രാത്രി വൈകിയാണ് ലിയ ജോലി കഴിഞ്ഞു വീട്ടിൽ എത്തിയെ.

രചന :- Praveena Pravee

രാത്രി വൈകിയാണ് ലിയ ജോലി കഴിഞ്ഞു വീട്ടിൽ എത്തിയെ.. ലാബിൽ ഇപ്പോൾ നല്ല തിരക്കാണ്…ക്ഷീണം കാരണം പെട്ടന്ന് കിടന്നു..നെറ്റ് ഓണാക്കിയപ്പോൾ ഇൻബോക്സിൽ മെസ്സേജ് വന്ന ശബ്ദം….നോക്കണ്ട എന്നു കരുതി എങ്കിലും കൈകൾ അറിയാതെ ചാറ്റ് ഓപ്പണാക്കി….

കണ്ണുകൾ വിടർന്നു പോയി..ഒരുപാട് നാളുകളായി താൻ കൊതിക്കുന്ന സന്ദേശം,താൻ ഏറെ ഇഷ്ടപ്പെടുന്ന സോഷ്യൽ മീഡിയയിൽ നിറയെ ആരാധകരുള്ള തന്റെ പ്രിയ കൂട്ടുകാരൻ സാഗർ ..എഴുത്തു കൊണ്ടും.. നന്മ നിറഞ്ഞ മനസുകൊണ്ടും എല്ലാവരുടെയും പ്രിയങ്കരനായ സാഗർ.

കുട്ടി എവിടെയാണ് ഇപ്പോൾ ഓണ്ലൈനിൽ കാണാനില്ലല്ലോ,?

അര മണിക്കൂറായി ആ സന്ദേശം അയച്ചിട്ടു.. മാഷേ ഞാൻ ജോലി തിരക്കിലാണ് ഇപ്പോൾ,ഫോൺ അധികം ഉപയോഗിക്കുന്നില്ല.

റിപ്ലൈ ടൈപ് ചെയ്തയച്ചു, സീൻ ആയത് കണ്ടപ്പോൾ മനസ് തുള്ളിച്ചാടി, ടൈപ്പിങ് കാണിക്കുന്നു, അദ്ദേഹം റിപ്ലൈ തരാൻ പോകുന്നു , ലിയക്ക് ക്ഷീണമെല്ലാം പെട്ടന്നുമാറിയപോലെ തലയിണ എടുത്തു പിറകിൽ ചാരി അവൾ ആ ചാറ്റബോക്സിലോട്ടു ഒരുപാട് ഇഷ്ടത്തെ നോക്കി,

കുട്ടി നല്ലപോലെ എഴുതാറുണ്ട് എഴുത്തു വിടരുത്,നല്ല കഴിവുണ്ട്,, ഇനിയും എഴുതണം എന്റെ എല്ലാ ആശംസയും പ്രോത്സാഹനവും കൂടെയുണ്ട്..

റിപ്ലൈ വന്നു.ലിയക്ക് താൻ ഏതോ വർണ്ണലോകത്തു എത്തിയപ്പോലെ തോന്നി…

അവിടെ ഒരു പ്രണയം തുടങ്ങുകയായിരുന്നു.. ഏറെ ആരാധകരുള്ള സാഗർ തന്റെ ഇഷ്ടം അംഗീകരിച്ചു തന്നെ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ, മനസിന്റെ ഒരു കോണിൽ സ്ഥാനം നല്കിയെന്നറിഞ്ഞപ്പോൾ ലിയ പിന്നെ യാഥാർഥ്യത്തിന്റെ ലോകത്തു നിന്നും മാറി അദൃശ്യമായൊരു ലോകത്തെത്തി… അവിടെ അവൾ തന്റെ മാതാപിതാക്കളെ മറന്നു, തന്നെ പൊന്നുപോലെ നോക്കുന്ന തന്റെ കൂടപ്പിറപ്പിനെ, തന്റെ ചേട്ടനെ മറന്നു,

സാഗറെന്ന എഴുത്തുകാരൻ മറ്റൊരു പെണ്ണിന്റെ ഭർത്താവാണെന്നും രണ്ടു കുട്ടികളുടെ അച്ഛനാണെന്നും അവൾ മറന്നു.

നെറ്റ് യുഗത്തിലെ എല്ലാ പ്രണയവും പോലെ അവരും പറന്നുനടന്നു..രാത്രി വൈകുന്ന ചാറ്റുകൾ..

അത് കാളുകൾ ആയി മാറാൻ അധികം സമയം വേണ്ടി വന്നില്ല, സാഗറിന്റെ സ്നേഹം കാണുമ്പോൾ താൻ ആണ് ഈ ഭൂമിയിലെ ഏറ്റവും ഭാഗ്യമുള്ള പെണ്ണ് എന്നുപോലും ലിയ ചിന്തിക്കാൻ തുടങ്ങി.

