ഈ പണ്ടത്തെ ആൾക്കാർക്ക് എങെനെയാ സ്നേഹത്തിന്റെ വില ഒക്കെ അറിയുവാ…

രചന: മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ

“പൊന്നൂ ഏഴുമാസമായി അമ്മ പറയുന്നുണ്ട് കൂട്ടാൻ വരാൻ സമയമായെന്നു …..!!”

നെഞ്ചിൽ വേദനയോടെയാണ് ആണ് അത് കേട്ട് തീർത്തത്. അവളെ ഒരു സെക്കൻഡ് പോലും മാറ്റി നിർത്താൻ കഴിയില്ലെന്ന് മനസ്സിൽ ആയിരം വട്ടം പറയുന്നുണ്ട്.

“നിർബന്ധ നമ്മൾക്ക് ഇവിടെ ആക്കിക്കൂടെ പ്രസവം…! ”

കൈ ചേർത്ത് പിടിച്ച് അവൾ എന്നെ നോക്കുന്നുണ്ട്….

“അയ്യേ ഇതെന്താ കെട്ട്യോനെ ഇങ്ങനെ …നമ്മുടെ കുഞ്ഞിന് വേണ്ടിയല്ലേ അതൊക്കെ പണ്ടുമുതലേ ഉള്ള കാര്യങ്ങൾ അല്ലേ എങ്ങനെയാ മാറ്റുവാ .: ”

“അല്ലെങ്കിലും ഈ പണ്ടത്തെ ആൾക്കാർക്ക് എങെനെയാ സ്നേഹത്തിന്റെ വില ഒക്കെ അറിയുവാ ……അവരുടെ നിഘണ്ടുവിൽ പ്രണയിക്കുന്നത് തന്നെ തെറ്റല്ലേ പിന്നെ എങ്ങനെയാ ഇത്രയും മാസം കെട്ട്യോളിൽ നിന്ന് മാറി നിൽക്കേണ്ടിവരുന്ന അവൻറെ വിഷമം അറിയാ …..! ”

പതിയെ അവൾ കൈകൾ വയറിലേക്ക് അടിപ്പിച്ചുമിഴികൾ കുർപ്പിച്ച് പതിയെ നോക്കുന്നുണ്ട്….

“അമ്മയുടെ അടുത്ത് ആയാലും ഇടയ്ക്കെ കാണാൻ വരാമല്ലോ കെട്ടിയോനെ ….!!”

പതിയെ അവളുടെ വയറിൽ ചുംബന ചേർത്തു….

“എന്നാലും പോയേ പറ്റൂ…..തൻറെ കൂടെ നിന്ന് നോക്കണം എനിക്കും ആഗ്രഹം ഇല്ലേ അമ്മയോട് പറഞ്ഞേ ഇവിടെ തന്നെ നിൽക്കാം. : ! ”

“അങ്ങനെയൊക്കെ സമ്മതിക്കും തോന്നുന്നുണ്ടോ …..നമ്മുടെ അമ്മ തന്നെ സമ്മതിക്കുമെന്നു തോന്നുന്നില്ലാ പിന്നെങ്ങനെ …! ”

കാലപഴക്കം ചെന്ന് തുരുമ്പടെത്ത് ശീലങ്ങൾ മാറ്റേണ്ട സമയം കഴിഞ്ഞിരിക്കുന്നു….ആർത്തവം അശുദ്ധി മുതൽ ഇങ്ങോട്ട് പെണ്ണിനോട് മാത്രം തടവിലാക്കപ്പെട്ട ശീലങ്ങൾ .വിഷമം എനിക്കായിരുന്നു പറഞ്ഞ പറഞ്ഞ് അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങി….

“വിഷമിക്കേണ്ട ഞാൻ അമ്മയോട് പറഞ്ഞു നോക്കാം ഇവിടെ വന്ന് നിൽക്കാൻ …..!പേടിക്കണ്ട എവിടെയായാലും ഒറ്റയ്ക്ക് ഇല്ലെടോ..!!”

കൈകൾ മുറുകെ പിടിച്ച് തോളിൽ തലചായ്ക്കുന്നു ഉണ്ടായിരുന്നു…. അമ്മയെ പറഞ്ഞ് മനസ്സിലാക്കാൻ ദിവസങ്ങൾ വേണ്ടിവന്നെങ്കിലും ഒടുവിൽ സമ്മതിച്ചു പലരും പലതും പറഞ്ഞെങ്കിലും അതൊന്നും ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല…ഒരു പെണ്ണിനെ സ്നേഹിക്കാൻ എളുപ്പമാണ് പക്ഷേ അവരുടെ മനസ്സിൽ സന്തോഷങ്ങൾ അറിയുവാനും സാധിച്ചു കൊടുക്കുവാനും ചിലർക്കൊക്കെ കഴിയാതെ പോകുന്നുണ്ട്….അങ്ങനെ ഉള്ളവരൊക്കെ ഇതൊക്കെ ഒരു പഴിചാരൽ മാത്രമാണ് ആണ്…

“ഡോ കെട്ടിയോനെ ആർക്കെങ്കിലും ഇതുപോലെ ഇങ്ങനെ 10 മാസം ഭർത്താവിൻറെ കരുതലിൽ കഴിയാൻ സാധിച്ചിട്ടുണ്ട് ആവുമോ ..!! ”

“അറിയില്ല പക്ഷേ നീ എൻറെ ആയതുകൊണ്ട് ……എൻറെ കടമയാണ് നീ നമ്മൾക്ക് വേണ്ടി അനുഭവിക്കാൻ പോകുന്ന വേദനയുടെ പകരം ആവില്ല ഇതൊന്നും ……! ”

പുഞ്ചിരി മാത്രമായിരുന്നു മറുപടി. : പത്തുമാസം ഒരു പ്രസവകാലം അത്രയും അവൾ എൻറെ കരുതലിൽ കഴിഞ്ഞു….അവൾ എൻറെ കൂടെ നിന്നുകൊണ്ട് ആകാശം ഇടിഞ്ഞുവീണില്ലാ ….പേമാരി വന്നില്ല കൊടുങ്കാറ്റും വന്നില്ല…….പക്ഷേ അവൾ അനുഭവിക്കാൻ പോകുന്ന വേദനയ്ക്ക് മുമ്പ് ഒരു കുഞ്ഞു സങ്കടം പോലുമില്ലാതെ നോക്കാൻ കഴിഞ്ഞു അവൾ അത്രയധികം ആഗ്രഹിച്ചിരുന്നു…..ചിലതൊക്കെ മാറ്റേണ്ടതാണ് നമ്മൾ മാറ്റേണ്ടതാണ്…..! കാത്തിരിപ്പാണ് മാസം തികഞ്ഞ് കൺമണിക്കായ് ഞങ്ങൾ …!

രചന: മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ

Leave a Reply

Your email address will not be published. Required fields are marked *