രചന: അനു സ്വരൂപ്
ഡോക്ടർ :മിസ്സിസ്. മീര. എസ്. നായർ (ഡി. ജി. ഒ ) എന്ന ഡോറിന് മുന്നിൽ ഘടിപ്പിച്ചിരുന്ന ഇലക്ട്രിക് ഉപകരണത്തിൽ ടോക്കൺ നമ്പർ 10എന്നു തെളിഞ്ഞു,,
മുപ്പത്തഞ്ചു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു യുവാവ് തൊട്ട് അപ്പുറത്ത് കുറച്ചു മാറി ഇരുന്ന ഒരു യുവതിയെ കയ്യ് കൊണ്ടു ആംഗ്യം കാട്ടി വിളിച്ചു..
ഡോറിന് മുൻപിൽ എത്തി മടിച്ചു നിന്ന അവളെ കയ്യിൽ പിടിച്ചു വലിച്ചു അകത്തേക്ക് കയറ്റി അയാൾ..
ഡോക്ടറുടെ ഒ. പിയിൽ ഉണ്ടാരുന്ന സുന്ദരിയായ മാലാഖ അവരെ ഇരിപ്പിടം കാണിച്ചു ക്ഷെണിച്ചു.. നീതു എന്ന പേരിൽ നേഴ്സ് കൊടുത്ത ഫയൽ ഡോക്ടർ തുറന്നു നോക്കി..
അതിൽ എഴുതിയ W/C(wants consieve)എന്ന അക്ഷരങ്ങൾ കണ്ടു ഡോക്ടർ അവരെ നോക്കി പുഞ്ചിരിച്ചു..,,
എത്ര വർഷം ആയി വിവാഹം കഴിഞ്ഞിട്ട്..??
അഞ്ച് വർഷം കഴിഞ്ഞു,
അയാൾ പറഞ്ഞു..
എത്ര വയസ്സ് ഉണ്ട് നീതുവിന്??
29 വയസ്സ് . അയാൾ പറഞ്ഞു
എന്നു ആണ് ലാസ്റ്റ് പീരിയഡ്സ് ഡേറ്റ്..??
ഇത്തവണ അയാൾ ഒന്നും മിണ്ടാതെ തന്റെ അരികിൽ തലയും താഴ്ത്തി പിടിച്ചു ഇരിക്കുന്ന ഭാര്യയെ നോക്കി
പിന്നെ കയ്യ് മുട്ട് കൊണ്ടു അവളെ തട്ടി..
എന്ത് പറ്റി??
ലാസ്റ്റ് ഡേറ്റ് മിസ്റ്റർ അരുണിന് അറിയില്ലേ??
ഡോക്ടർ ചോദിച്ചത് കേട്ടു അയാൾ ഒന്ന് പരുങ്ങി..
അല്ല മേഡം ഇതൊക്കെ പെണ്ണുങ്ങൾ ഓർത്തിരിക്കണ്ട കാര്യങ്ങൾ അല്ലെ??
ഞങ്ങൾ ആണുങ്ങൾ ഇത് വല്ലോം ആണോ പ്രശ്നങ്ങൾ?? വേറെ എന്തൊക്കെ ഓർക്കാൻ ഉണ്ട്..??
തന്റെ ഭാര്യ കൺസീവ് ആകാത്തത്തിൽ ടെൻഷൻ ഉള്ള,ഇവിടെ വരുന്ന ഭൂരിഭാഗം ഭർത്താക്കന്മാർ ഈ ഡേറ്റ് ഓർത്തു മനസ്സിൽ കുറിച്ച് വെക്കാറുണ്ട്,,
സോറി മേഡം ഞാൻ എന്റെ ഭാര്യയെ ഇങ്ങോട്ട് കൂട്ടി കൊണ്ടു വന്നത് എനിക്ക് കുട്ടികൾ ഉണ്ടാകാത്തതിന് ട്രീറ്റ്മെന്റിനു അല്ല…
പിന്നെ എന്തിനാ നിങ്ങൾ വന്നത്…
ഡോക്ടറുടെ ചോദ്യം കേട്ട ആ യുവതി ഒന്നും മിണ്ടാതെ വീണ്ടും തല താഴ്ത്തി ഇരുന്നു
ഒന്നും മിണ്ടാതെ ഇരിക്കുന്ന ആ ദമ്പതികളെ നോക്കി പുറത്തേക്കു ഇറങ്ങി ഡോർ ലോക്ക് ചെയ്യാൻ ഡോക്ടർനഴ്സിന് നിർദ്ദേശം നൽകി
ഇനി പറയു എന്താണ് നിങ്ങളുടെ പ്രശ്നം..???
