കല്യാണം കഴിഞ്ഞ ഒരു മാസം കഴിഞ്ഞപൊഴേക്കും ഞാൻ തിരിച്ചു കയറി ചെന്നാൽ എന്റെ വീട്ടുകാർക്കുണ്ടാകുന്ന നാണക്കേട്

രചന: വന്ദിത വസുദേവ്

വിനുവിന് ഊണ് വിളമ്പിയ ശേഷം ടെറസിൽ നിന്ന് ഉണങ്ങിയ തുണികൾ എടുക്കുകയായിരുന്നു അമ്മു….

താഴെ നല്ല രീതിയിൽ തന്നെ ബഹളം കേൾകുന്നുണ്ട്….

കാലടികളെ വേഗത്തിലാക്കി താഴേക്ക് കുതിച്ച അമ്മു കണ്ടത് ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന പാത്രം ശക്തിയിൽ തട്ടിത്തെറിപ്പിച്ചു കൊണ്ട് വിനു അവന്റെ അമ്മയോട് ദേഷ്യപെടുന്നതാണ്

അവർ എന്തെക്കെയോ പതം പറഞ്ഞു കരയുന്നുണ്ട്…

അമ്മുവിനെ കണ്ടതും വിനു ദേഷ്യം ഒട്ടും കുറയ്ക്കാതെ തന്നെ അവൾക്ക് നേരെ നടന്നടുത്തു…

കയ്യിലെ തുണികൾ തറയിലേക്ക് ഇട്ടു കൊണ്ട് ഒറ്റ കുതിപ്പിനവൾ മുറിയിൽ കയറി വാതിലടച്ചു കുറ്റിയിട്ടു

വിനു ഡോറിൽ ഏറെ നേരം തട്ടി വിളിച്ചെങ്കിലും അവൾ കതക്ക് തുറന്നില്ല….

കതകിൽ ചാരി വർദ്ധിച്ച ഹൃദയമിടിപ്പോടെ അവൾ നിന്നു

വിനുവിന്റെ ബൈക്ക് ശബ്ദം കേട്ട് ജനാലയിൽ കൂടി നോക്കവേ വിനു അതിൽ വീടിന്റെ ഗേറ്റ് കടന്നു പോകുന്നത് അമ്മു കണ്ടു..

വാതില് തുറന്ന് പുറത്തേക്ക് നടക്കവേ കണ്ണുകൾ അമർത്തി തുടയ്ക്കുന്ന വിനു വിന്റെ അമ്മയിലേക്കാണ് നോട്ടം പോയത്

അവൻ ഇടയ്ക്ക് ഇങ്ങനാ…. വെറുതെ ബഹളം ഉണ്ടാക്കും…. മോളത് കാര്യാക്കണ്ട…

അവളെ സമാധാനിക്കാനെന്നോണം പറഞ്ഞു കൊണ്ടവർ അടുക്കളയിലേക്ക് പോയി

തിരികെ മുറിയിൽ ബെഡിലേക്ക് വന്നിരിക്കവേ അമ്മുവിന്റെ മനസിലേക്ക് കാലത്തിന്റെ മറവിയെന്ന കുത്തൊഴുക്കിലേക്ക് ചേർത്തപ്പെട്ട പഴയൊരു കുടുംബചിത്രം തെളിഞ്ഞു വന്നു

ജോലി കഴിഞ്ഞു വീട്ടിലേക്ക് കയറിയ അയാൾ ഭക്ഷണം മോശമായതിന്റെ പേരിൽ ഭക്ഷണം വലിച്ചെറിയുകയും ഭാര്യയെ കണ്ണ് പൊട്ടുന്ന ചീത്ത വിളിക്കുകയും ചെയ്യുന്നു…

ഓരോ ദിവസം ഓരോ കാരണങ്ങളാണ്….

