ഒരു തമാശ കഥ

സൗരവ് ടി പി.

“രമ്യേ  നീ ഇത്രേം നേരം എന്താക്കുക ആയിരുന്നു ”

“ഒന്നുല്ല സന്തോഷ്‌  ഏട്ടാ രജീഷെട്ടന് ഒന്നു വീട്ടിൽ നിന്നു ഇറങ്ങണ്ടെ,,, നിങ്ങൾ ഒന്നും വേഗം വാ 
മനുഷ്യാ ”

അപ്പോളേക്കും  സന്തോഷ്‌ കാറ്‌മായി കാത്തിരുന്ന സ്ഥലത്ത്  രമ്യ എത്തിയിരുന്നു.
ആ ചുവന്ന കാർനുള്ളിൽ നീല വെളിച്ചം മിന്നികൊണ്ടിരുന്നു.
നിലാവിൽ രമ്യ കൂടുതൽ സുന്ദരി ആയിട്ടുണ്ട്.

അവളുടെ ദേഹത്തു നിന്നും വമിച്ചിരുന്ന  സുഗന്ധം  അവനെ മത്ത് പിടിപ്പിച്ചു.
തന്റെ  വെളുത്ത ശരീരത്തിലേക്ക് ഇടക്ക് ഇടക്ക് ഉണ്ടാകുന്ന  സന്തോഷിന്റെ നോട്ടം രമ്യയിൽ
വികാരങ്ങളുടെ വേലിയെറ്റം   സൃഷ്ടിച്ചിരുന്നു.

പ്രകൃതിയുമ് അവരും ഒരുക്കിയ ആ  അസുലഭ മുഹൂർത്തത്തിൽ  തന്റെ വികാരങ്ങളെ പിടിച്ചു കെട്ടാൻ രണ്ടുപേർക്കും  സാധിച്ചില്ല.

അവർ രണ്ടു പേരും  ഇണ ചേരാൻ കൊതിച്ചിരുന്ന സർപ്പങ്ങളെ പോലെ പരസ്പരം കെട്ടിയമറന്നു.
ചുണ്ടുകൾ പരസപരം ചുംബനങ്ങൾ കൊണ്ടു മൂടി.

“ദേ മനുഷ്യ ഇതു ഇടവഴി ആണു,,, നിങ്ങൾ പെട്ടെന്ന് എങ്ങോട്ടെങ്കിലും വണ്ടിയെടുക്ക്.
നേരം വൈകുന്നതിന് മുൻപ് എനിക്ക് വീട്ടിൽ പോകണം,, ആാാ നശിച്ച തള്ള എന്നെ അവിടെ കാത്തുനിക്കും “.

ആ ഫ്ലോ നഷ്ട്ടപെട്ട ദേഷ്യത്തിൽ സന്തോഷ്‌ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.

“എത്ര നാളത്തേക്ക് ആണു നിന്റെ ഭർത്താവിന്റെ ടൂർ ”

“നാലഞ്ചു ദിവസം കാണും എന്ന പറഞ്ഞെ,, നമ്മുക്കൊന്നു സുഗിക്കണം ”

“നിന്റെ ഭർത്താവ് എന്ത് കിഴങ്ങന് ആണെടി. വീട്ടിൽ നിന്നെ ഒന്നും നോക്കാതെ അയാൾക്ക് ഇതിനു മാത്രം എന്താ ഇത്ര ടൂർ,,, ഇനി അയാൾക്ക് വല്ല ചിന്ന വീടും??? ”

“എനിക്കും സംശയം ഇല്ലാതില്ല ”

രമ്യ തന്റെ തലയിൽ കയ്യ് കൊടുത്തു.
അപ്പോളേക്കും അവർ ഒരു കുറ്റികാടിന്റെ അരികത്തു എത്തിയിരുന്നു.

