പൊട്ടി പെണ്ണ്, തുടർക്കഥ ഭാഗം 1 വായിക്കൂ…

Uncategorized

രചന: അക്ഷയ

“”എന്നാലും ചെക്കൻ ഇത്ര പേര് കേട്ട ഡോക്ടർ ആയിട്ടും ആ പൊട്ടി പെണ്ണിന്നെ മാത്രമേ കിട്ടിയൊള്ളോ……”””

ചുറ്റും കൂടി നിന്നവരിൽ നിന്നും ഉയർന്ന കേട്ട സംസാരം അപ്പുവിനെ ചോടിപ്പിച്ചെങ്കിലും അമ്മയെ ഓർത്തവൻ ഒന്നും മിണ്ടാതെ നിന്നും………

അധികം ചമയങ്ങൾ ഒന്നും ഇല്ലാതെ തന്റെ അമ്മയുടെ കൈയും പിടിച്ചു വരുന്നവൾക്ക് പതിവിലും പക്ക്വത തോന്നിച്ചു……….

ഒരു കൈ അമ്മയുടെ കൈയിൽ ഇരിക്കുമ്പോഴും ആ പെണ്ണ് മറു കൈയിൽ പാവക്കുട്ടിയും കരുതിയിരുന്നു……..

തനിക് അടുത്തായി അവൾ വന്ന് നിൽക്കുന്നത് അറിഞ്ഞെങ്കിലും, അറിഞ്ഞു കൊണ്ട് പോലും അപ്പുവിന്റെ ഒരു നോട്ടം പോലും അവൾക്ക് നേരെ വർഷിച്ചില്ല….

താലി കെട്ടാൻ സമയമായെന്ന് ആരോ പറഞ്ഞത് കേട്ട് അപ്പുവിന്റെ അമ്മ അവളുടെ കൈയിൽ നിന്നും ബലമായി പാവകുട്ട്യേ പിടിച്ചു മാറ്റിച്ചു…..

ആ പെണ്ണ് കുറവോടെ ചുണ്ടോന്ന് ചുള്ക്കി അവരെ നോക്കി മുഖം കൊട്ടി……

“””ന്റെ മാളൂട്ടിയേ ആ പാവയെ അപ്പമ്മ ഭദ്രമായി ശൂക്ഷിച്ചോളാം….”””

അവർ മാളു നേരെ ഒരു പുഞ്ചിരി സമാനിച്ചു പറഞ്ഞു….

“”സത്യായിട്ടും…..”””

“”ആന്നേ “””

മാളുവിന്റെ അച്ഛന്റെ സ്ഥാനത് നിന്ന് അപ്പുവിന്റെ അച്ഛൻ തന്നെ താലി അവൻ നേരെ നീട്ടി…….മനസിനെ കല്ലാക്കി മാറ്റിയവൻ ആ പെണ്ണിന്നെ കഴുത്തിലേക്ക് താലി ചേർക്കുമ്പോൾ അറിയാതെ എങ്കിലും ചെറുപ്പത്തിൽ മാളൂന്റെ കഴുത്തിൽ മാലയിട്ടതവൻ ഓർത്തു……

തന്റെ കഴുത്തിലേക്ക് വീണ താലിയും സീമന്ത രേഖയിൽ ചാർത്തപ്പെട്ട സിന്ദൂരവും എല്ലാം ആ പെണ്ണിനോരു പുതിയനുഭവം ആയിരുന്നു………….

അപ്പു ന്റെ മുഖത്ത് നിറഞ്ഞു നിന്നിരുന്നത് നിറവികരത ആണെങ്കിൽ മാളൂന്റെ മുഖത്തു ഒരേ സമയം അശ്ചര്യവും സന്തോഷവും കൂടികലർന്ന ഒരുഭാവം വന്നു നിറഞ്ഞു,………..

“”പരസ്പരം മല ചാർത്തികൊള്ളൂ “””

തിരുമേനി പറഞ്ഞതും രാമൻ (അപ്പുവിന്റെ അച്ഛൻ )അവന്റെ കൈയിൽ തുളസി മല വെച്ച കൊടുത്തു……..

എല്ലാം വലിച്ചെറിഞ്ഞു പോകാൻ തോന്നിയെങ്കിലും സംയപനം പാലിച്ചവൻ അവൾക്ക് മുഖം കൊടുക്കാതെ തന്നെ മല അവളുടെ കഴുത്തിലേക്ക് ഇട്ട് കൊടുത്തു….

മാളുവിന്റെ കൈയിൽ അംബിക (അപ്പുവിന്റെ അമ്മ ) മല വെച്ച കൊടുത്ത ശേഷം അവനു ഇട്ട് കൊടുക്കാൻ പറഞ്ഞു…

തനിക് നേരെ നീളുന്ന ആമ്പൽ മിഴികളിലെ കുസൃതി അവൻ മനഃപൂർവം കണ്ടില്ലെന്ന് നടിച്ചു……..

