ഏട്ടൻ കുറെ സ്വപ്നം കണ്ടിട്ട് ഉണ്ടാവും അല്ലെ ആദ്യരാത്രി…

രചന : Saji Krishna Nandhu

ആദ്യരാത്രി……….. ❤️❤️❤️❤️😍😍

സമയം രാത്രി 10.00 മണി ഭാര്യ ഏട്ടാ എനിക്ക് നല്ല തലവേദന രാവിലെ മുതൽ നിന്നതു കൊണ്ടാണ് എന്ന് തോന്നുന്നു.. എന്നാൽ മോളു കിടന്നോ…

അവൻ പതിവുപോലെ പുഷ്‌തകത്തിന്റെ അടുത്തേക് ഒഴിഞ്ഞു പോയി….

സമയം ഒരു മണി അയ്യപ്പോൾ അവൾ പതിയെ ഉണർന്നു ഏട്ടൻ ഉറങ്ങില്ലേ ഇതുവരെ…

ഇല്ല ഡാ എന്തേ എങ്ങനെ ഉണ്ട് നിന്റെ തലവേദന……

കുഴപ്പമില്ല മാറി. ഏട്ടാ എനിക്ക് വിശക്കുന്നു ഇപ്പോളോ നല്ല വിശപ്പ്…

എന്നാൽ നീ റെഡി ആവു നമ്മുക്ക് പുറത്തു പോവാം….

ഈ രാത്രിയോ….

പിന്നെ ഇവിടെ ഇപ്പോൾ ലൈറ്റ് ഇട്ടാൽ എല്ലാരും… ഉണരും…

അത് ശെരിയാ എന്നാൽ പിന്നെ വെള്ളം എന്തേലും കുടിച്ചിട്ട് കിടക്കാം….

വേണ്ട നീ റെഡി ആവൂ……

ഏട്ടാ പുറത്തു നല്ല മഴ ഉണ്ട് …

അത്‌ സാരമില്ല…..

അവൻ കാറിന്റെ താക്കോൽ എടുത്തിട്ട് വന്ന്…

അവൾ വസ്ത്രം മാറി……

പതിയെ അവർ പുറകിലെ വാതിൽ തുറന്നു പുറത്തു ഇറങ്ങി…..

കാർ സ്റ്റാർട്ട്‌ ആക്കി അവർ നീങ്ങി….

കുറെ ദൂരം പോയപ്പോൾ ഒരു ഹോട്ടൽ തുറന്നിരിക്കുന്നു അവിടെ ചോദിച്ചപ്പോൾ കഴിക്കാൻ ഒന്നുമില്ല…..

വേണ്ട ഏട്ടാ നമ്മുക്ക് തിരിച്ചു പോവാം….

സാരമില്ല പൊന്നു നമ്മുക്ക് ഒന്ന് കൂടെ നോക്കാം അവിടെ ഇല്ലേൽ തിരിച്ചു പോവാം…

എന്ന് പറഞ്ഞു അവർ അടുത്ത കടയിലേക്ക് നീങ്ങി…

നീ ഇവിടെ ഇരിക്കു ഞാൻ കടയിൽ പോയി ഞാൻ എന്തെങ്കിലും ഉണ്ടോ നോക്കിയിട്ട് വരാം……

ചേട്ടാ കടയിൽ കഴിക്കാൻ എന്തെങ്കിലും ഉണ്ടോ

.. മോനെ നല്ല നെയ് റോസ്റ്റ് ഉണ്ട്…..

എന്നാൽ ശെരി ഒരു റോസ്റ്റ് എടുത്തോ രണ്ടു ചായയും ആയിക്കോട്ടെ അതും പറഞ്ഞു.. അവൻ കാറിൽ നിന്നും അവളെ വിളിച്ചു കൊണ്ടു വന്നു….

അവൾ കഴിച്ചു തുടങ്ങി. അവൾ കഴിച്ച് പാതിയായ ശേഷം അവൾ ചോദിച്ചു അല്ല ഏട്ടന് ഒന്നും വേണ്ടേ….. എനിക്ക് നല്ല… വിശപ്പ് ആയതു കൊണ്ട് ഞാൻ ഒന്നും ശ്രദ്ധിച്ചില്ല…..

