സ്നേഹമർമ്മരം…ഭാഗം 54

Uncategorized

ഭാഗം 54

ചായയുമായി രാവിലെ മുറിയിലേക്ക് വരുമ്പോൾ അച്ഛനും മോളും കെട്ടിപ്പിടിച്ചുറക്കമാണ്…….

ചായ റ്റേബിളിൽ വച്ച് ജാനി കുറച്ചു നേരം വാത്സല്യത്തോടെ അവരെ നോക്കി നിന്നു…..

ഇല്ലെങ്കിൽ രാത്രി എത്രവട്ടം എഴുന്നേറ്റ് കരയുന്നതാ……കുറുമ്പി…….ഇന്നലെ സുഖമായി ഉറങ്ങി…..

കുഞ്ഞിന് പറയാൻ അറിയാത്തത് കൊണ്ടാ…..പാവം…. ഒരുപാട് മിസ് ചെയ്ത് കാണും ചന്തുവേട്ടനെ………

അവരുടെ നിഷ്കളങ്കമായ കിടപ്പ് ജാനിയിൽ ആശ്വാസത്തിന്റെ നെടുവീർപ്പുതിർത്തു…..

“എന്താ പ്രിയതമേ………..എന്റെ സൗന്ദര്യം ആസ്വദിക്കുന്നതാണോ…….”

ഒരു കണ്ണ് ചെറുതായി തുറന്ന് കള്ളച്ചിരിയോടെ ധ്രുവ് പറഞ്ഞത് കേട്ട് ജാനിയുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു……

“അയ്യടാ……….ഞാൻ ചായ കൊണ്ട് വന്നതാ……. എഴുന്നേറ്റ് വാ……”

നേരിയ ശാസനയിൽ ജാനി പരിഭവിച്ചപ്പോൾ ധ്രുവ് കുഞ്ഞാറ്റയെ അല്പം നീക്കി കിടത്തി……

രണ്ടു തലയിണ എടുത്ത് ഇടംവലം വച്ച് അവൻ പതിയെ എഴുന്നേറ്റു……….

വാത്സല്യത്തോടെ ആ കുഞ്ഞ് നെറ്റിയിൽ ഒരുമ്മ കൊടുത്തു………തലമുടിയിൽ പതിയെ തഴുകി…….

തിരിഞ്ഞ് ചായക്കായി ജാനിയുടെ നേരെ കൈനീട്ടി……

“അയ്യേ……..വായ പോലും കഴുകാതെ ചായ കുടിക്കാനോ……

നിങ്ങള് ഡോക്ടർ തന്നെയാണോ മനുഷ്യാ☹️……”

ചായകപ്പ് സൈഡിലേക്ക് മാറ്റി ജാനി മുഖം ചുളിച്ചു….

ധ്രുവ് ഒരു കള്ളച്ചിരിയോടെ ബെഡിൽ നിന്ന് എഴുന്നേറ്റു…….ജാനിയുടെ അരികിലേക്ക് കള്ളച്ചിരിയോടെ നടന്നു……

“സംശയമാണോ……….തെളിയിച്ചു തരട്ടെ…😜..”

“ഓ….വേണ്ടെന്നേ…….😢….”

ജാനി ചായകപ്പുമായി പിന്നിലേക്ക് നീങ്ങി…….. നിറഞ്ഞകപ്പിൽ നിന്ന് രണ്ടുതുള്ളി ചായ നിലത്തേക്ക് വീണു….

പ്രണയത്തിന്റെ ഭംഗിയുള്ള നിറത്താൽ രണ്ടുപേരും മുങ്ങിയിരുന്നു……..

“അങ്ങനെ പറഞ്ഞാലെങ്ങനെയാ……….ഡോക്ടർ ആണോന്ന് അറിയണ്ടേ😜…. ”

“സർട്ടിഫിക്കറ്റ് കാണിച്ചാൽ മതി😏…..”

ധ്രുവിന്റെ കുസൃതി നിറഞ്ഞ കണ്ണുകൾ അവളുടെ കവിളിൽ നാണത്തിന്റെ കുങ്കുമം പടർത്തി……

“സർട്ടിഫിക്കറ്റ് കാണിക്കാനൊന്നും വയ്യ……വേണമെങ്കിൽ തെളിയിച്ചു തരാം……”

“ഓ….വേണ്ടെന്ന് പറഞ്ഞില്ലേ……”

തന്റെ അരികിലേക്ക് വരുന്ന ധ്രുവിനെ നോക്കി അവൾ മുഖം കൂർപ്പിച്ചു…..

അവന്റെ കുസൃതിയിൽ മനം കുളിർന്നെങ്കിലും അവളത് ഒളിപ്പിച്ചു…..