വില കുറഞ്ഞ ഭക്ഷ്യവസ്തുക്കൾ കൊണ്ടുണ്ടാക്കിയ പലതും അയാളുടെ നാവിനെ തൃപ്തിപെടുത്തുന്നില്ല…. അതായിരുന്നു ഇന്നത്തെ കാരണം… സാഹോദര്യ ബന്ധുമുള്ളവരുടെ പേരുകൾ പോലും കൂട്ടി ചേർത്ത് അയാൾ ദിനം പ്രതി ഭാര്യയെ ചീത്ത വിളിക്കാറുണ്ട്

അവരതെല്ലാം നിറകണ്ണുകളുമായി മൗനമായി കേട്ട് നില്കാരെയുള്ളൂ…

ഇതെല്ലാം കണ്ടു അയാളെ എതിർത്തു സംസാരിക്കാൻ ശ്രെമിച്ച ഇളയമകളെയും യാതൊരു ദാക്ഷണ്യവും ഇല്ലാതെ തല്ലാനായി കയ്യുയർത്തുവാനും അയാൾ മടിച്ചില്ല…

അതിൽ നിന്നും മകളെ പിടിച്ചു മാറ്റിക്കൊണ്ട് ആ അമ്മ അയാളുടെ കയ്യിൽ നിന്ന് അടിയുടെ ചൂടറിഞ്ഞു…

രാത്രിയിൽ മകളെ ചേർത്ത് പിടിച്ചു തന്റെ വിധിയോർത്തു കരയവേ അവരുടെ കണ്ണീരൊപ്പുന്നത് പതിയെ ആ കുഞ്ഞു കരങ്ങൾക്ക് ശീലമായിരുന്നു

മുതിർന്ന നാളുകളിൽ ഇ പീഡനം കണ്ടു സഹികെട്ടു ഒരിക്കൽ അമ്മയോട് ചോദിച്ചു

ന്തിന് വേണ്ടി ആർക്ക് വേണ്ടി ഇതൊക്കെ സഹിക്കുന്നു

ആ ചൂണ്ടു വിരലുകൾ നീണ്ടത് തന്റെ നേരയാണെന്ന് അറിഞ്ഞതും നെഞ്ചോന്ന് പിടച്ചു…

വളർന്നു വരുന്ന നിന്നെയും കൊണ്ട് ഞാനെവിടെ പോകാനാണ് മോളെ…. സ്വന്തമായി ഒരു തുണ്ട് ഭൂമി പോലും നമുക്കില്ല….എനിക്കായി എന്റെ വീട്ടുകാര് തന്നതൊക്കെയും ഇന്ന് നിന്റെ അച്ഛന്റെ പേരിലാണ്… നിന്റെ ചേച്ചിയെ സ്വന്തം പോലെ കണ്ടു വളർത്താൻ സന്മനസ്സ് കാണിച്ച എന്റെ സഹോദരന്റെ അടുത്തേക്ക് നിന്നെയും കൊണ്ട് വെറുംകൈയോടെ കയറി ചെല്ലുന്നത് തന്നെ പാപമാണ്…

അമ്മ പറഞ്ഞതെല്ലാം സത്യമായിരുന്നു…. തന്റെ സഹോദരി ഇപ്പോൾ അതീവ സുരക്ഷിതയാണ്….

ദുഃഖങ്ങൾ ഒന്നും തന്നെ അവൾക് ചുറ്റുമില്ല…

കല്യാണം കഴിഞ്ഞു പിറ്റേന്ന് മുതൽ ഞാനിതൊകെ കണ്ട് തുടങ്ങിയതാണ് പക്ഷെ കല്യാണം കഴിഞ്ഞ ഒരു മാസം കഴിഞ്ഞപൊഴേക്കും ഞാൻ തിരിച്ചു കയറി ചെന്നാൽ എന്റെ വീട്ടുകാർക്കുണ്ടാകുന്ന നാണക്കേട്…. നാട്ടുകാര് എന്ത് പറയുമെന്ന പേടി ഇതൊക്കെയാണ് എന്നെ ആദ്യകാലങ്ങളിൽ ഇ ബന്ധത്തിൽ നിന്ന് ഒഴിഞ്ഞു പോകുന്നതിൽ നിന്നേനെ പിന്നോട്ട് വലിച്ചത്…. പിന്നീട് നിങ്ങൾ രണ്ടാൾക്ക് കൂടി ജന്മം തന്നതോടെ ഞാനിതൊക്കെ ശീലിച്ചു കഴിഞ്ഞു… എനിക്ക് മനസിലാവുന്നുണ്ട് ഇതാണിജന്മം എന്റെ വിധിയെന്ന്…

ആദ്യമേ മറ്റുള്ളവരെന്ത് കരുത്തുമെന്ന് വിചാരിക്കാതെ ഞാൻ തിരിച്ച് എന്റെ വീട്ടിൽ പോയിരുന്നെങ്കിൽ ഒരു പക്ഷെ ഇതിനേക്കാൾ നല്ലൊരു ജീവിതം എനിക്ക് ലഭിച്ചേനെ എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്….