സാരമില്ല ഡാ നി കഴിക്കു…….

അവൾ അവനോടു ചോദിച്ചു ഏട്ടന് എന്തേലും പ്രശ്നം ഉണ്ടോ….

ഹേയ് ഇല്ലാലോ അത് എന്താ നീ അങ്ങനെ ചോദിച്ചത്..

ഹേയ് ഒന്നുമില്ല ഞാൻ കരുതി എന്നോട് ദേഷ്യമായിരിക്കുമെന്നു ….

അവൻ ചോദിച്ചു എന്തിനു……

ഏട്ടന്റെ കുറെ സ്വപ്നം കണ്ടിട്ട്…. ഉണ്ടാവും അല്ലെ ആദ്യരാത്രി..

അത് പിന്നെ എല്ലാരും കാണുന്നത് അല്ലെ സാരമില്ല പൊന്നു നിനക്ക് തലവേദന അയ്യത് കൊണ്ട് അല്ലെ അത് ഒന്നും കുഴപ്പമില്ല….

കഴിച്ചു കഴിഞ്ഞു അവൻ പൈസ കൊടുത്തിട്ട് അവർ കാറിൽ കയറി ….

അവൾ അവനോടു ചോദിച്ചു ഏട്ടന്റെ ഏറ്റവും വലിയ ആഗ്രഹം എന്താണ് …

അവൻ പറഞ്ഞു കല്യാണം കഴിഞ്ഞ അടുത്ത ദിവസം ഭാര്യയെ കൊണ്ട് ഗുരുവായൂർ പോണമെന്ന് ഒരു ആഗ്രഹം ഉണ്ടായിരുന്നു. നിനക്ക് വയ്യ എന്ന് പറഞ്ഞപ്പോഴാണ് ഞാൻ പിന്നെ ഒന്നും പറയാതെ ഇരുന്നത്….

അത് സാരമില്ല ഏട്ടാ ഇപ്പോൾ ശരിയായാലോ എനിക്ക് വിശക്കുന്നു എന്ന് പറഞ്ഞപ്പോൾ എനിക്ക് വേണ്ടി ഈ പാതി രാത്രി ഉറക്കം കളഞ് വന്നത് അല്ലെ… ഏട്ടന്റെ ഭാര്യ ആയ എനിക്ക് ആഗ്രഹo സാധിച്ചു താരത്തെ ഇരിക്കാൻ പറ്റുമോ…

ഏട്ടൻ വണ്ടി തിരിക് നമ്മുക്ക് ഗുരുവായൂർ പോവാം…

അങ്ങനെ അവർ ഗുരുവായൂർ എത്തി….. അവിടെ ഒരു കടയിൽ പോയി വസ്ത്രം എടുത്തു…. പുലർച്ചെ അതിരാവിലെ 3 മണിയോടെ അവർ വാകച്ചാർത് കാണാൻ ഇറങ്ങി….

ഇതുപോലെ ഒരു ദർശനം ഇതിനു മുൻപ് ഒന്നും കണ്ടിട്ടില്ല…. അത് അവൾ കൂടെ ഉള്ളത് കൊണ്ട് ആണോ എന്നു എനിക്ക് അറിയില്ല നല്ല ഒരു അനുഭവമായിരുന്നു ……

അവർ എല്ലാം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങി….. രാവിലെ ഒരു 5:30 മണി ആയ്യപ്പോൾ ഞങ്ങൾ തിരികെ വീട്ടിൽ എത്തി….. എല്ലാരും ഇന്നലത്തെ ക്ഷീണം കാരണം നല്ല ഉറക്കമായിരുന്നു ഞങ്ങൾ പുറകിലെ വാതിൽ തുറന്നു മുറിയിലേക്കു പോയി….

ഏട്ടൻ ഉറങ്ങിക്കോ കുറച്ചു നേരം ഞാൻ ഒന്ന് കുളിച്ചിട്ട് വരാ.എന്നിട്ട് താഴെ പോയി ചായ ഉണ്ടാക്കി കൊണ്ടു വരാം ….