തലമുടി കൈ കൊണ്ട് തന്നെ ഒതുക്കി….വെട്ടിയൊതുക്കിയ മീശയിൽ ഇടംകൈ കൊണ്ട് തടവി…….കള്ളച്ചിരിയോടെ ധ്രുവ് അവളിലേക്ക് പതിയെ ചേർന്നു…..

ആ ചൂടിൽ മയങ്ങി അവളുടെ മേനി പോലും തരിച്ച് നിന്നു…..അവന്റെ കണ്ണുകളിലെ പ്രണയത്തിൽ അറിയാതെ അവളുടെ മിഴികൾ ഇടഞ്ഞപ്പോൾ പരസ്പരം പ്രണയത്തിന്റെ ആഴങ്ങളിൽ അവർ ആണ്ടുപോയിരുന്നു…..

ചായ ഗ്ലാസ് റ്റേബിളിലേക്ക് ധ്രുവ് തന്നെ വാങ്ങി വച്ചു………ഇടുപ്പിലൂടെ വട്ടം പിടിച്ചു ധ്രുവ് അവളെ തന്റെ നേർക്കടുപ്പിച്ചു………

ജാനിയുടെ മിഴികളിലേക്ക് അവൻ മെല്ലെയൊന്ന് ഊതി……..ആ ശ്വാസത്തിന്റെ ചൂടിൽ അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞുപോയി………

അവളുടെ അടഞ്ഞ കണ്ണുകൾ കാൺകെ അവൻ കുസൃതിയോടെ അവളെ ഒന്നുകൂടി തന്നിലേക്ക് ചേർത്തു………പതിഞ്ഞ നാണത്തോടെ ചിമ്മി തുറക്കുന്ന അവളുടെ മിഴികൾ അവൻ കൗതുകപൂർവ്വം നോക്കി നിന്നു……….

ജാനിയും എന്തോ ആഗ്രഹിക്കും പോലെ അവനോട് ചേർന്ന് തന്നെ നിന്നു………ആ ശ്വാസവും ഗന്ധവുമൊക്കെ ആവോളം നുകർന്ന്….

അവളുടെ ശ്വാസനിശ്വാസങ്ങൾ അവനെയും കൊതിപ്പിച്ചു…..പതിയെ….വളരെ പതിയെ അവളുടെ അധരങ്ങളിൽ അവൻ അമർത്തി ചുംബിച്ചു……..നനുത്ത മധുരം പോലെ അവയെ അവൻ നുകർന്നു…….

ജാനിയും ആ മധുരചുംബനത്തിൽ ലയിച്ച പോലെ അവനെ മുറുകെ പുണർന്നു……… ആഴത്തിൽ ആ ചുംബനം അവരിലേക്ക് പടർന്നു……..അത്രമേൽ ആർദ്രമായി………തീവ്രമായ പ്രണയത്തിന്റെ മധുരമായ വികാരത്തിലേക്ക്………

പ്രണയത്തിൽ ചുവന്ന മധുരസമ്മാനം……..മനസ്സറിഞ്ഞ് നൽകുന്ന മനോഹരമായ ചുംബനം……..പരസ്പരമുള്ള വിശ്വാസത്തിൽ പടുത്തുയർത്തുമ്പോൾ അത്രയും മനോഹരമായത് മറ്റൊന്നില്ല…….

അകന്നു മാറാൻ രണ്ടുപേർക്കും തോന്നിയില്ല……അകന്നു കഴിഞ്ഞപ്പോൾ അനുഭവിച്ച വിരഹത്തിന്റെ കയ്പ്പ് ഓർമയിൽ തെളിഞ്ഞപ്പോൾ ചുംബനത്തിന്റെ തീവ്രത ഇത്തിരിയോളം കൂടി നിന്നു…….

ഇടയ്ക്കെപ്പോഴോ മിഴികൾ ചിമ്മിയപ്പോൾ ധ്രുവിന്റെ മുഖത്തെ കുസൃതി കണ്ട് ജാനിയ്ക്ക് തെല്ല് ജാള്യത തോന്നി….

കുസൃതിച്ചിരിയോടെ ധ്രുവിനെ തള്ളിമാറ്റി നാണത്താൽ ചുവന്ന മുഖവുമായി ജാനി മുറിയിൽ നിന്ന് പുറത്തേക്കോടി……

ചുണ്ടിൽ വിരിഞ്ഞ കള്ളച്ചിരിയോടെ ധ്രുവ് ചായയുമെടുത്ത് ബാൽക്കണിയിലേക്ക് പോയി…….

കിച്ചു രാവിലെ തന്നെ റെഡിയായിരിക്കയാണ്….

