ഈ മഴയിൽ, ഭാഗം: 2

Uncategorized

രചന: Thasal

“മരിയാ,,,, ആ വിളി മാത്രം മതിയായിരുന്നു അവരുടെ ദേഷ്യത്തെ അവൾക്ക് മനസ്സിലാക്കാൻ,,, എങ്കിലും ചുണ്ടിൽ ഒരു പുച്ഛം നിറഞ്ഞ ചിരിയും ചിരിച്ചു കൊണ്ട് അവൾ ക്രിസിനെ ഒന്ന് നോക്കി,,, ആ കുഞ്ഞ് കണ്ണുകളിൽ ഭയം നിറഞ്ഞിരുന്നു,,

“മരിയ,,, ഞാൻ നിന്നെയാണ് വിളിക്കുന്നത്,,, ”

“യെസ് മമ്മ കേൾക്കുന്നുണ്ട്,, വൺ മിനിറ്റ്,,, ”

എന്നും പറഞ്ഞു അവൾ ക്രിസിന്റെ തോളിൽ നിന്നും കൈ ഇറക്കി,,,

“ക്രിസ്,,, നീ പോയി എന്തെങ്കിലും പഠിക്കാൻ നോക്ക്,,,, ബേബിയുടെ റൂമിൽ കയറിക്കോ,,, ചെല്ല്,,, ”

അവളെ ഒന്ന് പിറകിൽ നിന്നും തട്ടി കൊണ്ട് മരിയ പറഞ്ഞതും അവൾ അല്പം ഭയത്തോടെ ഉള്ളിലേക്ക് പോയി,,, പോകുമ്പോഴും ഇടയ്ക്കിടെ ആ കണ്ണുകൾ അവരിൽ പതിയുന്നുണ്ടായിരുന്നു,,, അവൾ ഉള്ളിലേക്ക് കയറി എന്ന് ബോധ്യപ്പെട്ട ശേഷം മരിയ കയ്യിലെ ബാഗ് ഒന്ന് ടേബിളിൽ വെച്ച് ടേബിളിലെ ഗ്ലാസ്‌ ജഗിൽ നിന്നും വെള്ളം ഗ്ലാസിലേക്ക് പകർന്നു കുടിച്ചു കൊണ്ട് ഗ്ലാസ്‌ ടേബിളിൽ വെച്ച് കസേര വലിച്ചു ഇരുന്നു,,,

“ഇനി പറ,,, എന്താണ് മമ്മക്ക് എന്നോട് സംസാരിക്കാൻ ഉള്ളത്,,, ”

അവരുടെ മുഖം ദേഷ്യം കൊണ്ട് വിറച്ചിരുന്നു,,

“നീ ഇന്ന് ക്രിസിന്റെ സ്കൂളിൽ പോയിരുന്നോ,,, ”

“മ്മ്മ്,,, പോയിരുന്നു,,, അവിടെ ചെന്ന് രണ്ട് വർത്തമാനവും പറഞ്ഞു തന്നെയാ വന്നത്,,,, എന്തെ,,,, ”

അവളുടെ സംസാരം കേട്ടതും അവരുടെ കണ്ണുകളിൽ ചുവപ്പ് പടർന്നു,,, ആ കൈകൾ വീണ്ടും ടേബിളിൽ പതിഞ്ഞു,,,

“മരിയ,,,, ഒരു കുട്ടിയെ പറ്റി പരാതി പറയാൻ വിളിച്ചാൽ നീ ഇങ്ങനെയാണോ അവരോട് ബിഹേവ് ചെയ്യേണ്ടത്,,, ”

അവരുടെ ശബ്ദം കനത്തതോടെ അവൾ ആദ്യം ഒന്ന് നിശബ്ദമായി എങ്കിലും പെട്ടെന്നുള്ള ദേഷ്യത്തിൽ ടേബിളിൽ ഇരിക്കുന്ന ഗ്ലാസ്‌ ജഗ്ഗ് തട്ടി തെറിപ്പിച്ചു,,, അത് നിലത്ത് വീണു പൊട്ടുന്ന ശബ്ദം എല്ലാവരെയും നിശബ്ദമാക്കി,,, മമ്മ ഒരു ഭയത്തോടെ അവളെ നോക്കി,,, അപ്പോഴേക്കും അവളുടെ നോട്ടം റൂമിന്റെ വാതിൽക്കൽ നിന്ന് എത്തി നോക്കുന്ന ക്രിസിൽ എത്തിയിരുന്നു,,, അവളുടെ നോട്ടം കനത്തതോടെ ക്രിസ് പെട്ടെന്ന് തന്നെ ഉള്ളിലേക്ക് വലിഞ്ഞു,,,

“മമ്മക്ക് മാത്രമല്ല ദേഷ്യം വരുന്നതും ശബ്ദം ഉണ്ടാക്കാൻ അറിയാവുന്നതും,,,,,, പിന്നെ ഞാൻ എന്ത് ചെയ്യണമായിരുന്നു,,,, പണ്ട് മമ്മയുടെ എക്സ്ഹസ്ബൻഡ് ചെയ്തത് പോലെ ടീച്ചേഴ്സിന്റെ ഇടയിൽ വെച്ച് അവളെ തല്ലണമായിരുന്നോ,,, ”

“അത് നിന്റെ പപ്പയാണ് മരിയ,,, ”