ഒരാണിനു പെണ്ണിനെ ഇത്രയും സ്നേഹിക്കാൻ ആകുമോ അവൾ ചിന്തിച്ചിട്ടുണ്ട്,

വീഡിയോ കാൾ ആയിരുന്നു സാഗറിന് ഇഷ്ടം,തന്നെ എപ്പോളും കാണണം,തന്റെ മുഖം കാണുമ്പോൾ പുതിയ കവിതകൾ മനസിലെത്തുമെന്നാണ് അദ്ദേഹം പറയുന്നത്,,

മാസങ്ങൾ അവരുടെ പ്രണയ സല്ലാപങ്ങളുമായി കടന്നു പോയി,,, എപ്പോളെക്കെയോ തമ്മിൽ പൊരുത്തക്കേടുകൾ എത്തി ..ലിയക്ക് പരാതികൾ മാത്രമായി സാഗറിനോട് പറയാൻ,,

സാഗറിന് തിരക്കുകൾ കൂടി,,ഓണ്ലൈനിലുണ്ടെങ്കിലും ഓരോ കാരണം പറഞ്ഞ് ഒഴിഞ്ഞ് മാറാൻ തുടങ്ങി, ആദ്യം കാളുകൾ കുറഞ്ഞ്..പിന്നെ ദിവസവും ചില മെസ്സേജുകൾ മാത്രമായി,,

ലിയയ്ക്ക് ജീവിതം ഭ്രാന്ത് പിടിക്കുന്നപോലെയായി,, ജോലിയിൽ ശ്രദ്ധിക്കാനായില്ല,ആഹാരം വേണ്ടാതെയായി,,

സാഗറിനെ വിളിക്കുമ്പോൾ പലപ്പോളും അവൻ ദേഷിച്ചു മെസ്സജുകൾ വിടാൻ തുടങ്ങി . എനിക് ഇത്തിരി സമാധാനം തരുമോ നീ… അതായിരുന്നു എപ്പോളും മറുപടി,,

കണ്ണുനീരിൽ മുങ്ങി ലിയയുടെ രാവുകൾ.. ഒരിക്കൽ പോലും നേരിട്ട് കണ്ടില്ലങ്കിലും .. തന്റെ ഓൺലൈൻ കാമുകന് അവൾ എല്ലാം അർപ്പിച്ചു കഴിഞ്ഞിരുന്നു.. മണിക്കൂറുകൾ നീണ്ട വീഡിയോ ചാറ്റിൽ ഒരു പെണ്ണിനു പ്രിയപ്പെട്ടതെല്ലാം അവളവനെ കാണിച്ചിരുന്നു..

സെക്സിന്റെ മാസ്മരികത സുഖമെന്തെന്നു അവൻ അവളെ അറിയിച്ചു.. എന്നെങ്കിലും ഒരിക്കൽ കണ്ടുമുട്ടുമ്പോൾ അവനു സമർപ്പിക്കാനായി തന്നെ അവൾ കാത്തുവെച്ചു,

അവൾ അവൻറെ പിറകെ സ്നേഹത്തിനു വേണ്ടി യാചിക്കുവാൻ തുടങ്ങി…

എല്ലാ ഓണ്ലൈൻ പ്രണയം പോലെ ഒരുദിവസം ലിയയുടെ മെസ്സേജും കാളും ബ്ലോക്ക് ലിസ്റ്റിൽ പോയി വീണു..അവളുടെ പ്രിയപ്പെട്ടവൻ കേവലം ഒരു ബ്ലോക്കിൽ അവളെ ഒഴിവാക്കി… അവൾക്ക് ആരോടും പറയാൻ പോലും കഴിയില്ലായിരുന്നു..എന്ത് പറയും രണ്ടു കുട്ടികൾ ഉള്ള ഒരു പുരുഷൻ തന്നെ ഓണ്ലൈൻ വഴി പ്രണയിച്ചു ചതിച്ചെന്നോ, തന്നെ പരിഹസിക്കും ആരോട് പറഞ്ഞാലും, പാറിപ്പറന്നു നടന്ന ആ ചിത്ര ശലഭം വാടി തളർന്നു പോയി…

വീട്ടുകാരും കൂട്ടുകാരും ഏറെ ശ്രമിച്ചു ലിയ മാസങ്ങൾക്കകം പഴയ ജീവിതത്തിൽ തിരിച്ചെത്തി…

ഫേസ്ബുക്ക് എന്ന ലോകം അവൾ വെറുത്തിരുന്നു.. തന്റെ അമ്മയുടെയും അച്ഛന്റെയും,നല്ല മകളായും,, ചേട്ടന്റെ കുഞ്ഞനിയത്തിയായും അവൾ വീണ്ടും മാറി,,ജീവിതത്തിൽ തിരിച്ചെത്തി അവൾ.

ലാബിൽ ജോലിക്കിടയിൽ ആണ് കൂട്ടുകാരിയുടെ ഫോൺ വന്നത്..മോളെ ഒരു പ്രശ്നമുണ്ട്.. എന്താടി ?ലിയ അതിനൊട്ടും പ്രാധാന്യം കൊടുക്കാതെ തിരിച്ചു ചോദിച്ചു.