അമ്മുവാണ് ലക്ഷ്യം………അമ്മുവാണെങ്കിൽ കിച്ചുവിനെ ഒന്ന് നോക്കുന്നത് കൂടിയില്ല……

ജാനി അമ്മയെ ഒരു വിധത്തിൽ കഴിപ്പിച്ചതാണ്……വന്നത് മുതൽ മുറിയിൽ തന്നെയാണ് കൗസു……

പിരിഞ്ഞ് വന്നതാണെങ്കിലും മധു ഒറ്റയ്ക്കാണെന്ന ചിന്ത അവരെ ഉള്ളിന്റെയുള്ളിൽ നൊമ്പരമുണർത്തി……

ചെയ്ത തെറ്റുകൾ ഓർക്കുമ്പോൾ വെറുപ്പും ഒരുപോലെ ഉയർന്ന് വന്നു…..

അമ്മുവാണ് ഡയനിംഗ് റ്റേബിളിൽ എല്ലാം എടുത്ത് വച്ചത്……..അത് കണ്ട് കിച്ചു വേഗം തന്നെ കൈകഴുകി വന്നിരുന്നു……

ധ്രുവ് റെഡിയായി വരുന്നത് കണ്ട് ജാനി അവനെ ചോദ്യഭാവത്തിൽ നോക്കി……

“ഏട്ടനെവിടെ പോകുന്നു………”

“മനുവേട്ടന്റെ അടുത്തൊന്ന് പോണം ജാനീ….. കുറച്ചു കാര്യങ്ങൾ കൂടിയുണ്ട്……”

അവൻ പറഞ്ഞു കൊണ്ട് കഴിക്കാനായിരുന്നു….. കുഞ്ഞാറ്റ പിച്ച വച്ച് അവന്റെ അരികിലായി വന്നപ്പോൾ ധ്രുവ് അവളെ പൊക്കിയെടുത്തു മടിയിലിരുത്തി…..

ദോശ ചെറുതായി പൊട്ടിച്ച് കറിയിൽ മുക്കി ധ്രുവ് കുഞ്ഞാറ്റയുടെ വായിലേക്ക് വച്ചു കൊടുത്തു….. രണ്ടു വട്ടം കൊടുത്തപ്പോൾ തന്നെ അവൾ അവന്റെ മടിയിൽ നിന്ന് ഊർന്നിറങ്ങി കളിയ്ക്കാനായി പോയി…..

“ഏട്ടൻ കഴിച്ചോ……അവൾക്ക് ഞാൻ കൊടുത്തോളാം…..”

ജാനി പറയുന്നത് കേട്ട് പുഞ്ചിരിച്ചു കൊണ്ട് ധ്രുവ് കഴിക്കാൻ തുടങ്ങി……

“നീ ക്ലാസിന് പോണില്ലേ കിച്ചൂ……”

ധ്രുവ് ചോദിച്ചപ്പോൾ കിച്ചു അമ്മുവിനെ പാളി നോക്കി……….അമ്മു പക്ഷെ ഗൗരവത്തിലാണ്…. ഒന്ന് നോക്കുന്നത് കൂടിയില്ല…….

കിച്ചുവിന് സങ്കടം തോന്നി……വിട്ടിട്ട് പോകാൻ തോന്നുന്നില്ല….

“ഇല്ല ……ഞാൻ…..നാളെതുടങ്ങി പൊയ്ക്കോളാം…….”

കിച്ചു സങ്കോചത്തോടെയാണ് പറഞ്ഞത്….

“മ്…….

അമ്മൂ………താൻ ക്ലാസിന് പോകാൻ റെഡിയാക്….

പോകുന്ന വഴി ഞാൻ സ്കൂളിലാക്കാം…

ഇവൻ പോകുന്നെങ്കിൽ കൂടെ വിടാമെന്ന് വിചാരിച്ചതാ……….ഇനിയിപ്പോൾ ഞാൻ തന്നെ വിടാം……”

കിച്ചു അബദ്ധം പറ്റിയത് പോലെ ധ്രുവിനെ നോക്കി…..

ശ്ശൊ…..നല്ലൊരു ചാൻസാണ് കളഞ്ഞത്……..

നിരാശയോടെ എണീറ്റ് പോകുന്ന കിച്ചുവിനെ കാൺകെ ജാനിയും ധ്രുവും പരസ്പരം കള്ളച്ചിരിയോടെ നോക്കി കണ്ണുചിമ്മി…..

അമ്മു റെഡിയായി ഹാളിലേക്ക് വന്നതും കിച്ചുവും ഒപ്പം വന്നു…..

“നീ പോകുന്നില്ലെന്ന് പറഞ്ഞിട്ട്……..”

