എല്ലാ പെണ്ണ്കാണലിലും പോലെ ഇത്തവണയും ഞാൻ അച്ചനോട് പറഞ്ഞിരുന്നു എനിക്ക് ചെറുക്കനുമായി സംസാരിക്കണമെന്ന്…

രചന: ആരാധന കൃഷ്ണ

“എന്തു പറ്റിയെടോ…മുഖം വല്ലാതെയിരിക്കുന്നു… “ഒന്നുമില്ല..” സുമിത്ര മേശപ്പുറത്തെ ഫയലുകളിലേക്ക് മുഖം തിരിച്ചു… “അത് കള്ളം.. നമ്മൾ കാണാൻ തുടങ്ങിയിട്ട് ഒന്നും രണ്ടുംകൊല്ലമല്ല…പത്തുകൊല്ലമായി.. അതുകൊണ്ട്…എൻ്റെ മോള് കാരൃം പറ…” ലക്ഷ്മി വിട്ടുകൊടുത്തില്ല.. “അത്…ലക്ഷ്മി… അത് പിന്നെ എന്നെയിന്ന് ഒരു കൂട്ടർ പെണ്ണ് കാണാൻ വന്നു” “അത്രേയുള്ളൂ… അതിന് സന്തോഷിക്കുകയല്ലേ വേണ്ടത്..” “അതല്ലടി കാരൃം”

“പിന്നെ…?” “നിനക്കറിയാമല്ലോ കല്യൃണമേ വേണ്ടന്ന് തീരുമാനമെടുത്തവളാണ് ഞാനെന്ന്…ഇത് അമ്മ കരഞ്ഞു കാലു പിടിച്ചതുകൊണ്ടാണ് പെണ്ണ്കാണലിന് സമ്മതിച്ചത് തന്നെ….എല്ലാ പെണ്ണ്കാണലിലും പോലെ ഇത്തവണയും ഞാൻ അച്ചനോട് പറഞ്ഞിരുന്നു എനിക്ക് ചെറുക്കനുമായി സംസാരിക്കണമെന്ന്…അച്ഛൻ അത് അവരോട് പറയുകയും ചെയ്തു… പക്ഷെ….” “പക്ഷെ…?”

“അച്ഛൻ അതു പറഞ്ഞപ്പോൾ പയ്യന് സംസാരിക്കാൻ താല്പര്യമില്ലെന്ന് പറഞ്ഞു….” “ഇത്രേയുള്ളോ കാരൃം…ഇതിനാണോ നീ ഇങ്ങനെ വിഷമിക്കുന്നത്…ചിലപ്പോൾ പയ്യന് ചമ്മലായിരിക്കും…അതായിരിക്കും സംസാരിക്കാഞ്ഞത്…” “എൻറെ സംശയം അതല്ല… വീട്ടിലേക്ക് വരുന്ന വഴി വല്ലവരും വല്ലതും പറഞ്ഞു കൊടുത്തോയെന്നാണ്?” “എന്ത് പറഞ്ഞുകൊടുക്കാൻ…നീ സുന്ദരി യും സുശീലയും അത്യാവശ്യം ഒരു ജോലിയൊക്കെയുള്ള നല്ല പെണ്ണ് ആണെന്ന്… അല്ലാതെ എന്ത് പറയാൻ?” “അതല്ല എൻ്റെ.. രോഗത്തെ പറ്റി….”

“അത് പറഞ്ഞു കൊടുക്കുന്നെങ്കിൽ അങ്ങ് പറഞ്ഞു കൊടുക്കട്ടെ… എന്നായാലും അറിയാൻ ഉള്ളതല്ലേ…” “ലക്ഷ്മി എനിക്കതിലൊന്നും ഒരു വിഷമവുമില്ല…ഇത് എൻ്റെ എത്രാമത്തെ പെണ്ണ് കാണൽ ആണെന്ന് എനിക്ക് തന്നെ തിട്ടമില്ല…എല്ലാവരും വരും..ഒടുവിൽ എൻ്റെ രോഗവിവരമറിയുമ്പോൾ പിന്മാറും…അതുകൊണ്ട് തന്നെയാ വിവാഹം വേണ്ടെന്ന് തീരുമാനിച്ചത്…ഇവർ ആലോചനയുമായി വന്നപ്പോൾ അച്ഛൻ എനിക്ക് വിഷമമാകണ്ടായെന്ന് കരുതി അവരെ നിരുത്സാഹപ്പെടുത്തിയതാ…പക്ഷെ അവർക്ക് പെണ്ണിനെ കാണണമെന്ന് ഒരേയൊരു നിർബന്ധം…പിന്നെ അമ്മയുടെ സങ്കടം കൂടി കണ്ടപ്പോൾ ഞാനങ്ങ് സമ്മതിച്ചു..” “അവർ പെണ്ണ് കണ്ടിട്ടു പോയതല്ലേയുള്ളൂ…നീ സമാധാനമായിട്ടിരിക്ക്…ഇത് നടന്നില്ലെങ്കിൽ നീയിനി ഈ ജന്മത്തിൽ പെണ്ണ്കാണലിന് ഒരുങ്ങി നില്ക്കണ്ട…പോരെ…ഇപ്പോൾ സമാധാനമായിരുന്ന് ജോലി നോക്കൂ..” തൻെറ ജീവിതത്തിലെ ഏതു പ്രശ്നത്തിലും താങ്ങായി നില്കുന്നവളാണ് ലക്ഷ്മി… തൻെറ വിഷമങ്ങൾ അവളോട്‌ പങ്കിട്ടു കഴിഞ്ഞാൽ മനസിന് വലിയ ആശ്വാസമാണ്…