“ഓഹ്,, റിയലി,,,, അത് മമ്മയുടെ മുന്നിൽ മാത്രം ആയിരുന്നു,,, ബട്ട്‌ എനിക്ക് മുന്നിൽ അയാൾ വെറും …………..ആണ്,,,,എന്റെ ചൈൽഡ്ഹുഡ് നഷ്ടപ്പെടുത്തിയ ബ്ലഡി,,,,, ബാസ്റ്റർട്,,,, ”

“ഡി നീ ആരെ പറ്റിയ പറയുന്നത് എന്ന ഓർമയുണ്ടോ,,, ”

“നല്ലോണം ഓർമയുണ്ട് മമ്മ,,,, എന്നെ ഉണ്ടാക്കിയ എന്റെ തന്തയെ പറ്റി,,, മമ്മയാണ് പലതും മറന്നത്,,, അല്ല അന്ന് കാണാത്തത് പോലെ അഭിനയിച്ചത്,,,, മമ്മക്ക് ഓർമയുണ്ടോ എന്നറിയില്ല,,, പണ്ട് നമ്മൾ പഴയ വീട്ടിൽ ആയിരിക്കുമ്പോൾ,,, അന്ന് ഞാൻ ഫോർത്തിൽ പഠിക്കുന്ന സമയം,,, നമ്മുടെ ക്രിസിന്റെ age,,, അന്ന് എനിക്ക് ഇരുട്ട് പേടി ആയിരുന്നു,,, എന്നെ ഒറ്റക്ക് കിടത്തിയിട്ട് മമ്മ അയാളുടെ അടുത്തേക്ക് പോകുമ്പോൾ ഞാൻ കരഞ്ഞു പറഞ്ഞിട്ടുണ്ട്,,,, എന്നെ തനിച്ചാക്കി പോകല്ലേ എന്ന്,,, അന്ന് മമ്മ മൈന്റ് പോലും ചെയ്യാതെ പോകും,, കാരണം മമ്മക്ക് അന്നും വലുത് ആ മോൻ ആയിരുന്നല്ലൊ,,,, അവിടെ കിടന്ന് ഉറങ്ങാതെ കരഞ്ഞു ഞാൻ നേരം വെളുപ്പിക്കും,,, എന്നിട്ട് സ്കൂളിൽ പോയാൽ ഉറക്കം തൂങ്ങിയുള്ള ഇരിപ്പും,,, പത്ത് വയസ്സുള്ള കൊച്ചല്ലേ,,, അന്ന് സ്കൂളിൽ നിന്ന് ഒരു പരാതി,,, ആൻ മരിയ ക്ലാസ്സിൽ വന്നാൽ ഉറങ്ങുന്നു,,, അന്ന് അയാൾ വന്ന് അവരുടെ മുന്നിലിട്ട് എന്നെ പട്ടിയെ തല്ലും പോലെ തല്ലി,,,, കണ്ടു നിന്ന ടീച്ചഴ്സിന് പോലും പാവം തോന്നിയപ്പോൾ ഞാൻ കരഞ്ഞു വിളിച്ചത് മമ്മയെ ആയിരുന്നു,, അന്ന് പുറത്ത് നിന്ന മമ്മ എന്റെ വിളി കേട്ടിട്ട് പോലും ഉള്ളിലേക്ക് വന്നില്ല,,,, എല്ലാം കഴിഞ്ഞു വൈകീട്ട് വീട്ടിൽ വരുമ്പോൾ കാണുന്നത് അയാളോട് കൊഞ്ചി നിൽക്കുന്ന മമ്മയെയാണ്,, ഒരു ചോദ്യം പോലും മമ്മയിൽ നിന്നും ഉണ്ടായില്ല,,,, പിന്നീട് എനിക്ക് കൂട്ടായി എന്റെ പതിനൊന്നാമത്തെ വയസ്സിൽ ക്രിസിനെ മമ്മ പ്രസവിച്ചപ്പോൾ അന്നും ഞാൻ ആഗ്രഹിച്ചിട്ടുണ്ട് ഞങ്ങൾക്ക് മാത്രമായി മമ്മയെ ലഭിച്ചിരുന്നു എങ്കിൽ,,, അന്ന് ആ ദുഷ്ടൻ എന്റെ ക്രിസിന് പാല് ചുരത്താൻ പോലും സമ്മധിക്കാതെ മമ്മയെയും കൊണ്ട് പോയത് എനിക്ക് ഇപ്പോഴും ഓർമയുണ്ട്,,,,,ചുണ്ട് ഉണങ്ങി കരയുന്ന കുഞ്ഞിനെ മമ്മ ഒന്ന് തിരിഞ്ഞു പോലും നോക്കിയില്ല,,, വെറും കുപ്പിപാല് ആണ് അവൾ കുടിച്ചത്,,, എനിക്കരികിൽ എന്റെ ചൂട് പറ്റിയാണ് അവൾ വളർന്നത്,,, അന്ന് ആ കുഞ്ഞ് വയസ്സിൽ ഞാൻ ഒരു അമ്മയായി മാറുകയായിരുന്നു,,, അടുത്ത റൂമിൽ നിന്നും മമ്മയുടെയും അയാളുടെയും നേരിയ ശബ്ദങ്ങൾ കേൾക്കുമ്പോൾ പേടിച്ചു കരയുന്ന അവളെ ഉറങ്ങാതെ നോക്കിയിട്ടുണ്ട് ആ അഞ്ചാം ക്ലാസുകാരി,,,, നിങ്ങളുടെ ജീവിതം നിങ്ങൾ ജീവിച്ചു തീർത്തപ്പോൾ ഞാനും അവളും ആയിരുന്നു ഒറ്റപ്പെട്ടത്,,,, ഞങ്ങൾക്ക് മിസ്സ്‌ ചെയ്തത് ഞങ്ങളുടെ അമ്മയെ ആയിരുന്നു,,, ഒരു മമ്മ ഒരു ഫ്രണ്ട്‌ ആകുന്നതിന് മുന്നേ ഒരു മമ്മയാകണം,,,, അവസാനം ആയാളും മമ്മയും പിരിയുമ്പോഴും ഞങ്ങൾക്ക് സന്തോഷം ആയിരുന്നു,,, ഞങ്ങൾക്ക് നേരെ വരുന്ന ആ കഴുകൻ കണ്ണ് എന്നെന്നേക്കുമായി അവസാനിച്ചല്ലൊ എന്ന സന്തോഷം,,, മമ്മ ഒന്നും അറിഞ്ഞിട്ടില്ല,,, കാരണം,,, മമ്മ വേറെ ലോകത്ത് ആയിരുന്നു,,,, അയാൾ തീർത്ത ആ മായിക ലോകത്ത്,,, അയാൾ പോയതിന് ശേഷം ആണ് ഞങ്ങൾ മമ്മയെ അറിയുന്നത് മമ്മ ഞങ്ങളെ സ്നേഹിച്ചത്,,,,അത് വരെ അവളെ വളർത്തിയത് ഞാനാ,,, ഇനിയും അവളെ എങ്ങനെ വളർത്തണം എന്ന് എനിക്കറിയാം,,, രക്ഷിച്ചവർക്ക് മാത്രമേ ശിക്ഷിക്കാനും അവകാശം ഒള്ളൂ,,,,വൺസ് എഗൈൻ ഐ ടോൾഡ്,,,, ഇനി ഇതിന്റെ പേരിൽ വഴക്ക് പറഞ്ഞു ആ കുഞ്ഞിന്റെ ചെറുപ്രായം കൂടി നശിപ്പിക്കരുത്,,,,, ഇതൊരു മകളുടെ അപേക്ഷയായി കണ്ടാൽ മതി,,, ”