ജാനി മുഖം കൂർപ്പിച്ചു കിച്ചുവിനെ നോക്കി……

“ഞാനും പോണ്……..വെറുതെ ഇവിടെ ഇരുന്നിട്ട് കാര്യമില്ലല്ലോ……”

അവൻ പരിഭവത്തിൽ പറയുന്നത് കേട്ട് ജാനിയ്ക്ക് ചിരി വന്നു……

ധ്രുവും റെഡിയായി വന്നപ്പോൾ അവർ പെട്ടെന്ന് ഇറങ്ങി……

കിച്ചു ബൈക്കിലും അമ്മു ധ്രുവിന്റെ കൂടെ കാറിലുമാണ് പോയത്…..

കാറിലിരിക്കുമ്പോഴും അമ്മുവിന്റെ മുഖത്തെ വിഷാദം ധ്രുവ് ശ്രദ്ധിച്ചിരുന്നു……..

“അമ്മൂ………തന്റെ സങ്കടം ഇതുവരെ മാറിയില്ലേ……..”

“എനിക്ക്…..അച്ഛൻ………..”

വേദന നിറഞ്ഞത് കൊണ്ടാവാം അമ്മുവിന്റെ മിഴികൾ നിറഞ്ഞൊഴുകിയത്…..

“അയ്യേ………..അമ്മൂട്ടി കരയുവാണോ…….. മോശം………മോശം…..

തന്റെ അച്ഛനെ പഴയതിലും ഉഷാറായി നമുക്കു തിരിച്ചു പിടിക്കാമെടോ……

ഞാനില്ലേ ……..അമ്മൂന്റെ സ്വന്തം ഏട്ടനായി കണ്ടാൽ മതി എന്നെ……

എനിക്കാണെങ്കിൽ ഒരനിയത്തിക്കുട്ടി ഇല്ലാത്തതിന്റെ നല്ല വിഷമമുണ്ടായിരുന്നു……

അമ്മൂനെ കിട്ടിയതിന് ശേഷവാ ആ വിഷമം മാറിയത്……

അപ്പോ….. ഇനി എന്റെ അനിയത്തിക്കുട്ടി കരയാൻ പാടില്ല………സമ്മതിച്ചോ……”

നിറകണ്ണുകളോടെ നിറഞ്ഞ സന്തോഷത്തോടെ പുഞ്ചിരിച്ചു കൊണ്ട് അവൾ ധ്രുവിനെ നോക്കി സമ്മതമെന്നോണം തലയാട്ടി……

അവൾക്കും ധ്രുവിന്റെ വാക്കുകൾ അത്രയും ആശ്വാസം പകർന്നിരുന്നു…..

“ഇപ്പോൾ ഓകെ……….അടുത്ത മാസം പരീക്ഷയാണ്………..മറ്റൊന്നും ശ്രദ്ധിക്കാതെ ഇരുന്നു പഠിച്ചോണം…..

ബാക്കി കാര്യങ്ങളൊക്കെ ഏട്ടൻ നോക്കിക്കോളാം കേട്ടോ……”

ധ്രുവ് നേരിയ ശാസനയിൽ പറഞ്ഞപ്പോൾ അമ്മു ചിരിയോടെ ശരിയെന്ന് തലയാട്ടി…

അമ്മൂനെ സ്കൂളിൽ വിട്ടിട്ട് ധ്രുവ് നേരെ മനുവിനെ കാണാനാണ് പോയത്……

ഓഫീസിലേക്ക് കയറുമ്പോൾ കണ്ട് ഫയലുകളിൽ മുഖം പൂഴ്ത്തിയിരിക്കുന്ന മനുവിനെ…..

ഓടിച്ചെന്ന് മുട്ടിലിരുന്ന് കസേരയിലിരുന്ന മനുവിനെ കെട്ടിപ്പിടിച്ച് അവന്റെ ദേഹത്തിൽ മുഖമമർത്തി ധ്രുവ് വിതുമ്പി…..

“ഏയ്…….എന്താടോ……ചന്തുവേ….. എന്തിനാ താൻ കരയുന്നത്……….”

ആധിയോടെ മനു അവനെ പിടിച്ച് എഴുന്നേൽപ്പിച്ചു…….

“അന്ന് ആ ബിസിനസ് ഡീൽ പരാജയപ്പെട്ടത് രാത്രിയാണ് ഞാനറിഞ്ഞത്……

ആ പത്ത് കോടിയും മനുവേട്ടൻ എനിക്ക്…..”

വാക്കുകൾ പൂർത്തിയാക്കാൻ കഴിയാതെ അവൻ വിതുമ്പി…..

“അതാണോ കാര്യം……….അവര് ഇന്ന് വിളിച്ചിരുന്നു ചന്തൂ…..

