ഇത്രയും സമയം തന്നോട് ചാറ്റ് ചെയ്യുന്ന ഈ പെണ്ണ് ആഗ്രഹിക്കുന്നതും മറ്റൊന്നായിരിക്കില്ല എന്ന് അവന്റെ മനസ്സ് പറഞ്ഞു…

രചന/കടപ്പാട്: സ്നേഹ മഴ

പതിവുപോലെ ഫേസ് ബുക്കിൽ സുന്ദരികളായ പെൺകുട്ടികൾക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചു കൊണ്ടിരുന്നപ്പോൾ ആണ് അരുണിന് ഒരു റിക്വസ്റ്റ് വന്നത് ..

പണക്കാരൻ ആയ അച്ഛനും അമ്മയ്‌ക്ക്‌ ഉള്ള ഒരേ ഒരു മകൻ ആണ് അരുൺ ,

വീട്ടിൽ പൂത്ത ക്യാഷ് അതുകൊണ്ടു തന്നെ ബിസിനസ് എന്ന പേരിൽ പണം ദൂർത്തടിച്ചു നടക്കലാണ് ജോലി

ഒരു പരിചയവും ഇല്ലാത്ത സുന്ദരി ആയ പെണ്ണിന്റ റിക്വസ്റ്റ് വന്നപ്പോൾ അവൻ ഒന്ന് സംശയിച്ചു

ആരെങ്കിലും പറ്റിക്കാൻ വേണ്ടി ചെയ്യുന്നതാണോ എന്ന് അത് കൊണ്ട് തന്നെ റിക്വസ്റ്റ് അച്സിപ്റ്റ് ചെയ്തു എങ്കിലും അവൻ മെസേജ് അയക്കാൻ താല്പര്യം കാണിച്ചില്ല

ഹായ് ..

ഞാൻ രേഷ്മ ….അരുണിന്റെ വാളിൽ ഷെയർ ചെയ്ത പോസ്റ്റുകൾ കണ്ടീട്ടു റിക്വസ്റ്റ് അയച്ചതാണ്

അതിൽ സ്ത്രീകളെയും കുട്ടികളെയും കുറിച്ചൊക്കെ വളരെ നല്ല പോസ്റ്റുകൾ ആണ്

മാത്രമല്ല സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിക്കുന്നവർക്കു വധ ശിക്ഷ നൽകണം എന്നും പറഞ്ഞു അരുൺ ഒരു പോസ്റ്റ് ഇട്ടില്ലേ അതെനിക്ക് ഒരുപാടു ഇഷ്ടമായി

ദൈവമേ അപ്പോൾ ഫേക്ക് അല്ല അവന് ആശ്വാസമായി

അരുൺ എന്ത് ചെയ്യുന്നു

ഞാൻ ബിസിനസ്

രേഷ്മയോ

ഞാൻ ഒരു വീട്ടമ്മ

ഭർത്താവു സൗദിയിൽ ആണ്

അത് കേട്ടതോടെ അരുണിന്റെ ഉള്ളിൽ ഒരു മഴതുള്ളി കിലുക്കം നിറഞ്ഞു

കുട്ടികൾ

മകനാണ് ആറാം ക്ലാസ്സിൽ പഠിക്കുന്നു

പിന്നീടുള്ള അരുണിന്റെ ദിവസങ്ങൾ തുടങ്ങുന്നത് തന്നെ രേഷ്മക്കു വേണ്ടി ആയിരുന്നു

രാവിലെയും രാത്രിയും അവൾക്കുള്ള മെസ്സേജുകൾ കൃത്യമായി അയക്കാൻ അവന് ശ്രദ്ധിച്ചു

എങ്ങനെ എങ്കിലും അവളെ വളക്കണം എന്നതായിരുന്നു അവന്റെ മനസ്സിൽ

ഒരു ദിവസം ചാറ്റ് ചെയ്തു ചെയ്തു രാത്രി ഒരു മണി ആയി

ഇത്രയും സമയം തന്നോട് ചാറ്റ് ചെയ്യുന്ന ഈ പെണ്ണ് ആഗ്രഹിക്കുന്നതും മറ്റൊന്നായിരിക്കില്ല എന്ന് അവന്റെ മനസ്സ് പറഞ്ഞു