അന്ന് വൈകുന്നേരം വീട്ടിലെത്തിയപ്പോ അമ്മ പതിവില്ലാതെ പടിവാതിൽക്കൽ കാത്തു നില്ക്കുന്നുണ്ടായിരുന്നു…അമ്മയുടെ മുഖത്ത് പതിവില്ലാത്ത സന്തോഷവും…എന്നെ കണ്ടയുടനെ അമ്മ ഓടിവന്നു കെട്ടി പിടിച്ചു…

“മോളെ ഇന്ന് രാവിലെ വന്ന പയ്യൻ്റെ വീട്ടുകാർ വിളിച്ചിരുന്നു… അവർക്ക് മോളെ ഇഷ്ടമായെന്ന്….ജാതകംകൊടുപ്പിൻ്റെ തീയതി നിശ്ചയിച്ചു അറിയിക്കാൻ പറഞ്ഞിരിക്കുകയാ..” അമ്മയുടെ മുഖത്ത് ഒരായിരം പൂർണ്ണചന്ദ്രൻമാർ ഒന്നിച്ചുദിച്ചത് പോലെ തോന്നി… “പക്ഷെ അമ്മേ എൻ്റെ രോഗവിവരം…”

“അതെല്ലാം അച്ഛൻ പറഞ്ഞു… അവർക്ക് സമ്മതമാണ് എന്ന് പറഞ്ഞു…” അന്ന് വൈകുന്നേരം കുളിച്ചു വന്നവൾ കണ്ണാടിയിൽ നോക്കി…ഇരുപത്തിയെട്ട് വയസ്സായെന്ന് കണ്ടാൽ പറയില്ല…സുന്ദരി തന്നെ…എന്നൊക്കെയൊ താൻ അറിയാതെ അടർന്നു പോയ സ്വപ്നങ്ങൾ വീണ്ടും ഹൃദയത്തിൽ കൂട് വയ്ക്കാൻ തുടങ്ങിയിരിക്കുന്നു… സതൃമോ മിഥൃയോയെന്ന് തിരിച്ചറിയാനാകുന്നില്ല…എങ്കിലും ഭയത്തിന്റെ നിഴലുകൾ പിന്തുടരുന്നുണ്ട്… പിറ്റേന്ന് ഓഫീസിൽ പോകാനിറങ്ങുമ്പോൾ പയ്യ ൻ്റെ നമ്പർ വാങ്ങുന്ന കാരൃംഅവൾ അമ്മയെ ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു…ഓഫീസിലെത്തിയതും സുമിത്ര ലക്ഷ്മിയോട് കാരൃങ്ങൾ പറഞ്ഞു.. ലക്ഷ്മിയ്കും സന്തോഷമായി… “അപ്പോൾ ഇനിയെന്നാണ് ചെലവ്?”

