ഒരു പെൺകുഞ്ഞിനെ എനിയ്ക്ക് സമ്മാനിച്ചതിന് ഞാനെന്നുമെന്റെ പ്രിയതമയോട് കടപ്പെട്ടിരിക്കുന്നു.

രചന: ഷെഫി സുബൈർ ഒരു പെൺകുഞ്ഞിനെ എനിയ്ക്ക് സമ്മാനിച്ചതിന് ഞാനെന്നുമെന്റെ പ്രിയതമയോട് കടപ്പെട്ടിരിക്കുന്നു. ഗർഭിണിയായിരുന്നപ്പോൾത്തന്നെ അവൾ പറയുമായിരുന്നു, ഇതു അച്ഛനെപ്പോലെ വാഴക്കാളിയായൊരു മോനായിരിക്കുമെന്ന്. അല്ലെങ്കിലും ഈ കുടുംബത്തിലേതു ആദ്യത്തേത് ആൺകുട്ടി തന്നെയായിരിക്കുമെന്ന് അമ്മയും പറഞ്ഞു. മോനായാലും, മോളായാലും ഈശ്വരൻ ഒരു കുഴപ്പവും വരുത്താതെ തന്നാൽ മതിയെന്നായിരുന്നു എന്റെ പ്രാർത്ഥന. ലേബർ റൂമിന്റെ വാതിൽ തുറന്നു ഭാര്യ പ്രസവിച്ചു. കുട്ടി പെണ്ണാണെന്ന് പറഞ്ഞപ്പോൾ മനസ്സിലൊരു പാദസ്വര കിലുക്കമുണർന്നു. അമ്മുവെന്നും, അമ്മൂസെന്നും വിളിച്ചു അവളുടെ സ്വന്തം പേരുപ്പോലും ഇന്നുവരെ വിളിച്ചിട്ടില്ല. […]

“നീ എന്നെയാണോ എന്റെ കഥയെ ആണോ സ്നേഹിക്കുന്നത്?”

രചന :- കൃഷ്ണനുണ്ണി കിള്ളിക്കുറിശ്ശിമംഗലം ചോദ്യം കേട്ട അവൾ ഒരു മാത്ര ആലോചിക്കാതെ പറഞ്ഞു – ” രണ്ടും.” ഒരു പൊട്ടിച്ചിരിയോടെ യദു പറഞ്ഞു.. “നിനക്ക് തെറ്റി.. നിനക്കൊരിക്കലും എന്നേയും എന്റെ കഥാപാത്രങ്ങളേയും ഒരുമിച്ച് ഒരു പോലെ സ്നേഹിക്കാനാവില്ല…” “അതെന്താ?” “അതെന്താന്നു ചോദിച്ചാൽ എന്നിൽ എന്റെ കഥാപാത്രങ്ങളേയോ… കഥാപാത്രങ്ങളിൽ എന്നേയോ എന്റെ സ്വഭാവത്തെയോ കാണില്ല…” കൈകൂപ്പി കൊണ്ട് അവൾ പറഞ്ഞു “സാഹിത്യമായി പറയാനൊന്നും എനിക്കറിഞ്ഞൂടാ മാഷേ…. പക്ഷേ ഇഷ്ട്ടാണെനിക്ക്… മാഷേ ഒരു പാട് പേര് ഇഷ്ട്ടപ്പെടുന്നുണ്ടെന്ന് അറിയാം […]

വിടില്ല ഞാൻ…

രചന :- Mansoor Kvm രാത്രി ചോറു കഴിചോണ്ടിരിക്കുമ്പോൾ ഞാൻ ഫർസ്സാനയെ ഒന്ന് നോകി.. കുറച്ചു നേരമായി എന്നെ തന്നെ നോകി ഇരിക്കാണവൾ.. “ഞാൻ ഭക്ഷണം കഴിക്കുന്നതു നീ ആദ്യായിട്ട്‌ കാണുകയാണോ ? കുറച്‌ നേരമായല്ലോ നീ നോകിയിരിക്കുന്നു..” “അതെന്താ മനുഷ്യാ എനിക്ക്‌ നിങ്ങളെ നോകി ഇരിക്കാൻ പാടില്ലേ?, ഞാൻ നിങ്ങളുടെ ഭാര്യ അല്ലേ.. സ്നേഹമുള്ള ഭാര്യമാർ അങ്ങനെയാണു..” “ഓഹോ, അങ്ങനെ ആണോ. എന്നിട്ട്‌ ഈ സ്നേഹം എന്നും ഇല്ലല്ലോ.. നിന്റെ നോട്ടം കണ്ടിട്ട്‌ എന്നെ എന്തോ […]

പാത്രങ്ങൾ ചാക്കിൽ വാരി കെട്ടുന്ന ശബ്ദം കേട്ട് ഞാൻ ഉണർന്നു..