അത് ഡോക്ടർ ഇവൾക്ക് ഈയിടയായി അമിത വികാരം ആണ്
അത് കുറക്കാൻ എന്തെങ്കിലും ട്രീറ്റ്മെന്റ് ഉണ്ടെങ്കിൽ ചെയ്തു സഹായിക്കണം
അയാൾ പറഞ്ഞത് കേട്ട് ഡോക്ടർ അമ്പരന്ന് അയാളെ നോക്കി
താങ്കൾ കുറച്ചു നേരം പുറത്തു വെയിറ്റ് ചെയ്യൂ..
ഞാൻ നീതുവിനോട് ഒന്ന് സംസാരിക്കട്ടെ..
അയാൾ പുറത്തേക്കു ഇറങ്ങിയ ഉടനെ കയ്യിൽ ഉണ്ടാരുന്ന കാർച്ചീഫ് കൊണ്ടു നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു അവൾ
എന്താണ് പ്രശ്നം കുട്ടീ പറയു..
ഞാൻ ഒരു നേഴ്സ് ആണ് മേഡം,കല്യാണം കഴിഞ്ഞിട്ട് കൊല്ലം അഞ്ചു കഴിഞ്ഞു, ഇത്രേം നാളുകൾ ആയിട്ടും കുട്ടികൾ ഒന്നും ആയില്ലേ എന്ന ചോദ്യം കേട്ടു മടുത്തു തുടങ്ങിയപ്പോൾ ആണ് ഞാനും ഒരു കുട്ടിയെ മനസ്സ് കൊണ്ടു ആഗ്രഹിച്ചു പോയത്, പക്ഷെ എന്റെ ഭർത്താവിന് ഇപ്പോൾ കുഞ്ഞുങ്ങൾ വേണ്ട എന്നു ആണ് തീരുമാനം
ബിസ്സിനെസ്സ് ആവശ്യത്തിന് ആയിട്ട് കുറച്ചു പണം ലോൺ എടുത്തിരുന്നു അതൊന്നു തീരാൻ വേണ്ടി ആയിരുന്നു ആദ്യത്തെ രണ്ടു വർഷം കുട്ടികൾ ഇപ്പൊ വേണ്ടാ എന്നുള്ള തീരുമാനത്തോട് ഞാനും യോജിച്ചത്
ഇനി ഇദ്ദേഹത്തിന് എന്തെങ്കിലും കുഴപ്പം ഉള്ളത് കൊണ്ടാണോ എന്നു അറിയാൻ നേരത്തെ ഒരു ഡോക്ടറെ കാണിച്ചു എല്ലാ ടെസ്റ്റുകളും ചെയ്തിരുന്നു ഒരു പ്രോബ്ലവും ഇല്ലെന്നും, ആ ഡോക്ടർ ഞങ്ങൾക്ക് ഓവുലേഷൻ പീരിയഡ്സ്നെ കുറിച്ച് ഒരു ക്ലാസ്സ് എടുത്തു തരികയും, മറ്റു എല്ലാ കാര്യങ്ങളും പറഞ്ഞു തരികയും ചെയ്തിരുന്നു പക്ഷെ ഇദ്ദേഹത്തിന് അത് മനസ്സിൽ ആകാത്ത കൊണ്ടു ആണെന്ന് കരുതി ഞാൻ പറഞ്ഞു കൊടുക്കാൻ ചെല്ലുമ്പോൾ ഒക്കെ എനിക്ക് മറ്റേ സൂക്കേട് കൂടുതൽ ആണെന്ന് പറഞ്ഞു അപമാനിക്കുന്നു….
