരുന്നോ…….😔..”

ജാനിയുടെ ശബ്ദത്തിലെ പരിഭവം സുദർശന് മനസ്സിലായി……..

“….മോള് വിഷമിക്കേണ്ട…..ഞാനും സുഭദ്രയും ഉടൻ തന്നെ വരാൻ ശ്രമിക്കാം……

എന്നാൽ ശരി മോളെ…അച്ഛൻ പിന്നെ വിളിയ്ക്കാം…….”

“ശരി അച്ഛാ………ബൈ….”

“ബൈ…..”

ജാനിയ്ക്ക് മധുവിനെ പോലെ തന്നെയാണ് സുദർശനെയും തോന്നിയത്……

തന്നെ മരുമകളായല്ല….മകളെപോലെയാണ് അദ്ദേഹം കാണുന്നത്……

ഫോൺ കട്ട് ചെയ്ത ശേഷം സുദർശൻ ധൃതിയിൽ മറ്റൊരു ഫോണിലേക്ക് ഡയൽ ചെയ്തു……

“ഹലോ……നാളെ ചന്തുവും കിച്ചുവും വീട്ടിൽ കാണില്ല…..

അപ്പോൾ നാളെത്തന്നെ കാര്യം നടക്കണം….😡….”

“ഓകെ…..സർ……

എല്ലാം നമ്മള് പറഞ്ഞുറപ്പിച്ച പോലെ……

നാളെ ആ കുഞ്ഞിനെ അവരുടെ ജീവിതത്തിൽ നിന്ന് തന്നെ ഞങ്ങൾ മാറ്റിയിരിക്കും……”

അപ്പുറത്ത് അയാളുടെ വാക്കുകൾ സുദർശന്റെ ചുണ്ടിൽ പുഞ്ചിരി വിരിയിച്ചു……

“എന്തായാലും വേണ്ടില്ല……ആ നശിച്ച കുഞ്ഞ് എന്റെ മകന്റെ ജീവിതത്തിൽ ഒരു കരടായി ഇനിയുണ്ടാകരുത്…..”

അപ്പുറത്ത് മറുപടിയ്ക്ക് കാത്തു നിൽക്കാതെ സുദർശൻ ഫോൺ കട്ട് ചെയ്തു…….

പക്ഷേ എന്തോ ഒരു വിഷമം അയാളെ പിടികൂടിയിരുന്നു…….

ചെറിയ കുഞ്ഞാണ്…..കൊല്ലണ്ട….ആർക്കെങ്കിലും കൊടുക്കാൻ വിളിച്ച് പറയണം…….

ധ്രുവ് കുഞ്ഞാറ്റയുടെ കൂടെ കളിയാണ്……. ജാനി അടുത്ത് വന്നിരുന്നെങ്കിലും ധ്രുവ് അവളെ മൈൻഡ് ചെയ്യാൻ പോയില്ല………

“ചന്തുവേട്ടാ……….”

……..

“ചന്തുവേട്ടാ………..ചന്തുവേട്ടാ……”

ധ്രുവ് വിളി കേൾക്കാത്തത് കൊണ്ട് ജാനി കുറച്ചൂടെ ഉച്ചത്തിൽ വിളിച്ച് നോക്കി…..

“ടീ……🤐…ചെവി പൊട്ടുന്നു…..”

അവൻ ഈർഷ്യയോടെ പറഞ്ഞതും ജാനി ചുണ്ട് കോട്ടി….

“എത്ര നേരം കൊണ്ട് വിളിയ്ക്കുന്നു……😤..

ഞാനോർത്തു ചെവി കേൾക്കില്ലെന്ന്…..😏….”

ധ്രുവ് മറുപടി പറയാതെ തിരിഞ്ഞിരുന്നു….. കുഞ്ഞാറ്റ അവന്റെ മടിയിൽ കയറി താടിയിലും മീശയിലുമൊക്കെ വലിച്ച് കളിയ്ക്കയാണ്……

ധ്രുവിന്റെ മൗനം ജാനിയെ വേദനിപ്പിച്ചിരുന്നു…………. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി……

ധ്രുവിനെ ഒന്നുകൂടി നോക്കിയ ശേഷം ജാനി എഴുന്നേറ്റ് തിരിഞ്ഞു നടന്നതും ആ കൈകളിൽ ധ്രുവിന്റെ പിടി വീണിരുന്നു……

“നിന്റെ അവഗണ എനിക്കും വേദനിച്ചിരുന്നു ജാനീ…..”

വേദനയോടെയുള്ള ധ്രുവിന്റെ വാക്കുകൾ കേട്ടതും ജാനി പൊട്ടിക്കരഞ്ഞുകൊണ്ട് അവന്റെ നെഞ്ചിലേക്ക് വീണു……

“സോറി ചന്തുവേട്ടാ………ഞാൻ…..അറിയാതെ…….