നിറഞ്ഞ കണ്ണുകളോടെ അമ്മ തന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു നിർത്താവേ ഞാനപ്പോൾ ശപിച്ചത് നാട്ടുകാരെന്ന തെണ്ടികളെയാണ്….

ഞാനായിരുനെങ്കിൽ അതൊന്നും നോക്കാതെ ഇറങ്ങി വീട്ടിലേക്ക് വന്നേനെയെന്ന് സ്വയം മനസ്സിൽ വിചാരിക്കുകയും ചെയ്തു

ഇപ്പോൾ തന്റെ മുന്നിലും അതെ സാഹചര്യം ഉണ്ടായിരിക്കുന്നു…..

കല്യാണം കഴിഞ്ഞു ഒരാഴ്ചയ്ക്ക് അപ്പുറം അയാളുടെ യഥാർത്ഥ സ്വഭാവം പുറത്തേക്ക് വന്നിരിക്കുന്നു….

നന്നായി…. വളരെ നന്നായി…..

സമാധാനം…. ജീവിതത്തിൽ അതിനേക്കാൾ വലുതായ ഒന്നുമില്ല….

കഴിഞ്ഞ ഏതാനം വർഷങ്ങളിൽ അത് തന്റെ കൂടെയുണ്ട്

കൃത്യമായി പറഞ്ഞാൽ ജന്മം നൽകിയ സ്വന്തം പിതാവിന്റെ മരണദിവസം മുതൽ…..

പിന്നീട് തന്നെ പഠിപ്പിക്കാനായി അമ്മ ഏറെ കഷ്ടപ്പെടേണ്ടി വന്നുവെങ്കിലും….ജീവിതത്തിൽ സമാധാനം ഉണ്ടായിരുന്നു…..

വിനുവേട്ടന്റെ കൈപിടിക്കുബോഴും എന്തു കൊണ്ടോ അതിനിയും ജീവിതത്തിൽ ഉണ്ടാവുമെന്ന് തന്നെയാണ് തോന്നിയത്…

തന്നെ കണ്ടിഷ്ട്ടപെട്ടു വിവാഹാലോചനയുമായി വന്നയാൾ…..

നല്ല കുടുംബം….

നല്ലൊരു ജോലിയുമുണ്ട്….

സൗമ്യമായ സ്വഭാവകാരൻ…..

ഒന്നോ രണ്ടോ കണ്ടുമുട്ടലുകളിൽ പരസ്പരം ചുരുങ്ങിയ വാക്കുകൾ കൊണ്ട് പരിചയപെട്ടു

പൊരുത്തകേടുകൾ ഒന്നും തോന്നിയില്ല….

എന്നാലിന്ന്……

വൈകുന്നേരം വിനു വീട്ടിലെത്തുമ്പോൾ അമ്മു വീട്ടിലുണ്ടായിരുന്നില്ല….

“അവള് പോയി…..”

അമ്മ പറയുന്നത് അമ്പരപ്പോടെയാണ് അവൻ കേട്ട് നിന്നത്

“പോയെന്നോ…. എവിടേക്ക്….”

“അവളുടെ വീട്ടിലേക്ക്…. അല്ലതെങ്ങോട്ട്….”

അവരെന്തോ പിന്നെയും പറയാൻ ഉദ്ദേശിക്കവെ അവൻ അവിടുന്ന് മുറിയിലേക്ക് നടന്നിരുന്നു

മുറിയിൽ അവളുടേതായ ഒന്നും തന്നെയില്ല….

ഇതിന് മാത്രം എന്തുണ്ടായെന്ന് സ്വയം ആലോചിക്കവേ അനിയത്തി മുറിയിലേക്ക് വന്നത്

ചേച്ചി ചേട്ടന് തരാൻ പറഞ്ഞു….

അവൾ നീട്ടിയ പേപ്പർ നിവർത്തി വായിച്ചു

ഞാനെന്റെ വീട്ടിലേക്ക് പോവുകയാണ്…. ദയവു ചെയ്തു എന്നെ അനേഷിച്ചു പിന്നാലെ വരരുത്….. അപേക്ഷയാണ്…

വിനു അവളുടെ വീട്ടിലെത്തുമ്പോൾ അമ്മു തന്റെ മുറിയിലായിരുന്നു

വർദ്ധിച്ച ദേഷ്യതോടെ അകത്തേക്ക് കയറി കയ്യിൽ പിടിച്ചു തന്റെ നേരെ നിർത്താവേ അവളുടെ മുഖതെ ചുവപ്പ് അവളുടെ ഉള്ളിലെ ഭാവത്തെ പ്രകടമാക്കി…

നീയെന്താടി ഉദേശിച്ചത്‌…. ഒരു ഊമ കത്തും എഴുതി വെച്ചിട്ട് പെട്ടിയും കിടക്കയും എടുത്തു പോരാനും മാത്രം എന്താണുണ്ടായത്….