കാമം കത്തുന്ന കണ്ണുകളോടെ രമ്യ സന്തോഷിനെ നോക്കി.
പരസ്പരം നോക്കി അധികം സമയം കളയാതെ അവർ തന്റെ ദേഹത്തുഉള്ള വസ്ത്രങ്ങൾ ഒക്കെ ഉരിഞ്ഞു മാറ്റി കൊണ്ടിരുന്നു.
പരസപരം കെട്ടി പിടിച്ചു.
കാമത്തിന്റെ ലഹരി അവരെ ആ കാട്ടിലെക്ക് തള്ളിയിട്ടു.

പെട്ടെന്ന് എന്തോ ശബ്ദം കേട്ട് അവർ തിരിഞ്ഞു നോക്കി.

മറ്റാരുടെയോ കാൽപെരുമാറ്റം അവർക്ക് കേൾക്കാം.

” സന്തോഷേട്ടാ അവിടെ ആരോ ഉണ്ട് ”

“നീ ഒന്നു മിണ്ടാതിരി ഞാനും കേട്ടു. അവർ നമ്മളെ ഒരിക്കലും കണ്ടു കൂടാ “.

അവർ രണ്ടും ഒരു വലിയ പുല്ല് ചെടികൾക്ക് ഇടയിലേക്ക് പതിയെ മറഞ്ഞു നിന്നു.

അവിടെ നിന്നു ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കി.
അപ്പോൾ അവിടെ നിന്നും വിവസ്ത്ര ആയി രണ്ടു പേര് നടന്നു പോകുന്നത് അവർ കണ്ടു.

പെട്ടെന്ന് വന്ന ഒരു മിന്നൽ അവർ രണ്ടു പേർക്കും നൽകിയ ഞെട്ടൽ ചെറുത് ആയിരുന്നില്ല.

ആ കെട്ടി പുണർന്നു നടക്കുന്ന രണ്ടു പേരിൽ
ഒരാൾ തൊട്ട് മുൻപ് ടൂറിനു പോയ തന്റെ ഭർത്താവു ആണെന്ന് തിരിച്ചറിഞ്ഞ രമ്യക്ക്
തല ചുറ്റുന്നത് പോലെ തോന്നി.

തന്നെ ആരെങ്കിലും താങ്ങി നിർത്തും എന്ന് കരുതി
രമ്യ തിരിഞ്ഞു നോക്കുമ്പോൾ മയങ്ങി വീണു കിടക്കുന്ന സന്തോഷിനെ ആയിരുന്നു.

വീണ്ടും ആ രണ്ടു പേരിലെക്ക് നോട്ടം എറിഞ്ഞപ്പോൾ എന്തുകൊണ്ട് സന്തോഷ്‌ മയങ്ങി വീണു എന്ന് രമ്യക്ക് വ്യക്തം ആയിരുന്നു.
കാരണം തന്റെ ഭർത്താവിന്റെ തോളിൽ കിടക്കുന്ന ആ സ്ത്രീ സന്തോഷിന്റെ പാതി ആയിരുന്ന ബീന ആയിരുന്നു.

അവർ രണ്ടു പേരും അങ്ങനെ നടക്കുന്നത് നോക്കി നിൽക്കാൻ മാത്രേ രമ്യക്ക് സാധിച്ചുള്ളൂ.
അങ്ങനെ നടന്നു പോകുന്നതിനിടെ
ആവ്യക്തമായ അവരുടെ സംസാരം അവൾ കേട്ടു.

“നിന്റെ ഭർത്താവ് എന്ത് കിഴങ്ങന് ആണെടി. വീട്ടിൽ നിന്നെ ഒന്നും നോക്കാതെ അയാൾക്ക് ഇതിനു മാത്രം എന്താ ഇത്ര ക്ലാസ്സ്‌ എടുപ്പ് ,,, ഇനി അയാൾക്ക് വല്ല ചിന്ന വീടും??? ”

“എനിക്കും സംശയം ഇല്ലാതില്ല, വേഗം വീട്ടിൽ എത്തണം ആ നശിച്ച തള്ള അവിടെ ഉണ്ടാവും “.

(അഭിപ്രായം മസ്റ്റ് ആണു 😁)

സൗരവ് ടി പി.

Leave a Reply

Your email address will not be published. Required fields are marked *