ആ സ്ത്രീ വന്നു പറഞ്ഞപ്പോൾ…..”

“മ്……സാരമില്ല…പോട്ടെ…….”

ധ്രുവ് അവളുടെ തലയിൽ തലോടിക്കൊണ്ട് അവളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു…..

ജാനി കരയുന്നത് കണ്ട് ഒന്നും മനസ്സിലാകാതെ കുഞ്ഞാറ്റ ജാനിയെയും ധ്രുവിനെയും മാറി മാറി നോക്കി…..

അവളും ചുണ്ട് പിളർത്തി വിതുമ്പാൻ തുടങ്ങി………

“ദേ…..മോള് കരയുന്നു…….കരച്ചിൽ നിർത്ത് ജാനീ……”

അത് കേട്ടതും ജാനി പെട്ടെന്ന് മുഖമുയർത്തി കുഞ്ഞാറ്റയെ നോക്കി…..

അവൾ വിതുമ്പുന്നത് കണ്ട് ജാനി പെട്ടെന്ന് കണ്ണ് തുടച്ചു കൊണ്ട് കുഞ്ഞാറ്റയെ വാരിയെടുത്തു നെഞ്ചോടു ചേർത്തു….

“അമ്മ കരയൂലാട്ടോ…….അമ്മേടെ ചക്കരമോളല്ലേ……”

ജാനി കുഞ്ഞാറ്റയെ ഇക്കിളിയിട്ട് കൊഞ്ചിയതും കുഞ്ഞാറ്റ കുലുങ്ങിച്ചിരിക്കാൻ തുടങ്ങി……

“അതേയ്………പിണക്കമെല്ലാം തീർന്ന സ്ഥിതിയ്ക്ക് നമുക്ക് വിശദമായി ഒന്ന് കാണണം കേട്ടോ…..😉…”

ധ്രുവ് കള്ളച്ചിരിയോടെ പറഞ്ഞത് കേട്ട് ജാനി അവനെ മുഖം കൂർപ്പിച്ചു നോക്കി…

“എന്താടീ ഉണ്ടക്കണ്ണീ😉……നോക്കുന്നേ…… ഇഷ്ടപ്പെട്ടില്ലേ…..”

“ഇല്ല……ഇഷ്ടപ്പെട്ടില്ല…….എന്നെ രണ്ടു ദിവസം വട്ടം ചുറ്റിച്ചതല്ലേ🤗……..”

“ആഹാ……അത്രയ്ക്കായോ….”

ധ്രുവ് ജാനിയെ വലിച്ചടുപ്പിച്ച് ചുംബിക്കാനൊരുങ്ങിയതും ജാനി കുഞ്ഞാറ്റയെ ഇടയിലേക്ക് പൊക്കിപ്പിടിച്ചു…….

ധ്രുവ് ചിരിയോടെ കുഞ്ഞാറ്റയെ ചേർത്ത് പിടിച്ച് കവിളിൽ ഒരുമ്മ കൊടുത്തു……

ജാനിയും ചിരിയോടെ കുഞ്ഞാറ്റയെ ചേർത്ത് പിടിച്ചു……

വൈകുന്നേരം പങ്കു എത്തിയപ്പോൾ ഹാളിലൊന്നും ആരെയും കാണാഞ്ഞ് അടുക്കളയിലേക്ക് എത്തി നോക്കി……..

ലെച്ചു എന്തോ പാചകത്തിലാണ്…..വിയർത്ത് കുളിച്ചു നിൽക്കയാണ്……

പങ്കു ആരെങ്കിലും വരുന്നുണ്ടോന്ന് എത്തി നോക്കി……ആരെയും കണ്ടില്ല…..

അവൻ അടുക്കളയിലേക്ക് കയറി ലെച്ചുവിന്റെ പുറകിലായി മിണ്ടാതെ പമ്മി നിന്നു……

മുപ്പത്തിമൂന്നാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 33

😍😍😍😍😍😍😍😍😍😍😍😍😍😍😍😍

സത്യമായിട്ടും ഒട്ടും സമയമില്ല…….

നാളെ മുതൽ കൃത്യമായി ഇടാമേ……

ഇന്ന് കുറച്ചേയുള്ളൂ…….ഇത്രയും പെട്ടെന്ന് എഴുതിയതാണ്…..

നിങ്ങളുടെ പ്രോത്സാഹനം ആണ് കഥ നല്ല രീതിയിൽ എഴുതാൻ എനിക്കുള്ള പ്രചോദനം……ഇന്ന് ഷെയറ് ചെയ്യുന്ന കണക്ക് നോക്കട്ടെ…..അപ്പോൾ അറിയാം നിങ്ങൾക്ക് എന്നോടുള്ള സ്നേഹം…..

Leave a Reply

Your email address will not be published. Required fields are marked *