അതും പറഞ്ഞു കൊണ്ട് അവരെ ഒന്ന് കൂർപ്പിച്ചു നോക്കി കൊണ്ട് അവൾ ഫ്ലാറ്റിൽ നിന്നും ഇറങ്ങി പോയതും അവളുടെ ഓരോ വാക്കുകളും അവരിൽ വല്ലാത്തൊരു വേദന നിറക്കുകയായിരുന്നു,,, അവർ കൈകൾ പരസ്പരം ഒന്ന് പിണച്ചു പിടിച്ചു കൊണ്ട് അത് നെറ്റിയിൽ വെച്ച് വാവിട്ട് കരഞ്ഞു പോയി,,, അപ്പോഴും അവരുടെ കണ്ണുകളിൽ ആ പിശാചിന്റെ മുഖം ആയിരുന്നു,,, തന്നെ വലിച്ചു കീറാൻ വരുന്ന ആ തെരുവ് പട്ടിയുടെ മുഖം,,,

കണ്ണുനീർ അടങ്ങാതെ വന്നതോടെ അവൾ പെട്ടെന്ന് തന്നെ ഫ്ലാറ്റിൽ നിന്നും ഇറങ്ങി പെട്ടെന്ന് തന്നെ തൊട്ടടുത്ത ഫ്ലാറ്റിൽ കയറി,,,, ജെറിക്കും മരിയക്കും വേണ്ടി അവർ തന്നെ വാങ്ങിച്ച ഫ്ലാറ്റ് ആയിരുന്നു അത്,,,

ഫ്ലാറ്റിൽ കയറിയ ഉടനെ അവൾ കയ്യിലെ ബാഗ് എങ്ങോട്ടെന്ന് ഇല്ലാതെ വലിച്ചെറിഞ്ഞു കൊണ്ട് മൂടിയിട്ട സോഫയിൽ ഒന്ന് കയറി ഇരുന്നു കൊണ്ട് ശബ്ദം പരമാവധി പുറമെ വരും രീതിയിൽ വാവിട്ട് കരഞ്ഞു പോയി,,, അപ്പോഴും അവളുടെ മുന്നിൽ ഒരിക്കലും ഓർക്കാൻ പോലും ആഗ്രഹിക്കാത്ത തന്റെ ബാല്യം കടന്നു വന്നിരുന്നു,,,, തന്നെ തന്നെ വെറുത്തു പോയ നിമിഷങ്ങൾ,,,,,

അവളുടെ കരച്ചിൽ ലേശം ഒന്ന് അടങ്ങിയതും അവൾ കണ്ണുകൾ രണ്ടും പൊത്തി പിടിച്ചു കൊണ്ട് ഇരുന്നതും പെട്ടെന്ന് ആരുടെയോ കരസ്പർശം അവളുടെ തോളിൽ പതിഞ്ഞതും അത് ആരാണെന്ന് അറിയാവുന്നത് കൊണ്ട് തന്നെ അവൾ വേറൊന്നും ആലോചിക്കാതെ അവനെ കെട്ടിപിടിച്ചു,,,, കുറച്ച് നിമിഷങ്ങൾ അങ്ങനെ നിന്ന് കൊണ്ട് മെല്ലെ അവനിൽ നിന്നും മാറി നിന്നതും ജെറി ഒരു ചെറു ചിരിയാലെ അവളുടെ കണ്ണുനീർ ഒന്ന് തുടച്ചു കൊടുത്തു,,,