അവൻ അവളോട്‌ ചോദിച്ചു നിനക്ക് ഉറക്കം വരുന്നില്ലേ ……..

ഞാൻ എന്റെ വീട്ടിൽ 8:30 മണിക്ക എഴുന്നേക്കു ഇവിടെ അത് പറ്റില്ലല്ലോ….. എന്നും പറഞ്ഞു അവൾ നേരെ കുളിക്കാൻ പോയി അത് കഴിഞ്ഞ്. പൂജ മുറിയിൽ പോയി വിളക്ക് വെച്ച് പ്രാർത്ഥിച്ചു… നേരെ അടുക്കളയിൽ പോയി ചായ ഉണ്ടാക്കി അമ്മയെ വിളിച്ചു…..

അമ്മ മോൾ ഉറങ്ങിയില്ലേ…. ഇത്ര നേരത്തെ എഴുന്നേറ്റുവോ……

ഉറക്കം വന്നില്ല അമ്മേ…. അപ്പോൾ എഴുന്നേറ്റു. അമ്മ ചായ കുടിക്കൂ….. ഞാൻ ഏട്ടന് ചായ കൊടുത്തിട്ട് വരാം…. അവൾ മുറിയിൽ എത്തി ഏട്ടൻ നല്ല ഉറക്കം അയിരിക്കും എന്ന് കരുതി ചായ അവിടെ വെച്ചിട്ട് അവൾ അടുക്കളയിൽ പോയി….. ഇന്നലത്തെ തിരക്ക് കാരണം കുറെ പാത്രങ്ങൾ കഴുകാൻ ഉണ്ടായിരുന്നു അതെല്ലാം കഴുകി കഴിഞ്ഞു…… അവൾ അമ്മയോട് ചോദിച്ചു രാവിലെ കഴിക്കാൻ എന്താ ഉണ്ടാകേണ്ടത് എന്ന്…..

മാവ് ഉണ്ട് മോളെ ഫ്രിഡ്ജിൽ. കുറച്ചു കഴിഞ്ഞു എന്തേലും ഉണ്ടാകാം …..

അപ്പോഴാണ് മുകളിൽ നിന്ന് ഏട്ടൻ വിളിച്ചത്…. പൊന്നു ഡി ഇങ്ങോട്ട് വാ……

അവൻ കുളിച്ചു…റെഡി ആയ്യി നിൽക്കുന്ന കണ്ടു….

അവൾ ചോദിച്ചു എങ്ങോട്ട് ഈ രാവിലെ തന്നെ എന്ന്….

അവിടെ അടുത്ത് ഒരു ശിവ ക്ഷേത്രം ഉണ്ട് ഞാൻ ചെറുപ്പം മുതൽ അവിടെ പോവാറുണ്ട് നമ്മുക്ക് ഒന്ന് അവിടെ വരെ പോയിട്ട് വരാം….

അവൾ വേഗം റെഡി ആയ്യി വന്നു വാ പോവാം ഏട്ടാ…..

അമ്മേ ഞങ്ങൾ ശിവക്ഷത്രത്തിൽ പോയ്യിട്ട് വരാം… എന്ന് പറഞ്ഞു അവർ ഇറങ്ങി….

അമ്പലത്തിൽ പോവുന്ന വഴി അവൾ നല്ല ഉറക്കമായിരുന്നു.ചെറുതായി മഴയും ഉണ്ടായിരുന്നു. എനിക്ക് ആണേൽ വിളിക്കാനും തോന്നിയില്ല കുറെ നേരം ഉറങ്ങട്ടെ എന്ന് കരുതി കാർ അവിടെ നിർത്തി ഇട്ടു …….

കുറച്ചു നേരം കഴിഞ്ഞപ്പോൾ അവൾ ഞെട്ടി ഉണർന്നു …..

എന്താ ഏട്ടാ…..ഇത്ര നേരം എന്നെ വിളിച്ചില്ല എന്ന് ചോദിച്ചു…

ഒന്നുമില്ല പൊന്നു നീ ഇന്നലെ തന്നെ നേരെ ഉറങ്ങില്ല അതു കൊണ്ടാണ് വിളിക്കാതെ ഇരുന്നത് …..