രചന :Sarath Krishna എണീറ്റ പാടെ അമ്മ വന്ന് കിടക്ക താഴേക്ക്. ഇട്ട്… പുതപ്പും വിരിയും മടക്കി ഒരു സഞ്ചിയിലാക്കി.. പുറത്ത് നിന്നിരുന്ന പണിക്കാരെ അകത്തേക്ക് വിളിച്ച് കട്ടില് പുറത്തേക്ക് എടുക്കാൻ പറഞ്ഞു….. നമ്മുടെ കട്ടിൽ എങ്ങോട്ടാ കൊണ്ട് പോകുന്നെന്ന് ചോദിച്ചപ്പോ .. അമ്മ എന്തോ ഓർത്തെടുത്ത പോലെ കൈയിൽ ഒരു സഞ്ചി തന്നിട്ട് എന്റെ പുസ്തകങ്ങൾ ഓകെ അതിൽ വാരി ഇടാൻ പറഞ്ഞു . ചേച്ചിയെ കൊണ്ട് അയയിൽ കിടക്കുന്ന തുണികൾ ഓരോന്നായി മടക്കി പെട്ടിയിൽ […]

“ഐഡിയയിലേക്ക്‌ സ്വാഗതം

രചന :ജെ പി അവളെ ഫോൺ വിളിച്ചപ്പോൾ അവളുടെ ഭർത്താവാണ്‌ എടുത്തത്‌. സംഗതി പാളിയെന്ന് മനസ്സിലായ അവന്റെ കുബുദ്ധി ആ നിമിഷത്തിൽ തന്നെ മയിൽ പീലി പോലെ വിടർന്നു. അവൻ സുന്ദരമായ ശബ്ദത്തിൽ വച്ച് കാച്ചി “ഐഡിയയിലേക്ക്‌ സ്വാഗതം മലയാളത്തിൽ കേൾക്കുവാൻ ഒന്നമർത്തുക, ഇംഗ്ലീഷിൽ കേൾക്കുവാൻ രണ്ടമർത്തൂ…ഹിന്ദി….” എന്ന് പറഞ്ഞ്‌ മുഴുമിപ്പിച്ചില്ല പെട്ടെന്നവിടെ നിന്ന് മറുപടി വന്നു. എയർട്ടെൽ മൊബൈലിലേക്ക്‌ വിളിച്ച്‌ ഐഡിയയുടെ പരസ്യം പറയുന്നത്‌ അദ്യമായിട്ടാ കേൾക്കുന്നത്‌ ചങ്ങാതി. അല്ലേലും ഇത്തരം ആപത്ഘട്ടത്തിലുണ്ടാവുന്ന വെപ്രാളത്തിൽ മൊബൈൽ […]

വയറ്ചാട്ടവും ദാമ്പത്യവും

രചന :Sajna Palakka ലീവിന് നാട്ടില്‍പോയപ്പോഴാണ് ദാസപ്പന്‍ മീനുക്കുട്ടിയെ പെണ്ണ് കാണാന്‍ പോയത്….. പ്രായം കൊണ്ട് തന്നെക്കാള്‍ ഒത്തിരി ചെറുതാണെങ്കിലും , മെറൂണ്‍ സാരിക്കിടയിലൂടെ അവളുടെ ഒതുങ്ങിനില്‍ക്കുന്ന വയറ് കണ്ണിലുടക്കിയതിന് ശേഷം കെട്ട് കഴിയുന്നത് വരെയൊന്ന് അടങ്ങിയിരിക്കാന്‍ പെട്ട പാട് ദാസപ്പനേ അറിയൂ…! വിരുന്നും തിരക്കും ഒഴിഞ്ഞു തുടങ്ങുമ്പോഴേക്കും മീനുക്കുട്ടി ഛര്‍ദിയും ബെഡ് റെസ്റ്റും തുടങ്ങി… ഇഷ്ട്ടമില്ലാത്ത മണമടിച്ചാല്‍ ഓക്കാനിച്ചോടുന്ന മീനുക്കുട്ടിക്ക് സ്വന്തം കെട്ട്യോന്റെ മണവും ഓക്കാനം ഉണ്ടാക്കിയതോടെ ദാസപ്പന് മുറിക്കകത്ത് തന്നെ കയറാന്‍ പറ്റാത്ത അവസ്ഥയായി…..! […]

