പാരിജാതം ഭാഗം 9

എട്ടാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 8\

ഭാഗം 9

അർജുൻ്റെ ഉറക്കെയുള്ള അലർച്ച കേട്ടതും കാന്റീനിലുള്ള എല്ലാവരും അവനെ തന്നെ നോക്കി. അപ്പോഴും ശ്രീജിത്ത് അമ്മുവിൻ്റെ കൈയിൽ മുറുക്കി പിടിച്ചിരിക്കുകയാണ്. ഡാ കൈ വിടെടാ അർജുൻ ദേഷ്യത്തിൽ ശ്രീജിത്തിനോട് പറഞ്ഞു ഇല്ലെങ്കിൽ നീയെന്തു ചെയ്യുമെന്ന് ശ്രീജിത്ത് തിരിച്ചു ചോദിച്ചതും കരണം പൊട്ടിച്ചൊരെണ്ണം കിട്ടിയതും ഒരുമിച്ചായിരുന്നു. പിന്നെ അവിടെ നടന്നത് മരണമാസ് അടിയായിരുന്നു. എടാ ഒരു പെണ്ണിനോട് ഇഷ്ടം തോന്നിയാൽ മാത്രം പോരാ അവൾടെ മനസിൽ നീ ഉണ്ടോന്നു കൂടി അറിയണം നീയാദ്യമേ ഇവളോട് ഇഷ്ടമാണെന്നു പറഞ്ഞപ്പോൾ തന്നെ അവൾ പറഞ്ഞതല്ലേ അവൾക്ക് താൽപര്യമില്ലെന്ന് അതറിഞ്ഞിട്ടും നീയെന്തിനാ പിന്നേം ഇവളെ ശല്യം ചെയ്യുന്നത്? ഇനി മേലാൽ ഇവളുടെ പുറകെ നടന്ന് പ്രശ്നമുണ്ടാക്കിയാൽ പിന്നെയിതുപോലെ താക്കീത് ചെയ്തെന്നു വരില്ല കേട്ടല്ലോ എന്നു പറഞ്ഞു കൊണ്ട് അമൃതയെ ഒന്നു നോക്കി ദഹിപ്പിച്ചു നോക്കീട്ട് അർജുൻ അവിടെ നിന്നും പോയി.. നിലത്ത് അവശനായി കിടന്ന ശ്രീജിത്ത് അമൃതക്കരികിലേയ്ക്ക് ചെന്നു.. അമൃത ഐ ആം റിയലി സോറി ഇനി ഞാൻ തന്നെ മേലാൽ ശല്യം ചെയ്യില്ല താനന്ന് പറഞ്ഞതു ശെരിയാഡോ ഇഷ്ടം പിടിച്ചു വാങ്ങാൻ പറ്റില്ലല്ലോ എനിക്ക് വേണ്ടി ജനിച്ചവൾ എവിടേലും കാണും സമയമാകുമ്പോൾ അവളെ ഞാൻ തന്നെ കണ്ടെത്തും എന്നും പറഞ്ഞ് ശ്രീജിത്തും അവിടെ നിന്നും പോയി.