“എനിക്ക് നിങ്ങളോടൊപ്പം ജീവിക്കണ്ട….അതന്നെ കാരണം…..”

എടുത്തടിച്ചത് പോലുള്ള മറുപടി അവനെ അമ്പരപ്പിച്ചു…

“അതിനും വേണ്ടി എന്തുണ്ടായി ഇപ്പൊ… നോക്ക് അമ്മു വെറും ഒരാഴ്ചയായതെ ഉള്ളു നമ്മുടെ കല്യാണം കഴിഞ്ഞിട്ട്….”

“പക്ഷെ ഇന്നാണ് നിങ്ങളുടെ യഥാർത്ഥ സ്വഭാവം എനിക്ക് മനസിലായത്….സ്വന്തം അമ്മയോട് പോലും ഇത്രേം മോശമായ രീതിയിൽ പെരുമാറുന്ന നിങ്ങളെങ്ങനെ എന്നെ നന്നായി നോക്കുമെന്ന് ഞാൻ വിശ്വസിക്കും… ”

അവളുടെ ചിന്തകൾ തനിക്കും അപ്പുറത്താണെന്ന് അവന് തോന്നി

പക്ഷെ ഞങ്ങള് തമ്മിൽ ഇടയ്ക്ക് ഇങ്ങനെ ചില വഴക്കുകൾ ഉണ്ടാവാറുള്ളതാണ്…. അത് എല്ലായിടത്തും സാധാരണമാണ്…. ഇവിടെയും ഉണ്ടാകാറില്ലെ… അത്രേയുള്ളൂ…

ഉണ്ട്.. ഇവിടെയും ഉണ്ടായിട്ടുണ്ട്.. അതിന്റെ അടിസ്ഥാനത്തിലാണ് ഞാൻ പറഞ്ഞത്… എനിക്കി ബന്ധം തുടരാൻ താല്പര്യമില്ല

അവനെന്തൊക്കെ പറഞ്ഞിട്ടും അവളൊന്നും കേൾക്കാൻ തയ്യാറായില്ല…..

ആറു മാസങ്ങൾക്ക് അപ്പുറം ഡിവോഴ്സ് എന്ന മോചനമാർഗത്തിലൂടെ ആ ബന്ധത്തിൽ നിന്ന് പുറത്ത് കടക്കവേ അവൾ സന്തോഷവതിയായിരുന്നു…..

സത്യത്തിൽ വിനു കുറ്റക്കാരനാണോ…. വഴക്കുകൾ സാധാരണമാണ്…. പക്ഷെ അതിന്റെ ഏറ്റവും കൂടിയ തീവ്രമായ അനുഭവങ്ങൾ മാത്രമുള്ള അമ്മുവിന് അത് സാധാരണമല്ല…

മാതാപിതാക്കൾ തമ്മിലുള്ള സ്നേഹം പോലെ തന്നെ വഴക്കുകളും കുട്ടികളെ ബാധിക്കും…..

തങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തെ അവർ നോക്കികാണുന്നത് തങ്ങളുടെ അനുഭവങ്ങളിൽ നിന്നുമാണ്…..

കഴിയുമെങ്കിൽ സ്നേഹം മാത്രം അവർക്ക് മുന്നിൽ പരസ്പരം പങ്കു വയ്ക്കു…..

വഴക്കുകൾ നിങ്ങൾക്കിടയിൽ മാത്രം ഒതുങ്ങട്ടെ…

രചന: വന്ദിത വസുദേവ്

അടുത്ത കഥ വായിക്കൂ ……..👇

മാസമുറ വരുന്നില്ലെന്നുള്ള പരാതിയുമായി ആണ് പതിനേഴു വയസുകാരി ആയ അവളെയും കൂട്ടി അമ്മ എന്റെ സീനിയർ ഡോക്ടറെ കാണാൻ വന്നത്

click here

Leave a Reply

Your email address will not be published. Required fields are marked *