ഏട്ടൻ മരണമാസെങ്കിൽ അനിയത്തി കൊലമാസ് ആയിരിക്കും….

രചന: സുധീ മുട്ടം

വിവാഹം കഴിക്കാൻ അച്ഛൻ ഒരുപാട് നിർബന്ധിച്ചെങ്കിലും അനിയത്തിയുടെ വിവാഹം കഴിഞ്ഞു മതി എനിക്കെന്ന് ഞാൻ കർശനമായി പറഞ്ഞതോടെ സാവധാനം അച്ഛൻ ആ ശ്രമം ഉപേക്ഷിച്ചു…

നാത്തൂൻ വന്നിട്ട് എനിക്ക് കുശുമ്പൊക്കെ എടുത്തു കുറച്ചു നാൾ കൂടി ഇവിടെ കഴിഞ്ഞട്ട് മതി ഏട്ടാ എന്റെ വിവാഹം, നമ്മുടെ വീട്ടിലേക്ക് ഇപ്പോൾ ആവശ്യം ഏട്ടത്തിയമ്മ ആണെന്ന് പറഞ്ഞ അനിയത്തിയുടെ വാക്കുകൾ ഞാൻ തളളിക്കളഞ്ഞു….

അമ്മ പ്രസവത്തോടെ മരിക്കുമ്പോൾ ഈ കൈകളിലാണ് നീ വളർന്നത്.അന്നെനിക്ക് പത്ത് വയസ്സ്.അച്ഛനും കൂടി വയ്യാതായപ്പോൾ ഏട്ടൻ പണിക്ക് ഇറങ്ങിയത് എന്റെ അനിയത്തിക്കായിട്ടായിരുന്നു….

“അതൊക്കെ എനിക്ക് അറിയാവുന്നതല്ലേ ഏട്ടാ അതൊക്കെ പറഞ്ഞു എന്റെ കണ്ണു നിറക്കല്ലേ പ്ലീസ് ഏട്ടാ”

“ഓർമിപ്പിച്ചതല്ല മോളേ നിനക്കൊരു ജീവിതം കിട്ടാതെ ഏട്ടനൊന്നും വേണ്ടെടീ”

കണ്ണിൽ നിന്ന് രണ്ടു തുളളി കണ്ണുനീരിറ്റു വീണത് കണ്ടിട്ട് അനിയത്തിക്കുട്ടി ഓടി വന്ന് ഷാളുകൊണ്ട് ഒപ്പി…

“അയ്യേ ആൺകുട്ടികൾ കരയോ? എന്റെ ഏട്ടൻ ധീരനാണ് ട്ടാ”

പാതികളിയായും കാര്യമായും അവൾ പറഞ്ഞു…

അനിയത്തിമാരുടെ മനസ്സിൽ ഏട്ടന്മാർ അല്ലെങ്കിലും മരണമാസാണ്.ഏട്ടാന്ന് പെങ്ങളൂട്ടിയുടെ ഒരുവിളി മതിയാകും എന്റെ മനസ്സ് നിറയാൻ…

“എന്റെ മോൾടെ പഠിത്തമെല്ലാം കഴിഞ്ഞില്ലെ.അതുകൊണ്ട് ഏട്ടനൊരു നല്ല ആലോചന കൊണ്ട് വരും.മോൾ എതിർപ്പ് പറയരുത്.ഏട്ടനു സങ്കടമാകും”

“സാരമില്ല ഏട്ടൻ ആരെയാണെന്ന് വെച്ചാൽ കൊണ്ട് വന്നോളൂ..ആരായാലും എനിക്ക് സമ്മതമാണ്.എന്റെ നന്മയല്ലെ ഏട്ടൻ ആഗ്രഹിക്കുന്നത്”

അനിയത്തിയുടെ സമ്മതം കിട്ടിയതോടെ അച്ഛനോട് പറഞ്ഞിട്ട് ഞാനൊരു എഞ്ചിനീയർ പയ്യന്റെ ആലോചന കൊണ്ടുവന്നു…

ആളെ കൊണ്ട് വരും മുമ്പേ അവളുടെ കൂടെയൊരു സ്ഥലം വരെ ചെല്ലാമെന്ന് ഞാനും വാക്ക് നൽകി…

അനിയത്തിക്ക് വന്ന ആലോചനയിൽ അവർ വിലപേശൽ നടത്തിയില്ലെങ്കിലും മാന്യമായിട്ടുളളത് അവൾക്ക് കൊടുക്കുമെന്ന് ഞാൻ ഉറപ്പ് പറഞ്ഞു. എന്റെ അനിയത്തിക്കായി ഞാൻ കുറച്ചു സമ്പാദ്യം മിച്ചം പിടിച്ചിരുന്നു…

ഇരുകൂട്ടർക്കും താല്പര്യമായതിനാൽ കാര്യങ്ങൾക്ക് എളുപ്പത്തിൽ നീക്ക് പോക്കുണ്ടായി..അടുത്ത ആഴ്ച ചെറുക്കന്റെ വീട്ടിൽ വന്നു എല്ലാം ഫിക്സ് ചെയ്യാമെന്ന് അച്ഛൻ വാക്ക് നൽകി…

അതിനടുത്ത ദിവസം അനിയത്തിപ്പെണ്ണ് പറഞ്ഞ സ്ഥലത്തേക്ക് എന്നെയും അച്ഛനെയും കൂട്ടി അവൾ പോയി.വീടു കണ്ടതും എന്നിലൊരു തരിപ്പുണ്ടായി…

“ദൈവമേ അനിയത്തി ചതിച്ചല്ലോ”

വന്നുപെട്ട സ്ഥിതിക്ക് കേറാതിരിക്കാനും പറ്റില്ല.ധൈര്യത്തോടെ അകത്ത് കയറി ഇരിക്കുമ്പോൾ വീണ്ടും ഞെട്ടി..

