“അയ്യോ എന്റെ മുതുക് പൊളിഞ്ഞു.. ഈ ഭദ്രകാളിയെ ഞാൻ ഇന്ന് കൊല്ലും”

രചന :- അനു. ആർ. രാജ്

“ഡീ… ഡീ സുമി”

“എന്താ ഏട്ടാ?”

“എന്താണെന്നോ.. എഴുന്നേൽക്കടീ”

“ദേ മനുഷ്യാ ഉറക്കത്തില്‍ നിന്ന് എന്നെ വിളിച്ചുണര്‍ത്തരുതെന്ന് പല തവണ ഞാൻ പറഞ്ഞിട്ടുള്ളതാ”

“ആഹാ മനുഷ്യനെ കട്ടിലീന്ന് ചവുട്ടി താഴെയിട്ടിട്ടാ ഈ ന്യായം പറയുന്നത് ”

” ചവുട്ടിയോ?.. ഞാനോ?… എപ്പോൾ?…”

” നീ അല്ലെങ്കിൽ നിന്റെ അമ്മൂമ്മ ആയിരിക്കും. കുട്ടിപ്പിശാശ് ”

“ദേ ന്റെ അമ്മൂമ്മയെ പറഞ്ഞാൽ കൊല്ലും ഞാൻ ”

ഇനി സെന്റിമെന്റ്സ് മാത്രെ രക്ഷയുള്ളൂ

” എന്നാ ചവുട്ടാടീ നീ ചവിട്ടിയത്? ഒന്നുമല്ലെങ്കിലും നിന്റെ കെട്ടിയോൻ അല്ലെടീ ഞാൻ?”

” സോറി കണ്ണേട്ടാ.. ഉറക്കത്തിൽ അറിയാതെ ചവുട്ടിയതല്ലേ സോറി.. ഒത്തിരി വേദനിച്ചോ??”

“പിന്നെ വേദനിക്കാതെ”

“ഞാൻ പോയി തൈലം എടുത്തോണ്ട് വരാം”

“ഓ എങ്കിൽ എടുത്തോണ്ട് വാ ”

സുമി – എന്റെ കാന്താരി പെണ്ണ്. പണ്ടേ പക്വത കുറച്ച് കുറവാണ് അവള്‍ക്ക് അല്ലെങ്കിൽ എത്രയോ നല്ല ആണ്‍കുട്ടികൾ അവളുടെ പിറകെ നടന്നതാണ്, എന്നിട്ടും അത്യാവശ്യം വായി നോട്ടവുമായി നടന്ന എന്നെ തന്നെ അവള്‍ സ്നേഹിക്കുമോ.. വീട്ടുകാര്‍ക്കും പൂര്‍ണ്ണ സമ്മതം.. അമ്മയ്ക്കും അച്ഛനും അവള്‍ മരുമകള്‍ അല്ല മകള്‍ ആണ്.. കുറച്ച് കുറുമ്പ് ഉണ്ട് എന്നെ ഉള്ളു.. എന്നെ ജീവനാണ്.. എനിക്കും അങ്ങനെ തന്നെ ആണ് ട്ടോ.. ഒരു കുഴപ്പമെ ഉള്ളു, എന്ത് കള്ളത്തരം ഞാൻ കാണിച്ചാലും ഉടനെ കണ്ടു പിടിക്കും…

” ഡി സുമി എത്ര നേരമായി.. തൈലം കിട്ടിയില്ലേ?”

“ദാ വരുന്നു”

“നീ തൈലം ഉണ്ടാക്കിയെടുക്കുവായിരുന്ന?”

“തൈലം കട്ടിയായി.. ചെറുതായി ചൂടാക്കിയതാ.”

“മ് ശെരി ശെരി.. എന്ത്‌ പറഞ്ഞാലും ഉത്തരം ഉണ്ട് അവളുടെ കൈയിൽ”

“തിരിഞ്ഞ് ഇരിക്ക് ഞാൻ തേച്ചു തരാം”

“ഹോ.. പതുക്കെ.. വേദനിക്കുന്നടീ ”

” പതുക്കെയാണ് തേക്കുന്നത്. ഇതിപ്പോ മാറും ”

” മ്.. മാറും മാറും അമ്മാതിരി ചവിട്ട് ആണല്ലോ എന്റെ മുതുകത്തിട്ട് നീ തന്നത് ”

” അത് പിന്നെ… ഉറക്കത്തിൽ… അറിയാതെ… സോറി”

” അറിയാതെ ആയപ്പോൾ തന്നെ ഇത്രേം വേദന, അങ്ങനാണേല്‍ നീ അറിഞ്ഞോണ്ട് ചവുട്ടിയാൽ ന്റെ ഉയിര് പോകുമല്ലോടീ”

” പിന്നെ കണ്ണേട്ടാ, ഇന്ന് ഏട്ടന്‍ മാർക്കറ്റ് റോഡ് വഴി ആണോ വന്നത്? ”

” അല്ല.. എന്താ സുമി? ”

” ഇന്ന് നിങ്ങള് നീല ഷർട്ട് അല്ലെ ഇട്ടത്? ”

” അത്…. മോളെ … മാർക്കറ്റ് റോഡ് വഴിയും നമ്മുടെ വീട്ടിലേക്ക് വരാമല്ലോ? ”

” ആഹ് അതൊക്കെ വരാം.. ഇന്ന് നിങ്ങളുടെ ബൈക്കിന്റെ പിന്നില്‍ ഇരുന്നത് അവൾ അല്ലെ,ആര്യ?? ”

‘ദൈവമേ പണി പാളിയല്ലോ. ഇവള് കണ്ടു കാണും’

“വാവേ.. അത്… പിന്നെ.. അവളുടെ വണ്ടി പഞ്ചറായി. എന്നോട് ഒരു ലിഫ്റ്റ് ചോദിച്ചു പാവം കുട്ടി അല്ലെ.. നടന്ന് കഷ്ടപ്പെടണ്ടല്ലോ ന് കരുതി… ഞാൻ….”