“ബെറ്റർ ആയില്ലേ,,,, ”

“യെസ്,,,, ആം ഓക്കേ നൗ,,,, ”

“മമ്മയോട് എല്ലാം പറഞ്ഞു അല്ലെ,,,, ”

“മ്മ്മ്,,, കുറെ കാലമായി മനസ്സിൽ ഇട്ടു മൂടി വെച്ചതായിരുന്നു,,, ഇന്ന് എല്ലാം,,,, അറിയാം ജെറി,,, മമ്മയും കുറെ അനുഭവിച്ചതാണ്,,,അയാളുടെ സ്വാർത്ഥതക്ക് മുന്നിൽ മമ്മക്ക് ഒന്നും ചെയ്യാം കഴിയുമായിരുന്നില്ല,,, എന്നാൽ മമ്മക്ക് ചെയ്യാൻ കഴിയുന്ന ഒരു കാര്യം ഉണ്ടായിരുന്നു,,,, ഞങ്ങളെ അങ്ങ് കൊന്ന് കളയുക,,, ചെയ്തില്ല,,,അയാൾക്ക്‌ വേണ്ടി ഞങ്ങളെ വിട്ട് കൊടുത്തു,,, അവസാനം ഡിവോഴ്സ് എന്ന ഒരു വഴി മമ്മ കണ്ടെത്തിയപ്പോഴേക്കും ഒരുപാട് വൈകി,,, ഒരിക്കലും ഉണങ്ങാത്ത ഒരു മുറിവ് എന്നിൽ സമ്മാനിച്ചിരുന്നു അയാൾ,,,, അറിയോ നിനക്ക് എന്നെ അയാൾ ചവച്ചു തുപ്പാൻ വരെ ശ്രമിച്ചു,,, അന്ന് എന്തോ ഒരു ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ടതാ,,,,ഒരു പപ്പ ഇങ്ങനെയാണോ,,, സ്വന്തം രക്തത്തിൽ പിറന്ന മോളെ,,,, ”

പറയുമ്പോൾ അവളുടെ വാക്കുകൾ ഇടറുന്നത് കണ്ട് അവൻ മെല്ലെ കവിളിൽ ഒന്ന് തട്ടി അവളെ അവന്റെ നെഞ്ചോട് ചേർത്ത് വെച്ചു,,

“ഏയ്‌,,,, ആൻ,,,, ബി സ്ട്രോങ്ങ്‌,,,എപ്പോഴും എനിക്ക് മോട്ടിവേഷൻ തരുന്ന നീ തന്നെ അങ്ങ് തളർന്നാലോ,,,,ഞാൻ എന്റെ വിഷമം മാറ്റാൻ ആണ് ഇങ്ങോട്ട് വന്നത് അപ്പോൾ അവൾ അങ്ങ് കരഞ്ഞാലോ,,,, ”

അവന്റെ വാക്കുകൾ കേട്ടു അവൾ ഒന്ന് മൂക്ക് വലിച്ചു കൊണ്ട് അവനിൽ നിന്നും മാറി നിന്ന് അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി,,

“നിനക്കും കേട്ടല്ലേ,,, ”

“മ്മ്മ്,,, അധികം ഒന്നും ഇല്ല,,, മരിച്ചു പോയ പപ്പയെ പറ്റിയായിരുന്നു ക്ലാസ്സ്‌,,, ബിഹെവ് ചെയ്യാൻ,,,, ഹും,,,,”

“ഏയ്‌,,,, ”

“നതിംഗ് ടാ,,,, പപ്പയെ കുറെ കുറ്റം പറഞ്ഞു,,, ഞാൻ ഒന്നും മിണ്ടാനും പോയില്ല,,, അവർക്ക് മുന്നിൽ ആ പാവം ഇല്ലല്ലോ,,, ബാക്കിയുള്ളവർക്ക് വേണ്ടി ജീവിച്ചു കടം ഉണ്ടാക്കി വെച്ചതല്ലേ,,,,ജീവിക്കാൻ വേണ്ടി നമ്മൾ കഷ്ടപ്പെടുമ്പോൾ നിന്റെ മമ്മയാണെങ്കിലും എന്റെ മമ്മയും ഒരു അഞ്ചിന്റെ പൈസ വെച്ച് തന്നിട്ടുണ്ടോ,,, ഇല്ല,,, കഷ്ടപ്പെട്ട് കടം വാങ്ങി,,,പലവന്റെയും വായിൽ ഇരിക്കുന്നത് കേട്ടു അവർക്കും കൂടിയുള്ളത് കൂടി കൊണ്ട് വന്നാൽ കേൾക്കണം ബിഹെവ് യുവർ സെൽഫ്,,,,,ഹ്,,,,അവരും ജോലി ചെയ്യുന്നുണ്ട്,,, നമ്മളെക്കാൾ സമ്പാദിക്കുന്നുമുണ്ട്,,, അതെല്ലാം എവിടെ,,, ഉണ്ടാവില്ല,,, അവർക്ക് വേണ്ടി ജീവിക്കാൻ നമ്മൾ ഉണ്ടല്ലോ,,,നമ്മുടെ മിന്ന്കെട്ടിന് വേണ്ടി മാറ്റിവെച്ച പൈസ എടുത്തിട്ടാ ഇന്നലെ വീടിന്റെ വാടക കൊടുത്തത്,,, മമ്മയോട് ചോദിച്ചപ്പോൾ തരില്ല എന്ന്,,, ആകെ കൂടി,,, അതും കൂടെ ചേർത്ത് കൊടുത്തിട്ടുണ്ട്,,, ഇനിയെങ്കിലും നന്നായാൽ മതിയായിരുന്നു,,, ആ ഓവർ ആയി പണം ചിലവാക്കുന്നത് നിർത്തണം,,, ”