നിന്റെ പ്രോജക്ട് അവരുടെ പാർടണർക്ക് ഇഷ്ടപ്പെട്ടത് കൊണ്ട് അവരത് പ്രൊസീഡ് ചെയ്തു……

ദേ……അതിന്റെ ഫയലുകളാ ഇതൊക്കെ…..”

മനു അവനെ ആശ്വസിപ്പിച്ചു….

“എന്നാലും മനുവേട്ടാ………ആരുമല്ലാത്ത എനിക്ക് വേണ്ടി ഇത്രയും തുക മുടക്കാൻ………”

“ചന്തൂ………അവര് ഇത്തിരി വൈകിയാൽ നിനക്ക് നഷ്ടപ്പെടുന്നത് സ്വന്തം ജീവനും ജീവിതമാണെന്ന് എനിക്കറിയാം….

നീയറിയാതെ മറ്റൊരാൾക്ക് ഞാനും നിന്റെ പ്രോജക്ട് കൊടുത്തിരുന്നു……..

ഇത്തിരി വൈകിയെങ്കിലും അവരാ നിനക്ക് പത്ത് കോടി തന്നത്……ഞാനല്ല……”

മനു ചിരിയോടെ പറഞ്ഞു കൊണ്ട് അവനെ പിടിച്ച് കസേരയിലിരുത്തി……. ധ്രുവ് സംശയത്തിൽ അവന്റെ മുഖത്തേക്ക് നോക്കി……

“ആരാ……..ഏത് ബിസിനസ് ഗ്രൂപ്പാ……”

“ബി.കെ ഗ്രൂപ്പ്……..അവരുമായാണ് നിന്റെ ബിസിനസ്……

നാളെ അവരുടെ മീറ്റിങ് അറേഞ്ച് ചെയ്തിട്ടുണ്ട്…….നീ വേണം പ്രെസന്റേഷൻ നടത്താൻ…….

എന്തായാലും അതിന്റെ എംഡി ബാലകൃഷ്ണൻ സാറിന് നിന്നെ വല്യ ഇഷ്ടമായിട്ടുണ്ട്…….

അദ്ദേഹത്തിന്റെ മരുമകനാണ് ഈ ബിസിനസിന്റെ മറ്റൊരു പാർട്ണർ…….”

ധ്രുവ് അദ്ഭുതത്തോടെ കേട്ടിരിക്കയാണ്…വെറും പ്രോജക്ട് മാത്രം കണ്ടാണ് ഇത്രയും തുക തന്നത്………

“നിനക്ക് എന്തായാലും ഡോക്ടർ പണി തന്നെ മതി കേട്ടോ ചന്തുവേ……

ബിസിനസ് ശരിയാവില്ല…….”

മനു കളിയാക്കിയത് കേട്ട് ധ്രുവും ചിരിച്ചു…..

എന്തായാലും പോണം……..കാണണം തന്നെ സഹായിച്ച ബി.കെ ഗ്രൂപ്പ് പാർട്ണേഴ്സിനെ…..

കുറച്ചു നേരം വർത്തമാനം പറഞ്ഞിരുന്നിട്ട് ധ്രുവ് അവിടുന്നിറങ്ങി നേരെ ഹോസ്പിറ്റലിലേക്ക് പോയി…..

ലീവ് ക്യാൻസൽ ചെയ്യണം…..പഴയത് പോലെ പോയി തുടങ്ങണം……

വൈകുന്നേരം അമ്മുവും നിമ്മിയും ഒരുമിച്ചാണ് സ്കൂളിൽ നിന്നിറങ്ങിയത്……

ബസിന് കാത്ത് നിൽക്കേ ദൂരെ നിന്ന് കിച്ചുവിന്റെ ബൈക്ക് വരുന്നത് കണ്ട് നിമ്മിയുടെ മുഖം വിടർന്നു….

എന്തായാലും പങ്കുചേട്ടൻ ഒന്നും വിളിച്ച് പറഞ്ഞിട്ടുണ്ടാവില്ല………കിച്ചുവേട്ടന്റെ മനസ്സ് സ്വന്തമാക്കിയാൽ കല്യാണം നടത്തിത്തരാമെന്നല്ലേ പറഞ്ഞത്……..

എങ്ങനെയെങ്കിലും അമ്മൂനെ ഒഴിവാക്കി കിച്ചുവേട്ടന്റെ ബൈക്കിൽ കയറണം…..

നിമ്മി കുടിലത നിറഞ്ഞ മുഖവുമായി അമ്മൂനെ നോക്കി…..

അമ്മൂന്റെ മുഖത്ത വിഷമമുണ്ട്…….കിച്ചുവേട്ടനെ കണ്ടത് കൊണ്ടാവും……

കിച്ചുവിന്റെ ബൈക്ക് അരികിൽ വന്നതും അമ്മു തലതാഴ്ത്തി….