ഞാൻ ജോലി ചെയ്തു സമ്പാദിക്കുന്ന പണം മാത്രം മതി ഇയാൾക്ക്, വേറെ ഒന്നും ചോദിച്ചില്ലെങ്കിലും ഡബിൾ ഡ്യൂട്ടി ചെയ്ത പൈസ കൂടി കണക്കു പറഞ്ഞു വാങ്ങിക്കും ഇയാൾ, അയാളുടെ അമ്മക്ക് സുഖമില്ലെന്നും,നാത്തൂന്റെ രണ്ടു പിള്ളേരെയും, ഞാൻ പ്രസവിച്ചാൽ എന്റെ കുഞ്ഞിനേയും കൂടി നോക്കാൻ അമ്മക്ക് കഴിയില്ല എന്നും ആണ് ഇയാൾ പറയുന്നത്..,,ഞാൻ കുഞ്ഞിനെ നോക്കി വീട്ടിൽ ഇരുന്നാൽ അത്രയും വരുമാനം കുറയില്ലേ എന്നു സങ്കടം ഇയാൾക്ക്..
എനിക്ക് ഈ ജീവിതത്തോട് മടുത്തു ഡോക്ടർ..
ഒന്നിനും ഒരു ഉത്സാഹം തോന്നുന്നില്ല, എന്തെല്ലാം ഉണ്ടായിട്ടും ഒരു കുഞ്ഞിന്റെ അമ്മ ആവാൻ ഉള്ള ഭാഗ്യം ഇല്ലെങ്കിൽ പിന്നെന്തു ജീവിതം..
ചിലപ്പോൾ ഒക്കെ എനിക്ക് എങ്ങോട്ടെങ്കിലും ഓടി രെക്ഷപെട്ടാലോ എന്നു തോന്നി പോവാറുണ്ട്..,,
പുറത്തിരുന്ന ആ ചെറുപ്പക്കാരന് അകത്തേക്ക് വരാൻ ഉള്ള നിർദ്ദേശം കൊടുത്തു ഡോക്ടർ ഒരു പേപ്പറിൽ എന്തൊക്കെയോ കുത്തികുറിച്ചു
മിസ്റ്റർ അരുൺ..
യെസ് മേഡം..
ഈ കുട്ടിയോട് ഞാൻ സംസാരിച്ചു നോക്കിയിട്ട് താൻ പറഞ്ഞ ആ അസുഖം ഈ കുട്ടിക്ക് ഉണ്ടെന്നു എനിക്ക് തോന്നിയില്ല,
വിവാഹം കഴിഞ്ഞ എല്ലാ സ്ത്രീകളുടെ പോലെയും ഉള്ള ഒരു ആഗ്രഹം ആണ് ഈ കുട്ടിക്കും ഉള്ളത്.. “ഒരു അമ്മ ആവുക എന്നത് ” ഈ കുട്ടി ഒരു സ്റ്റാഫ് നേഴ്സ് ആയതു കൊണ്ടു തന്നെ അതിനെക്കുറിച്ചുള്ള ചില അറിവുകൾ നിങ്ങളോട് പങ്ക് വെക്കാൻ ആഗ്രഹിക്കുന്നു എന്നു മാത്രം അതിനെ താൻ ഇങ്ങനെ വേറെ ഒരു കണ്ണിൽ കൂടി കാണാൻ ശ്രെമിച്ചത് കൊണ്ടു ആണ് കുഴപ്പം ആയതു..,,
ഒരു പെൺകുട്ടി പ്രായപൂർത്തിയായി വിവാഹം കഴിച്ചത് കൊണ്ടു മാത്രം ധന്യയാകുന്നില്ല, കൂടാതെ സ്ത്രീത്തം പൂർണതയിൽ എത്തുന്നുമില്ല അതിനു ഒരു പെൺകുട്ടി ഗർഭംധരിച്ചു വേദന അറിഞ്ഞു കുഞ്ഞിനെ പ്രസവിച്ചു, മുലയൂട്ടി മാതൃത്വം അനുഭവിക്കണം എങ്കിലേ സ്ത്രീ പൂർണതയിൽ എത്തുന്നുള്ളു…,,
തനിക്കു പേർസണലി ഫിനാൻസ് പ്രോബ്ലം ഉണ്ടെന്നു കരുതിയും, തന്റെ അമ്മക്ക് സുഖമില്ല എന്നു കരുതിയും, തന്റെ പെങ്ങളുടെ കുഞ്ഞുങ്ങളെ നോക്കാൻ ആളില്ലെന്നു കരുതിയും ഈ പെൺകുട്ടിക്ക് അമ്മയാകാൻ പാടില്ലെന്ന് ചിന്തിക്കുന്നത് ശെരിയാണോ മിസ്റ്റർ..???