നേരെ അവർ കാറിൽ നിന്ന് ഇറങ്ങി അമ്പലകുളത്തിൽ നിന്നും മുഖം എല്ലാം കഴുകി അമ്പലത്തിലേക് നടന്നു രണ്ടു പേരും നന്നായി പ്രാർത്ഥിച്ചു തിരിച്ചു വീട്ടിലേക് മടങ്ങി….

അവൾ കൂടെ ഉള്ളത് കൊണ്ട് ആണോ എന്ന് അറിയില്ല എല്ലാത്തിനും പുതുമ തോന്നി തിരിച്ചു വീട്ടിൽ എത്തി.

എന്താ മക്കളെ ഇത്ര നേരം വൈകി എന്ന് അമ്മ ചോദിച്ചു…..

നല്ല തിരക്കായിരുന്നു അമ്മേ എന്ന് പറഞ്ഞു മുറിയിലേക് പോയി….

അമ്മ ശെരി മക്കളേ രണ്ടാളും പോയി എന്തേലും കഴിക്ക് എന്ന് പറഞ്ഞു…. അമ്മ അടുക്കളയിൽ പോയി….

ഏട്ടാ വാ അമ്മ നല്ല ദേഷ്യത്തിലാണ് തോന്നുന്നു നമ്മുക്ക് പോയി കഴികാം..

അവർ ഡൈനിങ് ടേബിളിൽ പോയി ഇരുന്നു…….

അമ്മ നല്ല ചൂട് ദോശ ഉണ്ടാക്കി കൊണ്ട് തന്നു നല്ല പോളിംഗ് ആയ്യിരുന്നു.. 😀😀

അത് കഴിഞ്ഞു അവൻ മുറിയിൽ പോയി ഇരുന്നു നല്ല ക്ഷീണം ഒന്ന് കിടക്കാം എന്ന് കരുതി കിടന്നു നന്നായി ഉറങ്ങി…

അവൾ അടുക്കളയിൽ ജോലി എല്ലാം കഴിഞ്ഞു മുറിയിൽ വന്നപ്പോൾ സമയം രാവിലെ 11 മണി ആയ്യി….. അവൾ എന്റെ അടുത്ത് കിടന്നു അവളും നല്ല ഉറക്കം ആയ്യി…..

സമയം ഉച്ചക്ക് രണ്ടു മണി ആയ്യപ്പോൾ ആണ് അമ്മ വീണ്ടും വിളിക്കുന്നു കഴിക്കുന്നില്ലേ എന്ന് പറഞ്ഞു…..

കുറെ നേരം കേൾക്കാതെ അയ്യപ്പോൾ അമ്മ റൂമിൽ വന്ന് നോക്കി വാതിൽ അടച്ചിട്ടുണ്ടായിരുന്നില്ല രണ്ടു പേരും നല്ല ഉറക്കം….. അമ്മ ഒന്നും മിണ്ടാതെ താഴെ പോയി കഴിക്കാൻ തുടങ്ങി…..

സമയം വൈകുന്നേരം 5മണി ആയ്യപ്പോൾ അവൾ എഴുന്നേറ്റു…. ഏട്ടാ സമയം 5 മണി ആയ്യി എഴുന്നേൽക്കു വാ വല്ലതും കഴികാം എന്ന് പറഞ്ഞു…അവർ ഡൈനിങ് റൂമിലേക്കു നടന്നു…

അവൾ ഭക്ഷണം എല്ലാം എടുത്തിട്ട് വന്ന് വിളമ്പി കഴിച്ചു തുടങ്ങി….

അപ്പോഴാണ് അമ്മ പറഞ്ഞത് ഞാൻ നിങ്ങളെ വന്ന് വിളിച്ചു നിങ്ങൾ നല്ല ഉറക്കം ആയ്യിരുന്നു അതാണ് പിന്നെ ഞാൻ നിങ്ങളെ വിളിക്കാതിരുന്നത് ഉറങ്ങട്ടെ എന്നു കരുതി …….