എന്താടാ അർജുനെ നിൻ്റെ മുഖം ഇങ്ങനെ വീർത്തിരിക്കുന്നത് സെബാൻ ചോദിച്ചു. എടാ ആ ശ്രീജിത്ത് ഇന്നും അമൃതയെ ശല്യം ചെയ്തു അവളുടെ കൈയിൽ കയറി പിടിച്ചു എനിക്കത് കണ്ടപ്പോൾ ദേഷ്യം വന്നെടാ ഞാനവന് കൈ നിറയെ കൊടുത്തിട്ടുണ്ട് ഇനിയവൻ അവളെ ശല്യം ചെയ്യൂല… അല്ലെടാ അർജുനെ അവൻ അമൃതയെ ശല്യം ചെയ്താൽ നിനക്കെന്താ ? ഈ കോളേജിൽ ഇഷ്ടം പോലെ പെൺപിള്ളേരുണ്ട് അവരെയൊക്കെ ഓരോരുത്തന്മാരും ശല്യം ചെയ്യുന്നുണ്ട് അവരോടൊന്നും കാണിക്കാത്ത ഉത്കണ്ഠയും ദേഷ്യവുമൊക്കെ എന്തിനാ നീയിവളോട് കാണിക്കുന്നത്? ശരത്തിൻ്റെ ചോദ്യത്തിനു അർജുൻ്റെ കൈയ്യിൽ മറുപടി ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അജു എന്താ നിൻ്റെ മനസിൽ ? എന്താണേലും നീ ഞങ്ങളോട് പറയ്‌ എല്ലാവരും ഒരേ സ്വരത്തിൽ ചോദിച്ചു. എനിക്കവളെ ഇഷ്ടമാണ് അത് കൊണ്ട് തന്നെയാ അവൾടെ കാര്യത്തിൽ ഞാനിങ്ങനെ ഇടപെടുന്നത് അർജുൻ്റെ പെട്ടെന്നുള്ള മറുപടി ഏവരേയും അമ്പരപ്പിച്ചെങ്കിലും അവർക്കെല്ലാവർക്കും ഒരുപാട് സന്തോഷമായി.. എടാ നീയിതവളോട് പറയുന്നില്ലേ ശരത് ചോദിച്ചു ഇല്ലെടാ ആദ്യം അവളുടെ മനസ്സിൽ ഞാനുണ്ടോന്നു അറിയണം എന്നിട്ടേ ഞാനവളോട് പറയൂ അർജുൻ പറഞ്ഞു. എടാ അളിയാ ഞാനൊരു കാര്യം പറഞ്ഞാൽ നിങ്ങളെന്നെ കളിയാക്കുമോ? നീ കാര്യം പറയെടാ ശരത് മോനേ… അത് പിന്നെ അമൃതയുടെ കൂടെയുള്ള കുട്ടിയില്ലേ മറ്റേ കാർത്തിക അവളെ അന്ന് ആദ്യം കണ്ടപ്പോൾ തന്നെ എൻ്റെയുള്ളിലെ കാമുകൻ സടകുടഞ്ഞെണീറ്റു എനിക്കവളെ ഇഷ്ടാട നിങ്ങൾ എങ്ങനെയെങ്കിലും അവളെ എനിക്ക് സെറ്റ് ചെയ്തു തരണം പ്ളീസ് ശരത്തിൻ്റെ വർത്തമാനം കേട്ട് എല്ലാവർക്കും ചിരി വന്നു. ശരത് ദയനീയതോടെ പ്ളീസ് എന്ന ഭാവത്തിൽ അജുവിനെ നോക്കി ശരത്തേ അവൾക്ക് നിന്നെ ഇഷ്ടമാണേൽ ഞങ്ങൾ നിൻ്റെ കൂടെ കാണും അജു അത് പറഞ്ഞതും താങ്ക്സ് അളിയാ എന്നു പറഞ്ഞു കൊണ്ട് ശരത്ത് അർജുനെ കെട്ടിപ്പിടിച്ചു.

ക്ളാസ് കഴിഞ്ഞ് വരാന്തയിലൂടെ വരുകയായിരുന്നു അമ്മുവും വർഷയും കാർത്തുവും അപ്പോഴാണ് ശരത് അവരുടെ എതിരെ വന്നത്. എതിരെ വരുന്ന ആളെ കണ്ടതും കാർത്തൂൻ്റെ മുഖം നാണത്താൽ ചുമന്നു. ആഹാ മൂവരും ക്ളാസ് കഴിഞ്ഞ് വീട്ടിലേയ്ക്ക് പോകുവായിരിക്കും അല്ലേ? ശരത്ത് കാർത്തൂനെ നോക്കി ചിരിച്ച് കൊണ്ട് ചോദിച്ചു. വീട്ടിലേക്കല്ലാതെ വേറെ എങ്ങോട്ട് പോകാനാ ചേട്ടായി അമ്മു ചോദിച്ചു. എനിക്ക് ഒരു കാര്യം പറയാനുണ്ട് അതിനെന്താ ചേട്ടൻ പറഞ്ഞോന്നേ വർഷ പറഞ്ഞു . അല്ല എനിക്ക് ഒരു കാര്യം പറയാനുള്ളത് നിങ്ങളോടല്ല കാർത്തികയോടാണ് ശരത് അതും പറഞ്ഞു കാർത്തൂനെ നോക്കി അവൾ നാണത്താൽ മുഖം താഴ്ത്തി. ഹാ നടക്കട്ടെ ഞങ്ങളങ്ങു മാറിയേക്കാം വാടി വർഷേ നമുക്ക്‌ പോകാം അമ്മു വർഷയേയും കൊണ്ട് അവിടെ നിന്നും പോയി.