തേച്ചിട്ട് പോയവളെ കാണണ്ട നിന്റെ കണ്ണീർ

രചന :അലി അക്ബർ തൂത “ഇക്ക എനിക്കെന്റെ വീട്ടിലേക്കൊന്നു പോണം” നസി ഷാനുവിന്റെ മാറിൽ വിരലുകൾ കൊണ്ട് ചിത്രം വരച്ചു കൊണ്ട് പറഞ്ഞു. “അതിനെന്താടി പെണ്ണേ ഞാൻ നിന്നെ കൊണ്ടുപോയി ആക്കാം” വേണ്ട ഇക്ക ഇങ്ങൾ വരണ്ടട്ടോ ഞാൻ തനിയെ പൊയ്ക്കോളാം” അതെന്താ നീ അങ്ങനെ പറയുന്ന് ഞാൻ തന്നെ അല്ലേ നിന്നെ കൊണ്ട് പോയാക്കാറുള്ളത്… ഇപ്പോ എന്താ പ്രശ്നം..? “അതല്ല ഇക്ക ആ സുമി ഗൾഫിന്നു വന്നിട്ടുണ്ട്.. ഇക്ക അവളെ കാണുന്നത് എനിക്കിഷ്ടല്ലാ അതാ..” “ഓ […]

രാവിലെ തന്നെയുള്ള ചെറിയമ്മയുടെ വരവ് കണ്ടപ്പോഴെ ജിഷ്ണുവിന് എന്തോ പന്തികേട് തോന്നിയിരുന്നു..

രചന :Anjana Mariya Thomas “ഡാ.. നിനക്ക് നാണമില്ലേ ?” രാവിലെ തന്നെയുള്ള ചെറിയമ്മയുടെ വരവ് കണ്ടപ്പോഴെ ജിഷ്ണുവിന് എന്തോ പന്തികേട് തോന്നിയിരുന്നു.. “അതിനിപ്പോ നാണിക്കാൻ മാത്രം എന്താവിടുണ്ടായെ ?” കയ്യിലെടുത്ത ക്യാബേജ് താഴെ വെച്ചു, തിരിഞ്ഞു തെല്ലു സംശയത്തോടെ ജിഷ്ണു ചോദിച്ചു. “ഒന്നുമുണ്ടായില്ലേ ? നാട്ടാരൊക്കെ ഓരോന്ന് പറയുന്നുണ്ട് … ” “ചെറിയമ്മ … കാര്യമെന്താന്ന് പറയ്…” വീണ്ടും അവൻ ചെറിയമ്മയെ തന്നെ ശ്രദ്ധിച്ചു… നല്ല ദേഷ്യത്തിലാണ്… വാതിൽ പടിയിൽ ചാരിയുള്ള നിൽപ്പ് കണ്ടാലേ അറിയാം…. […]

“ദേവേട്ടാ”

രചന :അനു. ആർ. രാജ് “മ്” “എടാ ദേവേട്ടാ” “എന്താടീ പെണ്ണേ? ഇന്നും എന്തെങ്കിലും കുറുമ്പ് കാണിച്ചതിന് അമ്മാവന്റെ കയ്യില്‍ നിന്ന് തല്ലു വാങ്ങിയോ?” “ങേ, അത് എങ്ങനെ മനസ്സിലായി!?” “ഇന്നും ഇന്നലെയും ഒന്നും കാണാൻ തുടങ്ങിയതല്ലല്ലോ നിന്നെ ഞാൻ…” “ഓ.. ഞാൻ ഏട്ടന് കിട്ടിയ പുണ്യം ആണെന്ന് പറയ് ” “ന്റെ ദേവി, ഇതിനെ പുണ്യം എന്ന് വിളിക്കാം എങ്കിൽ, ഇത് പോലൊരു പുണ്യത്തെ വേറെ ആര്‍ക്കും കൊടുക്കല്ലെ.. സത്യം. സഹിക്കാൻ പറ്റില്ല ആര്‍ക്കും ” […]

മോളെയൊന്ന് കൊണ്ട് വന്ന് നോക്ക്‌,

രചന :Shanavas Jalal‎ മോളെയൊന്ന് കൊണ്ട് വന്ന് നോക്ക്‌, നമ്മുക്കൊന്ന് ട്രൈ ചെയ്യാമെന്ന് ഡോക്ടർ സുധീറിന്‍റെ വാക്കും കേട്ട്‌ മോളുമായി വണ്ടിയിലേക്ക്‌ കയറും മുമ്പ്‌ പുറകിൽ നിന്ന് ചേട്ടത്തി പറയുന്നുണ്ടായിരുന്നു ആ നന്ദി കെട്ടവളെ കൂട്ടിയാണു തിരിച്ച്ു വരവെങ്കിൽ ഇങ്ങോട്ടേക്ക്‌ കയറണ്ടാന്ന്, മറുപടി കൊടുക്കാതെ മോളെ സൈഡിൽ ഇരുത്തി വണ്ടി മുന്നോട്ട്‌ എടുക്കുന്നതിനിടയിൽ നമ്മൾ എങ്ങോട്ടാ പപ്പ പോകുന്നതെന്നുള്ള ചോദ്യത്തിനു അവളുടെ മുടിയിൽ ഒന്ന് തലോടിക്കൊണ്ട്‌ പറഞ്ഞു… മോൾ ഇടക്കിടക്ക്‌ മമ്മയെ ചോദിക്കുമ്പോൾ പപ്പ പറയാറില്ലേ റോസിനെ […]