കഴിയില്ല….അവരുടെ പ്രണയനോട്ടങ്ങളും സല്ലാപവുമൊന്നും കണ്ട് നിൽക്കാൻ …..എത്രയും പെട്ടെന്ന് ബസ് വന്നിരുന്നെങ്കിൽ….

അമ്മു ആത്മാർഥമായി ആഗ്രഹിച്ചു……

“അമ്മൂ……….താനെന്താലോചിച്ച് നിൽക്കയാടാ……വണ്ടീൽ കേറ്….പോകാം…..”

കിച്ചു അധികാരത്തോടെ വിളിച്ചപ്പോൾ അമ്മു ഞെട്ടലോടെ നിമ്മിയുടെ മുഖത്തേക്ക് നോക്കി…..

മുഖം ഇരുണ്ട് ദേഷ്യം വന്ന് നിൽപ്പുണ്ട് നിമ്മി…..

ഒരു നിമിഷം ചിന്തിച്ചു നിന്നെങ്കിലും അമ്മു പോകാൻ തീരുമാനിച്ചു…

“കിച്ചുവേട്ടാ…….ആ……അയ്യോ……”

നിമ്മി പെട്ടെന്ന് വിളിച്ച് കൊണ്ട് നിലത്തേക്കിരുന്നു…. കിച്ചു ബൈക്കിൽ നിന്ന് ചാടിയിറങ്ങി…..അമ്മൂം പരിഭ്രമത്തോടെ നിമ്മിയെ പിടിച്ചു….

“എന്താ നിമ്മീ……എന്ത് പറ്റി……”

അവൻ ആധിയോടെ ചോദിച്ചു….

“പെട്ടെന്നൊരു വയറുവേദന……എന്നെയൊന്ന് വീട്ടിലാക്കിത്തരുമോ കിച്ചുവേട്ടാ…..ഇടയ്ക്കിടെ വരുന്നതാ…..ഹോസ്പിറ്റലിൽ പോയിട്ടും കാര്യമില്ല…….വീട്ടില് മരുന്നുണ്ട്….കഴിച്ചാൽ പെട്ടെന്ന് മാറും….. അമ്മു ബസിൽ പൊയ്ക്കോളുമല്ലോ……”

വയറിൽ കൈയമർത്തി വേദന കൊണ്ട് ചുളിഞ്ഞ മുഖമുമായി നിമ്മി നന്നായി അഭിനയിച്ചു…….

“അയ്യോ…….ഇത്രയും വയറുവേദന കൊണ്ട് ബൈക്കിൽ കയറണ്ട നിമ്മീ…..

ഞാനൊരു ഓട്ടോ വിളിയ്ക്കാം……”

കിച്ചു പെട്ടെന്ന് റോഡിൽ പോയ ഓട്ടോ വിളിച്ചു നിർത്തി…..നിമ്മിയുടെ മുഖം വാടി…..

കിച്ചുവിനോട് ചേർന്നിരുന്ന് പോകാൻ കൊതിച്ചാ വയറുവേദന നാടകം ഇറക്കിയത്……😣…

കിച്ചു നിമ്മിയെ പതിയെ പിടിച്ച് ഓട്ടോയിൽ കയറ്റി……..

“ഞാൻ ബൈക്കുമായി പുറകേ വരാം…….നിന്നെ ജുവല്ലറിയിൽ ഇറക്കാം…..അവിടെ പങ്കുവുണ്ടല്ലോ……..”

കിച്ചു പറഞ്ഞത് നിമ്മിയ്ക്ക് അടിയേറ്റത് പോലെയായി…..ഓട്ടോയിലെങ്കിലും കൂടെ വരുമെന്ന് പ്രതീക്ഷിച്ചതാ……

നിമ്മിയുടെ കൂടെ ഓട്ടോയിൽ കയറാൻ പോയ അമ്മൂനെ കിച്ചു തടഞ്ഞു……

“നീ എന്റെയൊപ്പം ബൈക്കിൽ വന്നാൽ മതി……..അവള് സ്വസ്ഥമായി അതിലിരിക്കട്ടെ…..”

നിമ്മിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു……. വയ്യെന്ന് പറഞ്ഞിട്ട് പോലും കിച്ചുവിന്റെ കണ്ണുകളിൽ താൻ തെളിയുന്നില്ലെന്നത് അവളെ നിരാശയാക്കി…….

ഓട്ടോ സ്റ്റാർട്ടാക്കിയതും കിച്ചു വേഗം ബൈക്കിൽ കയറി സ്റ്റാർട്ടാക്കി…..