“ലക്ഷ്മീ…എനിക്ക് ഇപ്പോഴും വിശ്വാസമായിട്ടില്ല…ആ പയ്യനുമായി ഒന്ന് സംസാരിച്ചെങ്കിൽ മാത്രമേ എനിക്ക് സമാധാനമാവുകയുള്ളൂ” ” ജാതകംകൊടുപ്പിനു ശേഷം പയ്യൻ നിന്നെ വിളിച്ച് കൊള്ളും…അതിനു മുമ്പ് അങ്ങോട്ട് കയറി വിളിക്കേണ്ട…” “എന്നാലും ലക്ഷ്മി… എൻ്റെ രോഗത്തിന്റെ ഗൗരവത്തെ പറ്റി അയാൾക്ക് അറിയുമോ?” “സുമിത്രേ തൻെറ അച്ഛൻ അവരോട് എല്ലാം പറഞ്ഞുവെന്നല്ലെ പറഞ്ഞത്…പിന്നെയെന്താ? “എന്നാലും…”

“ഒരു എന്നാലുമില്ല…താൻ വെറുതെ ഓരോന്ന് ആലോചിച്ചു ടെൻഷൻ അടിക്കാതെ പോയിരുന്നു ജോലി ചെയ്യൂ….ഒരു കുഴപ്പവും വരില്ല” അന്ന് വൈകുന്നേരം അവൾ വളരെ ആകാംക്ഷയോടെയാണ് വീട്ടിലെത്തിയത്…വന്നപാടെ അമ്മയോട് നമ്പർ കിട്ടിയോ എന്നന്വേഷിച്ചു… അച്ഛൻ വിളിച്ചിരുന്നു വെന്നും എന്നാൽ പയ്യൻ നമ്പർ കൊടുത്തില്ല പകരം ഇങ്ങോട്ട് വിളിക്കാമെന്ന് പറഞ്ഞതായും അമ്മ അറിയിച്ചു…. അയാളോട് ഒന്നു സംസാരിക്കാൻ ഒരു അവസരവും കിട്ടുന്നില്ലല്ലോ….ഒരേസമയം സന്തോഷവുംസങ്കടവും അനുഭവിക്കേണ്ടി വരുന്ന അവസ്ഥ….ജാതകംകൊടുപ്പിന് ഇനിയും രണ്ടാഴ്ച സമയമുണ്ട്… എങ്ങനെ ഈ ദിവസങ്ങൾ തള്ളി നീക്കുമെന്ന് അറിയില്ല… ദിവാസ്വപ്നങ്ങളിൽ ആനന്ദമനുഭവിക്കേണ്ട വേളയിൽ മനസിൽ ഭയമാണ് നിഴലിക്കുന്നത്….ദിവസങ്ങൾക്ക് യുഗങ്ങളുടെ ദൈർഘൃം….

ഒടുവിൽ ആ ദിവസം വന്നെത്തി…. രാവിലെ തന്നെ ദേവീദർശനം നടത്തി….നീലസാരിയുംപിങ്ക് ബ്ളൗസും ധരിച്ചു… തലയിൽ മുല്ലപ്പൂ ചൂടി…പാലയ്ക നെക്ലസ് കൂടി അണിഞ്ഞതോടെ അവൾ കൂടുതൽ സുന്ദരി ആയി….അമ്മയുടെ കണ്ണുകളിൽ ആനന്ദാശ്രു ക്കൾ നിറഞ്ഞു… ലക്ഷ്മി രാവിലെ എത്താമെന്ന് പറഞ്ഞതാണ്…ഇതുവരെ അവൾ എത്തിയിട്ടില്ല… “ചേച്ചി ചെക്കനും കൂട്ടരും വന്നു…”കുഞ്ഞമ്മയുടെ മകൾ വന്ന് പറഞ്ഞു…അത് കേട്ടതും അവളുടെ ഹൃദയമിടിപ്പ് കൂടി തുടങ്ങി… ആകെ ഒരു ടെൻഷൻ… അപ്പോഴാണ് ലക്ഷ്മി അങ്ങോട്ടേക്ക് വന്നത്… “നല്ലയാളാ…ഇപ്പോഴാണോ വരുന്നത്”സുമിത്ര പരിഭവിച്ചു..

“അത് പിന്നെ ഇറങ്ങിയപ്പോൾ ഇത്തിരി നേരമായി…” മോതിരം മാറ്റത്തിനുള്ള സമയമായി.. പെൺകുട്ടിയെ വിളിക്കൂ… ലക്ഷ്മി സുമിത്രയുടെ കൈയിൽ പിടിച്ചു പൂമുഖത്തേക്ക് കൊണ്ട് വന്നു…പയ്യന് അരികിലായി അവളെയിരുത്തി….അയാൾ അവളുടെ കൈയിൽ മോതിരമണിയിച്ചു…അവൾ അവനെ നന്ദിയോടെ നോക്കി ..അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി….