അവന്റെ വാക്കുകൾ കേട്ടു അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവന്റെ തോളിൽ തട്ടി,,,

“എല്ലാം ശരിയാവും,,,, ”

“ഇത് രണ്ട് കൊല്ലമായി കേൾക്കുന്നതല്ലേ,,, ആ ഒരു വിശ്വാസത്തിൽ ആണ് പോക്ക്,,, ശരിയായാൽ മതിയായിരുന്നു,,, ”

അവന്റെ സംസാരത്തിലെ നർമത്തെ മാത്രം എടുത്ത് കൊണ്ട് അവൾ ഒന്ന് അവന്റെ നെറ്റിയിൽ തട്ടി,,,

“മതി,,,ഇനിയും പറഞ്ഞോണ്ടിരുന്നാൽ അതിനെ സമയം കാണൂ,,, നമുക്ക് ഒന്ന് പോസിറ്റീവ് ആയി ചിന്തിച്ചു നോക്കാം,,,നിനക്ക് ജോബിൽ പ്രൊമോഷൻ കിട്ടുന്നു,,, ”

“എത്ര നല്ല നടക്കാത്ത സ്വപ്നം,,, ”

“ഇമേജിൻ ചെയ്യടാ,,, ”

അവന്റെ കയ്യിൽ തട്ടി കൊണ്ട് അവൾ പറഞ്ഞു,,,,

“ഓഹ്,,,, ചെയ്തു,,, ”

“മ്മ്മ് പ്രൊമോഷൻ,,, അത് കഴിഞ്ഞു എനിക്ക് നല്ലൊരു ഹോസ്പിറ്റലിൽ ജോബ് കിട്ടുന്നു,,, നമ്മുടെ കയ്യിൽ നല്ല സാലറി ലഭിച്ചാൽ എല്ലാ കടവും തീർത്ത് ചെറിയ ഡെപ്പോസിറ്റ് ഒക്കെയായി നമ്മുടെ മിന്ന് കെട്ടും നടത്തി,,, ”

“നടത്തി,,,, ”

“ഛേ,,,, പോസിറ്റീവ് ആയി ചിന്തിക്കടാ,,,, പിന്നെ സുഗായിട്ട് ജീവിക്കാം എന്നാ ഞാൻ പറഞ്ഞേ,,, ”

“ആണൊ ഞാൻ കരുതി,,, ”

“ഇതാണ് പറയുന്നേ നീ ഫുൾ നെഗറ്റീവാ,,,”

“നെഗറ്റീവും പോസിറ്റീവും എല്ലാം പിന്നെ ചിന്തിക്കാം ആദ്യം ഫുഡ്‌ കഴിക്കാം,,, ഭയങ്കര വിശപ്പ്,,, ഇന്ന് പ്രശ്നം ഉണ്ടാകും എന്ന് ആദ്യം തന്നെ മനസ്സിലാക്കിയത് കൊണ്ട് പൊറോട്ടയും ചിക്കനും വാങ്ങി,,, വാ,,, ”

അവളുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് അവൻ പറഞ്ഞതും അവളും ഒന്ന് ചിരിച്ചു കൊണ്ട് അവനോടൊപ്പം എഴുന്നേറ്റു,,,

“ക്രിസ്,,,,,മുടി കെട്ടേ,,,,,”

കയ്യിൽ ബാന്റും പിടിച്ചു ക്രിസിനെ വിളിച്ചു ഉള്ളിലേക്ക് കയറിയ മരിയ ക്രിസിന്റെ മുടി കെട്ടി കൊടുക്കുന്ന മമ്മയെ കണ്ട് പറയാൻ വന്നത് പകുതി വിഴുങ്ങി കൊണ്ട് അവിടെ തന്നെ അന്തം വിട്ട് നിന്ന് പോയി,,,, മമ്മ ആണെങ്കിൽ അവളെ ഒരു പുഞ്ചിരിയിൽ ഇടം കണ്ണിട്ട് നോക്കി ക്രിസിനോട് സ്കൂളിലെ ഓരോ വിശേഷങ്ങൾ ചോദിച്ചറിയുന്നുണ്ട്,,,, അതെല്ലാം കണ്ട് ചുണ്ടിൽ ഒരു പുഞ്ചിരിയുമായി വാതിൽ ചാരി കൊണ്ട് അവൾ നിന്നതും ക്രിസ് ബാഗ് എടുക്കാനായി റൂമിന് പുറത്തേക്ക് ഇറങ്ങിയതും മമ്മ അവളുടെ അടുത്തേക്ക് വന്ന് കൊണ്ട് അവളുടെ കവിളിൽ ആയി ഒന്ന് തലോടി വിട്ടു,,,