“വന്ന് കയറെടീ…😡……”

ഒന്നും മനസ്സിലാകാതെ പകച്ചു നിൽക്കുന്ന അമ്മുവിനെ നോക്കി കിച്ചു അലറിയതും അമ്മു പേടിച്ച് ബൈക്കിൽ ചാടിക്കയറി……

ഓട്ടോയുടെ സൈഡ് ഗ്ലാസിലൂടെ ചേർന്നിരുന്ന് വരുന്ന കിച്ചൂനേം അമ്മൂനേം കാണുന്തോറും നിമ്മി ദേഷ്യം കൊണ്ട് പല്ലിറുമ്മി…….

കിച്ചുവും കണ്ടിരുന്നുഓട്ടോയുടെ ഫ്രണ്ട് മിററിലൂടെ നിമ്മിയുടെ ദേഷ്യം…..

‘എടീ……പൊന്ന്മൊളെ…….നീ കളിച്ച കളി ഞാൻ അറിയില്ലെന്ന് വിചാരിച്ചോ….. എന്റെ അമ്മൂന് ഒരു കള്ളക്കാമുകനെയുണ്ടാക്കി…..ഞങ്ങളെ തമ്മിൽ പിരിക്കാൻ നോക്കിയതിന് ഇങ്ങനെയൊക്കെ പണി തന്നില്ലെങ്കിൽ ഞാൻ ആണാണെന്ന് പറഞ്ഞിട്ട് കാര്യമുണ്ടോടീ………അവളുടെ ഒരു കള്ളവയറുവേദന😡…..’

അവൻ പുച്ഛത്തിൽ അസ്വസ്ഥതയോടെ പല്ലിറുമ്മി ഇരിക്കുന്ന നിമ്മിയെ നോക്കി……

നിമ്മി ശ്രദ്ധിക്കുന്നത് കണ്ടതും കിച്ചു അമ്മുവിന്റെ കൈ പിടിച്ചു തോളിൽ വയ്പ്പിച്ചു……

അമ്മു പരിഭ്രമത്തോടെ പെട്ടെന്ന് കൈ വലിച്ചെടുത്തു…….

പാവം….ഈ കഥകളൊന്നും അവളറിയുന്നില്ലല്ലോ…….

“അമ്മൂ……😡……നിമ്മിയ്ക്ക് വയറുവേദനയാണ്……എനിക്ക് സ്പീഡിൽ പോണം……..അതുകൊണ്ട് നീയെന്നെ മുറുകെ പിടിച്ചിരുന്നേ പറ്റൂ😜……”

കിച്ചുവിന്റെ ദേഷ്യം കണ്ടതും അമ്മു അവന്റെ തോളിൽ അമർത്തി പിടിച്ചു……

അവളുടെ കൈകളുടെ സ്പർശനത്തിൽ ഉയർന്ന് വരുന്ന വികാരങ്ങളെ കഷ്ടപ്പെട്ടടക്കി അവൻ മുന്നിലെ ഓട്ടോയിലേക്ക് നോക്കി…….

നിമ്മിയുടെ കണ്ണുകളിൽ തീ പാറുന്നത് പോലെ അവന് തോന്നി…..അത്രയും ദേഷ്യം……

നിമ്മി ജൂവലറിയിൽ ഇറങ്ങിയതും ഒരു യാത്ര പോലും പറയാതെ കിച്ചു അമ്മുവുമായി തിരികെ പോയി…….

ധ്രുവും നേരെത്തെ തന്നെ എത്തിയിരുന്നു……. ജാനി ചായയുണ്ടാക്കി വന്നപ്പോൾ ധ്രുവും ഫ്രഷായി വന്നു….

എല്ലാവരും ഒരുമിച്ചു ചായ കുടിച്ചു…..

“മോനെ…….”

കൗസു വിളിക്കുന്നത് കേട്ട് എല്ലാവരും തിരിഞ്ഞു നോക്കി……

“എനിക്ക് അമ്പലത്തിലൊന്ന് പോണം……..”

സങ്കടത്തിൽ പൊതിഞ്ഞ് അവരത് പറയുമ്പോൾ ജാനിയും ധ്രുവും പരസ്പരം നോക്കി……

“ഒന്നു പോയി പ്രാർത്ഥിച്ചാൽ ഇത്തിരി ആശ്വാസം കിട്ടും…..”

അവരുടെ സംശയം മനസ്സിലായത് പോലെ കൗസു പറഞ്ഞു…..

“അതിനെന്താ അമ്മേ…..റെഡിയായിക്കോ ഞാൻ കൊണ്ട് പോകാം…..”

കിച്ചു പെട്ടെന്ന് ചാടിയെഴുന്നേറ്റു……….

അമ്മുവുമൊത്ത് യാത്ര ചെയ്യാനുള്ള അവന്റെ ഉത്സാഹം കണ്ട് ധ്രുവും ജാനിയും ചിരിയടക്കി…..