ഭക്ഷണം എല്ലാം കഴിച്ചു കഴിഞ്ഞു അവൻ പുറത്തു പോയി കൂട്ടുക്കാരെ എല്ലാം കണ്ടിട്ട് വരാം എന്ന് പറഞ്ഞു ഒരു 8 മണിയോടെ തിരിച്ചു വന്നു ………….

അവൾ ചപ്പാത്തി മുട്ട കറി എല്ലാം ഉണ്ടാക്കി വെച്ചിരിക്കുന്നു…. ഇത് വരെ അവൾ ഉണ്ടാക്കിയ ഭക്ഷണം ഒന്നും കഴിച്ചിട്ടില്ല വിശപ്പ് ഇല്ല എന്നാലും അവൾ ഉണ്ടാക്കിയത് അല്ലേ എന്ന് കരുതി രണ്ടു ചപ്പാത്തി എടുത്തു കഴിക്കാൻ തുടങ്ങി……..

അപ്പോൾ ദേ ഇവിടെ ആരുമില്ലേ എന്ന് ചോദിച്ചു ഒരുവിളി.അടുത്ത വീട്ടിലെ ചേട്ടൻ വന്നത് ഡാ നീ സിനിമക്ക് വരുന്നോ…. നല്ല സിനിമയാണ് വരുന്നേൽ വാ പുതു കല്യാണം എല്ലാം കഴിഞ്ഞതല്ലേ ഇന്ന് എന്റെ വക ആയിക്കോട്ടെ ടിക്കറ്റ് ചെലവും എല്ലാം….

പിന്നെ ഒന്നും നോക്കിയില്ല ഓസി അല്ലെ എന്ന് കരുതി വേഗം റെഡി ആയ്യി തിയറ്ററിൽ എത്തി…. സിനിമ എല്ലാം കഴിഞ്ഞു വീട്ടിൽ എത്തുമ്പോൾ സമയം 1:30……

അക്കെ തളർന്നു അവശരായി രണ്ടാളും. എനിക്ക് വയ്യ പൊന്നു ഞാൻ കിടക്കുന്നു എന്ന് പറഞ്ഞു അവൻ വസ്ത്രം പോലും മാറാതെ പോയി കിടന്നു……..

അവൾ നല്ല ക്ഷീണം കാരണം ഒന്ന് കുളിക്കാൻ വേണ്ടി ബാത്‌റൂമിൽ പോയി. കുളിച്ചു വരുമ്പോഴേക്കും ഏട്ടൻ നല്ല ഉറക്കമാണ് ….. നല്ല ക്ഷീണം കാണും എന്ന് കരുതി വിളിക്കാനും പോയില്ല ഓരോ കാര്യം ആലോചിച്ചു അങ്ങനെ ഉറങ്ങി….

അടുത്ത ദിവസം രാവിലെ ഒരു 4:30 അയ്യപ്പോൾ ഫോൺ റിംഗ് ചെയ്തത് കേട്ടു അവർ ഉണർന്നു….. ഈ രാവിലെ ആരാ ഉറക്കം ഇല്ലാതെ വിളിക്കുന്ന എന്ന് നോക്കിയപ്പോൾ അവളുടെ അമ്മ……

7 തവണ വിളിച്ചിരിക്കുന്നു നല്ല ഉറക്കം അയ്യത് കൊണ്ട് ഒന്നും അറിഞ്ഞില്ല….

I തിരിച്ചു അങ്ങോട്ട് വിളിച്ചപ്പോൾ ആണ് അറിഞ്ഞിതു അവളുടെ വലിയച്ഛൻ മരിച്ചു നിങ്ങൾ വേഗം ഇങ്ങോട്ട് വാ എന്ന് പറഞ്ഞായിരുന്നു ആ ഫോൺ കാൾ..

അത് കേട്ടതും അവർ അവിടെ നിന്ന് ഇറങ്ങി നേരെ വീട്ടിൽ പോയി….

ചടങ്ങ് എല്ലാം കഴിഞ്ഞു തിരിച്ചു വീട്ടിൽ പോവാൻ നേരംbഅവളോട്‌ അമ്മ കാര്യമായിട്ട് എന്തോ പറയുന്നുണ്ടായിരുന്നു ഞാൻ അത്‌ ഒന്നും ശ്രദ്ധിക്കാൻ പോയില്ല…..