പതിയെ അവൻ ചാറ്റിന്റെ രീതികൾ മാറ്റി

ഇവിടെ നല്ല മഴയാ

ആണോ

ഇവിടെ ചൂടാണ്

എന്നാൽ ഇങ്ങോട്ടു പോന്നോളൂ

അയ്യോടാ ചെക്കന്റെ പൂതി കൊള്ളാല്ലോ

ഞാൻ വന്നാൽ എന്ത് തരും

എന്ത് വേണം

അതുപിന്നെ …….ഒന്നും വേണ്ട

അത് പറ്റില്ല എന്ത് വേണമെന്ന് പറ

വേണ്ടാട്ടോ ഞാൻ തമാശ പറഞ്ഞതാ

പിന്നീടുള്ള അവരുടെ ചാറ്റുകൾ പലപ്പോഴും പരിധികൾ ഇല്ലാതെ പറന്നു നടന്നു

അവന്റെ മനസ്സിൽ പ്രണയം പൂത്തു തളിർത്തു

…പ്രണയം എന്ന് പറയുന്നതിലും നല്ലതു അവളെ വളച്ചു കാര്യം സാധിക്കുക എന്നതായിരുന്നു …

എനിക്ക് കാണാൻ തോന്നുന്നു

അയ്യോടാ അങ്ങനെ ഇപ്പോൾ കണ്ടു സുഖിക്കണ്ട

ദിവസങ്ങൾ പ്രണയ സുരഭിലമായി കടന്നു പോയി

അവന്റെ നിർബന്ധത്തിനു വഴങ്ങി ഒരു ദിവസം അവൾ കാണാം എന്ന് ഏറ്റു

അരുൺ നാളെ നീ ഫ്രീ ആണോ

അതേല്ലോ

എന്നാൽ ഞാൻ എറണാകുളം വരുന്നുണ്ട് നീ ഫ്രീ ആണെകിൽ നമുക്ക് കാണാം

അവന്റെ മനസ്സിൽ ഒരായിരം പൂത്തിരികൾ ഒന്നിച്ചു തെളിഞ്ഞു

ഒരുപാടു നാളത്തെ കാത്തിരിപ്പായിരുന്നു അവളെ ഒന്ന് സ്വന്തമാക്കാൻ

എവിടെ വച്ച് കാണും

നീ മറൈൻ ഡ്രൈവിൽ വരുമോ

അത് വേണ്ട ആരെങ്കിലും കണ്ടാലോ

പ്രൈവറ്റ് ആയിട്ടുള്ള സ്ഥലം മതി

അതുകൂടി കേട്ടപ്പോൾ അവൻ കോരി തരിച്ചു

അവളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ ഭർത്താവ് സൗദിയിൽ അവൾക്കു കാണില്ലേ ആഗ്രഹങ്ങൾ

അങ്ങനെ അവർ നഗരത്തിലെ ഹോട്ടൽ മുറിയിൽ കണ്ടുമുട്ടാൻ തീരുമാനിച്ചു

അരുൺ ഞാൻ വരുമ്പോൾ ആരെങ്കിലും കണ്ടാലോ

ഞാൻ ഒരു പർദ്ദ ഇട്ടു വന്നാലോ

അത് കൊള്ളാം അപ്പോൾ ആരും കാണില്ല

മൂന്നു മണിക്കാണ് രേഷ്മ വരം എന്ന് പറഞ്ഞത് എന്നാലും അവനു കാത്തിരിക്കാൻ പറ്റാത്ത പോലെ രണ്ടു മാണി ആയപോളെക്കും അവന് ഹോട്ടൽ മുറിയിൽ എത്തി

കൃത്യം മൂന്നു മണിക്ക് തന്നെ അവൾ എത്തി അവളുടെ ശരീരത്തിൽ നിന്നും വന്ന ഏതോ സ്പ്രേയുടെ സുഗന്ധം അവൈഡ് എല്ലാം നിറഞ്ഞു …

.

അതവനെ മത്തുപിടിപ്പിക്കുന്ന പോലെ തോന്നി .

പർദ്ദ മാറ്റിയപ്പോൾ അവളുടെ സൗദര്യം അവന്റെ മനസ്സിൽ കുളിരു കോരിയിട്ടു

നാൽപതു വയസ്സ് ആയെങ്കിലും കണ്ടാൽ ഒരു മുപ്പതേ പറയു ..വലിയ കണ്ണുകളും തുടുത്ത കവിളും ..അവന്റെ മനസ്സിൽ മോഹത്തിന് പക്ഷികൾ ചിറകടിച്ചു

അരുൺ പുറത്തു എന്തൊരു ചൂടാണ് ..