ജാനിയ്ക്കും ഒരുപാട് സന്തോഷം തോന്നി……അടഞ്ഞിരിക്കാതെ അമ്മയ്ക്ക് പുറത്തേക്ക് പോകാൻ തോന്നിയല്ലോ…..

എല്ലാവരും റെഡിയായി ഇറങ്ങിയപ്പോൾ കുഞ്ഞാറ്റ ഒരേ കരച്ചിൽ അവൾക്കും കൂടെ പോണം……

മനസ്സില്ലാമനസ്സോടെ ധ്രുവ് അവളെ അവരുടെ കൂടെ വിട്ടു………

കൗസുവും അമ്മുവും കുഞ്ഞാറ്റയും കിച്ചുവും കൂടി അമ്പലത്തിലേക്ക് പോയി…….

ജാനി അടുക്കളയിൽ പോയി ചായ പാത്രമൊക്കെ കഴുകി തിരിഞ്ഞതും അടുക്കള വാതിലിൽ ചാരി ധ്രുവ്……..

“നിനക്ക് രാവിലെ എന്തോ സംശയം ഉണ്ടായിരുന്നു….മാറിയോ……😘….”

അവന്റെ കള്ളച്ചിരിയോടെയുള്ള നോട്ടവും പറച്ചിലും ജാനിയ്ക്ക് അപകടം മണത്തു……

“എനിക്ക് സംശയമൊന്നുമില്ല…..അത്…..രാവിലെ…..മാറി…….”

വാക്കുകൾ അവൾഅറിയാതെ തന്നെ വിറച്ചു…..

“അത് പറഞ്ഞാൽ പറ്റില്ല…….ഇന്നിപ്പോൾ ഇവിടെ ആരുമില്ല…….സംശയം തീർക്കാൻ പറ്റിയ സമയവും…..

പൂജയൊക്കെ കഴിഞ്ഞ് അവര് വരാൻ വൈകും…….നമുക്കാണെങ്കിൽ ഇഷ്ടം പോലെ സമയമുണ്ട് സംശയം തീർക്കാൻ…..

തീർക്കട്ടെ😘😍😍😜…..”

അവൻ അരികിലേക്ക് വരുന്തോറും ജാനി ഭിത്തിയിൽ പോയി തട്ടി നിന്നു……

“ഞാൻ……..എനിക്ക്……”

പറയാൻ വന്നത് പൂർത്തിയാക്കാൻ സമ്മതികാതെ ധ്രുവ് അവളുടെ അധരങ്ങളിൽ തലോടി…..

“കൊതിച്ചു നിൽക്കയാണ് ഞാൻ………ഇവിടെ ആണെങ്കിൽ ആരുമില്ല……പ്ലീസ്‌ ജാനീ…..”

പ്രണയപരവശനായ അവന്റെ വികാരങ്ങൾ വാക്കിലും മുഖത്തും ഒരുപോലെ തെളിഞ്ഞു…….

നാണം കൊണ്ട് ചുവന്ന കവിളിണകൾ അവളുടെ സമ്മതമറിയിച്ചപ്പോൾ ധ്രുവിന്റെ കൈകൾ അവളുടെ ഇടുപ്പിലമർന്നു………

വലിച്ചടുപ്പിച്ച് ചുവന്ന അധരങ്ങൾ ബന്ധിച്ച് പ്രണയത്തിന്റെ…..വികാരത്തിന്റെ ആദ്യഭാവത്തിൽ അവർ കുളിർന്നു…….അധരങ്ങൾ തമ്മിൽ പരസ്പരം മത്സരിച്ച് ചുംബിച്ചു…….

ജാനിയും അവന്റെ അധരങ്ങൾ ഇടയ്ക്കിടെ നോവേൽപ്പിച്ച് നുകർന്നു………..തമ്മിൽ പകർന്ന തീ ശരീരം മുഴുവൻ ആളികത്തുമ്പോൾ ധ്രുവിന്റെ ചുണ്ടുകൾ ജാനിയുടെ കഴുത്തിലേക്ക് പരതി…….

കഴുത്തിലെ നീല ഞരമ്പുകളെ ചെറുകടിയാലെ ഉണർത്തി………..ശരീരത്തിന്റെ മറയായ വസ്ത്രങ്ങൾ അടുക്കളയിൽ ചിതറി വീണു………

.ഏറെ നേരെത്തെ തലോടലിനും തഴുകലിനും ഒടുവിൽ ധ്രുവ് ജാനിയെന്ന പെണ്ണിനെ തന്റേതാക്കി……എല്ലാ അർത്ഥത്തിലും……….അവളിലെ പെണ്ണിനെ അവന്റേതാക്കി……

തുടരും….

Leave a Reply

Your email address will not be published. Required fields are marked *