“പെണ്ണ് ചായയുമായി വരുന്നു”

ഒന്നും മിണ്ടാതെ ഞാൻ ചായ വാങ്ങി.എല്ലാവരുടെയും ചുണ്ടിൽ പുഞ്ചിരിയുണ്ട്.ഞാനാണെങ്കിൽ ചമ്മിയടപ്പ് തെറിച്ച് ഇരിക്കയാണ്….

“അങ്ങനെയിപ്പോൾ എന്നെ കല്യാണം കഴിപ്പിച്ചു വിടാനായി എന്റെ ഏട്ടന്റെ ഇഷ്ടം ഒളിപ്പിച്ചു വെക്കണ്ട”

അനിയത്തി പറഞ്ഞതു കേട്ട് ഞാൻ ഞെട്ടിപ്പോയി…

“അതേ ചേച്ചിക്ക് ഫോൺ ചെയ്യുമ്പോൾ പാത്തും പതുങ്ങിയും നിന്നുള്ള വിളി ഞാൻ ശ്രദ്ധിച്ചിരുന്നു. അങ്ങനെ ഇപ്പോൾ ഏട്ടന്റെ ഇഷ്ടം മാത്രമായി നടക്കാതിരിക്കാതിരിക്കരുത്”

അനിയത്തി പറഞ്ഞു തീരും മുമ്പേ അവളുടെ മിഴികൾ പെയ്തു തുടങ്ങി…

എനിക്കൊരു പ്രണയം ഉണ്ടായിരുന്നു കൃഷ്ണ. സാധുക്കളാണ്.നൃത്തത്തോട് ഭ്രമമുളളവൾ.എന്റെ മനസ്സിലും നൃത്തത്തോട് ഒരിഷ്ടം ഉണ്ടായിരുന്നു. അങ്ങനെയാണ് കൃഷ്ണ എന്റെ മനസ്സിൽ കുടിയേറിയത്…

“ഏട്ടാ ഞങ്ങൾ സാധുക്കളാണ്.ചതിക്കാനായി സ്നേഹിക്കരുത്”

എന്റെ സ്നേഹം സത്യമാണോന്ന് അവൾക്ക് അറിയണം…

“ഒരുഅനിയത്തിക്കുട്ടിയുണ്ട് എനിക്ക്. അവളെ നല്ല നിലയിൽ അയക്കുന്നത് വരെ കാത്തിരിക്കാമോ?അതുകഴിഞ്ഞു മാന്യമായി നിന്റെ വീട്ടിൽ വന്നു പെണ്ണ് ചോദിക്കും.തന്നില്ലെങ്കിൽ വിളിച്ചിറക്കി ഒരു താലി ഈ കഴുത്തിൽ അണിയിക്കും.സമ്മതമെങ്കിൽ ഓക്കെ പറഞ്ഞോളൂ”…

എന്റെ പ്രണയം ആത്മാർത്ഥമാണെന്ന് തിരിച്ചറിഞ്ഞതോടെ എത്രനാൾ വേണമെങ്കിലും അവൾ എനിക്കായി കാത്തിരിക്കാൻ തയ്യാറായിരുന്നു…

പക്ഷേ പ്രേമമിപ്പോൾ അനിയത്തി കയ്യോടെ പൊക്കിയിരിക്കുന്നു…

“ഇത്രയും ആയ സ്ഥിതിക്ക് ഇതുകൂടി അങ്ങ് ഉറപ്പിച്ചേക്കാം”

അച്ഛൻ അവർക്ക് ഉറപ്പ് നൽകി…

“അതേ ഏട്ടാ ഇത്രയും ആയ സ്ഥിതിക്കിനി നാത്തൂൻ പോര് എടുത്തിട്ടേ ഞാൻ പോകുന്നുളളൂ..വിവരം അറിഞ്ഞപ്പോൾ എന്റെ ആൾക്കും സമ്മതമാണ്….

” എടീ കാന്താരി…

“അതേ ഏട്ടാ ഞങ്ങൾക്ക് എന്നും വലുത് ഏട്ടൻ തന്നെയാണ്. അച്ഛനും അത് തന്നെയാണ് പറയുന്നത്.അമ്മക്ക് ശേഷം ഏട്ടത്തിയമ്മ വീടിന്റെ നിലവിളക്കായി കഴിഞ്ഞു ആ വീട്ടിൽ മംഗല്യം നടന്നാൽ ഉത്തമം ആയിരിക്കുമെന്നാണ് കണിയാൻ പറഞ്ഞത് ല്ലെ അച്ഛാ…”

സപ്പോർട്ടിനായി അനിയത്തി അച്ഛന്റെ മുഖത്തേക്ക് നോക്കിയതും അദ്ദേഹം ഉറക്കെ ചിരിച്ചു..ആ ചിരി ഞങ്ങൾ എല്ലാവരും ഏറ്റെടുത്തപ്പോൾ കണ്ണു നിറഞ്ഞിരുന്ന കാന്താരിപ്പെങ്ങൾക്കും ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല….

“അതെ ഏട്ടൻ മരണമാസെങ്കിൽ അനിയത്തി കൊലമാസ് ആയിരിക്കും….

ശുഭം.

ഇഷ്ടമായെങ്കിൽ ലൈക്ക് കമന്റ് ചെയ്യൂ…

രചന: സുധീ മുട്ടം

Leave a Reply

Your email address will not be published. Required fields are marked *