“ആ വെയിലത്ത് മാർക്കറ്റിൽ നിന്ന് സാധനം വാങ്ങുന്ന എന്നെ നിങ്ങൾ കണ്ടാരുന്നോ?ഞാൻ നടന്നാണല്ലോ പോയത് ”

” യ്യോ എന്റെ മോള് നടന്നാണോ പോയത്? ”

” അല്ല.. പറന്ന്… എന്നെ കണ്ടാലും ഏട്ടന്‍ കണ്ടഭാവം നടിക്കില്ല. വേറെ ഏതെങ്കിലും ഒരു പെണ്ണ് ലിഫ്റ്റ് ചോദിക്കേണ്ട താമസമേ ഉള്ളു. ”

” അങ്ങനെ ഏതെങ്കിലും പെണ്ണാണോ ആര്യ.. ന്റെ കൂടെ ജോലി ചെയുന്ന പെണ്ണ് അല്ലെ.. വീടിനു അടുത്ത് ഉള്ളതല്ലേ വാവേ ”

” വേണ്ട വേണ്ട അല്ലെങ്കിലും എന്തെങ്കിലും കള്ളം ചെയ്യുമ്പോൾ സോപ്പ് ഇടാനൊരു വാവേ വിളിയുണ്ട്. എനിക്ക് അവളെ ഇഷ്ടമല്ല ഐശ്വര്യ റായി ആണെന്നാ അവളുടെ വിചാരം.. അല്ലെങ്കിലും പണ്ടേ അവള്‍ക്ക് നിങ്ങളില്‍ ഒരു കണ്ണ് ഉണ്ട് ”

” ആണോ, ഡി ദുഷ്ടെ ഇത് കല്യാണത്തിന് മുന്‍പ് പറഞ്ഞൂടാരുന്നോ. . ശെ നശിപ്പിച്ച്. അതിനെ എങ്ങാനും കെട്ടി സുഖമായി ജീവിക്കാമായിരുന്നു”

” ആഹാ അതാ അല്ലെ മനസ്സിലിരിപ്പ്?”

” ഞാൻ വെറുതെ പറഞ്ഞതാ മോളെ… നിന്നെ പോലെ ഒരു പെണ്ണിനെ വേറെ കിട്ടുമോ എനിക്ക്, നിന്നെ വട്ടാക്കാൻ പറഞ്ഞതല്ലേ ഞാൻ.. ക്ഷമിക്കടീ മോളെ ”

” മ്.. മ്.. തൈലം തേച്ച് കഴിഞ്ഞു.. പോയി കിടന്നുറങ്ങ് ഏട്ടാ ”

” ഡീ സുമീ, എനിക്കൊരു സംശയം.. ആ ആര്യയുടെ കാര്യത്തില്‍ പകരം വീട്ടിയതാണോ നീ എനിക്ക് തന്ന ഈ ചവിട്ട്? ”

” അതേ എങ്ങനെ മനസ്സിലായി? ഇനി പെണ്‍പിള്ളാരെയും കൊണ്ട്‌ ചുറ്റുമ്പോൾ ഇത് ഓര്‍ക്കണം ”

” നിനക്ക് ഇതിനു പകരം ഞാൻ തരാമടീ പിശാശേ.. ന്റെ നടുവേദന ഒന്ന് മാറട്ടെ ”

” യ്യോ ഒന്നും ചെയ്യല്ലേ കേട്ടോ.. പാവം അല്ലെ കണ്ണേട്ടാ ഞാൻ ”

” പിന്നെ പാവം ഉറക്കത്തിൽ പോലും പാവം അല്ലടീ നീ… ചിരിക്കേണ്ട നീ നിനക്ക് ഞാൻ വെച്ചിട്ടുണ്ട് ”

” പാവം ഞാൻ ”

” ഒരു പാവം… ഞാൻ ഒന്നും പറയുന്നില്ല.. അതേ ഞാൻ താഴെ കിടക്കുവാ അത് ആകുമ്പോള്‍ നിന്റെ ചവിട്ട് കിട്ടില്ലല്ലോ ”

” എങ്കിൽ ഞാനും വരുന്നു ”

” ശെടാ ഈ കണ്ഠകശനി എന്നെയും കൊണ്ടേ പോവുളളൂ ”

*ശുഭം *

രചന :- അനു. ആർ. രാജ്

അടുത്ത കഥ വായിക്കൂ ……..👇

പ്രസവിക്കാതെയും അമ്മയാകാം

click here

Leave a Reply

Your email address will not be published. Required fields are marked *