അത് കഴിഞ്ഞു അമ്മ എന്നെ വിളിച്ചു പറഞ്ഞു മോനെ അവർക്ക് മക്കളൊന്നുമില്ല അവൾ കുറച്ചു ദിവസം ഇവിടെ നിലാകട്ടെ 16 കഴിഞ്ഞു ഞങ്ങൾ അവിടെ കൊണ്ട് ആക്കികൊള്ളം എന്ന് പറഞ്ഞു….

അതിനു എന്താ അമ്മേ അത് ഒന്നും സാരമില്ല…. അവൾ ഇവിടെ നിൽക്കട്ടെ ഞാൻ കുറച്ചു ദിവസം കഴിഞ്ഞു വരാം എന്ന് പറഞ്ഞു…..അവൻ അവളെ നോക്കി അവളുടെ മുഖം ആകെ വാടി തളർന്നു ഇരിക്കുന്നു കണ്ണ് നിറഞ്ഞു ഒഴുകുന്നു……..

അവൻ അവളുടെ അടുത്തേക് പോയി പോട്ടെ സാരമില്ല അവർക്ക് മക്കൾ ഒന്നും ഇല്ലാത്തതു കൊണ്ട് അല്ലേ നീ ഇവിടെ നിൽക്ക് … 16 ദിവസം അല്ലേ അത് എല്ലാം പെട്ടെന്നു പോവും…. എന്ന് പറഞ്ഞു അവൻ ഇറങ്ങി……..

12 ദിവസം കഴിഞ്ഞപ്പോൾ വീണ്ടും അപ്രത്യക്ഷമായി ഒരു ഫോൺ കാൾ ജോലി സഥലത്തു നിന്നും എത്രയും പെട്ടന്ന് ജോലിക്ക് ചെല്ലണം എന്ന് പറഞ്ഞ് … പോവാതെ ഇരിക്കാനും പറ്റില്ല….

അവൻ എന്ത് ചെയ്യും എന്ന് ആലോചിച്ചു കുറെ നേരം ഇരുന്നു ജോലി കളയാനും പറ്റില്ല കല്യാണം കഴിഞ്ഞു ഭാര്യയുടെ കൂടെ 2 ദിവസം കഴിഞ്ഞത്..

അവൻ നേരെ അവളുടെ അടുത്തേക് പോയി….

അവനെ കണ്ടതും സന്തോഷം കൊണ്ട് അവൾ അടുത്തേക് ഓടിവന്നു എന്ത് പറ്റി അന്ന് പോയിട്ട് ഇപ്പോൾ ആണോ വരാൻ തോന്നിയത് എന്ന് പറഞ്ഞു…

മുഗം വീർപ്പിച്ചു നിലക്കുന്ന അവളെ കണ്ടപ്പോൾ അവനു ഒന്നും പറയാനും തോന്നിയില്ല……..

വേഗം അവൾ പോയി ചായ ഇട്ട് വന്നു. ഏട്ടൻ ചായ കുടിക്കൂ എന്ന് പറഞ്ഞു കുറെ നേരം… അവന്റെ അടുത്ത് ഇരുന്നു…

അവളോട് പതിയെ അവൻ കാര്യം അവതരിരിപ്പിച്ചു. ഇന്നലെ ഓഫീസിൽ നിന്ന് വിളിച്ചു എത്രയും പെട്ടന്നു ചെല്ലണം എന്ന് ആണ് പറയുന്നത് അത് കേട്ടതും അവളുടെ കണ്ണ് നിറഞ്ഞു ഒഴുകി…

അവൻ പതിയെ അവളെ നെഞ്ചോടു ചേർത്ത് പിടിച്ചു നെറ്റിയിൽ ഒരു ചുംബനം നൽകി കൊണ്ട് പറഞ്ഞു പോട്ടെ പൊന്നു സാരമില്ല വിഷമിക്കണ്ട എത്രയും പെട്ടന്ന് ഞാൻ തിരിച്ചു വരാം നോക്കാം എന്ന് പറഞ്ഞു….. അവളെ സമാധാനിപ്പിച്ചു…..