മലയിട്ട് കഴിഞ്ഞവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചെങ്കിലും അവൻ അത് കാര്യമാക്കാതെ ദേവിക്ക് കൈ കൂപ്പി മുന്നിൽ നിന്നു….

“”സദ്യ ഉണ്ടോ അപ്പമ്മേ “”

അബലത്തിന് പുറത്തെത്തിയതും മാളു ആഗ്രഹത്തോടെ അംബികക്ക് നേരെ മിഴികൾ പായിച്ചു ചോദിച്ചു…. അപ്പു അപ്പോഴേക്കും അവളെ ഒന്ന് പുച്ഛത്തോടെ നോക്കിയ ശേഷം സുഹൃത്തുക്കൾക്ക് അരുകിലേക്ക് പോയി….

“”ഉണ്ടെടാ കണ്ണാ “”

അംബിക പറയുന്നത് കെട്ടവളും മുഖത്തൊരു കുസൃതി ചിരി വിരിഞ്ഞു… ശേഷം രഹസ്യം പറയാൻ എന്ന വണ്ണം അവരുടെ ചെവികരുകിലേക്ക് മുഖം അടിപ്പിച്ചു…..

“”അപ്പേട്ടന് ഒന്നും കൊടുക്കണ്ട “””

അംബിക സംശയത്തോടെ അവളുടെ മുഖത്തേക്ക് നോക്കി…

“”എന്ത് എടുത്താലും എന്റെ അപ്പേട്ടന് എന്ന് പറഞ്ഞു മാറ്റി വെക്കുന്ന ആൾ ആണോ ഈ പറയുന്നത് ‘””

അംബിക കുസൃതിയോടെ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു…..

“”അപ്പേട്ടൻ എന്നെ നോക്കി ചിരിച്ചില്ല അതോണ്ടാ, ചീത്തയാ അപ്പേട്ടൻ “””

ലേശം കേറുവോടെ അതിലേറെ കുറുമ്പോട് ഉള്ള അവളുടെ കൊഞ്ചിയുള്ള സംരസം കേട്ട് അംബികക്ക് ചിരി പൊട്ടി…..

“”എന്തിനാ അപ്പമ്മ ചിരിക്കണെ “””

മിഴിഞ്ഞാകണ്ണുകളോടെ കൂടിയവൾ അവരോട് ചോദിച്ചു……

“”എന്റെ മാളൂട്ട്യേ അവൻ പാവാ “””

“”ഹും പാവോ പാവം അല്ല പാവയാ “””

അംബികയോടെ കേറുവോടെ പറഞ്ഞവൾ തിരിഞ്ഞു നിന്നും….

🔹🔹🔹🔹🔹🔹🔹🔹🔹🔹

“”എടാ എന്തായാലും ആകാശിന്റെ ടൈം നല്ല best ടൈം “”” (മനു )

“”ആ തേപ്പ്പെട്ടി മീനാക്ഷി പോയപ്പോൾ കിട്ടായത് ഒരു വട്ട് കേസിനെ “”” (വരുൺ )

“”അങ്ങനെ അങ്ങ് കളിയാക്കണ്ട, പൊട്ടി ആണെങ്കിലും വെണ്ണക്കൽ പ്രതിമപോലെ അല്ലെ ഇരിക്കുന്നത് “”

ആലിന്റെ ചുവട്ടിൽ ഇരുന്നു തന്റെ പാവയോട് കാര്യം പറയുന്ന മാളുവിനെ നോക്കിയൊരു വഷളൻ ചിരിയോടെ അവൻ പറഞ്ഞു…..

നിമിഷങ്ങൾക്ക് അകം അവൻ നിലം പതിച്ചു…..നോക്കുമ്പോൾ അപ്പുവാണ്…..

“”എന്താടാ നായെ നീ ഇപ്പോ പറഞ്ഞത് “””

അപ്പു അവനു നേരെ ചീറി………

“”നീ ഇങ്ങനെ ചോടിക്കാൻ മാത്രം അവനൊന്നും പറഞ്ഞില്ലാലോ ആകാശേ “”

മനുവിനെപിടിച്ചെഴുനേൽപ്പിക്കുന്നതിനിടയിൽ വരുൺ അപ്പുവിനെ നോക്കി പറഞ്ഞു അവൻ മറുപടി എന്നോണം ഒരു കത്തുന്ന നോട്ടം ആണ് അപ്പു സമ്മാനിച്ചത്……..