“സോറി,,,, ”

അത് പറയുമ്പോൾ ആ മുഖത്ത് കുറ്റബോധം നല്ലോണം നിഴലിച്ചു നിന്നിരുന്നു,,, അവൾ ഒരു പുഞ്ചിരിയിൽ ഒന്ന് കണ്ണിറുക്കി കാണിച്ചതും അവരും ഒന്ന് ചിരിച്ചു കൊണ്ട് ഹാളിലേക്ക് പോയി,,,, ഒരു അമ്മയുടെ സ്നേഹം മുന്നിൽ കാണുന്നത് കൊണ്ട് തന്നെ അവളുടെ ഉള്ളിലെ സന്തോഷം അലതല്ലുന്നുണ്ടായിരുന്നു,,,,

ക്രിസിനെ ഫുഡ്‌ കഴിപ്പിക്കുന്ന മമ്മയെ ഒന്ന് ഇടം കണ്ണിട്ട് നോക്കി കൊണ്ട് അവൾ ഹാൻഡ് ബാഗിൽ ഓരോന്ന് വെച്ചു,,,,

“മരിയ,,, നീ ടിഫിൻ എടുത്തില്ലേ,,, എപ്പോഴും പുറമെ നിന്ന് കഴിച്ചാൽ വല്ല അസുഖവും പിടിക്കും,,,, ഇത് കൂടി വെച്ചോ,,, ”

ടിഫിൻ അവൾക്ക് നേരെ നീക്കി കൊണ്ട് അവർ പറഞ്ഞതും അവൾ ഒരു ചിരിയോടെ അത് ബാഗിൽ വെച്ചു,,, അത് കണ്ട് കൊണ്ട് ക്രിസ് കയ്യിലെ ഫോർക്ക് ബ്രേക്ക്‌ ഫാസ്റ്റിൽ കുത്തി നിർത്തി ഒരു കൈ കൊണ്ട് തമ്പ് അപ്പ്‌ ചെയ്തു കാണിച്ചു,,, അത് കണ്ട് അവളും ചിരിച്ചു പോയി,,

“ടാ മോനെ സത്യായിട്ടും അറിയാതെ പറഞ്ഞതാടാ,, ഇനി പറയത്തില്ല പ്രോമിസ്,,, ”

ഇന്നലത്തെ സംഭവത്തിൽ പിണങ്ങി നടക്കുന്ന ജെറിയെ മിണ്ടിക്കാൻ ഉള്ള ശ്രമത്തിൽ ആണ് സെഫിയാന്റി,,, അവൻ ആണെങ്കിൽ വലിയ മൈന്റ് ഒന്നും കാണിക്കുന്നില്ല,,, അവൻ ഇടക്കൊന്ന് അവരെ നോക്കിയതും അവർ സ്വയം തലയിൽ കൈ വെച്ച് കൊണ്ട് പ്രോമിസ് എടുക്കുന്നുണ്ട്,,,അത് കണ്ടതും അവൻ ഒന്ന് പുച്ഛിച്ചു കൊണ്ട് ഷൂ ലൈസ് കെട്ടാൻ തുടങ്ങി,,,

“അയ്യോ സത്യം പറയുവാ,,, മമ്മയെ വിശ്വാസം ഇല്ലായോ,,,, ഇനി ഞാൻ പറയത്തില്ല,,, കർത്താവാണേ പറയത്തില്ല,,,, ”

“എന്തിനാ മമ്മ,,,,,കുരിശിൽ കിടക്കുന്ന കർത്താവിനെ ഇറക്കി ഓടിക്കുന്നത്,,,, ”

ടേബിളിൽ ഇരുന്ന് ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കുന്ന എമി വിളിച്ച് ചോദിച്ചതും അവർ തല ചെരിച്ചു കൊണ്ട് അവനെ നോക്കി പല്ല് കടിച്ചു ജെറി ആണെങ്കിൽ ചിരി കടിച്ചു കൊണ്ട് എഴുന്നേറ്റു,,,

“ടാ ചെക്കാ,,, നിന്നോട് ഇത് വരെ നല്ല രീതിയിൽ പറഞ്ഞു,,, എനിക്കെ അതികം ടെൻഷൻ അടിക്കാൻ വയ്യാത്തതാ,,,മര്യാദക്ക് മിണ്ടിക്കോ,,, മമ്മ ഇനി അങ്ങനെ പറയത്തില്ലടാ,,, അതും കൂടാതെ ശമ്പളത്തിൽ നിന്ന് പകുതി നിന്നെ ഏൽപ്പിക്കുകയും ചെയ്യാം എന്താ,,, ”

അവരുടെ ചോദ്യം കേട്ടു ആള് സീരിയസ് ആണെന്ന് മനസ്സിലായതും അവൻ മുഖം ഒന്ന് ചുളിച്ചു,,,

“എന്നാൽ മിണ്ടണോ എന്ന് ഞാനൊന്ന് ആലോചിക്കട്ടെ,,,, എമി നീ വരുന്നില്ലേ,,,”

“ദാ വരുന്നു,,, ”