അവളുടെ കയിലേക് അവന്റെ ATM CARD കൊടുത്തിട്ട് പറഞ്ഞു ഇതിൽ കുറച്ചു പൈസ ഉണ്ട് നിനക്ക് എന്ത് ആവിശ്യം ഉണ്ടേലും ഇതിൽ നിന്ന് എടുത്തോ….വേറെ എന്തേലും ആവശ്യം ഉണ്ടേൽ നീ വിളിക്കാൻ മറക്കണ്ട ….നാളെ രാത്രി 9 മണിക്ക് ആണ് ഫ്ലൈറ്റ് സമയം കിട്ടുവാണേൽ നീ വിളിക് എന്നും പറഞ്ഞു അവൻ ഇറങ്ങി………

പരിഭവങ്ങളും പരാതിയും 2 വർഷം കഴിഞ്ഞു പോയത് അറിഞ്ഞില്ല……

ഒരു ദിവസം രാത്രി 12മണിയോടെ ആരോ കാളിങ് ബെൽ അടിക്കുന്ന ശബ്‌ദം കേട്ടു… പെട്ടന്ന് അവൾ ഞെട്ടി ഉണർന്നു..

അമ്മേ ആരോ വിളിക്കുന്നുണ്ട് കുറെ നേരമായി ബെൽ അടിക്കുന്നു …

. അവർ വാതിൽ തുറന്നു നോക്കിയപ്പോൾ വീടിന്റെ മുന്നിൽ കുറെ മെഴുകുതിരി കത്തിച്ചു വെച്ച ഒരു കേക്ക് മാത്രം ഉണ്ട് ആരെയും കാണുന്നില്ല…..

അമ്മയും അവളും ഉച്ചത്തിൽ വിളിച്ചു ചോദിക്കുന്നു ആരാ…….

ഒരുപാട് ശബ്‌ദം ഉയർന്നപ്പോൾ ഞാൻ പതിയെ ഹാപ്പി ബർത്തഡേ പൊന്നു എന്ന് പാടി കൊണ്ട് വന്ന്……

അവൾ അവളുടെ ഏട്ടനെ കണ്ടപ്പോ ഭയകര സന്തോഷമായി. ഓഹോ ഇത് വല്ലാത്ത സർപ്രൈസ് അയ്യിപോയി. ഏട്ടാ എനിക്ക് പോലും ഓർമയില്ല. നല്ല ആൾ ആണ് ഓഫീസ് കാര്യം ആയ്യി പുറത്തു പോവും 2 ദിവസം വിളിക്കില്ല എന്നു പറഞ്ഞ് ഇതിന്നായിരുന്നോ……

നിന്റെ പിറന്നാൾ അങ്ങനെ മറക്കാൻ പറ്റുമോ പൊന്നു…… എന്നും പറഞ്ഞു

അവൾ കേക്ക് കട്ട്‌ ചെയ്തു…. സമയം ഒരുപാടായാലോ…….

അമ്മ നീ വല്ലതും കഴിച്ചോ മോനെ കൈ കഴുകി വാ ഞാൻ വിളമ്പി വെക്കാ……

എനിക്ക് വേണ്ട അമ്മേ ഞാൻ പുറത്തു നിന്ന് കഴിച്ചു….

ഒന്ന് കുളിക്കട്ടെ ഇപ്പോൾ വരാം…. അങ്ങനെ കല്യാണം കഴിഞ്ഞു 2 വർഷം കഴിഞ്ഞു ഇന്നാണ് അവരുടെ ആദ്യരാത്രി……….

അവരുടെ സ്നേഹ സമ്പനായി അവർക്ക് ഒരു മോള് ഉണ്ടായി മാളു എന്ന് വിളിക്കുന്ന മാളവിക അവൾക്കു ഇന്ന് 3 വയസ് ആയ്യി…….

ഇന്ന് അവരുടെ ലൈഫ് വളരെ സന്തോഷത്തോടെ പോവുന്നു…….. …………..

രചന : Saji Krishna Nandhu

Leave a Reply

Your email address will not be published. Required fields are marked *