എല്ലാവരും സദൃയൊക്കെ കഴിച്ചു പോകാനായി ഇറങ്ങി… ആ സമയം പയ്യൻ സുമിത്രയുടെ അടുത്ത് വന്നു…കൂടെ ലക്ഷ്മി യും ഉണ്ടായിരുന്നു… സുമിത്ര യ്ക് എൻ്റെ നമ്പർ ലക്ഷ്മി തരും…സുമിത്രയുടെ നമ്പർ എൻ്റെ കൈയിലുണ്ട്…ഒന്നും സുമിത്ര യ്ക്ക് മനസിലായില്ല… അന്തം വിട്ട് നിന്ന സുമിത്രയോട് ലക്ഷ്മി പറഞ്ഞു”ഇത് എൻ്റെ സ്വന്തം ഏട്ടൻ ആണ്…നിനക്കു ഒരുസസ്പെൻസ് ആകട്ടെ എന്ന് വിചാരിച്ചു… അതാ പറയാതിരുന്നത്…. ഏട്ടന് കോളേജിൽ പഠിക്കുമ്പോൾ ഒരു പ്രണയം ഉണ്ടായിരുന്നു… അനൃമതസ്ഥയായ അവളെ വിവാഹം കഴിക്കുന്നതിൽ ആദൃം അച്ഛനുമമ്മയും എതിർത്തു വെങ്കിലും പിന്നീട് സമ്മതിച്ചു…എന്നാൽ അവളുടെ വീട്ടുകാർക്ക് സമ്മതമില്ലായിരുന്നു..വീട്ടുകാരെ ധിക്കരിച്ച് ഇറങ്ങി വരാൻ അവൾക്കും സമ്മതമില്ലായിരുന്നു… ഒടുവിൽ അവൾ വേറെ വിവാഹം കഴിച്ചു… അതോടെ വിവാഹമേ വേണ്ടെന്ന് തീരുമാനിച്ചിരിക്കുകയായിരുന്നു ഏട്ടൻ…. ഞാൻ നിൻ്റെ കാരൃമൊക്കെ അമ്മയോട് പറയുന്നതൊക്കെ ഏട്ടനും കേട്ടിട്ടുണ്ട്… കഴിഞ്ഞ മാസം ഞാൻ വീട്ടിൽ പോയപ്പോൾ ഏട്ടൻ നിന്നെ പറ്റി എന്നോട് ഇങ്ങോട്ട് ചോദിക്കുകയായിരുന്നു….ഏട്ടന് പിന്നെ യൊരു കുറ്റബോധം തോന്നരുതല്ലോ…അതുകൊണ്ട് ഞാൻ ഏട്ടനുമായി ഒരു ഡോക്ടറെ പോയി കണ്ടു…ടൈപ്പ് വൺ പ്രമേഹരോഗം ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും വൈവാഹിക ജീവിതത്തിൽ അത് കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകളെ കുറിച്ചുമെല്ലാം ഡോക്ടർ ഏട്ടനോട് വിശദമായി സംസാരിച്ചിട്ടുണ്ട്… എല്ലാം അറിഞ്ഞു കൊണ്ട് തന്നെയാണ് ഏട്ടൻ നിന്നെ സ്വീകരിക്കുന്നത്…അതുകൊണ്ട് എൻ്റെ സുമിത്ര ക്കുട്ടി ഒന്നു കൊണ്ടും വിഷമിക്കേണ്ട കേട്ടോ….”

സുമിത്ര യുടെ കണ്ണുകൾ നിറഞ്ഞു… അവൾ ലക്ഷ്മിയെ നോക്കി കൈകൾ കൂപ്പി… ലക്ഷ്മിയുടേയും കണ്ണുകൾ നിറഞ്ഞു…. രണ്ടു പേരും കൂടി കാരൃം പറഞ്ഞു നിന്നാൽ എങ്ങനെയാ…ഇറങ്ങണ്ടേ….അച്ഛൻ വന്നു വിളിച്ചതും ലക്ഷ്മി യാത്ര പറഞ്ഞിറങ്ങി… അന്ന് രാത്രി സുമിത്രയുടെ ഫോണിലേക്ക് ഒരു സന്ദേശമെത്തി”മാംസനിബദ്ധമല്ല രാഗം” അവൾ നമ്പർ പരിശോധിച്ചു…ലക്ഷ്മിയുടെ ഏട്ടൻ്റെ നമ്പറാണ്…അല്ല തൻെറ ചേട്ടന്റെ നമ്പർ… വൈകിയാണെങ്കിലും നല്ല മനസ്സുള്ള ഒരാളെ തനിക്ക് സമ്മാനിച്ച ദൈവത്തോട് അവൾ നന്ദി പറഞ്ഞു…

രചന: ആരാധന കൃഷ്ണ

Leave a Reply

Your email address will not be published. Required fields are marked *