വല്ലാത്ത ദാഹം

ചൂടൊക്കെ ഞാൻ മാറ്റി തരാം ….

എന്നും പറഞ്ഞു അവൻ അവളുടെ കയ്യിൽ പിടിച്ചു

അരുൺ വേണ്ടാട്ടോ …

എനിക്ക് ദാഹിക്കുന്നു നീ എന്തെങ്കിലും ഓർഡർ ചെയ്യൂ

അവൻ വേഗം വിളിച്ചു ജ്യൂസ് ഓർഡർ ചെയ്തു

വെയ്റ്റർ ജ്യൂസ് കൊണ്ട് വന്നപ്പോളേക്കും അവനെ അവളെ ചെത്ത് പിടിച്ചു ഉമ്മകൾ കൊടുത്തു ..

അവൾ വേണ്ട എന്ന് പറഞ്ഞിട്ടും അവന് കേട്ടില്ല

വെയ്റ്റർ കൊണ്ട്അ വന്ന ജ്യൂസ് ഗ്ലാസിൽ പകർന്നു അവന്റെ നേരെ നീട്ടി

അവൻ അവളുടെ അരയിലൂടെ കൈ ചുറ്റി ബെഡിൽ ഇരുത്തി

ഗ്ലാസ് അവളുടെ ലിപ്സ്റ്റിക്ക് പുരട്ടി ചുവപ്പിച്ച ചുണ്ടിലേക്കു അടുപ്പിച്ചു

വേണ്ട അരുൺ കുടിച്ചോളൂ എന്നിട്ടു ഞാൻ കുടിക്കാം

അവൻ പതിയെ ജ്യൂസ് കുടിച്ചിട്ട് അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു

അയ്യേ ഈ ചെക്കന് എന്തൊരു ആർത്തിയ

അതുപിന്നെ നിന്നെ പോലെ ഉള്ള സുന്ദരി മുന്നിൽ നിന്നാൽ ഏതൊരു ആണിനും ആർത്തി കൂടും

അയ്യോടാ ചെക്കാ അങ്ങനെ ആർത്തി തോന്നണ്ട ഞാൻ നിനക്ക് വേണ്ടി ഉള്ളതല്ലേ

ഈ ഒരു ദിവസത്തിന് വേണ്ടി ഞാൻ എത്ര കാത്തിരുന്നു എന്നറിയാമോ

അവൾ പതിയെ ജ്യൂസ് നിറച്ച ഗ്ലാസ് അവന്റെ ചുണ്ടയ്ക്കലിലേക്കു വീണ്ടും വീണ്ടും അടുപ്പിച്ചു അവൻ കുടിക്കുന്നതും നോക്കി അവന്റെ മടിയിൽ കിടന്നു

അവന്റെ വിരലുകൾ അവളുടെ ശരീരത്തിൽ പാമ്പിനെ പോലെ ഇഴഞ്ഞു നടന്നു ….

നീ ജ്യൂസ് കുടിക്കുന്നില്ലേ നിനക്ക് വല്ലാത്ത ദാഹം ആയിരുന്നല്ലോ

എന്റെ ദാഹം നിന്റ മാറിൽ ചേർന്ന് കിടന്നപ്പോൾ തീർന്നു …ഇനി കുറെ നേരം കഴിഞ്ഞു ക്ഷീണം മാറ്റാൻ ഞാൻ കുടിച്ചോളാം

അപ്പോൾ ഷീണിക്കാൻ തയ്യാറായി ആണല്ലേ വന്നിരിക്കുന്നു

അവൻ അവളെ ഇറുകെ പുണർന്നു…നെഞ്ചോടു ചേർത്ത് പിടിച്ചു ….

അവളുടെ കൈകൾ അവനെ വരിഞ്ഞു മുറുക്കി ….

അവളിലേക്ക്‌ ഒരു വന്യമൃഗത്തെ പോലെ അവന് ചാടി വീണു അവനെന്തോ ക്ഷീണം തോന്നി ….അവളുടെ കൈകൾ അവനെ വിടാതെ ചേർത്ത് അമർത്തി

അവനു ശ്വാസം മുട്ടുന്ന പോലെ തോന്നി …. ..