നീ ആ വാട്‌സ്ആപ്പിൽ ഒന്നു നോക്കെ ഞാനൊരു വീഡിയോ അയച്ചിട്ടുണ്ട്, വിഷമിക്കരുത്, കൂട്ടുകാരി ഫോൺ കട്ട് ആക്കിയപ്പോൾ ലിയ മെസ്സേജ് ഓപ്പണാക്കി.

അതിൽ കണ്ട ദൃശ്യങ്ങൾ സാഗറുമൊത്തു താൻ നടത്തിയ പ്രണയകേളികൾ.. പകുതിയിൽ കൂടുതൽ നഗ്നമായ തന്റെ ശരീരഭാഗങ്ങൾ,, പക്ഷെ അതിൽ തന്റെ ദൃശ്യങ്ങൾ മാത്രമായിരുന്നു..സാഗറെന്ന തന്റെ കാമുകൻ അതിൽ ഇല്ലായിരുന്നു…എഡിറ്റ് ആണ് ആ ദൃശ്യങ്ങൾ.

ഹോ അത് കാണാൻ ശക്തിയില്ലാതെ ലിയ കണ്ണടച്ചു പോയി,, ഫോൺ വീണ്ടും ബെല്ലടിച്ചു…

ചേട്ടൻ ആണ്..അവൾ ഫോൺ എടുത്തു,,

മോളെ നീ, തന്റെ ചേട്ടൻ കരയുന്നത് ആദ്യമായി അവൾ കേട്ടു,പറയാനവൾക്കു ശബ്ദം ഇല്ലായിരുന്നു..

അവളുടെ കൈയ്യിൽ നിന്നും ഫോൺ ഊർന്നു താഴെ വീണു..

ലിയയുടെ വീടൊരു മരണവീടിനു തുല്യമായി.. ഇന്റർനെറ്റ് വഴി പടർന്ന് ആ വീഡിയോ കാണാൻ ആരും ബാക്കിയില്ലായിരുന്നു.. അപമാന ഭാരത്താൽ ആ കുടുംബം തേങ്ങുകയായിരുന്നു .

അവരെ നോക്കാൻ മനശക്തിയില്ലാതെ ചെയ്ത തെറ്റിന് മാപ്പില്ലാതെ.. ലിയ അപ്പോൾ തന്റെ തീരുമാനം നടപ്പിലാക്കുകയായിരുന്നു.അലറിവന്ന ട്രെയിനിൽ മുന്നിൽ തന്റെ വിവരക്കേടിന്റെ..പ്രണയ സുഖത്തിന്റെ,, അവസാനം കുറിക്കുകയായിരുന്നു..

എന്നാൽ ആ പെണ്ണ് ഒന്നോർത്തില്ല താൻ കാണിച്ചുകൂട്ടിയ തെറ്റിന്റെ ബാക്കിപത്രം ഏറുന്ന തന്റെ അമ്മയെയും അച്ഛനെയും കൂടപിറപ്പിനെയും.. അവർക്ക് ഇനിയുള്ള ജീവിതം അപമാനത്തിന്റെ നേരിപ്പോടിൽ പുകയാനുള്ളതാണെന്നു അവൾ ചിന്തിച്ചില്ല..

തന്റെ മരണം അറിഞ്ഞു ഏതെങ്കിലും ഒരു പെണ്കുട്ടി എങ്കിലും ഓണ്ലൈൻ പ്രണയത്തിൽ ചതിക്കപ്പെടാതെ ഇരുന്നെങ്കിൽ അത് മാത്രമായിരുന്നു അവളുടെ അവസാന ആഗ്രഹം.

(ഫോണിൽ ചെയ്യുന്ന വീഡിയോ ചാറ്റിൽ അത് സേവ് ചെയ്യാൻ ഉള്ള ആപ്പുകൾ ഉണ്ടെന്നു അറിയുക പ്രിയ സഹോദരിമാരെ,,നിങ്ങൾ അറിയാതെ അത് സേവ് ചെയ്യാൻ അപ്പുറത്തുള്ള ആളിന് നിഷ്പ്രയാസം കഴിയും.., ഒരുപക്ഷേ നിങ്ങൾ അറിയാതെ ആ ദൃശ്യങ്ങൾ നെറ്റ് വഴി ഒഴുകിപരക്കുന്നു.. എൻറെ എഴുത്തു കാരണം ഒരു പെണ്ണിന്റെ എങ്കിലും ജീവിതം രക്ഷപെട്ടാൽ.. പകരുക സന്ദേശം മറ്റുള്ളവരിലേക്ക്)

രചന :- Praveena Pravee

അടുത്ത കഥ വായിക്കൂ ……..👇

പ്രസവിക്കാതെയും അമ്മയാകാം

click here

Leave a Reply

Your email address will not be published. Required fields are marked *