ഒരുപക്ഷെ ഇനി ഒരുകാലത്തു താങ്കൾ വേണം എന്നു വിചാരിക്കുമ്പോൾ കുട്ടികൾ ഉണ്ടാവണം എന്നും ഇല്ലല്ലോ..??കാലം ഒരിക്കലും നമുക്ക് വേണ്ടി സമയം നീക്കി വെക്കില്ല സഹോദര.. സമയത്തെ നമ്മൾ മനുഷ്യർ വേണ്ടവിധത്തിൽ നോക്കിയും കണ്ടും പ്രയോജനപ്പെടുത്തണം.. പണവും പ്രതാപവും ഒരുപക്ഷെ എല്ലാ കാലത്തും നമ്മുടെ കൂടെ ഇങ്ങനെ ഉണ്ടാവണം എന്നില്ല… പക്ഷെ നമ്മുടെ നല്ല പ്രായത്തിൽ നമുക്ക് ഉണ്ടാകുന്ന കുഞ്ഞുങ്ങളെ നല്ലത് പറഞ്ഞു കൊടുത്തു വളർത്തിയാൽ അവർ ഭാവിയിൽ നമ്മുടെ കൂടെ ഉണ്ടാകും എന്തിനും, ഏതിനും തണൽ ആയിട്ട്,…..
ആദ്യം തന്നെ തന്റെ ഭാര്യക്ക് ഉള്ള ജോലിയെയും പണത്തെയും മാറ്റി നിർത്തി, അവരിൽ ഉള്ള സ്ത്രീയെ ഒന്ന് അടുത്തു അറിയാനും, സ്നേഹിക്കാനും ശ്രെമിച്ചു നോക്ക് അതോടു കൂടി ഈ പ്രെശ്നങ്ങൾ ഒക്കെ തീരും, ഒരുപാട് കാലങ്ങൾ കാത്തിരുന്നിട്ട് ഒരു കുഞ്ഞിക്കാല് കാണാൻ ഭാഗ്യം ഇല്ലാതെ നീറി കഴിയുന്ന മനുഷ്യർ ഉള്ള നാട് ആണ് നമ്മുടേത്..
കാമുകന്റെ കൂടെ പോകാൻ വേണ്ടി കുഞ്ഞുങ്ങളെ നിഷ്കരുണം കൊന്ന് കളയുന്ന സ്ത്രീകൾ ഉള്ള നാട് ആണ് നമ്മുടേത്.. അങ്ങനെ ഉള്ള ഈ നാട്ടിൽ അമ്മ ആകാൻ ഉള്ള തന്റെ ആഗ്രഹത്തെ പോലും നിഷേധിച്ച താങ്കളെ ഒഴിവാക്കി ഒളിച്ചോടാതെ താലി കെട്ടിയ പുരുഷന്റെ കൂടെ ജീവിച്ചു അയാളുടെ കുഞ്ഞുങ്ങളെ പ്രസവിച്ചു വളർത്തണം എന്നു തീരുമാനം എടുത്ത നീതു തന്നെയാണ് നമ്മുടെ ഹീറോയിൻ……..
പോയി ജീവിക്കു സമാധാനത്തോടെ, സന്തോഷത്തോടെ.. എല്ലാ ഭാവുകങ്ങളും നേരുന്നു നിങ്ങൾക്ക് ഞാൻ..
പിന്നെ കോൺസിവ് ആയാൽ എന്നെ തന്നെ കാണിക്കാൻ മറക്കരുത്..
നിറഞ്ഞ പുഞ്ചിരിയോടെ ഭാര്യയുടെ കയ്യും പിടിച്ചു പുറത്തേക്കു ഇറങ്ങിയ ആ ചെറുപ്പക്കാരന്റെ മുഖത്ത് ഉണ്ടാരുന്നു ചില പുതിയ തീരുമാനങ്ങൾ എടുത്ത സംതൃപ്തി….!!!!!!
രചന: അനു സ്വരൂപ്