രേഷ്മ വീടു എനിക്ക് ശ്വാസം മുട്ടുന്നു …

അവളുടെ കൈകൾ അവനെ വിടാൻ ഭാവം ഇല്ലായിരുന്നു

അവൻ അവളുടെ കണ്ണുകളിലേക്കു നോക്കി

കണ്ണുകളിൽ വന്യമായ ഒരു തിളക്കം

അവളുടെ കൈകളുടെ ശക്തി കൂടി കൂടി വന്നു …

അവൻ ശ്വാസം കിട്ടാതെ പിടഞ്ഞു

നിനക്ക് എന്നെ ഓർമ്മയുണ്ടോ എന്ന അവളുടെ ചോദ്യത്തിന് അവൻ ഇല്ല എന്നർത്ഥത്തിൽ മെല്ലെ തലയാട്ടി …

മേഘ എന്ന മൂന്നു വയസുകാരിയെ നീ അറിയുമോ

ഓർമ്മ കാണില്ല കാരണം അത് നിന്റെ ജീവിതത്തിലെ ആദ്യ സംഭവം ഒന്നും അല്ലല്ലോ

മൂന്നു വയസുകാരിയിൽ നീ എന്ത് കാമം ആണ് കണ്ടത്

അവളെ പിച്ചിച്ചീന്തി വലിച്ചെറിഞ്ഞപ്പോൾ നീ അനുഭവിച്ച സുഖം ….

അന്ന് എന്റെ പൊന്നുമോൾ നിന്റെ കയ്യിൽ ശ്വാസം കിട്ടാതെ പിടഞ്ഞപ്പോൾ അനുഭവിച്ച വേദന നീ അറിയണം

പണക്കൊഴുപ്പിൽ നീ പലരെയും സ്വാധീനിച്ചു

തെളിവെല്ലാം ഇല്ലാതാക്കി …

എന്റെ മകൾ പീഡനത്തിന് ഇരയായി മരിച്ചതാണെന്നു കോടതിക്ക് സംശയം ഇല്ല…

എന്നിട്ടും തെളിവുകൾ ഇഴകീറി പരിശോധിച്ചപ്പോൾ നീ രക്ഷപെട്ടു …

കോടതിയാണ് പോലും നീതി കിട്ടാത്ത എത്രയോ ആത്മാക്കളുടെ ശാപവും പേറി ..

നിയമങ്ങൾ നോക്കി കുത്തിയാക്കി പലരും രക്ഷപെടുമ്പോൾ …..

എന്നെ പോലെ ഉള്ളവർ ശിക്ഷ വിധിക്കേണ്ടി വരുന്നു

നിന്നെ വെറുതെ വിട്ടു എന്നറിഞ്ഞത് മുതൽ നിന്റെ മരണം മാത്രമായിരുന്നു എന്റെ മനസ്സിൽ …

അതിനുള്ള പദ്ധതികൾ ആയിരുന്നു പിന്നീടുള്ള എന്റെ ജീവിതം …..

കാരണം എന്റെ മകളുടെ ആത്മാവിനു ശാന്തി കിട്ടണം നീ ജീവിച്ചിരുന്നാൽ അവളുടെ ആത്മാവ് ഗതി കിട്ടാതെ അലയും

ശ്വാസം കിട്ടാതെ പിടയുമ്പോൾ ഉള്ള വേദന നീ അറിയണം ……ഞാൻ നിനക്ക് പകർന്നു തന്ന വിഷത്തിന്റെ വീര്യം ഇപ്പോൾ നിന്നെ തളർത്തി കളഞ്ഞു ..പതിയെ നീ മരണത്തിലേക്ക് വീഴും ….

അത് കണ്ടു എന്റെ മനസ്സ് സന്തോഷിക്കും

അവനെ ഒന്ന് കൂടി അവൾ ചേർത്ത് പിടിച്ചു കൈകൾ കഴുത്തിൽ ചേർത്ത് അമർത്തി …..അവൻ പിടയുന്നത് കണ്ടു അവൾ പൊട്ടി ചിരിച്ചു…..

ഒടുവിൽ ചലനമറ്റു അവൻ താഴേക്ക് വീണപ്പോൾ ഒരു ചെറു പുഞ്ചിരിയോടെ അവൾ വന്നപോലെ പുറത്തേക്കു നടന്നു …

മനസ്സിൽ ഒരു മധുര പ്രതികാരത്തിന്റെ കുളിർ അവൾ അനുഭവിക്കുകയായിരുന്നു ….

രചന/കടപ്പാട്: സ്നേഹ മഴ

Leave a Reply

Your email address will not be published. Required fields are marked *