കൈ കഴുകി ബാഗും തോളിൽ ഇട്ടു കൊണ്ട് അവൻ ജെറിക്ക് മുന്നിൽ ആയി ഇറങ്ങി ഓടിയതും അവനും മമ്മയെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് ഇറങ്ങി,,, അത് മതിയായിരുന്നു അവർക്ക് ആശ്വാസം ലഭിക്കാൻ,,,, ഫ്ലാറ്റിൽ നിന്നും ഇറങ്ങിയതും കാണുന്നത് മോളെ യാത്രയാക്കുന്ന കത്രീന ആന്റിയെയാണ്,,, അവൻ കണ്ണ് കൊണ്ട് മമ്മയെ കാണിച്ചു കൊടുത്തു കൊണ്ട് എന്തെ എന്ന രീതിയിൽ പിരികം പൊക്കിയതും അവൾ ചുണ്ടിൽ ഒരു കള്ളചിരി വെച്ച് കൊണ്ട് കണ്ണ് രണ്ടും മേലോട്ട് ഉയർത്തി കാണിച്ചു,,, മമ്മമാരുടെ സ്നേഹപ്രകടനം കഴിഞ്ഞു ഉള്ളിൽ പോയതും രണ്ട് കൂട്ടരും ഒരുമിച്ച് സ്റ്റയർ ഇറങ്ങാൻ തുടങ്ങി,,, ക്രിസും എമിയും സ്കൂളിലെ വിശേഷങ്ങൾ സംസാരിച്ച് മുന്നിൽ നടക്കുന്നുണ്ട്,,

“ഇന്നലെ പറഞ്ഞത് ഏറ്റു,,, ഭയങ്കര സോഫ്റ്റ്‌ ആയിരുന്നു ഇന്ന്,,, ആള് കുറച്ച് കൂടി മെച്ചുർ ആയി കണ്ടു,,,, മമ്മയും നല്ല രീതിയിൽ ആയിരുന്നു എന്ന് തോന്നുന്നു,,, ”

“തോന്നുന്നു എന്നല്ലടാ ആണ്,,, എന്റെ കർത്താവെ ആദ്യമായാണ് ബ്രെഡും ഓംപ്ലേറ്റും അല്ലാത്ത ഒരു ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കുന്നത്,,,, ശോ ഇത് അറിയുകയായിരുന്നേൽ നേരത്തെ ഒരു ഡോസ് കൊടുക്കായിരുന്നു,,, എന്ത് കൊണ്ട് നേരത്തെ ഈ ബുദ്ധി തോന്നിയില്ല,,, ”

“എല്ലാത്തിനും അതിന്റെതായ സമയം ഇല്ലേ ദാസാ,,, ”

അവളുടെ കഴുത്തിലൂടെ കയ്യിട്ട് പിടിച്ചു പറഞ്ഞു കൊണ്ട് അവൻ താഴേക്ക് ഇറങ്ങിയതും ഒന്നാം നിലയിൽ ലിഫ്റ്റിൽ എന്തൊക്കെയോ അറ്റകുറ്റ പണികൾ നടക്കുന്നുണ്ട്,,, അത് നോക്കി രാമണ്ണനും നിൽപ്പുണ്ട്,,,

“എന്താ രാമണ്ണ,,, രണ്ട് ആഴ്ചയായി ഞങ്ങൾ വിളിച്ച് പറഞ്ഞിട്ട് വരാത്ത ആളെ എങ്ങനെ എത്തിച്ചു,,, ”

ലിഫ്റ്റിൽ പണി എടുക്കുന്ന ശേഖരനെ നോക്കി കൊണ്ട് അവൻ ചോദിച്ചതും ശേഖരൻ അവനെ നോക്കി ഒന്ന് ഇളിച്ചു കൊണ്ട് പിന്നെയും താഴോട്ട് നോക്കി,,,,കൈകൾ ഇടക്ക് പിഴക്കുന്നുണ്ട്,,,

അവൻ രാമണ്ണനോട് കൈ കൊണ്ട് കുടിക്കുന്നത് പോലെ കാണിച്ചതും അയാൾ ഒന്ന് തലയാട്ടി ചിരിച്ചു,,,

“ഫ്ലാറ്റിന്റെ ആനുവൽ ഫങ്ക്ഷൻ ഒക്കെ നടക്കാൻ പോകുകയല്ലേ,,,, ജേക്കബ് സർ നേരിട്ട് പറഞ്ഞിട്ടുള്ള വരവാ അതാ കയ്യൊക്കെ വിറക്കുന്നെ അല്യോ,,,, ”

ശേഖരനെ നോക്കി കൊണ്ട് അദ്ദേഹം പറഞ്ഞതും അപ്പോഴും തല ഉയർത്തുക പോലും ചെയ്തില്ല,,, ആള് വെള്ളത്തിൽ ആണ്,,,

അത് കണ്ട് ചിരിച്ചു കൊണ്ട് അവർ പുറത്തേക്ക് ഇറങ്ങിയതും പാർക്കിങ്ങിന്റെ അടുത്ത പാർക്കിൽ ഇരിക്കുന്ന ആന്റിമാർ അവരെ നോക്കി കൈ പൊക്കി കാണിച്ചു,,, അത് കണ്ട് അവരും കൈ പൊക്കി കൊണ്ട് വണ്ടിയിൽ കയറി ഇരുന്നു കൊണ്ട് ഹെൽമെറ്റ്‌ ഇട്ടതും പിള്ളേര് രണ്ട് പേരും കയറി ഇരുന്നു,,,