“””ചേ…നാണമില്ലാതായല്ലോ നിനക്കൊക്കെ ഇപ്പോ പോയിക്കോണം രണ്ടും ഇവിടെ നിന്ന്'””

അപ്പുവിനെ പകയോടെ നോക്കിയവർ നടന്നു നീങ്ങി…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

(അമ്പലത്തിന്റെ പുറത്തുള്ള ആൽമരത്തിന്റെ ചോട്ടി ഇരിക്കുവാണ് അംബികയും മാളുവും )

“””ചിന്നു…. ആ അപ്പേട്ടൻ ഇല്ലേ നിന്നെ പോലെ ഒന്നുല്ലാ ചിരിക്കത്തെ ഇല്ല മുഖം എപ്പോഴും ബും എന്ന് പറഞ്ഞു വെച്ചിരിക്കും 🤭”””

“”ആഹഹാ എന്റെ കുട്ട്യേ കുറ്റം പറഞ്ഞിരിക്കുവാണോ എവിടെ…”””

അംബികയെ നോക്കി ചിരിച്ച ശേഷം രാമൻ മാളുവിനോടായി ചോദിച്ചു

മാളു രാമനെ നോക്കി ചുണ്ട് കൊട്ടി കാണിച്ചു…..

“”അതെ അപ്പോൾ മാളൂട്ടിക്ക് സദ്യ വേണ്ടല്ലോ അല്ലെ””

രാമൻ മാളുവിനെ ഒളിക്കണ്ണ് ഇട്ട് നോക്കിയാൽ ചോദിച്ചു…..

പല്ല് മുഴുവൻ കാട്ടി അയാൾക്ക് മുന്നേ എഴുന്നേറ്റ് പോകുന്ന അവളെ രണ്ടാളും അധിയായ വത്സല്യത്തോടെ നോക്കി നിന്നും ……..

രണ്ട് കണ്ണുകൾ ഇതെല്ലാം പകയോടെ വീക്ഷിക്കുന്നുണ്ടായിരുന്നു…..

തനിക് ഒപ്പ് ഇരുന്നു കൊച്ച് കുഞ്ഞുങ്ങളുടെ ലാഘവത്തോടെ ഭക്ഷണം കഴിക്കുന്ന അവളെ അവൻ മനപൂർവം തന്നെ കണ്ടില്ലെന്ന് നടിച്ചു…….മനസ് മുഴവം വരുന്നിന്റെ മനുവിന്റെ സംസാരം ആയിരുന്നു………

പേരിന് വേണ്ടി ഒന്ന് രണ്ട് ഫോട്ടോയും എടുത്തവർ….. അമ്ബലത്തിൽ നിന്നും കുറച്ച് അതികം ദൂരെയുള്ള വൃന്ദാവനം എന്ന് വീട്ടിൽ എത്തി ഇപ്പോഴത്തെയും പോലെ ചാടി തുള്ളി അകത്തേക്ക് പോകാൻ നിന്നതും അംബിക അവളെ പിടിച്ചു നിർത്തിയ ശേഷം വിളക്ക് കൊടുത്ത് കൈ പിടിച്ചു അകത്തേക്ക് കയറ്റി……

അധികം ആളുകൾ ഇല്ലാതിരുന്നതിനാൽ തന്നെ അപ്പു വേഗം മുറയിലേക്ക് കയറി പോയി……

മാളു ചിന്നുവിനോടൊപ്പം അവളുടെ മുറിയിലേക്ക് കയറാൻ പോയത് അംബിക അവളെ പിടിച്ചു നിർത്തി….

“”ഇതിലും വിളക്ക് പിടിച്ചു കയറാണോ അപ്പമ്മേ “””

മിഴിഞ്ഞ കണ്ണുകളോട് കൂടിയുള്ള അവളുടെ ചോദ്യം കേട്ട് അവർ ഉറക്കെ പൊട്ടിച്ചിരിച്ചു……..

“”അയ്യോ എന്റെ കുട്ട്യേ അതല്ല അപ്പുന്റെ മുറിയിലാ ഇനി നീ കിടക്കാൻ പോണത്..””

“”അയ്യോ ഇല്ലില്ലാ അപ്പെട്ടന്റെ മുറിയിൽ കയറിയാൽ എന്നെ വഴക്ക് പറയും ഞാൻ പോവൂല്ല “””

ചിണുങ്ങി കൊണ്ടവൾ അംബികയെ നോക്കി പറഞ്ഞു…..

“”മാളൂട്ട്യേ ഇനി അവൻ വഴക്ക് പറയില്ലട്ടോ കാരണം ഇപ്പോ മാളൂട്ടി അവന്റെ ഭാര്യ അല്ലെ അപ്പോൾ അപ്പൂട്ടൻ ഒന്നും പറയില്ല….”””

രാമനാണ് മറുപടി കൊടുത്തത്

“”ഉറപ്പാ “”

മാളു രാമനെ നോക്കി ചോദിച്ചതും അയാൾ അവളെ നോക്കി പുഞ്ചിരിച്ചു അതെയെന്ന് തലയാട്ടി……..

മാളു ചിനുവിനെയും കൊണ്ട് അപ്പുവിന്റെ മുറിയിലേക്ക് നടന്നു……. തുടരും…….. ലൈക്ക് കമൻറ് തന്ന് കൂടെ ഉണ്ടാവണെ…

രചന: അക്ഷയ

Leave a Reply

Your email address will not be published. Required fields are marked *