കാർത്തിക വളച്ചു കെട്ടില്ലാതെ കാര്യം പറയാം എനിക്ക് തന്നെ ഇഷ്ടമാണ് ഇനിയുള്ള എൻ്റെ ജീവിതത്തിൽ നീയും ഉണ്ടാവണം എന്നാണ് എൻ്റെ ആഗ്രഹം I love you കാർത്തിക😍 തനിക്കും എന്നെ ഇഷ്ടമാണെന്നാണെൻ്റെ വിശ്വാസം തൻ്റെ തീരുമാനം എന്തായാലും നാളെ എനിയ്ക്ക് ഒരു മറുപടി തരണം എങ്കിൽ പിന്നെ നാളെ കാണാം ബൈ കാർത്തിക എന്നും പറഞ്ഞു ശരത് അവിടെ നിന്നും പോയി. കാർത്തൂൻ്റെ ചിരിച്ചു കൊണ്ടുള്ള വരവ് കണ്ടപ്പോഴേ അവിടെ നടന്നതെന്താണെന്നു അമ്മൂനും വർഷയ്ക്കും ഏകദേശം മനസിലായി എങ്കിലും കാർത്തുവിനോട് അവർ വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. നാളെ നീ നിൻ്റെ ഇഷ്ടം തുറന്നു പറയുന്ന ദിവസമാണ് കൺഗ്രാറ്റ്സ് കാർത്തു എന്നു പറഞ്ഞു കൊണ്ട് അമ്മുവും വർഷയും അവളെ കെട്ടിപ്പിടിച്ചു. അതിനു ശേഷം വർഷ ഹോസ്റ്റലിലേയ്ക്കും കാർത്തുവും അമ്മു വീട്ടിലേയക്കും പോയി.

വീട്ടിലെത്തിയ അമ്മു അന്ന് രാത്രി കോളേജിൽ ഫസ്റ്റ് ഡേ മുതൽ ഇന്ന് കാന്റീനിൽ നടന്ന പ്രശ്‌നമത്രയും അഛനോടും അമ്മയോടും പറഞ്ഞു. മോളേ നീ പറഞ്ഞ പോലെ ഒരു കുഴപ്പക്കാരനല്ലല്ലോ അർജുൻ എന്ന പയ്യൻ. അവനല്ലേ നിന്നെ അവരുടെ അടുത്തൂന്ന് രക്ഷിച്ചതു അപ്പോൾ മോളിനി അർജുനായ് വഴക്കിടരുത് കേട്ടല്ലോ ബാലൻ അമ്മൂന്റെ തലയിൽ തലോടി പറഞ്ഞു. ശെരി അച്ചേ എന്ന് പറഞ്ഞു കൊണ്ട് അമ്മു മുറിയിലേക്ക് പോയി. ഉറങ്ങാൻ കിടന്നെങ്കിലും അമ്മുവിന് ഉറക്കം വന്നില്ല അവൾ തിരിഞ്ഞും മറിഞ്ഞും കിടന്നു കണ്ണടയ്ക്കുമ്പോൾ അർജുൻ്റെ മുഖം മനസിൽ തെളിഞ്ഞു ദൈവമേ ഇനി വർഷയും കാർത്തുവും പറഞ്ഞ പോലെ ഇതൊക്കെ പ്രണയത്തിൻ്റെ ലക്ഷണങ്ങൾ ആയിരിക്കോ? എന്തൊക്കെയോ ചിന്തിച്ച് അമ്മു എപ്പോഴോ കിടന്നുറങ്ങി

പത്താം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 10 \

Leave a Reply

Your email address will not be published. Required fields are marked *