“ഗുഡ്മോർണിംഗ്,,,, ”

“ഗുഡ്മോർണിംഗ് ആന്റി,,, രാവിലെ തന്നെ കാറ്റ് കൊള്ളാൻ വന്നതാവും,,,, ”

“മ്മ്മ്,,,, ഫ്ലാറ്റിൽ വേറെ പണി ഒന്നും ഇല്ലല്ലോ,,, നാളെ ഫ്രീ അല്ലെ,,, ഒന്ന് കൂടണം,,,, മമ്മയോടും പറഞ്ഞേക്ക്,,, ”

“ശുവർ ആന്റി,,,,,എന്നാ ഞങ്ങൾ പോകട്ടെട്ടൊ,,, ഇപ്പോൾ തന്നെ ലേറ്റ് ആയി,,, ”

അവരെ നോക്കി ഒന്ന് തലയാട്ടി കാണിച്ചു കൊണ്ട് അവൾ സ്കൂട്ടി മുന്നോട്ട് എടുത്തതും അവന്റെ ബുള്ളറ്റും അവളോടൊപ്പം മുന്നോട്ട് കുതിച്ചിരുന്നു,,,

“ബൈ,,,ബേബി,,,, ജെറിച്ചാ,,, ”

പിള്ളേര് അവരെ നോക്കി കൈ വീശി കാണിച്ചു കൊണ്ട് ഗേറ്റും കടന്നു ഉള്ളിലേക്ക് പോയതും അവർ വണ്ടിയുമായി മുന്നോട്ട് കുതിച്ചു,,,

“മരിയ,,, നീ ആ കാശുവാലിറ്റിയിൽ വന്നിട്ടുള്ള ആക്‌സിഡന്റ് കേസ് ഒന്ന് അറ്റന്റ് ചെയ്യ്,,, ഡോക്ടർ തോമസിന്റെ കൺസൾട്ടിങ്ങിൽ ആണ്,,, ചെല്ല്,,,, ”

കൂട്ടത്തിൽ സീനിയർ അവളോട്‌ പറഞ്ഞതും അവൾ പെട്ടെന്ന് തന്നെ കാശുവാലിറ്റിയിലേക്ക് നടന്നു,,, അവിടെ ചോര കൊണ്ട് കുളിച്ചു കിടക്കുന്ന ഒരു പയ്യനെ കണ്ട് ആദ്യം അവളുടെ നെഞ്ച് ഒന്ന് ഇടിച്ചു എങ്കിലും ഇതെല്ലാം സ്ഥിര കാഴ്ച ആയത് കൊണ്ട് മനസ്സിനെ ധൈര്യം കൊടുത്തു കൊണ്ട് അവൾ അവനടുത്തേക്ക് പോയി,,, അവളെ കണ്ടതും ഒരു സിസ്റ്റർ അവിടെ നിന്നും മാറിയതും അവൾ കയ്യിൽ ഗ്ലോസ് ഇട്ടു കോട്ടൺ വെച്ച് അവന്റെ മുറിവിൽ ഉള്ള രക്തം എല്ലാം ഒപ്പി എടുക്കാൻ തുടങ്ങി,,,,അതെല്ലാം കണ്ട് അറപ്പ് തീർന്നത് കൊണ്ട് തന്നെ അവൾക്ക് വേറൊന്നിലേക്കും ശ്രദ്ധ പോയിരുന്നില്ല,,,

ഒരുവിധപ്പെട്ട എല്ലാതും കഴിഞ്ഞു അവൾ ഡ്രസ്സ്‌ മാറി പുറത്തേക്ക് ഇറങ്ങിയതും പുറത്ത് അവളെയും കാത്തു ജെറി കാത്തു നിൽപ്പുണ്ടായിരുന്നു,,,

“ഈ ഇടെയായി നീ നന്നായി ലേറ്റ് ആകുന്നുണ്ട്,,, നേരത്തിന് ഇറങ്ങിക്കൂടെ,,, ”

“അങ്ങനെ ഇറങ്ങി പോരാൻ ഇത് നിന്റെ പ്രൈവറ്റ് കമ്പനിയല്ല,,, ഹോസ്പിറ്റൽ ആണ്,,, ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങിയാലും ഒരു എമർജൻസി വന്നാൽ ഞങ്ങൾ പോകേണ്ടി വരും,,, പറയുമ്പോൾ എളുപ്പമാണ്,,,എന്നാൽ ചെയ്യുമ്പോൾ അറിയാം,,,, ഓരോ രോഗിയുടെയും അടുത്ത് ചെല്ലുമ്പോൾ മൈന്റ് പോലും മാറ്റേണ്ടി വരും,,,, അത്രക്ക് റിസ്കാ,,,,”

അത് പറയുമ്പോഴും അവൻ ശ്രദ്ധിച്ചത് അവളുടെ ഷർട്ടിന്റെ ടോപ്പിൽ പറ്റിപിടിച്ചു കിടക്കുന്ന രക്തകറയിൽ ആയിരുന്നു,,, ശരിയാ,, അല്പം റിസ്ക്ക് തന്നെയാ,,,,തുടരും… ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…\

രചന: Thasal

Leave a Reply

Your email address will not be published. Required fields are marked *